Image

കേഴുന്നു മഹാബലി! (ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 22 August, 2018
കേഴുന്നു മഹാബലി! (ഡോ.ഈ.എം.പൂമൊട്ടില്‍)
പണ്ടൊരിക്കല്‍ കേരളം വാണൊരാ മഹാബലി
ആണ്ടുതോറുമീ നാടു കാണുവാനണയവെ
കണ്ടു മോദമായെന്നും മേവിടും ജനങ്ങളെ 
തുമ്പമോടെവിടെയും വസിക്കും പ്രജകളെ!

ഹാ! എത്ര പ്രീക്ഷയില്‍ വന്നുചേരുന്നൊരാ മന്നന്‍
നാട്ടിലീവര്‍ഷം കണ്ടു കാഴ്ചകള്‍ ഭയാനകം;
അത്തപ്പൂക്കളങ്ങളും നൃത്തവും കളികളും
സദ്യയും പുതുവസ്ത്രം ഒന്നുമേ കാണ്മാനില്ല!

പ്രളയക്കെടുതിയില്‍ വലഞ്ഞീടുന്നു ജനം
പ്രജ്ഞയറ്റോരെന്നപോല്‍ കേഴുന്നു നിരാശയില്‍
വസ്ത്രമില്ലുടുക്കുവാന്‍ ഭക്ഷിപ്പാനില്ലൊന്നുമേ
ശുദ്ധമാം ജലം പോലും കുടിപ്പാനവിടില്ല!

ശ്രവിക്കുന്നു ദൈന്യമാം രക്ഷയാചിക്കും സ്വരം
പ്രളയ പ്രവാഹത്തില്‍ മരിച്ചീടുന്നോരേറെ;
ഹൃദയം തകര്‍ന്നുപോയ് കേഴുന്നു മഹാബലി
ഗദ്ഗദസ്വരത്തിലോതുന്നു ദേവനോടേവം:

ഈ വിധം ഒരു മഹാ ദുര്‍വ്വിധി ഭവിക്കുവാന്‍ 
ഗര്‍വ്വമോ ഇവര്‍ ചെയ്‌തോരപരാധമോ ഹേതു
എന്നു ഞാനറിയുന്നില്ലെങ്കിലും എന്‍ ഈശ്വരാ
അറിവിന്‍ പൊരുളേ നീ സര്‍വ്വതും പൊറുക്കണേ!

സര്‍വ്വദോഷത്തില്‍ പരിഹാരമായ്ത്തീരേണമോ
എങ്കിലാ പാദം എന്റെ ശിരസ്സില്‍ വെച്ചാലും നീ
പോയിടാം പാതാളത്തില്‍ നാട്ടിലേക്കു ഞാന്‍ വീണ്ടും;
മറ്റൊരു വരം ഇനി ചോദീച്ചീടുകില്ല ഞാന്‍
എന്‍ ജനങ്ങളില്‍ ക്ഷേമം സൗഖ്യവുമൊന്നല്ലാതെ!!

കേഴുന്നു മഹാബലി! (ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
James Mathew, Chicago 2018-08-22 10:31:02
കേരളം ഭാരതത്തിലെ സമ്പന്ന സംസ്ഥാനമാണ്. ലക്ഷക്കണക്കിന്
ബംഗാളികളെ ജോലിക്ക് വച്ചിരിക്കുന്ന ഏതൊരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ.
ഡോക്ടർ പൂമൊട്ടിൽ സാഹിബ്  ചവുട്ടി താഴ്ത്തേണ്ടത്  മഹാബലിയെയല്ല മലയാളിയുടെ അഹങ്കാരത്തെയാണ്. കേരളത്തിൽ ദുരന്തം അനുഭവിക്കുന്ന മനുഷ്യർക്ക്
സഹായം എത്തിക്കാൻ പോലും വിദേശ മലയാളികൾ ശങ്കിക്കുന്നു  കാരണം അത് രാഷ്ട്രീയക്കാർ കയ്യിട്ടു വരും.  അത്തപ്പൂക്കളും, നൃത്ത വും കളികളും അല്ല അപ്രത്യക്ഷമായത് നന്മയാണ്.  മാവേലി കേഴേണ്ടത് വെള്ളപ്പൊക്കം കണ്ടിട്ടല്ല. മാവേലി നാടും വാണീടും കാലം നഷ്ടമായതിനെക്കുറിച്ചാണ്.   ഡോക്ടർ അതുകൂടി ഉള്പെടുത്തണമായിരുന്നു.കവിത വളരെ ലളിതവും ഇന്നത്തെ അവസ്ഥയുടെ ഒരു ലഘു  ചിത്രവുമാണ്..
Girish Nair 2018-08-22 11:22:41
ശ്രവിക്കുന്നു ദൈന്യമാം രക്ഷയാചിക്കും സ്വരം....                                                                           എങ്ങും സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും കഥകളൾ മാത്രം.  മാധ്യമങ്ങളിൾ നന്മകളുടെ വാർത്തകൾ മാത്രം. മഹാദുരന്തത്തിനു മുമ്പിൽ പകച്ചു നില്ക്കാതെ കേരളത്തിലെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചു.  മറ്റാരുടെയും സഹായം തേടും മുൻപ് തന്നെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു. കേരളത്തിലെ യുവാക്കൾ  കരുണ വറ്റാത്തവരാണെന്നു തെളിയിച്ചു. ഇവിടെ കള്ളത്തരമില്ല, കൊള്ളിവയ്പ്പില്ല പൊളിവചനങ്ങളില്ല. എങ്ങും സഹോദര്യത്തിന്റെയും ഒത്തൊരുമയും മാത്രം. ഈ ദുരന്തം കൊണ്ടെങ്കിലും നമ്മൾ മലയാളിയുടെ ഹുൻക് ചവിട്ടി താഴ്ത്തിയാൽ  മതിയായിരുന്നു. 
കാലത്തിന് അനുയോജ്യമായ ഒരു ചെറിയ കവിത.  സാറിന് അഭിനന്ദനം.
Sudhir Panikkaveetil 2018-08-22 16:07:08
പ്രജാക്ഷേമതല്പരനായ മഹാബലിയുടെ കാഴ്ച്ചപ്പാടിലൂടെ 
കേരളത്തിലെ ജനങ്ങൾക്ക് വന്ന ദുരന്തം വളരെ 
ലളിതമായി,  ഹൃസ്വമായി പ്രതിപാദിച്ചിരിക്കുന്നു.
ദുരന്തം ജനങ്ങൾ വരുത്തിവച്ചതാണോ എന്നറിയില്ല മാവേലിക്ക് 
എങ്കിലും എല്ലാം പൊറുക്കുവാൻ ദൈവത്തോട് 
അപേക്ഷിക്കുന്നു. എല്ലാ ദോഷങ്ങൾക്കും 
പരിഹാരമാകാൻ വീണ്ടും ശിരസ്സ് കാണിക്കാൻ 
തയ്യാറാകുന്നു മാവേലി. കാരണം അദ്ദേഹത്തിന് 
ജനങ്ങളുടെ ക്ഷേമവും സൗഖ്യവും ആണ് പ്രധാനം.
ഓരോ സംഭവത്തെക്കുറിച്ച് എഴുതുമ്പോഴും 
വായനക്കാർക്ക് വിഷയം വ്യക്തമാണ് അതുകൊണ്ട് 
അവർക്ക് കൊടുക്കേണ്ട സന്ദേശത്തിൽ ശ്രദ്ധിക്കുകയാണ് 
 വിഷയം വിവരിക്കുന്നതിനേക്കാൾ എന്ന് കവി  ചിന്തിക്കുന്നതായി തോന്നി.
Ninan Mathulla 2018-08-22 20:33:24

Many might be thinking now why this calamity happened in Kerala. As far as I know natural calamities are for two purposes- one to bless people and another to punish people. To bless somebody there must be a reason for it. So the invisible hand is looking for reasons to bless in natural calamities. If I feel like helping somebody in a situation, and if I sit on that thought, it is my experience that I might postpone it for weeks or months, and end up not doing it. Even the thought to help somebody can be from the invisible hand. If I do not act on it immediately, I might miss the opportunity to help. Those who do not believe in the invisible hand might find my reasoning foolish, but those who have experienced the invisible hand will see otherwise. So I believe the invisible hand is going to use this calamity to both bless and punish people depending on how we act on it. We have seen many in Kerala act on it with selfless help, and thus blessing deposited in their account. They might draw the blessing sooner or later, or even in the time of their children. This is my experience and observation all these years. So if you feel like helping in a situation, do not wait for too long on it. On the other hand if you feel like hurting somebody or take revenge in a situation, you might wait on it for some time lest the revenge become a punishment for you. If you wait you might change your mind. So let us help with the rebuilding effort in Kerala to the best of our ability. Those who miss the opportunity to help will be missing a lot.

Easow Mathew 2018-08-23 22:07:21
പ്രോത്സാഹന വാക്കുകളിlലൂടെ പ്രതികരണം അറിയിച്ച ബഹുമാന്യരായ സുധീര്‍ പണിക്കവീട്ടില്‍, ഗിരിഷ് നായര്‍, ജെയിംസ് മാത്യു, നൈനാന്‍ മാത്തുള്ള എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.                      Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക