Image

കുസൃതിക്കുട്ടന്മാരുടെ ഒളിച്ചുകളികള്‍ (മദയാനകളുടെ മയക്കുവെടികള്‍-3 :ഡോ. മാത്യു ജോയിസ്)

ഡോ. മാത്യു ജോയിസ് Published on 27 June, 2018
കുസൃതിക്കുട്ടന്മാരുടെ ഒളിച്ചുകളികള്‍ (മദയാനകളുടെ മയക്കുവെടികള്‍-3 :ഡോ. മാത്യു ജോയിസ്)
അമേരിക്ക എന്നും കൊമ്പന്‍ സ്രാവു തന്നെയാണ്. പക്ഷേ കൊറിയയിലെ കിമ്മ് ഒരു ചെറുമീനാണെന്ന് ഇനി ആരും പറയുകയില്ല. ആണവഭീഷണികളുടെ നിറവില്‍ത്തന്നെ, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നോര്‍ത്ത് കൊറിയന്‍ ഭരണാധിയായ കൊച്ചു പയ്യന്‍ കീം ഉന്‍ അമേരിക്കയുടെ ട്രമ്പിനെ കിടുക്കാന്‍ പലപ്പോഴും വിജയം കണ്ടെത്തിയിരുന്നത്. അന്യോന്യം ഭീഷണിപ്പെടുത്തി പുതിയ പുതിയ അടവുകളും  ശക്തിയേറിയ ആയുധങ്ങളും നിരത്തിക്കൊണ്ടിരിക്കെത്തന്നെ, അപ്രതീക്ഷിതമായി ട്രമ്പും കിമ്മു നാമമാത്രമായ ഒരു സമാധാനക്കരാറില്‍ രണ്ടാഴ്ചമുമ്പ് കൈയ്യൊപ്പുകള്‍ ചാര്‍ത്തിയതില്‍, വലിയ കഴമ്പൊന്നുമില്ലെന്ന് പലരും  കുറ്റപ്പെടുത്താന്‍ തുടങ്ങിക്കഴിഞ്ഞു. ഒട്ടാവ മുതല്‍ പാരീസുവരെ അസംതൃപ്തിയുടെ ഞരക്കങ്ങള്‍ കേള്‍ക്കാനും തുടങ്ങി.

'എന്തറിഞ്ഞിട്ടാണ് സമാധാനക്കരാര്‍ ഉണ്ടായെന്ന് പൊട്ടത്തരം എഴുതി വിടുന്നത്' എന്ന് ഈ ബലഹീനനായ എഴുത്തുകാരനോടും വാക്ശരങ്ങള്‍ എയ്തവരുണ്ട്. ഒന്നേ പറയാനുള്ളു. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ മാത്രമേ, ഈ വികൃതിപ്പയ്യന്മാരുടെ നീക്കങ്ങളെപ്പറ്റി എനിക്കും അറിയാവൂ. ട്രമ്പിന്റെ എല്ലാം തുറന്ന പുസ്തകമാണെങ്കില്‍, കിമ്മിന്റെ ഒന്നും തുറന്ന വെച്ചിട്ടില്ല എന്ന വന്‍ വ്യത്യാസമുണ്ടെന്നു മാത്രം. ഈ സ്വഭാവ വൈകൃതമായിരിക്കണം ഇവരുടെ ചെയ്തികളിലും, കാഴ്ചക്കാര്‍ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നതും. രണ്ടുപേരും മോസ്റ്റ് അണ്‍ പ്രഡിക്റ്റബിള്‍ കാരക്‌ടേഴ്‌സ്  തന്നെയാണ്. ഇന്നും പറയുന്നത് നാളെ വിഴുങ്ങിക്കളയും. ട്രമ്പിനെ നാം ഒരു പരിധിവരെ മനസിലാക്കിക്കഴിഞ്ഞു. പക്ഷേ കിമ്മ് അതൊരു അപൂര്‍വ്വ പിറവി തന്നെ.
എല്ലാം അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന കാര്യത്തില്‍ അത്യന്തം ജാഗ്രത പുലര്‍ത്തുന്ന മറ്റൊരു ഭരണാധികാരി ഉണ്ടോ എന്നു തന്നെ സംശയമാണ്. അല്ലെങ്കില്‍ പിന്നെ സിംഗപ്പൂര്‍ ഉച്ഛകോടിയില്‍ സംബന്ധിക്കാന്‍ വന്നപ്പോള്‍, കൊറിയയില്‍ നിന്നും സ്വന്തം സ്‌പെഷ്യല്‍ ടോയിലറ്റ് കൊണ്ടുവന്നിരുന്നെന്ന് പറയുന്നത് തമാശയല്ല. തന്റെ വിസര്‍ജ്ജ്യങ്ങള്‍ പരിശോധിച്ച് തന്റെ ആരോഗ്യസ്ഥിതിയും, അറിവും ബുദ്ധിയും ചിന്തകളും, ഭാവിയും തരംതിരിച്ചെടുക്കാന്‍ ശത്രു രാജ്യങ്ങള്‍ ശ്രമിച്ചാല്‍ എല്ലാം തകര്‍ന്നില്ലെ!

(ഇത്രയും കാലം ഇതിന് ഉപോല്‍ബലകമായി ഒരു സംഭവമേയുള്ളു. നമ്മുടെ സാക്ഷാല്‍ ഗാന്ധിജിയെ ലണ്ടനില്‍ വട്ട സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍, തന്റെ സ്വന്തം ആടിനെയും ഏച്ചുകെട്ടിയ മരസ്പൂണും കൂടെ കപ്പലില്‍ കൊണ്ടുപോയിരുന്നെന്ന് ഫ്രീഡം ബൈമിഡ് നൈറ്റില്‍ ചരിത്രമായി രേഖപ്പെടുത്തിയിരിക്കുന്നു). കിമ്മിന്റെ ബാല്യകാല ചരിത്രങ്ങളോ ജനനത്തീയതിയോ അതീവ രഹസ്യങ്ങളാണ്. മറ്റേതോ പേരില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ പഠിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കിം ഉന്‍സങ്ങ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സിലും, മലേഷ്യന്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഏക്കണോമിക്‌സിലും ഡിഗ്രികള്‍ ഉണ്ടെന്നും പറയപ്പെടുന്നു. ബാര്‍ബര്‍ന്മാരെപ്പോലും തെല്ലും വിശ്വാസമില്ലാത്തതിനാല്‍,തന്റെ തലമുടി സ്വയം മിലിട്ടറിക്കട്ടില്‍ വെട്ടുകയാണെന്നത് ഇപ്പോള്‍ രഹസ്യമല്ല. തന്റെ വല്യപ്പന്‍ കിമിന്‍സങ്ങിനെപ്പോലെ തോന്നിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. അധികാരത്തില്‍ കയറിയതുമുതല്‍ 90 പൗണ്ട് ഭാരം കൂടി സ്വയം 'വലിയ മനുഷ്യനാക്കി' ക്കഴിഞ്ഞു.

നോര്‍ത്ത് കൊറിയക്കാര്‍ വിശ്വസിക്കുന്നത് ഒരേ ഒരു കൊറിയെ നിലവിലുള്ളുവെന്നതാണ്. അവിഭക്തമായ ഒറ്റ രാജ്യമാണ് അവരുടെ പുസ്തകങ്ങളിലുള്ളത്. വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം മിലിട്ടറിക്കുവേണ്ടിയും ആയുധങ്ങള്‍ക്കുവേണ്ടിയും മാറ്റി വെയ്ക്കുമ്പോള്‍ രാജ്യത്തെ 40% ത്തിലധികം ജനങ്ങള്‍ ദരിദ്രരേഖക്ക്  താഴെയാണ്. മിലിട്ടറി, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ പ്രൈവറ്റ് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളു. ഇന്റര്‍നെറ്റ് പൊതു ജനങ്ങള്‍ക്കില്ല, ഒറ്റച്ചാനല്‍ റ്റീവി മാത്രം. രാത്രിയില്‍ ഇലക്ട്രിസിറ്റി പൂര്‍ണ്ണമായും ക്ലോസ്, പകല്‍ ചിലപ്പോള്‍ ഒരു മണിക്കൂര്‍ കിട്ടിയാല്‍ ഭാഗ്യം.
ഇതുപോലെ അടിച്ചമര്‍ത്തപ്പെട്ട ഒരു ഭരണത്തിന്റെ ഉടമയായി ലോകത്തെ ഞെട്ടിക്കുന്ന കിമ്മിന് ഒരു പ്രത്യേകതയുണ്ട്. ഫോട്ടോകളില്‍ നല്ല ചിരിച്ച മുഖമായിരിക്കും. തന്റെ വ്യക്തിപര വിവരങ്ങളും ദേശീയരഹസ്യങ്ങളും നിഗൂഢമായും രഹസ്യമായും സൂക്ഷിക്കുന്നതില്‍ ഈ കുസൃതിക്കുട്ടന്‍ വിജയിച്ചിട്ടുണ്ട്. പക്ഷ നമ്മുടെ ട്രമ്പിന്റെയെല്ലാം എല്ലാവര്‍ക്കുമറിയാമെന്നതാണ് പ്രത്യേകത. ആരേയും കൂസാത്ത കാര്‍ക്കശ്യവും പെണ്‍വിഷയത്തിലെ അപാരതകളും രഹസ്യമാക്കണമെന്ന് ട്രമ്പിന് വലിയ നിര്‍ബന്ധമൊന്നുമില്ലതാനും.
********************************************************

ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന സിംഗപ്പൂരിലെ ജൂണ്‍ 12 ലെ ഉച്ചകോടിയില്‍ എല്ലാം വളരെ ലളിതമായിരുന്നെന്ന് തോന്നുന്നു. 'കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ അമേരിക്കയും സൗത്ത കൊറിയയും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്ന സൈനിക അഭ്യാസങ്ങള്‍ നിര്‍ത്തിവെയ്ക്കണം' കിമ്മിന് പെട്ടെന്ന് വെയ്ക്കാനുള്ള നിര്‍ദ്ദേശം അതൊന്നുമാത്രമായിരുന്നു.

ട്രമ്പിന്റെ ഉപദേശകരുമായി ചര്‍ച്ച ചെയ്തിട്ടില്ലായിരുന്ന ഉപാധിയായിരുന്നു ആ കേട്ടതെങ്കിലും 'ലോക സുരക്ഷയ്ക്ക് ആവശ്യമായത് എന്തും ഞാന്‍ ചെയ്യാന്‍ തയ്യാറാണെന്ന്' ട്രമ്പ് സമ്മതിച്ചു. ലോകത്തിലെ വളരെ ശക്തമായ ആണവ ആയുധങ്ങള്‍ കൈവശമുള്ള ഒരു ഭരണാധികാരിയുമായി ഒത്തൊരുമിച്ചിരുന്ന് നല്ലൊരു ബന്ധം സ്ഥാപിക്കുന്നതിലൂടെ മില്യണ്‍ കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാവുന്നതില്‍ സന്തോഷമുണ്ടെന്ന് ട്രമ്പ് പ്രസ് കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തുകയും ചെയ്തു.
ബില്‍ക്ലിന്റന്റെ കാലത്തുതന്നെ നോര്‍ത്തുകൊറിയയിലെ ആണവകേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിന് അന്തര്‍ദേശീയ ആറ്റമിക് എനേര്‍ജി ഏജന്‍സിയെ, നോര്‍ത്തുകൊറിയാ വിലക്കിയത് ഇന്നും തുടരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആണവശാക്തീകരണത്തിന്‍ പതിന്മടങ്ങ് പുരോഗമനം നേടുമ്പോള്‍, അവര്‍ ലോകത്തെ ഭീതിയുടെ നിഴലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആണവനിരായുധീകരണത്തിന് കിമ്മ് വാക്കാല്‍ സമ്മതിച്ചത് നല്ലമ മാറ്റമായിരിക്കാം. വര്‍ഷങ്ങളായി പല വാഗ്ധാനങ്ങള്‍ ചെയ്യുകയും , അവയെല്ലാം പലപ്രാവശ്യം ലംഘിക്കുകയും പതിവായതിനാല്‍, കിമ്മിന്റെ ഉപരിപ്ലവമായ ഈ സമ്മതത്തില്‍, അന്തരാഷ്ട്രതലത്തില്‍ ഉപദേശക വൃന്ദത്തിനൊന്നും അത്ര സന്തോഷമായിട്ടില്ലെന്ന് വ്യക്തം. കാരണം നൊടിയിടയില്‍ ഉളവാകുന്ന വികാരവിക്ഷോഭങ്ങള്‍ക്കും, തനിക്ക് അപ്പോള്‍ ഉചിതമെന്ന് തോന്നുന്നതിനും വെട്ടിത്തുറന്ന് അഭിപ്രായം രേഖപ്പെടുത്താനും അതിന്റെ പിന്‍ബലത്തില്‍ തീരുമാനങ്ങള്‍ പറയാനും ട്രമ്പിനെ വെല്ലാന്‍ മറ്റാരുമില്ലതാനും. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് നോര്‍ത്ത് കൊറിയ ഭീഷണിയായിത്തുടങ്ങുമ്പോള്‍ത്തന്നെ, സിംഗപ്പൂര്‍ ഉച്ചകോടി കഴിഞ്ഞയുടന്‍ 'ലോകം ഇനി കൂടുതല്‍ സുരക്ഷിതമാണെന്നും ഉത്തരകൊറിയായെ ഭയപ്പെടേണ്ട' എന്നും ട്രമ്പ് പ്രസ്താവിച്ചിരുന്നു.

സംഗതിയൊക്കെ ശരി. പക്ഷം കളിയില്‍ മാറ്റങ്ങള്‍ കാണാതിരിക്കുന്നതിനാല്‍, ട്രമ്പിന് കിമ്മിന്റെ ഒളിച്ചുകളി, പക്ഷേ കളിയില്‍ മാറ്റങ്ങള്‍ കാണാതിരിക്കുന്നതിനാല്‍ കുട്ടികളുടെ വെറും 'പീക്ക് അബൂ' പോലെ തോന്നിത്തുടങ്ങി. കിമ്മിന്റെ ഒളിച്ചുകളി ട്രമ്പിന് തീരെ പിടിച്ചിട്ടില്ല. അതുകൊണ്ട് അതിശക്തമായ ഭാഷയില്‍ ഉത്തരകൊറിയയുടെ മേല്‍ സാമ്പത്തിക ഉപരോധം തുടരാന്‍ കോണ്‍ഗ്രസിനെ നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ആണവ പരീക്ഷണങ്ങളുടെ നിലവിലുള്ള ഉപരോധങ്ങള്‍ക്കുപുറമെ, ഉത്തരകൊറിയക്ക് അമേരിക്കയിലുള്ള സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ചര്‍ച്ചകളുടെ പുരോഗതിയനുസരിച്ച് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മറുവശത്ത് ട്രമ്പ് നയം വ്യക്തമാക്കിയിട്ടുണ്ട്.
ചര്‍ച്ചയാണോ, വെടിയാണോ, ദീര്‍ഘദൂരമിസൈലാണോ, കിം കുട്ടന്‍ ഇതിന് മറുപടിയായിത്തരുന്നതെന്ന്  'ഗോഡ് ഒണ്‍ളീ നോസ്'!

Join WhatsApp News
Real News. 2018-06-27 11:25:36

Hey trump supporter! If u don’t want to be called under -educated stop writing stupid biased lies about yor hero. Few news in brief.

*In a racist rant, a woman called a man and his mother rapists, animals, and drug-dealers. She quoted trump.

*New satellite images shows North Korea is continuing to upgrade its nuclear enrichment facility. Do you still trust your buddy in North Korea? Also, the N Koreans have not eliminated a single nuke or missile under your watch, but they got you to stop US military exercises. Looks like N. Korea is taking advantage of you. You got fooled -trump.

* 51-year-old Reginald Scott See, from Martinsburg, West Virginia, who is charged with littering and disorderly conduct after police said he threw feces at the #RedHen. This is how trump trash supporters behave.

* If Comey had stuck to law enforcement, instead of political prediction making, we wouldn't be in this mess in the first place. Trump would not have been the president.

* Rep. Maxine Waters says if you "want to talk about civility," you should start with. Trump. "I think every reasonable person has concluded that trump  has advocated violence," she also read Trump quotes

* Judge Ellis DENIES Paul Manafort's motion to dismiss his Virginia indictment. This was his challenge in the Virginia case to Mueller's appointment.

* Trump suggests @JoeCrowleyNY lost his primary because he wasn't loyal to "his President." This is the rhetoric of a dictator. It stands against everything the U.S. Constitution represents. Removing Donald Trump and his administration should be the first priority of every American

* Harley Davidson CEO Matthew S Levatich says: "Our decision to move some of our operations is 100% based on  Trumps tariffs.Trump knows nothing about economics and even less about trade. The man is a moron."

 

Insight 2018-06-27 14:35:30
ട്രംപും കിമ്മും മനുഷ്യ വർഗ്ഗത്തെ പരീക്ഷിക്കാനായ് അവതരിച്ചിരിക്കുന്ന വൃത്തികെട്ടവന്മാരാണ്. അധികാരത്തിനു വേണ്ടി കൊല്ലും കൊലയും ചെയ്യാൻ തയ്യാറുള്ളവർ .  കള്ളത്തരം പറഞ്ഞും വെട്ടിപ്പു നടത്തിയും വിദ്യാസമ്പന്നരടക്കം അവരുടെ കൂടെ നിറുത്താൻ ഇവർക്കു കഴിയുന്നു .  അവരുടെ വക്രമാർഗ്ഗങ്ങൾ ഇന്നത്തെ ലോകത്തിന് ആവശ്യമാണെന്ന് ചിലർ സമ്മർദ്ദിക്കുന്നു . ചിലർ ഇവരുടെ സ്വഭാവ വിശേഷങ്ങളെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടർ പദവി കരസ്ഥമാക്കുന്നു  ഇവരുടെ മനുഷ്യത്വമില്ലായ്‌മയും ക്രൂരതയും നമ്മൾക്കെല്ലാം ഒരു വെല്ലുവിളിയാണ് .  മെലീനാ ട്രംപിന്റെ ജാക്കറ്റിന്റെ പുറത്ത് എഴുതി വച്ചിരുന്ന ചോദ്യം നാം സ്വയം ചോദിയ്ക്കാൻ ഇവർ നമ്മെ നിർബന്ധിതരാകുന്നു .  ഡൂ വി കെയർ എബൗട്ട് അതേഴ്സ് ? ഇല്ലെങ്കിൽ ട്രംപിനെയും കിമ്മിനെയും കുറ്റം വിധിക്കാൻ നാം അർഹരല്ല.  അതുകൊണ്ട് ഈ ക്സമലർ മനുഷ്യ കുലത്തെ സ്നേഹിക്കുന്നവരെ ഒന്നിപ്പിച്ച് ശക്തരാക്കാൻ സഹായിക്കട്ടെ.  അമേരിക്കയുടെ ഗ്രേറ്റ് ഡിപ്രെഷൻ ഈ രാജ്യത്തെ പുരോഗതിയിലേക്കാണ് നയിച്ചത് അല്ലാതെ അധോഗതിയിലേക്കാണ് .  

You must not lose faith in humanity. Humanity is an ocean; if a few drops of the ocean are dirty, the ocean does not become dirty. – Mahatma Gandhi
Hate crime 2018-06-27 15:08:09
a federal grand jury has indicted the man accused of running down and killing Heather Heyer during last summer's protests in Charlottesville with federal hate crimes
hope more trump supporters will go to jail for racism
Dr. Know 2018-06-27 17:37:28
ട്രംപിനെയും കിമ്മിനെയും പുട്ടിനേയും ആരാധിക്കുന്ന ജോയ്‌സിന് സാരമായ എന്തോ കുഴപ്പമുണ്ട് 
For the Morons 2018-06-27 17:46:53
എന്ത് കാർക്കശ്യതയാണ് ട്രംപിനുള്ളത് ? കുട്ടികളെ തട്ടിയെടുത്ത് ഇമൈഗ്രേഷൻ നിയമങ്ങൾ തിരുത്താം എന്ന് വിചാരിച്ച അയാൾക്ക്, അതിൽ നിന്നും തിരിച്ചടി ഉണ്ടാകുമെന്നു വന്നപ്പോൾ കൊമ്പു കുത്തി .  അധികാരവും പണവും (അനധികൃതമായുണ്ടാക്കിയ പണമുള്ളതിനാൽ ഇയാൾ ടാക്സ്പോലും കാണിക്കാൻ മടിക്കുന്നു  ) മനുഷ്യരെ ദുഷിപ്പിക്കും അതു തന്നെയാണ് ഇയാൾ . ട്രംപ് ഉള്ളിൽ ഒരു ഭീരുവാണ് .  എന്തായാലും വിവരംകെട്ടവർ ഇഷ്ടംപ്പോലെ കൂടെയുണ്ടല്ലോ ?
KRIDARTHAN 2018-06-28 08:29:01

Vote  against  him  in the next  election,   because  he  won  with  Malaylaees  vote  - correct?

Too  much  barking  is not  going  to  stop him ,  he  will  end  his  term  no  matter what  Malayalees  says.

Swallow  it  ...... keep  quiet,   enjoy  the  life  here............... go to  Fokana  convention 

Foma  had  Kiss  comptetion,   Fokana  will  have  something else.........................



Oommen 2018-06-28 09:39:58
Trump is the true champion of peace. People love him because he stands up for what is right. May God bless him.
Thomman 2018-06-28 10:01:12
Judas was the True champion of peace and you guys accepted him and crucified Jesus.  
ഗുരുജി 2018-06-28 10:05:15
 മലയാള ഭാഷ ശരിക്കറിയില്ലെങ്കിൽ എഴുതാൻ പോകരുത് . മദയാനകൾക്ക് മയക്കു വെടി വയ്ക്കാൻ കഴിയില്ലെന്ന് അറിയില്ലേ ?  ഇതിനകത്തെ വ്യാകരണം ശരിയല്ല . അത് ശരിയാകണമെങ്കിൽ കരണത്തടി കിട്ടണം കഷ്ടം ! എന്റെ മാതൃ ഭാഷയെ ഇങ്ങനെ കൊല്ലരുതേ  വാലുണ്ടെങ്കിലും തലയില്ല 

god is white 2018-06-28 12:04:17
North Carolina GOP primary winner says God is a white supremacist, Jews are Satanic
I am the smartest 2018-06-28 14:21:10

For the 22nd time, Trump falsely claims wages have just started to rise: "For the first time in 22 years, wages are rising again." Wages started rising in 2014. The pace last month was the same as the pace in Obama's last full month in office.

·       Trump on how he felt after his VA reform: "I am the smartest person. My uncle was a great professor at MIT for 40 years...but I'm smarter than him, I'm smarter than anybody."

·       Regarding the SCOTUS opening, this president and his enablers have zero standing to lecture others about norms, standards, precedents or history. New rules.

·       Trump is a phony, a fraud. His promises are as worthless as a degree from Trump University. He's playing members of the American public for suckers...Dishonesty is Donald Trump's hallmark.” - Mitt Romney, March 3, 2016

·       Trump staffers — including an ex-NRA lobbyist — left their financial disclosure forms blank.

$ Billion Fraud 2018-06-28 15:03:29

National Health Care Fraud Takedown Results In Charges Against 601 Individuals Responsible For Over $2 Billion In Fraud Losses

Largest Health Care Fraud Enforcement Action in Department of Justice History Resulted in 76 Doctors Charged and 84 Opioid Cases Involving More Than 13 Million Illegal Dosages of Opioids

Who is Lying 2018-06-28 16:14:52

Russia continues to say they had nothing to do with Meddling in our Election! Where is the DNC Server, and why didn’t Shady James Comey and the now disgraced FBI agents take and closely examine it? Why isn’t Hillary/Russia being looked at? So many questions, so much corruption!- trump said

The US intelligence community says the Russians are lying. There's abundant public evidence Russia's claims aren't true. Top Trump-appointed intel officials have said, without qualification, that Russia meddled in our elections.

andrew 2018-06-29 21:17:54
If you don't come out & Vote, 
you are not just a Witness
but you are digging the graves for Democracy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക