Image

കുരക്കുന്ന പട്ടിയെ വെടിവെച്ച് കൊന്നത് ശരി - കോടതി

പി. പി. ചെറിയാന്‍ Published on 29 December, 2016
കുരക്കുന്ന പട്ടിയെ വെടിവെച്ച് കൊന്നത് ശരി - കോടതി

മിഷിഗണ്‍: മയക്കുമരുന്ന് വേട്ടക്ക് എത്തിയ പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ കുരച്ചു പാഞ്ഞടുത്ത രണ്ടു പട്ടികളെ വെടിവെച്ച് കൊന്നത് ശരിയാണെന്ന് സിന്‍സിയാറ്റി യു.എസ് 6th  സര്‍ക്ക്യൂട്ട കോടതി വിധി ശരിവെച്ചു കൊണ്ട് ഫെഡറല്‍ അപ്പീല്‍ കോര്‍ട്ട് വിധിച്ചു.

2013 ഏപ്രിലിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഓഫീസര്‍മാര്‍ മിഷിഗണിലുള്ള ഷെറിന്‍ ബ്രൗണിന്റെ മകളുടെ വീട്ടിലെത്തിയത്. മകളുടെ മകന്‍ വിന്‍സെന്റ് ജോണാണ് വീട്ടില്‍ മയക്കുമരുന്ന് വില്പനക്കായി സൂക്ഷിച്ചിരുന്നത്.

വീടിന്റെ മുന്‍വശത്തെത്തിയ ഓഫീസര്‍മാര്‍ക്കെതിരെ 97 പൗണ്ട് തൂക്കമുള്ള പിറ്റ്ബുള്‍ പാഞ്ഞടുത്ത് ആക്രമിക്കുവാന്‍ ശ്രമിച്ചത് പ്രതിരോധിക്കുന്നതിനാണ് വെടിയുതിര്‍ത്തത്. പിറ്റ്ബുളിനോടൊപ്പം എത്തിയ മറ്റൊരു പട്ടിക്ക് നേരേയും വെടിയുതിര്‍ത്തു. രണ്ടും സംഭവസ്ഥലത്തുവെച്ചുതന്നെ ചത്തുവീണു.

വീടിനതിര്‍ത്തിയിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചതു ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന് എതിരാണെന്നും രണ്ടു പെറ്റുകളെ വെടിവെച്ച് കൊന്നതി ക്രൂരതയാണെന്നും കാണിച്ചു ബാറ്റില്‍ ക്രീക്ക് സിറ്റിക്കും, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും എതിരായി ഷെറില്‍ ബ്രൗണ്‍ ഫയല്‍ ചെയ്ത കേസ്സാണ് കോടതി തള്ളിയത്.

മനുഷ്യജീവന് പ്രത്യേകിച്ച് പോലീസ് ഓഫീസര്‍മാരുടെ ജീവന് ഭീഷണി വന്നാല്‍ അതിനെ ഇല്ലായ്മ ചെയ്യുന്നതു ശരിയാണെന്ന് കോടതി ചൂണ്ടികാട്ടി.

കോടതി വിധി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സംമ്പന്ധിച്ച് സ്വാഗതാര്‍ഹമാണെന്ന് പോലീസ് ചീഫ് ജിം സ്‌ളോക്കര്‍ പറഞ്ഞു.

പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക