Image

ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍- 6 ( ഡോ. മാത്യു ജോയിസ്‌)

Published on 01 March, 2018
ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍- 6 ( ഡോ. മാത്യു ജോയിസ്‌)
ഏതാണ് മെച്ചം?

പത്ത് വര്‍ഷം മുമ്പ് ബിറ്റ് കോയിന്‍ ജനിച്ചിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് ഒരു സെന്റില്‍ നിന്നും*12 വരെ അതിന്റെ വില ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം *1000 ത്തില്‍ നിന്നും കുതിച്ച് *20,000 ത്തിനടുത്തുവരെ എത്തിയതായിരുന്നു. 2017 ഡിസംബറിലെ കുതിപ്പുപോലെ തന്നെ, 2018 ജനുവരിയിലും ഫെബ്രുവരിയിലും തുടരുമെന്ന് കൊതിച്ചുവെങ്കിലും, ഏകദേശം 60% വിലയിടിഞ്ഞ്ചാഞ്ചാട്ടം തുടരുന്നു. വില കുതിയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഇനിയും ഈ വിലയ്ക്കുപോലും കിട്ടുകയില്ലെന്ന് കരുതി, കൂടുതല്‍ നിക്ഷേപകര്‍ രംഗത്തുവന്നു. തികച്ചും മറ്റു കുമിളകള്‍ക്ക് സംഭവിച്ചതുപോലെ തന്നെ.

പെട്ടെന്ന് പണം കുമിഞ്ഞുകൂടുന്ന ഏതു വ്യവസ്ഥിതിയിലും, അതിനു സമാന്തരമായി തട്ടിപ്പുകളുമായി മനുഷ്യര്‍ കടന്നു കയറിവരുന്നത് സാധാരണമാണ്. 1960 കളില്‍ കോട്ടയത്തെ ഒരു കൊച്ചുഫോട്ടോ സ്റ്റുഡിയോയില്‍, ഇന്നത്തെ യാതൊരു സാങ്കേതിക സൗകര്യങ്ങളുമില്ലാത്ത കാലത്ത്, അതിവിദഗ്ധമായി സൃഷ്ടിക്കപ്പെട്ട്, ക്രമേണ വ്യാപകമായി ഇന്‍ഡ്യന്‍ കറന്‍സികളില്‍ കലര്‍ന്നുപോയ 100 രൂപാനോട്ടുകള്‍, ഒറിജിനലിനെ വെല്ലുന്നവയായിരുന്നെന്നും, റിസര്‍വ്വ് ബാങ്കിനുപോലും തിരിച്ചറിയാന്‍ കഴിയാതെപോയെന്നതും ചരിത്രസത്യമാണ്. 1990 കളില്‍ പൊട്ടിമുളച്ച ഉീി.രീാ ബിസിനസ്സുകള്‍ പലതും അപ്രത്യക്ഷമായതും നമ്മള്‍ കണ്ടതാണ്. ഒരു ബിസിനസും ലാഭവും ഇല്ലാതിരുന്ന , നാമമാത്രമായ നിരവധി സ്ഥാപനങ്ങള്‍, പെട്ടെന്ന് പബ്ലിക്ക് കമ്പനികള്‍ ആക്കി, ഉയര്‍ന്നവിലയ്ക്ക് ഷെയറുകള്‍ നൊടിയിടയില്‍ വിറ്റ്, അവയുടെ ഉപജ്ഞാതാക്കള്‍ കോടികളുമായി മുങ്ങി. അതേത്തുടര്‍ന്ന് ഹൗസിങ്ങ് മാര്‍ക്കറ്റില്‍ സംഘടിതമായി സൃഷ്ടിക്കപ്പെട്ട ബൂമിലൂടെ വിലകള്‍ ഉയര്‍ത്തി തട്ടിപ്പുകാര്‍ കോടികള്‍ നേടി. വര്‍ദ്ധിപ്പിച്ച വിലയില്‍ മോര്‍ട്ട്‌ഗേജ് ലോണ്‍ എടുത്ത്, ഒരു പൈസയും തിരിച്ചടയ്ക്കാതെ മുങ്ങിയ ഇന്‍ഡ്യാക്കാരും ഇതില്‍ പെടും. ഇതിനേക്കാള്‍ മനോഹരമായി, വാന്‍ നേട്ടങ്ങള്‍ വാഗ്ദ്ധാനം ചെയ്ത്, പൊട്ടുമുളച്ചുവരുന്ന മിക്കവാറും പുതിയ ക്രിപ്‌ടോ കറന്‍സികളും വന്‍തട്ടിപ്പുകളായിരിക്കുമെന്ന്, കാലം തെളിയിക്കേണ്ടിയവയാണെന്നതില്‍ തെല്ലും സംശയമില്ല.

12 വയസ്സുള്ള പയ്യന് 500 ഡോളര്‍ മുടക്കിയത് ഇന്ന് 50 മില്യണ്‍ ആയിരിക്കുന്നു. ബിറ്റ് കോയില്‍ വാങ്ങി വെയ്ക്കു, ഇനി ആരുടേയും കീഴില്‍ ജോലി ചെയ്യേണ്ട, മാലിയില്‍ റിട്ടയര്‍മെന്റ് ജീവിതം, സ്വന്തം ആഡംബരനൗക, പറന്ന നടക്കാന്‍ ക്രിപ്‌ടോകറന്‍സിയില്‍ നിക്ഷേപിക്കൂ.. തുടങ്ങിയ പരസ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരന്നൊഴുകുന്നു. കൂട്ടത്തില്‍ ഇത് സുഗമമായി പറഞ്ഞു പഠിപ്പിച്ചുതരാന്‍ നൂറു വിദഗ്ധരുടെ സൈറ്റുകള്‍ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഓപ്പണ്‍ചെയ്ത് 9 സെക്കന്റുള്ളില്‍ ടീഹറ ീൗി എന്നു കാണുമ്പോള്‍, നമ്മളെപ്പോലെ ദാഹാര്‍ത്തരായ കോടിക്കണക്കിനാളുകള്‍ ഈ ഡിജിറ്റല്‍ കറന്‍സികളുടെ വലയത്തില്‍ ആണെന്ന് സ്പഷ്ടമാക്കുന്നു.

ഇതിനിടയില്‍ പലതും ചോദിച്ച ഒരു ചോദ്യം ഇവിടെ ശ്രദ്ധയില്‍ പെടുകയാണ്. ബിറ്റ്‌കോയിന്‍ ആണോ എതേറിയം ആണോ വാങ്ങാന്‍ ഉത്തമം?

രണ്ടും ഓരോ വിധത്തില്‍ നല്ലവ തന്നെ. ബിറ്റ്‌കോയിന്റെ വില കുതിച്ച് ഉയര്‍ന്ന് * 19865 ആയപ്പോള്‍ എതേറിയത്തിന്റെ വില *1417 ആയിരുന്നു. പിന്നീട് മുങ്ങിപ്പൊങ്ങി ഇന്നത്തെ വില ബിറ്റ്‌കോയിന് *6085 എതേറിയത്തിന് *965 എന്നായിരിക്കുന്നു. ഓരോ ക്രിപ്‌ടോകറന്‍സിയും ഓരോ ബിസിനസുകളെ വളര്‍ത്താനുള്ള ഉദ്ദേശവുമായി, ഷെയറുകളേക്കാള്‍ വേഗത്തില്‍ ആഗോളതലത്തില്‍ പണം സ്വരൂപിക്കാനായി, നിര്‍ദ്ദിഷ്ഠ എണ്ണത്തില്‍ മാത്രം പുറത്തിറക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്ന് മുമ്പെ സൂചിപ്പിച്ചിരുന്നല്ലോ. ഒരിക്കല്‍ അതിന്റെ ബ്ലോക്ക് ചെയിന്‍ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍ ആഗോള തലത്തില്‍ വാങ്ങുകയും കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടുമിരിക്കും. ഷെയര്‍മാര്‍ക്കറ്റ് പോലെ രാവിലെ 8 മുതല്‍ വൈകിട്ട 5 വരെയുള്ള സമയത്തിലുമല്ല, പ്രത്യുത 24/1 എന്ന കണക്കില്‍ ലോകത്തിലെവിടെയും കൈമാറ്റം നടന്നുകൊണ്ടേയിരിക്കുമെന്ന പ്രത്യകതയുമുണ്ട്.

ഈ യുഗത്തിലെ ഏറ്റവും വിപ്ലവകരമായ വിലകുതിപ്പ് നേടിയത് ബിട്ട്‌കോയിന്‍ ആണ്. അതിന്റെ ഇന്നത്തെ ഉയര്‍ന്നവിലയുടെ പകുതിപോലും മറ്റു ക്രിപ്‌ടോ കറന്‍സികള്‍ക്ക് നേടാനായിട്ടില്ല. കാരണം ബിറ്റ്‌കോയിന്‍ പൊതുവേ അറിയപ്പെടുകയും അതിന്റെ വിശ്വസ്തത വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നതിനാലാണ്. ക്രിപ്‌ടോ കറന്‍സികളുടെ പിന്നില്‍ ആഗോളപരമായ ഒരുസ്മാര്‍ട്ട് കോണ്‍ട്രാക്ട് (ടാമൃി രീി്മരി) നിലനില്ക്കുന്നതിന്റെ ബലത്തിലാണ് ഇവ മുന്നേറുന്നത്. കാണുകയും ഒപ്പിടുകയും ചെയ്യുന്നില്ലെങ്കിലും, ഡിജിറ്റല്‍ഷോപ്പിലുള്ള നിബന്ധനകള്‍ അനുസരിച്ചാണ് ക്രിപ്‌ടോകറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണമായി പൊതുസ്ഥലങ്ങളില്‍ വെച്ചിട്ടുള്ള വെല്‍ഡിംഗ് മെഷിനില്‍ നമ്മള്‍ ഒരു പച്ച ഡോളറിന്റെ കറന്‍സി വെച്ചിട്ടുട്ട്, ഒരു പാനലില്‍ നമ്മള്‍ പെപ്‌സിയോ, കൊക്കോ കോളയോ സെലക്ട് ചെയ്യുന്നു 80 സെന്റ് ആണ് അതിന്റെ വിലയെങ്കില്‍, ഉടനടി തിരഞ്ഞെടുത്ത സോഡാ വന്ന് വീഴുന്നു; ബാക്കിയായ 20 സെന്റ് ട്രേയില്‍ വന്നു കഴിഞ്ഞു. ഇതേപോലെ നമ്മള്‍ വിശ്വാസപൂര്‍വ്വം നമ്മുടെ ബിറ്റ്‌കോയിന്റെ പാസ്സ്‌കോഡ് അന്യോന്യം, കമ്പ്യൂട്ടറിലോ സ്മാര്‍ട്ടുഫോണിലോ കൊടുത്തുകഴിയുമ്പോള്‍ ഇതിന്റെ പിന്നിലെ ടാമൃി രീി് പ്രകാരം വിനിമയം നടക്കുന്നു. ആര്‍ക്കും ഈ വിനിമയം ഓഡിറ്റ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സൗകര്യമുണ്ട്.

ബിറ്റ്‌കോയിന്‍ ഉയര്‍ന്ന വിലയില്‍ എത്തിക്കഴിഞ്ഞതിനാല്‍ അത്രയും വിലകൊടുത്ത് വാങ്ങാന്‍ വളരെയധികം പേര്‍ക്ക് താല്പര്യമില്ലായിരിക്കാം. അടുത്ത് നടന്ന വാന്‍ ഏറ്റക്കുറച്ചിലുകള്‍ ക്രിപ്‌ടോമാര്‍ക്കറ്റില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. എങ്കിലും പുരോഗമനത്തില്‍ പുതിയ ഒരു ലെവലിലേയ്ക്ക് ബിറ്റ്‌കോയിന്‍ പോലെയുള്ള നല്ല ക്രിപ്‌ടോ കറന്‍സികള്‍ക്ക് സാധിക്കുമെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. വികേന്ദ്രീകരിച്ച (റല രലി്മഹശ്വലറ മുു)െ ഈ വ്യവസ്ഥയുടെ തലതൊട്ടപ്പന്‍ ബിറ്റ്‌കോയിന്‍ തന്നെ.

എന്നാല്‍ ബിറ്റ്‌കോയിനിലെ നൂലാമാലകളെയും അപാകതകളെയും പരിഹരിക്കുന്ന സാങ്കേതിക വിദ്യകള്‍ എതേറിയം (ഋവേലൃശൗാ) അവകാശപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനെപ്പറ്റി വിവിധതലങ്ങളില്‍ ഞ & ഉ വകുപ്പുകള്‍ ഇവയുടെ പ്രവര്‍ത്തനം പരിശോധിച്ച് സുഗമമാക്കിക്കൊണ്ടിരിക്കുന്നു. ആഗോളതലത്തില്‍ ഡയലൃ എന്ന ടാക്‌സി കമ്പനിയുടെ ഇടപാടുകള്‍ എതേറിയത്തില്‍ നടക്കുന്നു. പ്രത്യേകിച്ചും ഇടനിലക്കാരില്ലാതെ സുഗമമായി കൈകാര്യം ചെയ്യാവുന്നത്ര രീതിയിലേക്ക് ഉയര്‍ന്നുവെന്ന് വ്യക്തം. ലോകത്തിലെ വാന്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ ക്രിപ്‌ടോ കറന്‍സികള്‍ സ്വീകരിക്കാന്‍ സജ്ജമായിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ ആമസോണ്‍ സ്വന്തം ക്രിപ്‌ടോ കറന്‍സികള്‍ ഇറക്കാനുള്ള പദ്ധതിയുടെ ഭാഗമായിരിക്കാം മാംവീിൃ്യുൗ്രൃൃലിര്യ.രീാ, മാംവീിലവേലൃശൗാ.രീാ തുടങ്ങിയ ഡൊമേയിനുകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഏപ്രില്‍മാസത്തോടെ ആമസോണ്‍ ബിറ്റ്‌കോയിന്‍സ്വീകരിക്കാന്‍ തുടങ്ങിയാല്‍ ക്രിപ്‌ടോകറന്‍സികളില്‍ വിലകുതിപ്പ് പ്രതീക്ഷിക്കാമെന്ന് ഈ രംഗത്തെ വമ്പനായ ജെയിംസ് ആള്‍ട്കര്‍ തന്റെ റ്റീവിഷോകളിലൂടെ നിക്ഷേപകരെ ഒര്‍പ്പിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പറയുന്ന ഒരു ഉപദേശമുണ്ട്. ചല്ലൃ ്്യ മിറ രമരേവ മ ളമഹഹശിഴ സശാളല ഈ കത്തി വീഞ്ഞുവരുമ്പോള്‍ പിടിച്ചാല്‍ സംഭവിക്കുന്നതുപോലെ, ഒരു പക്ഷേ വീണ്ടും നഷ്ടപ്പെടാനായിരിക്കാം വിലകുറഞ്ഞുകൊണ്ടിരിക്കുന്ന ബിറ്റുകോയിന്‍ വാങ്ങിയാലും സംഭവിക്കാവുന്നതെന്ത് ഒരു ഊഹം മാത്രം.

എന്തൊക്കെ ചാഞ്ചാട്ടം ഉണ്ടായാലും ബിറ്റ്‌കോയിന്റെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചഋണഥഛഞ്ഞഗ ജഛടഠ സൂചിപ്പിക്കുന്നു. ക്രിപ്‌ടോ കറന്‍സിയുടെ അനലിസ്റ്റും ബ്ലോക്ക് ചെയിന്‍ കണ്‍സല്‍ടന്റുമായ ടോണി വെയ്‌സ് പറയുന്നു. ബിട്‌കോയിന്റെ വില ഇനിയും ഇടിഞ്ഞുപോകാം, എങ്കിലും തിരിച്ചുവരും. *25,000 എന്ന ആറക്ക ന്യായ വിലയിലേക്ക് ഈ വര്‍ഷത്തില്‍ എത്തിച്ചേരും. അതേപോലെ സ്ടാന്‍ പോയിന്റ് ഫിനാന്‍സ് കമ്പനിയുടെ സ്ഥാപകന്‍ ആയ റോണി മോവാസ് ശുഭചിന്തകളോടെ പ്രസ്താവിക്കുന്നു. ഞാന്‍ കഴിഞ്ഞ നവംബറില്‍ പ്രവചിച്ചിരുന്ന *20,000 ത്തിലുമധികമായി, ഈ വര്‍ഷം ബിട്‌കോയിന്റെ വില * 28,000 വരെ ഉയര്‍ന്നേക്കും.എന്നാല്‍ അതില്‍നിന്നെല്ലാം വിഭിന്നമായ വിലയിരുത്തലുമായി മിയര്‍ഗ്ലീം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജെയിംസ് റിക്കാര്‍ഡ്‌സ് സമയപ്രിധിയോന്നും പറയാതെ, മുന്നറിയിപ്പ് നല്‍കുന്നതും ശ്രദ്ധിക്കേണ്ടത് തന്നെ. ബിട്‌കോയിന്റെ വില *200 ലേക്ക് കൂപ്പുകുത്തും, ഇത് വെറും ക്രിമിനലുകള്‍ അന്തിമമായി കൈകാര്യം ചെയ്യുന്ന തരത്തിലെത്തും.

അടിക്കുറിപ്പ്

ബിറ്റ്‌കോയിന്‍ നിക്ഷേപകരെ നേരിട്ട് ബാധിക്കയില്ലെങ്കിലും ബിറ്റ്‌കോയിന്‍ സൃഷ്ടാവായി അറിയപ്പെട്ടിരുന്ന സതോഷി നകാമോട്ടോയ്ക്ക് എതിരെ, ഈ സാങ്കേതികവിദ്യയുടെ പിതാക്കളായിരുന്ന ക്രേഗ് റൈറ്റ്, ഡേവിഡ് ക്ലേമേന്‍ തുടങ്ങിയവര്‍ ആരോപിക്കുന്ന ഗൂഢാലോചനയും സാമ്പത്തിക തിരിമറിയും ഏറ്റവും ഒടുവില്‍ ചെന്നെത്തിയിരിക്കുന്നത്*10 ബില്യണ്‍ നഷ്ടപരിഹാരക്കേസിലാണ് (Florida feb14, MotherBoard)

ഡിസ്‌ക്ലേയിമര്‍:

ബിറ്റ്‌കോയിര്‍ പോലെയുളള ക്രിപ്‌റ്റോകറന്‍സിളുടെ പ്രവര്‍ത്തന രീതിയെപ്പറ്റിയുളള ആധികാരികമായ ഒരു പഠനപരമ്പര മാത്രമാണിത്. ഷെയര്‍ മാര്‍ക്കറ്റിലോ ഊഹക്കച്ചവടങ്ങളിലോ സംഭവിക്കുന്നതിലും ഉയര്‍ന്നലാനഷ്ടങ്ങള്‍ സംഭവിക്കാവുന്ന ഒരു അദ്യശ്യമായ കറന്‍സി വ്യവസ്ഥയായതിനാല്‍, ഇവയുടെ വാങ്ങലുകള്‍, വില്പനകള്‍ എന്നിവ ഉപഭോക്താക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം നടത്തേതാണ്.

(തുടരും)

Part-5: http://emalayalee.com/varthaFull.php?newsId=157309

Part-4: http://emalayalee.com/varthaFull.php?newsId=156546

Part-3: http://emalayalee.com/varthaFull.php?newsId=155653

Part-2: http://emalayalee.com/varthaFull.php?newsId=154950

Part-1: http://emalayalee.com/varthaFull.php?newsId=154295
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക