Image

റഡോണ്‍ വാതക പരിശോധന വീടുകളില്‍ നിര്‍ബന്ധം

പി. പി. ചെറിയാന്‍ Published on 09 January, 2017
റഡോണ്‍ വാതക പരിശോധന വീടുകളില്‍ നിര്‍ബന്ധം
നെബ്രാസ്‌ക്ക: കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ റഡോണ്‍ വാതക പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണമെന്ന് എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി കര്‍ശന നിര്‍ദ്ദേശം നല്‍കി. അമേരിക്കയില്‍ ശ്വാസകോശ അര്‍ബുദം ഉണ്ടാകുന്നതിന് രണ്ടാമത്തെ പ്രധാന കാരണം റഡോണ്‍ വാതകമാണ്.

പുകവലിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മണമോ നിറമോ ഇല്ലാത്ത വാതകം വളരെ അപകടകാരിയാണ്. സമീപ പ്രദേശത്തെ മണ്ണില്‍ നിന്നും രൂപം പ്രാപിക്കുന്ന ഈ മാരകമായ വാതകം വീടുകളില്‍ പ്രവേശിക്കുന്നത് കണ്ടെത്തണമെങ്കില്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

നബ്രാസ്‌ക്ക, ഐഓവ, നോര്‍ത്ത് ഡക്കോട്ട സംസ്ഥാനങ്ങളിലാണ് ഈ വാതകം ഏറ്റവും അധികം വ്യാപകമായിരിക്കുന്നതെന്ന് ഇപിഎ അധികൃതര്‍ പറഞ്ഞു. വാതകത്തിന്റെ അളവ് പരിധിയില്‍ കൂടുകയാണെങ്കില്‍ റഡോണ്‍ മിറ്റിഗേഷന്‍ സിസ്റ്റം വീടുകളില്‍ സ്ഥാപിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പി. പി. ചെറിയാന്‍

റഡോണ്‍ വാതക പരിശോധന വീടുകളില്‍ നിര്‍ബന്ധംറഡോണ്‍ വാതക പരിശോധന വീടുകളില്‍ നിര്‍ബന്ധംറഡോണ്‍ വാതക പരിശോധന വീടുകളില്‍ നിര്‍ബന്ധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക