Image

സി. ആന്‍ഡ്രൂസിന്റെ പുസ്തകങ്ങള്‍

Published on 05 November, 2015
സി. ആന്‍ഡ്രൂസിന്റെ പുസ്തകങ്ങള്‍
1) സുവിശേഷങ്ങളിലെ അബദ്ധങ്ങളും ക്രുത്രിമങ്ങളും
(Price. $ 10 + shipping $ 3

E email- gracepub@yahoo.com


2) സത്യവേദപുസ്തകം: സത്യവും മിഥ്യയും 

Price $ 20 (free shipping)

Email. gracepub@yahoo.com

സി. ആന്‍ഡ്രൂസിന്റെ പുസ്തകങ്ങള്‍സി. ആന്‍ഡ്രൂസിന്റെ പുസ്തകങ്ങള്‍സി. ആന്‍ഡ്രൂസിന്റെ പുസ്തകങ്ങള്‍സി. ആന്‍ഡ്രൂസിന്റെ പുസ്തകങ്ങള്‍
Join WhatsApp News
Joseph Padannamakkel 2017-01-21 06:24:04
ശ്രീ ആൻഡ്രുസിന്റെ 'മഗ്ദലന മറിയത്തിന്റെ സുവിശേഷം- ഒരപഗ്രന്ഥനം' പുസ്തകം വായനക്കാരെ പരിചയപ്പെടുത്തുന്നു. ലളിതമായ മലയാളത്തിൽ എഴുതിയ ഈ പുസ്തകം ആരുടേയും ഹൃദയം കവരുന്നതാണ്. ഒരു ഗവേഷകന്റെ പാടവത്തോടെ യേശുവിനു പ്രിയമുണ്ടായിരുന്ന മഗ്ദലനാ മറിയത്തെ ഈ പുസ്തകത്തിൽക്കൂടി തന്മയത്വമായി അവതരിപ്പിച്ചിട്ടുണ്ട്.

കത്തോലിക്ക സഭ തഴയപ്പെട്ട ഒരു വിശുദ്ധയാണ് മഗ്ദലന മറിയ. ഉയർത്തെഴുന്നേറ്റവനായ ക്രിസ്തുവിനെ ആദ്യം കണ്ടതും ആ സദ്വാർത്ത അവിടുത്തെ ശിക്ഷ്യഗണങ്ങളെ ആദ്യം അറിയിച്ചതും ഈ പാവം യുവതിയായിരുന്നു. യേശുവിന്റെ കാൽപാദങ്ങളിൽ നമസ്ക്കരിക്കാനും തൈലം കൊണ്ട് അഭിഷേകം ചെയ്യാനും അവസരം കിട്ടിയതും ഈ പുണ്യവതിക്കായിരുന്നു. അവളുടെ നാമം വെറുപ്പോടെ പുരോഹിതർ തള്ളിക്കളഞ്ഞു. അൾത്താരയിലെ രൂപക്കൂട്ടിനുള്ളിൽ അവളെ കാണില്ല. പരിശുദ്ധമെന്നു കരുതുന്ന ദേവാലയത്തിൽ ആർക്കും ആ പുണ്യവതിയെ വന്ദിക്കാൻ സാധിക്കില്ല.

സ്ത്രീത്വത്തെ മാനിക്കാതെ പുരോഹിതരും അന്നത്തെ കോട്ടൂരും പുതൃക്കയും ബെനഡിക്റ്റ് ഓണംകുളവും അവളെ കല്ലെറിഞ്ഞപ്പോൾ 'നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെയെന്നാണ്' യേശുനാഥൻ പറഞ്ഞത്.

ചരിത്രത്തിൽ അന്നും വ്യപിചാരവും കൊലയും നടത്തിയവർക്ക് മാന്യമായി സമൂഹത്തിൽ ജീവിക്കാനും സാധിച്ചു. പാവം അവൾ ഇന്നും പാപിനി തന്നെ.

വേദങ്ങളും ഉപനിഷത്തുക്കളും ബുദ്ധൻ പറഞ്ഞതും സത്യമായ ക്രിസ്തുവും പറഞ്ഞ സത്യങ്ങൾ തന്നെയാണ് മഗ്ദലനായുടെ സുവിശേഷവും. ശ്രീ ആൻഡ്രുസ് എഴുതിയ താത്ത്വികമായ ഈ ഗ്രന്ഥം സമയമെടുത്തു വായിച്ചാൽ യേശു പറഞ്ഞ 'ഞാനും പിതാവും ഒന്നാകുന്നുവെന്ന' അർത്ഥം മനസിലാകും.

ക്രിസ്തുശിക്ഷ്യന്മാർ ആരും സുവിശേഷങ്ങൾ എഴുതിയിട്ടില്ലെന്നും മഗ്ദലനായുടെ സുവിശേഷം യോഹന്നാൻ എഴുതിയ സുവിശേഷത്തെക്കാൾ പഴക്കമുണ്ടെന്നുള്ള വസ്തുതയും മനസിലാക്കണം.
ആൻഡ്രുസിന്റെ ഈ പുസ്തകം വായിക്കാൻ ഇവിടെ ലിങ്ക് ചെയ്യുക. വിജ്ഞാനപ്രദമായ ഒരു പുസ്തകം വായനക്കാർക്ക് സമ്മാനിച്ച ശ്രീ ആൻഡ്രുസിന് എന്റെ അഭിനന്ദനങ്ങൾ.

പുസ്തകം വായിക്കേണ്ടവർ പി.ഡി.എഫ്. ഫയലിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://onedrive.live.com/view.aspx?cid=78F85B4E05101FB1&authKey=%21AACO6Re4BJKm1Y0&resid=78F85 B4E05101FB1%211278&canary=MAEqZ%2B%2BNwP9l%2FD8kNo%2BuRRwYY cvtceO1Ns8DtK0hsZ4%3D7&ithint=.pdf&open=true&app=WordPdf

George V 2017-01-21 13:37:58
ശ്രീ ജോസഫ്, വളരെ നല്ല വിശകലനം. നസ്രായനായ യേശുവിനെ കൂടുതൽ മനസ്സിലാക്കാൻ ശ്രീ ആൻഡ്രുസിന്റെ രചനകൾ സഹായിക്കും. അതോടൊപ്പം ബൈബിളിനെക്കുറിച്ചു കാര്യമായ അറിവില്ലാത്ത പുരോഹിതർ പറഞ്ഞു പരത്തുന്നതൊന്നുമല്ല യഥാർത്ഥ ബൈബിളും കഥകളും എന്ന് സാദാരണകാരന് മനസ്സിലാക്കി കൊടുക്കാനും ഈ പുസ്തകങ്ങൾ ഉപകരിക്കും. വരും തലമുറയോട് നിങ്ങൾ ചെയ്യുന്ന സേവനത്തിനു കടപ്പെട്ടിരിക്കുന്നു. എല്ലാവിധ ആശംസകളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക