Image

പൊരിച്ച കോഴിയും ചപ്പാത്തിയും (കവിത: ഷാജന്‍ ആനിത്തോട്ടം)

Published on 26 June, 2015
പൊരിച്ച കോഴിയും ചപ്പാത്തിയും (കവിത: ഷാജന്‍ ആനിത്തോട്ടം)
ഉണ്ടുകൊണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നു
ഊണിനിനി ചോറുവേണ്ട, മോരു വേണ്ട
ഉണക്കച്ചപ്പാത്തി തന്നെ ഊര്‍ജ്ജദായിനി
ഉത്തരവുടനിറങ്ങി, അടുക്കളക്കാരി കുടുങ്ങി

കാലത്ത്‌ വായ കഴുകിയാലുടന്‍ ചപ്പാത്തി
കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുച്ചയ്‌ക്കും ചപ്പാത്തി
കഞ്ഞിമോന്തിയിരുന്നന്തിയ്‌ക്കുമിപ്പോള്‍ ചപ്പാത്തി
കഞ്ഞിക്കലങ്ങള്‍ ചപ്പാത്തിലെറിഞ്ഞാ ചപ്പാണ്ടി*

നാലുനേരം വെട്ടിവിഴുങ്ങിയ നായരാകെ മാറി
നാരുള്ള ഭക്ഷണം മാത്രമേ തിന്നുവെന്നായി
നല്ലകാര്യം, പൊണ്ണത്തടി കുറയട്ടെയെന്ന്‌ നാട്ടുകാര്‍
`നാരായണനെ' വിളിച്ചു കരഞ്ഞയാള്‍ തന്‍ നാരി

ചന്തയ്‌ക്കുപോയ നാളിലന്നാ പരസ്യമയാള്‍ കണ്ടു
`ചിക്കന്‍ പൊരിച്ചതും ചപ്പാത്തി'യുമൊപ്പം തിന്നു
ചിത്തമിളകി, അപ്പോള്‍ത്തന്നെ കല്‍പിച്ചു
ചപ്പാത്തിയും **കുക്കുടവുമെന്നുമിനി, വിരണ്ടു സഹധര്‍മ്മിണി.

-------------------

* ചപ്പാണ്ടി = വിഡ്ഡി

**കുക്കുടം= കോഴി
പൊരിച്ച കോഴിയും ചപ്പാത്തിയും (കവിത: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
വായനക്കാരൻ 2015-06-26 11:16:08
പ്രകൃതിയുടെ വികൃതി (അനുപമ, അഞ്ചാം തരം, മാതൃഭൂമി ബാലപംക്തി)

കാറ്റു വന്നു  പറഞ്ഞു
കാറ്റിന് പാട്ടിൻ മണമുണ്ട്
കാട്ടുചോലക്ക് അഴകുകൾ
ഞൊറിയും കുളിരാടകളുണ്ട്
തുമ്പിയുയർത്തി കൊമ്പൻ‌മാരുടെ
ചിന്നം വിളിയുണ്ട്
കുട്ടികൾ പോകും വഴിയിൽ
പച്ചപ്പുല്ലുകൾ നിൽ‌പ്പുണ്ട്
കരയിലടിക്കും തിരമാലകൾക്ക്
പാട്ടിൻ സ്വരമുണ്ട്
വരമ്പിൽ നിൽക്കും മുത്തശ്ശിക്കൊ-
രൂഞ്ഞാൽ കാതുണ്ട്
മരക്കൊമ്പത്തിരുന്നു പാടും
കിളിക്കോ, മൃദുലസ്വരമുണ്ട്
കാറ്റത്താടും മഴമേഘങ്ങൾക്കോ
നൃത്തച്ചുവടുണ്ട്
പ്രകൃതി കാട്ടും വികൃതികൾക്കോ
എന്തൊരു സൌന്ദര്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക