Image

ക്യൂബ-സഞ്ചാരികളുടെ പറുദീസ (യാത്ര:ജോണ്‍ ഇളമത)

Published on 04 August, 2016
ക്യൂബ-സഞ്ചാരികളുടെ പറുദീസ (യാത്ര:ജോണ്‍ ഇളമത)
ഞങ്ങള്‍ ആറു കടുംബങ്ങള്‍ മയാമി തുറമുഖത്തു നിന്ന് "എവി അഡോണിയ' എന്ന ആഡംബരക്കപ്പലില്‍ പുറപ്പെട്ടു. ബേബിച്ചന്‍, റോസമ്മ മണ്ണംപ്ലാക്കല്‍, ശശി, എല്‍സി, ബാലകൃഷ്ണന്‍ തമ്പി, ലീല, ദിവാകരന്‍, വത്‌സല, ജോര്‍ജ്ജ്, ആലീസ്, പിന്നെ ഞാനും, ഭാര്യ ആനിമ്മയും. അമേരിക്കയില്‍ നിന്നും ക്യൂബയിലേക്കാരംഭിരണ്ടാമത്തെ സാംസ്ക്കാരിക സന്ദര്‍ശനക്കപ്പല്‍ (കള്‍ച്ചറല്‍ ട്രിപ്പ്) എന്നതായിരുന്നു അതിന്‍െറ സവിശേഷത.

കൃൂബയുടെ ചരിത്രം തിരുത്തി എഴുതപ്പെട്ട വിപ്ലവസമര തുറമുഖങ്ങളിലേക്ക് ഒരു തീര്‍ഥയാത്ര. കലാപത്തിന്‍െറ തിരുശേഷിപ്പുകളില്‍ ബൊളീവ്യന്‍ വിപ്ലവകാരി ചെഗ്‌വേരയുടെയും ,വിപ്ലവവീര്യം പകര്‍ന്ന ജൂണ്‍ അല്‍മൈഡ ബോസ്ക്യുവിന്‍െറയും, അനേകം രക്തസാക്ഷികളുടെയും സ്മാരകശിലകള്‍ പേറി നില്‍ക്കുന്ന കുരുക്ഷേത്രഭൂമി! ഒരു വശത്ത് മെക്‌സിക്കന്‍ ഉള്‍ക്കടല്‍, മറുഭാഗത്ത് അലയടിച്ച് കരഘോഷം മുഴക്കുന്ന അറ്റ്‌ലാന്‍ഡിക് കടല്‍. അവയ്ക്കിടയില്‍ ഉടയാടകള്‍ അഴിഞ്ഞ് തലകുത്തി കിടക്കുന്ന ഒരു സുന്ദരിയെപ്പോലെ, ക്യൂബ! ക്യൂബ, ഏറെ ചരിത്രങ്ങളുറങ്ങുന്ന ദ്വീപാണ്.

ഭൂമി ഉരുണ്ടതെന്ന നിഗമനത്തില്‍ ,പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്താന്‍ പടിഞ്ഞറോട്ട് കപ്പലോടിച്ച് ദിശ തെറ്റിയ നാവികന്‍ ക്രിസ്റ്റഫര്‍ കൊളംബസ് മരണാവസാനംവരെ ഈ ദ്വീപ് ഇന്ത്യയുടെ ഭാഗം എന്ന്് വിശ്വസിച്ചാണ് ഇ ഹലോകവാസം വെടിഞ്ഞത്. പിന്നീട് വിസ്തൃതമായ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്ക് ഇരച്ചുകയറിയ യൂറോപ്യരുടേതായി ഈ ദ്വീപുകളും,അമേരിക്കന്‍ വന്‍കരകളും. കൊളംബസ്, സ്‌പെയിനിലെ, ഇസബെല്ല രാജ്ഞിക്കു സമ്മാനിച്ച കൈനീട്ടങ്ങളിലൊന്നാണ്,ക്യൂബ. അനേകായിരം റെഡ്ഇന്ത്യന്‍ ഗോത്രങ്ങളുടെ രക്തം വീണുറഞ്ഞ ക്യൂബ, ഇന്നൊരു സങ്കര സ്പാനിഷ് ദ്വീപ് എന്നു തന്നെ വിശേഷിപ്പിക്കാം. സ്‌പെയിന്‍കാരുടെയും,അവര്‍ അടിമകളായി കൊണ്ടുവന്ന ആഫ്രിക്കന്‍ അടിമകളുടെയും,റെഡ്ഇന്ത്യക്കാരുടെയും സങ്കരവര്‍ഗ്ഗം. സംഗീതവും,നൃത്തവും,സ്പാനിഷ് ആഫ്രോ ഇന്ത്യന്‍ സംസ്ക്കാരത്തിന്‍െറ സമുച്ഛയമായി ,ലാറ്റിനമേരിക്കയുടെ ഒരു മുഖമുദ്രയായി ക്യൂബ, എക്കാലവും വിദേശികളെ ആകര്‍ഷിക്കുന്നു

കപ്പല്‍ മയാമി തുറമുഖം വിട്ട് അറ്റ്‌ലാന്റിിക്കിലൂടെ ഒരു പ്രദക്ഷിണം നടത്തി. കടുംനീലക്കയങ്ങള്‍ക്കുമേലെ തിരകള്‍ നൃത്തമാടി.എങ്ങനെ കടലിനു നീലനിറം വന്നു? എന്‍െറ സുഹൃത്തു ശശി പറഞ്ഞു: ആകാശത്തിന്‍െറ നിറമാണ്.ക്രമേണ കാര്‍മുകില്‍ എങ്ങോ ഓടി ഒളിച്ചു. ആകാശത്തിന്‍െറ നിറംമാറി ധവളവര്‍ണ്ണമായി. ജൂണിലെ മദ്ധ്യഹ്‌നത്തിനുമുമ്പുള്ള പ്രഭാതത്തിന്‍െറ അന്തിമഘട്ടം അവ.സാനിച്‌­നതോടെ സൂര്യന്‍ കരുത്തനായി. കടലിലെ നീലതിരകളില്‍ വെള്ളി പളുങ്കുമണികള്‍ വീണുടഞ്ഞു.കര അകന്നകന്നു പോയി.കടല്‍ നീണ്ടു നീണ്ടു താഴേക്കു ചാഞ്ഞ് ചക്രവാളത്തെ മുട്ടി കിടന്നു. കപ്പലില്‍ ഡിന്നറിനുള്ള തിരക്കുതുടങ്ങി.ഞങ്ങള്‍ മുകള്‍ത്തട്ടിലുള്ള ബഫേ ഹാളില്‍ ഒത്തൊരുമിച്ചിരുന്നു. അത്ഭുതം!,കപ്പല്‍ ജോലിക്കാരായി കുറേ ഇന്ത്യാക്കാര്‍,അതില്‍ കുറേ മലയാളികളും ,അവര്‍ പല തസ്തികകളില്‍ ഉള്ളവര്‍,കസംറ്റ്‌സിലുള്ളവര്‍, ഡയറ്ററി സൂപ്പര്‍വൈസര്‍മാര്‍, ഡയറ്ററി സഹായികള്‍.അവര്‍ മലയാളത്തില്‍ ഞങ്ങളോട് കുശലപ്രശ്‌നങ്ങള്‍ നടത്തി. ചങ്ങനാശ്ശേരിക്കാരന്‍, കോട്ടയംകാരന്‍, പത്തനംതിട്ടക്കാരന്‍, പാലാട്ടുകാരന്‍, അവരെ കൂടാതെ സ്‌നേഹം വിതറുന്ന നര്‍മ്മ സംഭാഷണങ്ങളുമായി അയല്‍ സംസ്ഥാനാക്കാര്‍, മംഗലാപുരം, ബാംഗ്‌ളൂര്‍, തമിഴനാട്, ആന്ധ്രാനിവാസികള്‍. മിക്കവരും ചുറുചുറുക്കുള്ള യുവാക്കള്‍, ബോബെയില്‍ നിന്നും ജോലിതരപ്പെട്ടവര്‍.വീടുംകൂടും വെടിഞ്ഞ് അവര്‍ ചെമ്മീനിലെ പളനിയെപ്പോലെ വലിയ സ്രവുകളെ വേട്ടയാടാന്‍ പുറപ്പെട്ടിരിക്കുന്നു.അപ്പോള്‍ ആ ഇരടികളാണ് എന്‍െറ കാതുകള്‍ക്ക് ഇമ്പമേകിയത്:

മാനസ മൈനെ വരൂ,
മധുരം കിള്ളി തരൂ...
കടലിലെ ഓളവും കരയിലെ മോഹവും
അടങ്ങുകില്ലോമനെ, അടങ്ങുകില്ല...

അപ്പോഴാണ് ആ വരികളിലെ ഞെട്ടല്‍ എന്നെ ഉണര്‍ത്തിയത്.പല മലയാളി യുവാക്കളുടെയും ആത്മരോധനം അവരുടെ സംവാദത്തിലൂടെ ഞാന്‍ ആ വരികളില്‍ കേട്ടു.നല്ല വേതനം, അന്ത.ുള്ള ജോലി, നാടു ചുറ്റികാണാം. വിവിധ സംസ്ക്കാരങ്ങളും ,ഭാഷകളും പഠിക്കാം.പക്ഷേ ഒരു ഗൃഹാതുരത്വത്തിന്‍െറ വിഷാദം അവരിലൊക്കെ ഇല്ലേ എന്നൊരു തോന്നല്‍. ചങ്ങനാശേരിക്കാരന്‍ കല്യാണം കഴിച്ചിട്ട് മധുവിധുവിന്‍ൈറ ചൂടുമാറിയില്ല.. പത്തനംതിട്ടക്കാരന്, കന്നിമകന്‍ ജനിച്ചിട്ട് ഇരുപത്തെട്ട് കെട്ട് ആഘോഷത്തില്‍ പങ്കെടുക്കാനായില്ല,പാലക്കാട്ടുകാരന്‍െറ മനസില്‍ പ്രണയിച്ച പെണ്ണിന്‍െറ മധുരസ്മരണകളാണ ്.ഒരുപക്ഷേ കടലില്‍ നിന്ന് തിരിച്ചെത്തുബോള്‍ ചെമ്മീനിലെ പരിക്കുട്ടിയെ പ്രണയിച്ച കറുത്തമ്മയേപ്പോലെ അവള്‍ ആയിപ്പോകുമോ എന്ന മാന.ികസംഘര്‍ഷം!

എന്തിനും കടലില്‍,പ്രഭാതം പൊട്ടി വിടരുന്നതും ,സൂര്യനസ്തമിക്കുതും കടലില്‍! ഞങ്ങള്‍ ക്യൂബയുടെ തലസഥാന നഗരിയിലേക്കാണ് പുറപ്പെട്ടത്,ഹവാനല്‍ ചെമ്പിച്ച മുടിയും,താടിയുമുള്ള കരുത്തനായ കമ്മ്യൂണിസ്റ്റ്കാരന്‍,ഫിഡല്‍ കാസ്ട്രായുടെ തരസ്ഥാന നഗരിയിലേക്ക്. അവിടെ ക്യൂബന്‍ സിഗാറിന്‍െറയും,ക്യൂബന്‍ റമ്മിന്‍ൈറയും ഉന്മാദഗന്ധംല്‍ എന്‍െറ ടീനേജ് കാലങ്ങളില്‍ പെ്­തയേഴ്‌സ് സിഗറട്ടിന്‍െറ കൂടുകളിലെ വെള്ളക്കാരനായ കപ്പിത്താന്‍െറ ഓര്‍മ്മയിലൂടെയാണ് ഞാന്‍ കാസ്‌ട്രോയെ കണ്ടെത്തിയിട്ടുള്ളത്.നീണ്ട നാസിക,പുകകറപുരണ്ട ചുണ്ടുകള്‍,തീക്ഷ്ണമായ കണ്ണുകള്‍,ചെമ്പന്‍ മുടി,താടി.അറുപതുകളില്‍ അമേരിക്കയെ വിറപ്പിച്ച അത്ഭുത വിപ്ലകാരി. സ്ഥിതിസമത്വത്തെ ആശ്ശേഷിച്ച വിപ്ലവകാരി!

ഇന്ന് ക്യൂബ,കമ്മ്യൂണിസത്തില്‍ നിന്നും ,ആശയ സിദ്ധാന്തങ്ങളില്‍ നിന്നും ഒട്ടേറെ മാറിയിരിക്കുന്നു,എല്ലാ കമ്മ്യൂണിസ സിദ്ധാന്ത രാഷ്ട്രങ്ങളും എന്ന പോലെ! ഞങ്ങള്‍ ഹവാന തുറമുഖത്തെത്തി. പഴയ നാഗരികതയുടെ മാറാലപിടിച്ച മുഖങ്ങള്‍. തെരുവീഥികളില്‍ പഴകി തുരുമ്പിച്ച കെട്ടിടങ്ങള്‍,പഴയ മോഡല്‍ അമേരിക്കന്‍, റഷ്യന്‍, മറ്റു യൂറോപ്യന്‍ കാറുകള്‍, ഓട്ടോറിക്ഷാകള്‍, സൈക്കിളുകള്‍, സമാധാനപിയരായ മനുഷ്യര്‍,അത്യാഡംബരങ്ങളില്­താത്ത ഒരു കമ്മ്യൂണിസ്റ്റ് വിപ്­തവത്തിന്‍െറ ബാക്കിപത്രങ്ങളായി അവശേഷിക്കുന്നു.കുറഞ്ഞ കൂലി നിരക്കില്‍ ഗവണ്‍മന്‍റ് ഏറെ നികുതി ഇടാക്കി സ്ഥതിസമത്വ വ്യവസ്തയില്‍ ജീവിക്കുന്ന ജനതതി. സംഗീതവും,നൃത്തവും,മദ്യവും അവരെഊര്‍ജ്വസ്വലരാക്കുന്നു. വിദ്യാഭ്യാസം,ആരോഗ്യപരിരക്ഷ,എന്തിനേറെ പറയുന്നു, ശവസംസ്ക്കാരകര്‍മ്മങ്ങള്‍ വരെ സൗജന്യം!.

ദ്വീപുകളിലെവിടയും ഉയര്‍ന്നു നില്‍ക്കുന്നു സ്മാരകശിലകള്‍ പേറുന്ന ശ്മശാനങ്ങളില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അനേകായിരം ദേശീയ വീരസേനാനികള്‍ ,വിപ്­തവകാരികള്‍.പ്രഭുക്കളുടെ ഇറുകിവീഴാറായ മാളികകള്‍,ഒഴിഞ്ഞ വലിയ കത്തീഡ്രറുകള്‍, പള്ളികള്‍,അവയിലെ ഗോപുരങ്ങളില്‍ തുരുമ്പും,ക്­താവും ിടിച്ച വലിയ ഓട്ടുമണികള്‍.ഒരുകാലത്ത് ഇവയെല്ലാം സജ്ജീവമയിരുന്ന തിരക്കാര്‍ന്ന സ്പാനിഷ് സംസ്ക്കരത്തിന്‍െറ മാറാല പിടിച്ച ദൃശ്യങ്ങള്‍ മണ്‍മറഞ്ഞ മറ്റൊരു ചരിത്രത്തിന്‍െറ ചാരുത ഹവാനയില്‍ നമ്മെ തട്ടിയുണര്‍ത്തുന്നു.
ക്യൂബ-സഞ്ചാരികളുടെ പറുദീസ (യാത്ര:ജോണ്‍ ഇളമത)ക്യൂബ-സഞ്ചാരികളുടെ പറുദീസ (യാത്ര:ജോണ്‍ ഇളമത)ക്യൂബ-സഞ്ചാരികളുടെ പറുദീസ (യാത്ര:ജോണ്‍ ഇളമത)ക്യൂബ-സഞ്ചാരികളുടെ പറുദീസ (യാത്ര:ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക