Image

ഷെറിന് വേണ്ടി ശബ്ദിക്കാന്‍ എന്തെ മലയാളി സംഘടനകള്‍ മടിക്കുന്നു. ?

മീനു എലിസബത്ത് Published on 17 October, 2017
ഷെറിന് വേണ്ടി ശബ്ദിക്കാന്‍ എന്തെ മലയാളി സംഘടനകള്‍ മടിക്കുന്നു. ?
ഈ അമേരിക്കന്‍ മണ്ണില്‍ നിന്നും, ഷെറിന്‍ മാത്യൂസ് എന്ന് പേരുള്ളകുഞ്ഞിനെ കാണാതായിട്ടു പത്തു ദിവസം കഴിഞ്ഞിരിക്കുന്നു.ആദ്യം മുതല്‍ തന്നെദുരൂഹതകള്‍ വിട്ടു മാറാതെയുള്ള ഈകേസിനു ഇന്ന് വരെ കാര്യമായ തുമ്പുകള്‍ ഒന്നും, കിട്ടിയിട്ടില്ല.വളര്‍ത്തു മാതാപിതാക്കളുടെ മൊഴിയിലെ അവിശ്വസനീയത,സഹകരണക്കുറവ് ഇവയെല്ലാംകേസിനൊരു തുമ്പു ലഭിക്കുവാന്‍ തടസമായി നില്‍ക്കുന്നു.

പത്തു ദിവസമായിറിച്ചാര്‍ഡ്‌സണ്‍ പോലീസും, എഫ് ബി ഐ യും, കിണഞ്ഞു പരിശ്രമിക്കുന്നു. അറിയാവുന്ന വിവരങ്ങള്‍ തന്നു സഹകരിക്കണമെന്ന്സമൂഹത്തോട് ആവശ്യപ്പെടുന്നു. അമേരിക്കന്‍ സമൂഹത്തെ ഞെട്ടിച്ച ഈ തിരോധാനക്കേസ്അല്ല്‌പെമെങ്കിലും, മനസ്സാക്ഷിയോ മനുഷ്യപ്പറ്റോ ഉള്ള ആഗോള മനുഷ്യ രാശിയുടെഉറക്കം കെടുത്തുന്നു.

പോലീസ് വിശാലമായ പാടങ്ങള്‍, മലയിടുക്കുകള്‍ എന്നിവ ഡ്രോണ്‍ ഉപയോഗിച്ചു പരിശോധിക്കുന്നു എന്നതാണു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഷെറിനെ ജീവനോടെ കണ്ടു പിടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. പക്ഷെ സമയമാണു ഞങ്ങളുടെ ശത്രു-ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു. ഇതിനിടെ പോലീസ് ടീം എന്തൊ വസ്തു കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ട് വന്നു (see link below).

ഫര്‍മസിസ്റ്റയെ ഒമര്‍ സിദ്ധിക്കി എന്നചെറുപ്പക്കാരന്റെ ഒപ്പംമുസ്ലിം കമ്മ്യൂണിറ്റിയും ഗൗതമി വെമുല എന്ന സോഷ്യല്‍ വര്‍ക്കറുടെയൊപ്പം ചുരുക്കം ചില നോര്‍ത്ത് ഇന്ത്യന്‍സും, ഫാദര്‍ തോമസെന്ന മലയാളി പുരോഹിതനും, ചുരുക്കംമലയാളികളും ധാരാളംവെള്ളക്കാരും, ആഫ്രിക്കന്‍ അമേരിക്കന്‍സും, ഉള്‍പ്പെടുന്ന ഏകദേശം ഇരുന്നൂറു പേരടങ്ങുന്നഒരു വലിയ ജനാവലി അണി ചേര്‍ന്ന് വിജില്‍ സര്‍വീസും, പ്രതിഷേധവും നടത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് . എബിസി ന്യൂസും, എന്‍ ബി സി ന്യൂസും, ചാനല്‍ ഫോറും, കൂടെ പവര്‍വിഷന്‍ എന്ന മലയാളം ചാനലും, വിജില്‍കവര്‍ ചെയ്യാന്‍ എത്തിയിരുന്നു.

എന്നാല്‍ ഇന്നിതേദിവസം വരെ അമേരിക്കയിലെ ഒരൊറ്റ ഇന്ത്യന്‍ സംഘടന പോലും, എന്തിനു ഡാളസിലെ ഒരു മലയാളി സംഘടന പോലും, ഈ കുഞ്ഞിന്റെ തിരോധാനത്തെക്കുറിച്ചു ഒരു മീറ്റിങ്ങ് കൂടുകയോ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുകയോചെയ്തിട്ടില്ല.'ഓണവും, ചങ്കരാന്തിയും, ക്രിസ്തുമസ്സും, ചീട്ടുകളി മത്സരവും , പിക്നിക്കുംമാത്രം നടത്താനാണോ നമ്മുക്കു മലയാളി സംഘടനകള്‍?


അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ നിര്‍ത്തി നെറ്റിപ്പട്ടം കെട്ടിച്ചിറക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്നആന, ആമ സംഘടന നേതാക്കളോട് എന്തെ മെമ്പര്‍മാര്‍ ആവശ്യപ്പെടുന്നില്ല ഇതേക്കുറിച്ചു ഒരു മീറ്റിങ്ങ് വിളിച്ചു കൂട്ടാന്‍? ഇത് പോലെയുള്ള ഒരു ആവശ്യത്തിന് സഹായിക്കുവാനുള്ള മനസ്ഥിതിയില്ലങ്കില്‍ എന്തിനാണെന്നു നമുക്കി സംഘടനകളെല്ലാം?

അവള്‍ അനാഥകുഞ്ഞായിരുന്നു എന്നതതിനാലാണോ അവള്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകള്‍ മടിക്കുന്നത്? അവള്‍, ബീഹാറിയോ, ബംഗാളിയോ ആരുമാകട്ടെ, അവളെ നമ്മള്‍ ഇന്ത്യക്കാരുമായി ചേര്‍ത്തു നിര്‍ത്തുന്നത് അവളിലെ ഭാരതീയ രക്തമാണ്. അമേരിക്കയില്‍ എന്ത് നടന്നാലും, അത് വെടിവെപ്പോ, കൂട്ടക്കൊലയെ, ടൊര്‍ണാഡയോ, കൊടുങ്കാറ്റോ എന്തുമാകട്ടെഅത് അറിഞ്ഞെന്നോ കേട്ടാന്നോനടിക്കാതെ ഇരുപത്തിനാലു മണിക്കൂറും, കേരളത്തിലെ ചാനലുകല്‍ മാത്രം നോക്കി, സോളാര്‍ സുന്ദരിയുടെ പാവാടത്തുമ്പില്‍ ആര് ഞാന്നു കിടക്കുന്നു, പ്രമുഖ നടന്‍എപ്പോള്‍ ജയിലില്‍ നിന്നും ഇറങ്ങും, എന്ന്നോക്കിയിരിക്കുന്ന അമേരിക്കന്‍ മലയാളിയുടെ മൂക്കിന്റെ താഴെ ഈ കുഞ്ഞിനെ കാണാതായിട്ട് യാതൊരു പ്രതികരണവുമില്ല, പ്രക്ഷോഭവുമില്ല. രേപ്പ് കേസില്‍ ഗൂഡാലോചനക്കു പ്രതി ചേര്‍ത്തു അറസ്റ്റിലായ സിനിമാ നടന്പിന്തുണ പ്രഖ്യാപിക്കുവാന്‍ എന്ത് മത്സരമായിരുന്നു ഇവിടുത്തെ ചിലസംഘടനകള്‍ ?

നാട്ടിലെ ഓരോ കുറ്റ സംഭവങ്ങളും,വായിക്കുമ്പോള്‍ കേരളത്തിലെ മലയാളിയുടെ പ്രതികരണ ശേഷിയില്ലായ്മയെക്കുറിച്ചും,മനസാക്ഷി മരവിപ്പിനെക്കുറിച്ചുമെല്ലാം ഘോര ഘോരം ഫേസ് ബുക്ക് കുറിപ്പുകള്‍ ഇറക്കുകയും, സോഷ്യല്‍ മീഡിയാ ആക്റ്റിവിസം നടത്തുകയും,പ്രതിക്ഷേധിക്കുകയും, ചെയുന്ന പ്രമുഖഅമേരിക്കന്‍ മലയാളി ഫേസ് ബുക്ക് ആക്റ്റിവിസ്റ്റുകള്‍ എന്തെ ഇത് വരെ തങ്ങളുടെ സംഘടനകളുമായി ചേര്‍ന്ന് ഷെറിന്റെ തിരോധാനത്തെക്കുറിചു ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നില്ല ?

കള്ളന് കഞ്ഞി വെച്ചും, വ്യഭിചാരിച്ചും, പെണ്ണുകേസിലും, കൊലക്കേസിലും കള്ളക്കടത്തിലും, പ്രതികളായി നടക്കുന്ന വൃത്തികേട്ട രാക്ഷ്ട്രിയക്കാരെയും, അതിലും, നെറി കേട്ട സിനിമാക്കാരെയും, പൊക്കി കൊണ്ടു വന്നുഎഴുന്നെള്ളിച്ചു സ്വീകാരണങ്ങള്‍ കൊടുക്കുവാനും, അംഗങ്ങള്‍ക്ക് ഈ കോമരങ്ങളുടെ കൂടെ സെല്‍ഫിക്കോലു പിടിച്ചു കൊടുക്കുവാനും,സമയം കണ്ടെത്തുന്ന അമേരിക്കയിലെ മലയാളി സംഘടനാ നേതാക്കളെ നിങ്ങളോടു ഒരു അപേക്ഷ...ഇവിടെ നഷ്ടപ്പെട്ടത് വെറും മൂന്നു വയസു മാത്രം പ്രായമുള്ള ഒരു കുരുന്നിനെയാണ്. അവള്‍ ആര്‍ക്കോ ജനിച്ചു. അവളിന്നു ജീവിച്ചിരിപ്പുണ്ടോമരിച്ചോ എന്നോ ആര്‍ക്കും, അറിയില്ല. കേട്ടിടത്തോളംഅവള്‍ക്കു ജീവിതത്തില്‍ ഒരിക്കലെങ്കിലും,നീതി ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്നവള്‍ എവിടയാണെന്നു അറിയില്ല.

അല്ലങ്കില്‍ അറിയാവുന്നവര്‍ വക്കിലന്‍മാരുടെ ബലത്തില്‍ ക്രൂരമായ മൗനം പാലിക്കുന്നു.അവള്‍ക്കു വേണ്ടി ശബ്ദിക്കേണ്ടത് നമ്മളാണ്. നമ്മുടെ നാവുകളാണ്? അവളെവിടെ എന്ന് ചോദിക്കേണ്ടതും, അവള്‍ക്കെന്തു സംഭവിച്ചുവെന്നും, അന്വേഷിക്കേണ്ടത് നമ്മളും കൂടി ഉള്‍പ്പെടുന്ന ഈ സമൂഹമാണ്. ? വെള്ളക്കാരും, ആഫ്രിക്കന്‍ അമേരിക്കക്കാരും, പാക്കിസ്ഥാനികളും, മറ്റു സര്‍വ്വ ജാതി മതസ്ഥരും, ഉള്‍പ്പെടുന്ന വലിയ ഒരു സമൂഹം ചോദ്യങ്ങളുമായി കഴിഞ്ഞ പത്തു ദിവസം അവളെ തേടി നടക്കുന്നു?

ഇനിയെങ്കിലും അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളും, പ്രത്യേകിച്ചു മലയാളിസമൂഹവും, ഒറ്റക്കെട്ടായി നിന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസിനും, എഫ് ബി ഐ ക്കും, പിന്തുണ പ്രഖ്യാപിക്കുക.അവളെ കണ്ടെത്തുന്നത് വരെ അനേഷണം ഊര്‍ജ്ജിതമാക്കുവാന്‍ ആഹ്വാനം ചെയ്യുക.അനേഷണം ത്വരിതപ്പെടുത്തുവാന്‍ അപേക്ഷകള്‍ ഒപ്പിട്ടു നല്‍കുകക.

ഷെറിന്‍ മാത്യൂസിന്റെ തിരോധാനത്തെക്കുറിച്ചുഅറിയാവുന്നവര്‍, ഏതെങ്കിലും കാര്യങ്ങള്‍ അറിഞ്ഞിട്ടു മൂടി വെക്കുന്നവര്‍ ദയവായി റിച്ചാര്‍ഡ്‌സണ്‍ പോലീസിന്റെ ടിപ്പ് ലയിനില്‍ വിളിച്ചു ബന്ധപ്പെടുക. നിങ്ങളുടെ വിവരങ്ങള്‍ ഒരു തരത്തിലും, പുറത്തു വിടാതെ, അനോണിമസ് ആയി തന്നെ നിങ്ങളോടു സംസാരിക്കുവാനും, വിവരങ്ങള്‍ ശേഖരിക്കുവാനും ബാധ്യസ്ഥരാണവര്‍. നാളെ നമുക്കും ഇത് പോലോരു അവസ്ഥ വന്നു കൂടായ്കയില്ല.972-744-4800. ഇതാണ് ടിപ്പ് ലൈന്‍ ഫോണ്‍ നമ്പര്‍. സംഘടനാ നേതാക്കള്‍ ഉണരുക. ഈ കുഞ്ഞിന്റെ ദുരൂഹ തിരോധാനത്തിന്റെ പിന്നിലെ രഹസ്യങ്ങള്‍ മറനീക്കി പുറത്തു വരേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണ്. ദയവായി സഹകരിക്കുക.ലോകം മുഴുവന്‍ കാത്തിരിക്കുന്നു അവള്‍ക്കെന്തു പറ്റിയെന്നറിയുവാന്‍. ... 

see also
Join WhatsApp News
Rapter 2017-10-17 19:34:38

ഈ ലേഖകൻ ഒരു മലയാളീ ചിന്തയിൽ എന്തൊക്കെയോ വിളിച്ചു കൂവുകയാണ്.ഇത് കേരളത്തിലോ വടക്കെ ഇന്ത്യയിലോ നടന്ന ഒരു സംഭവും അല്ല.ഒരു ക്രിമിനൽ  കുറ്റ കൃത്യം  ആണോ എന്ന്  പോലീസ് അതിൽമേലുള്ള അന്വഷണവും നടന്നു കൊണ്ടിരിക്കുന്നു. അത് അമേരിക്കൻ രീതിയിൽ ആണ് നടക്കുന്നത്. അവർ ശരിയായ ദിശബോധംത്തിൽ തന്നെയാണ് അന്വഷണം നടത്തിക്കൊണ്ടിരിക്കുന്നത്. പോലീസ്  ആവശ്യപ്പെടുന്ന സഹായം ഏതെങ്കിലും സംഘടനാ കൂട്ടം  കൂടി കൊണ്ടുകൊടുക്കുന്ന മെമ്മോറാണ്ടത്തിനു വേണ്ടിയല്ല .വേണ്ട വിവരങ്ങൾ കൊടുക്കേണ്ടവർ അത് രഹസ്യമായി കൊടുക്കാനാണ്. അല്ലാതെ ചെണ്ട കൊട്ടി ആഘോഷിച്ചു കൊണ്ട് കൊടുക്കാനല്ല . കാര്യങ്ങൾ പക്ക്വതയോടെ കാണൂ . എല്ലാവര്ക്കും ആ പിഞ്ചു കുഞ്ഞിന്റെയ്  ദാരുണ സംഭവത്തിൽ  വലിയ  സഹതാപമുണ്ട് . അത് ഒരു പൊതുയോഗം കൂടി പ്രമേയം പാസ്സക്കുന്നതിനേക്കാൾ വലുതാണ്. പിന്നേ നല്ല  ഉദ്ദേശത്തോടെ എഴുതാൻ തുടങ്ങി ,വേണ്ടാത്തതെല്ലാം എഴുതിക്കൂട്ടി!

!

 

 

നാരദന്‍ 2017-10-17 20:44:30
ടേക്ക് ഇറ്റ്‌ ഈസി  രാപ്ടോര്‍ 
 now it is evident who is the killer
that is why no one is commenting or acting
വിദ്യാധരൻ 2017-10-17 23:44:58
കേരളത്തിൽ നിന്ന് ഏതെങ്കിലും നാറിയ രാഷ്ട്രീയക്കാർ, പീഡനക്കാരായ സിനിമാക്കാർ അവരുടെ മൂട് താങ്ങികളായ രാഷ്ട്രീയ കോമരങ്ങൾ ഇവരുടെകൂടെ നടന്ന് പടം എടുത്ത് പത്രത്തിൽ കൊടുക്കാനും ഒക്കെ ധാരാളം മലയാളികൾ ഉണ്ടാകും .  ഈ കൊച്ചുകുഞ്ഞിന്റെ തിരോധാനത്തിൽ അമേരിക്കക്കാർ മെഴുകുതിരി കത്തിച്ച് ജാഗരണം നടത്തിയപ്പോൾ അവരുടെകൂടെ നിൽക്കാൻ വിരലിലെണ്ണാവുന്ന ചില മലയാളികളെ മാത്രമെ  കാണാൻ കഴിഞ്ഞുള്ളൂ.(അവർക്ക് എന്റെ കൂപ്പ്കൈ )  ഒരു മലയാളിയെ നടു റോഡിൽ ഇട്ട് മർദ്ദിക്കുമ്പോൾ, അതിനെ തടയേണ്ടതിന് പകരം കാഴ്ച്ക്കാരായി നിൽക്കുന്ന മലയാളികളെ ധാരാളം കണ്ടിട്ടുണ്ട്.    എന്നാൽ ഈ കുഞ്ഞിന്റെ കാര്യത്തിൽ മലയാളികളോ, മലയാളി സംഘടനകളോ കാഴ്ച്ക്കാരായെങ്കിലും കാണാൻ കഴിഞ്ഞില്ലെന്നുള്ളത് ഏറ്റവും ദുഃഖത്തോടുകൂടി മാത്രമേ ഓർക്കാൻ കഴിയുകയുള്ളു.  അമേരിക്കക്കാരായ വൈദ്യകന്മാർ മറ്റു ജനങ്ങളോടൊപ്പം  ഉറക്കം ഉണർന്ന് ഈ പിഞ്ചു പൈതലിന്റെ തിരിച്ചു വരവിനായി കാത്തിരുന്നപ്പോൾ മലയാളി വൈദികരും പൂജാരികളും ഭക്തജനങ്ങളും മെഴുകുതിരി കെടുത്തി ഉറക്കത്തിൽ പ്രവേശിച്ചിരിക്കും.  മനസ്സിനും ശരീരത്തിനും സുഖം നൽകുന്ന അവസ്ഥയിൽ നിന്നും ഒരു മലയാളിയും പുറത്ത് വന്ന് മഞ്ഞുകൊള്ളാനോ വെയിലുകൊള്ളാനോ പോകുകയില്ല .  ചിലപ്പോൾ ഞാൻ ആലോചിക്കും നമ്മൾക്ക് എന്ത്പറ്റിയെന്ന്. നാല്പതും നാല്പത്തിയഞ്ചും വർക്ഷം ഈ രാജ്യത്തിന്റെ നന്മ അനുഭവിച്ച് ഇവിടെ ജീവിച്ചിട്ടും  പലമലയാളികളും മനമങ്ങും മിഴിയിങ്ങുമായിട്ടാണ് കഴിയുന്നത് .  നമ്മളുടെ ചിന്താഗതി മാറേണ്ടിയിരിക്കുന്നു.  ട്രംപിനെപ്പോലെ ഞാൻ ഞാൻ എന്ന ചിന്തയോടെ ജീവിക്കുന്ന സാംസ്കാരിക നായകന്മാരെകൊണ്ട് മലയാളി സമൂഹം അണുബാധിതമായിരിക്കുകയാണ്.  കാലത്തെ എഴുനേറ്റ് ഇ-മലയാളിയിൽ അവന്റെ വികൃതരൂപം കണ്ടില്ലെങ്കിൽ അത് കാണിക്കാനായി വേണ്ടിവന്നാൽ കഴുത്തിൽ കോണകവും കൂടാതെ ഒരു കോട്ടും ഇട്ട് ഏറ്റവും നാറ്റമുള്ള മലവിസർജ്ജനം തലയിൽവച്ചുള്ള ഒരു ചിത്രവും ചേർത്ത്, പോട്ടറിക്കോയിൽ പോയി ഒരു പടം ഒപ്പിച്ച് ഈ-മലയാളിൽ ഇടും .   സമഷ്ടി സ്നേഹം നഷ്ടപ്പെട്ട ഒരു സമൂഹമായി നാം അധഃപതിച്ചിരിക്കുന്നു അതിന്റെ അനന്തരഫലമാണ് രാത്രി മൂന്നു മണിക്ക് കാട്ടു ചെന്നായ്ക്കളുള്ള കാടിന്റെ അരികിൽ പാലുകുടിക്കാത്തിന്റെ ശിക്ഷയായി ഒരു മൂന്ന് വയസ്സുകാരി പിഞ്ചു പൈതലിനെ ഉപേക്ഷിച്ചുപോകാൻ ഒരു മലയാളി പിതാവിന് കഴിഞ്ഞതും ഒന്നും അമ്മയെന്ന വാക്കിനെ കളങ്കപ്പെടുത്തി ഒരു സ്ത്രീക്ക് ഉറങ്ങാൻ കഴിഞ്ഞത് 

"അയ്യോ! പൊന്നോമനെ യപ്പുറം ചൊല്ലുവാൻ 
വയ്യേ നിനയ്ക്കുവാനും പോലും വയ്യേ 
ചീർപ്പുണ്ടാക്കുന്നു ശരീരം വിറയ്ക്കുന്നു 
വീർപ്പുമുട്ടുന്നു കുഴങ്ങുന്നു ഞാൻ 
അത്ര ഭയാനകമിപ്പോഴുമോർക്കുമ്പോൾ 
ചിത്തം ഞടുങ്ങിപ്പോമാചരിതം " (ദുരവസ്ഥ )
observer 2017-10-18 07:47:53
ഇനി പ്രതിഷേധിച്ചിട്ടെന്തു കാര്യം? ആ കുഞ്ഞിനു സംഭവിച്ചതില്‍ വേദനയുണ്ട്. പക്ഷെ ആ കുടുംബത്തെയും മറക്കരുത്. ചെറുപ്പക്കാരായ അവര്‍ ഒരു കുഞ്ഞിനു ജീവിതം നല്കാനാണു നോക്കിയത്. പക്ഷെ ബുദ്ധിമാന്ദ്യവും ശരീര വൈകല്യവുമുള്ള കുഞ്ഞ്. അതിനെ മനപുര്‍വം ഇവര്‍ക്കു കൊടുത്തതാണോ? അത്തരമൊരു കുഞ്ഞിനെ സംരക്ഷിക്കാന്‍ ഒരു ശരാശരി മലയാളി കുടുംബത്തിനു എങ്ങനെ കഴിയും?
ദ്വേഷ്യം വന്നപ്പോള്‍ എന്തോ സംഭവിച്ചിരിക്കാം. അല്ലാതെ ഇതില്‍ മനപൂര്‍വമായ ദുരുദ്ധേശമില്ലല്ലൊ.
കുട്ടിയെ വേണ്ടെങ്കില്‍ നിയമാനുസ്രുതമുള്ള വഴികള്‍ നോക്കേണ്ടിയിരുന്നു എന്നതു ശരി തന്നെ. പക്ഷെ അബദ്ധങ്ങള്‍ മനുഷ്യ സഹജമാണല്ലൊ. 
A.C.George 2017-10-18 11:47:51
ഇത്രയും ഓര്മപെടുത്തിയതിനു  ഈമലയാളീ റിപ്പോർട്ടർക്ക്  വളരെ  നന്ദി. 
അണ്ണാൻ കുഞ്ഞും  തന്നാലായത്  എന്നാണല്ലോ.
ഇന്നു  7 പിഎം  (ന്യൂയോർക്ക് ടൈം) ടെലികോൺഫെറെൻസിൽ  എല്ലാവരും  സംബന്ധിക്കുമല്ലോ .. അല്ലെ 
Call: 1-712-770-4160  access code: 605988 #

ഷെറിൻ മാത്യു-പിഞ്ചു ബാലികക്കുവേണ്ടി ശബ്ദിക്കാൻ, അന്വേഷണ സംഘത്തിനു ഐക്യധാർട്ടിയം പ്രഖ്യാപിക്കാൻ ടെലികോൺഫെറെൻസ് ഒക്‌ടോബർ 18 നു   വൈകുന്നേരം 8 മണി-ഈസ്റ്റേൺ സ്റ്റാൻഡേർഡ്ടൈം.

 എ.സി. ജോർജ്

ഹ്യൂസ്റ്റൺ: ടെക്സസ്സിലെ റിച്ചാർഡ്സണിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷെറിൻഎന്ന  പിഞ്ചു കുഞ്ഞു കാണാതായിട്ട് ഏതാണ്ട് രണ്ടാഴ്ച ആകുന്നു. പ്രത്യേകം ആരിലും കുറ്റം ചാരനില്ലാ. ഷെറിനെ കണ്ടെത്തുകയാണ് ലക്‌ഷ്യം. എന്നാൽ കുറ്റക്കാരെ കണ്ടത്തുക തന്നെ വേണം.

ഷെറിൻ മാത്യു-പിഞ്ചു ബാലികക്കുവേണ്ടി ശബ്ദിക്കാൻ, അന്വേഷണ സംഘത്തിനു ഐക്യധാർട്ടിയം പ്രഖ്യാപിക്കാൻ ടെലികോൺഫെറെൻസ് ഒക്‌ടോബർ 18നു വൈകുന്നേരം 8 മണി-ഈസ്റ്റേൺ സ്റ്റാൻഡേർഡ്ടൈം.

അമേരിക്കയിലെ വിവിധ  ഭാഗംകളിൽ ഉള്ളവർക്ക് അവരുടെ സ്റ്റേറ്റിലെ സമയം ന്യൂയോർക് സ്റ്റാൻഡേർഡ് ടൈം 8 പിഎം കണക്കാക്കി ടെലികോൺഫെറെൻസ് മീറ്റിംഗിൽ സംബന്ധിക്കാവുന്നതാണ്.  കേരളാ ഡിബേറ്റ് ഫോറം യു.എസ.എ. സംഘടിപ്പിക്കുന്ന ഈ റ്റെലിമീറ്റിംഗിലേക്കു ഏവർക്കും സ്വാഗതം. ടെലികോൺഫെറെൻസിലേക്കായി ഡയൽ ചെയ്യണ്ട നമ്പർ 1 -712 -770 -4160  ആക്സസ് കോഡ്  

605988 


A.C.George 2017-10-18 13:50:18
For Sherin Mathew: Teleconference time, there may be little confusion. Let me make it clear
Today at *8 PM (New York Time- EST)   Texas Time 7 PM. Sorry for the confusion. 
നാരദന്‍ 2017-10-18 13:51:17
ഈ ബഹളങ്ങള്‍ ഒന്നും  സത്യം പറയിപ്പിക്കാന്‍  സഹായിക്കുക ഇല്ല .
കേരള പോലീസില്‍  ജോലി ചെയ്ത ആര്‍ എങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടു വരുക. അവര്‍ സത്യം പുറത്തു കൊണ്ടുവരും. വേണ്ടത് തെളിവ് മാത്രം . 
Vayanakkari 2017-10-18 18:48:52
observer ന്റെ കമന്റ് കണ്ടു ഞെട്ടിപ്പോയി! ഞാനും ഒരമ്മയാണ്. മക്കൾ വൈകല്യമുള്ളവർ ആയാൽ അവരെ കളയാം എന്നാണോ താങ്കൾ ഉദ്ദേശിച്ചത്? താങ്കൾക്കു ഒരു വൈകല്യ ഉള്ള കുഞ്ഞുണ്ടായാൽ അതിനെ നിങ്ങൾ കളയുമോ? അല്ലെങ്കിൽ ഉള്ള കുഞ്ഞു എന്തെങ്കിലും കാരണം കൊണ്ട് വൈകല്യമുള്ളതായാൽ അതിനെ ഇതുപോലെ കളയുമോ? എന്ത് മനുഷ്യ സ്നേഹമാണ് നിങ്ങൾക്കുള്ളത്? ആ മാതാവിന് ഈ തിരോധാനത്തിൽ പങ്കില്ലെങ്കിൽ പിന്നെ അവർ എന്തേ പോലീസിനോട് സഹകരിക്കാത്തത്? അവർക്ക് എല്ലാം അറിയാം എന്നു ഞാൻ വിശ്വസിക്കുന്നു. വെളുപ്പിന് 3 മണിക്ക് കുഞ്ഞിനെ വെളിയിൽ ചെന്നായുടെ മുൻപിൽ നിർത്തിയിട്ടു അവർ സുഖമായി ഉറങ്ങി! ഇത് കെട്ടുകഥയാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. അവരുടെ കാർ വെളുപ്പിന് 3 മണി കഴിഞ്ഞു ഒരു മണിക്കൂർ നേരത്തേക്ക് വെളിയിൽ പോയല്ലോ. എവിടെയാണ് പോയത്? പിസ്സ വാങ്ങാൻ പോയതാണോ? ദയവായി അവർ പോലീസിനോട് സഹകരിക്കാതെ അവരെ ന്യായീകരിക്കരുതേ! ചിക്കാഗോയിലെ പ്രവീൺന്റെ 'അമ്മ മകനെ കാണുന്നില്ലെന്നറിഞ്ഞത് മുതൽ ഉറങ്ങിയിട്ടില്ല. ഒറ്റയാൾ പട്ടാളം ആയി അവൾ പൊരുതി! പ്രതിയെ പിടിച്ചു. നീതി ലഭ്യമാക്കി. അവൾ ആണ് പെണ്ണ്! അതാണ് മാതൃത്വം. 
കറുമ്പൻ മലയാളി 2017-10-18 16:12:54
ഭൂലോകം കീഴ്മേൽ മറിഞ്ഞാലും ഒരു ടെലി കോൺഫ്രൻസ് അല്ലെങ്കിൽ എവിടെയെങ്കിലും കൂടിയിരുന്ന് ഒരു അനുശോചനം പക്ഷെ ഞങ്ങൾ കറുമ്പന്മാരെപ്പോലെ നിരത്തിലിറങ്ങി പോലീസിന്റെമേൽ സമ്മർദ്ദം ചെലുത്തി കേസ് അന്വേഷണത്തിന്റെ ഊർജ്ജസ്വലത നഷ്ട്ടപ്പെടാതെ സൂക്ഷിക്കാൻ പറഞ്ഞാൽ സർവ്വരും ഓടി കാട്ടിലൊളിക്കും (കാട്ടു ചെന്നായുള്ള കാടുകൾ ഇനി ഇവന്മാര് തപ്പാൻ തുടങ്ങും)  ഇനി സർവ്വ മലയാളി അസോസിയേഷനും ഖേദം പ്രകടിപ്പിച്ച് മീറ്റിങ് തുടങ്ങും .  ഭീരുക്കൾ. ആരെങ്കിലും ഉറക്കെ സംസാരിച്ചാൽ നിക്കറിൽ മൂത്രം ഒഴിക്കുന്നവന്മാര് 
cknjila 2017-10-18 21:39:36
 എന്റെ മനസ്സ് പറയുന്നു   അവൾ തിരിച്ചുവരും  പൂർണ ആരോഗ്യത്തോടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക