Image

ഈശ എന്ന മറിയം; 8 നോമ്പും ഈശ ദേവതയും (ആന്‍ഡ്രൂ)

Published on 04 September, 2019
ഈശ എന്ന മറിയം; 8 നോമ്പും ഈശ ദേവതയും (ആന്‍ഡ്രൂ)

'ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം 
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം... 
നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം 
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊ- രൊറ്റച്ചിലമ്പുമായ് നില്‍ക്കാം 
പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം... 
നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം 
നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം 
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊ- രര്‍ദ്ധനാരീശ്വരനാവാം'.... 

ഇ പാട്ടിനു ജന്മം നല്‍കിയ കൈതപ്രം ദാമോദരന്‍ സാറിനും വിശ്വനാഥന്‍ സാറിനും എന്റെ കൂപ്പ് കൈകള്‍. പുരുഷന്‍ സൃഷ്ടിച്ച ദൈവങ്ങള്‍ ഒക്കെയും ആല്‍ഫ മെയില്‍ മനോഭാവം{alpha Male syndrome} ഉള്ള പുരുഷന്മാര്‍ ആയിരുന്നു എങ്കിലും ഇടക്കിടെ സംഭവാമി യുഗേ യുഗേ എന്നത് പൂര്‍ത്തിയാക്കി കുറെ പെണ്‍ ദൈവങ്ങളേയും ആരോ സൃഷ്ടിച്ചു. ഇന്നും നിലക്കാതെ, വീണ്ടും അവതരിക്കും എന്ന ആശയോടെ നിലവിളിക്കുന്ന പെണ്‍ ദൈവങ്ങളുടെ രോദനം ആണ് ഇ കവിത. പുരുഷദൈവങ്ങള്‍ എല്ലാംതന്നെ അപ്രത്യഷം ആയി, ചിലത് മാത്രം പരിണമിച്ചു പുതിയ ദൈവങ്ങള്‍ ആയി തുടരുന്നു. എന്നാല്‍ Isis വേഷം മാറി ഇന്നും അരാധിക്കപെടുന്നു, സ്ത്രികള്‍ തന്നെ ആരാധകരും!

സ്ത്രി ദൈവങ്ങളില്‍ ഏറ്റവും ഉഗ്രവതി ആയിരുന്നു ഈശ എന്ന് ഞാന്‍ വിളിക്കുന്ന Isis. ഇ Isis ഉം തീവ്രവാദികള്‍ ISISഉം ഒന്ന് അല്ല. 'Jesus'; god എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും ഭ്രാന്ത് ഇളകാറില്ല; പക്ഷെ 'god is greater' -അള്ളാഹു അക്ബര്‍- എന്നുകേട്ടാല്‍ പിന്നത്തെ പൂരം പറയണോ! അതിനാല്‍ 'ISIS' എന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ Isis ദേവിയെ ഈശ എന്ന് വിളിക്കാം,- ഈശന്റെ ഭാര്യ അല്ലേ!. 

അന്ന് അറിയപെട്ട ലോകമെമ്പാടും- സിന്ധുനദീതടങ്ങള്‍ മുതല്‍ തെയിംസ് നദി തീരങ്ങള്‍ വരെ-ഈശ ആരാധിക്കപെട്ടിരുന്നു. എല്ലാറ്റിനെയും അടക്കി ഭരിക്കുന്ന സര്‍വശക്തന്‍ ദൈവങ്ങള്‍ പലരും ഒറ്റക്കു നില്‍ക്കാന്‍ ഭയം ഉള്ളത് കൊണ്ട് ആണോ എന്നറിയില്ല,അവര്‍ പലപ്പോഴും ദേവ ഗണം എന്ന കൂട്ട് കക്ഷിയിലോ കുറഞ്ഞത് ഒരു ത്രീ മൂര്‍ത്തി ഓലിഗാര്‍ക്കി കൂട്ട് കെട്ടിലോ കുറേക്കാലത്തേക്ക് എങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു എന്നത് ആണ് ഇന്നേ വരെ ഉള്ള ദേവപുരാണം. 

സോമയും,അമിര്‍തും കുടിച്ചു പൂസായ ദൈവങ്ങള്‍ കാലി കുപ്പികള്‍ വലിച്ചു എറിയുന്നതല്ലേ ഇടിമുഴക്കം!. ഇ ഉഗ്ര മൂര്‍ത്തികള്‍ എല്ലാംതന്നെ പൊതുവേ മലമുകളില്‍ ആയിരുന്നു വാസം, മനുഷരെ പേടിച്ചോ അതോ മനുഷരുടെ നിലവിളിയും പ്രാര്‍ത്ഥനയും കേട്ടു സഹികെട്ടോ?. പിതാവ്, പുത്രന്‍, റൂഹ; ആലോഹോ, ബ്രോ, കാദീസോ [ചുമ്മാ ഒരു പടക്കം- 2 ഉം ഒന്നു തന്നെ]; ബ്രംമാവ്, വിഷ്ണു, ശിവന്‍; ഒസിറിസ്, ഹോറസ്, ഈശ- 

 ഈജിപ്ഷ്യന്‍ പുരാണത്തില്‍ ഒരു പെണ്‍ ദൈവം എങ്ങനേയോ വലിഞ്ഞുകയറി. പെണ്ണ് വന്നാല്‍ എപ്പോഴും കാര്യങ്ങള്‍ തിരിഞ്ഞു മറിയുമല്ലോ!. ഇന്നേക്ക് ഒരു 3500 വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ അന്ന് അറിയപെട്ട ലോകമെമ്പാടും ആരാദിക്കപെട്ട ദേവത ആയിരുന്നു ഈശ. ഈശയുടെ ചില കഴിവുകള്‍ മാത്രം ഉള്ള അനേകം കുട്ടി ദേവതകളും പ്രാദേശികം ആയി നിലനിന്നിരുന്നു. ഈശയുടെ മീനും അപ്പവും അര്‍പ്പിച്ചുള്ള ബലി നടത്തിയിരുന്നതും പുരോഹിതകള്‍ ആയിരുന്നു. നീല പുറം കുപ്പായവും കിരിടവും ദരിച്ച ഈശ ഇന്നും ആരാധിക്കപെടുന്നു. അത് ഒരു അരമന രഹസ്യം.

ഒസിറിസ് ദൈവത്തെ സഹോദര ദൈവം സേത്ത് 14 കഷണങ്ങള്‍ ആക്കി വെട്ടി നുറുക്കി;  നൈല്‍ നദിയുടെ പല ഭാഗങ്ങളില്‍ നിഷേപിച്ചു. കാരണം; ഇത് പണ്ടേ ഉള്ള വികാരം തന്നെ, സേത്തിന്റെ ഭാര്യയും ഒസിറിസും തമ്മില്‍ ഉള്ള രഹസ്യ കൊടുക്ക വാങ്ങല്‍ ബന്ധം സേത്ത് കണ്ടുപിടിച്ചു. മരിച്ച ഒസിരിസിന്റെ പരിശുദ്ധ ആല്മ്മാവില്‍ നിന്നും ഈശ ഗര്‍ഭം ധരിച്ചു ഹോറസ് എന്ന പുത്രനാം ദൈവത്തെ പ്രസവിച്ചു. പുത്രനാം ദൈവത്തെ കൂടെ കൂട്ടി ഒസിറിസിന്റെ പതിമൂന്നു ശരിര ഭാഗങ്ങള്‍ വീണ്ട് എടുത്തു അതിന്മേല്‍ ഒരു പരുന്തിന്‍ രൂപത്തില്‍ പറന്നു ഈശ,ഒസിറിസിനെ പുനര്‍ ജീവിപ്പിക്കുന്നു. 

എന്നാല്‍ ഇന്നുവരെ ഒസിറിസിന്റെ പ്രധാന  ഭാഗം കിട്ടിയിട്ടില്ല. പല പുരോഹിതരും ഇന്നും ബ്ര്മ്മചാരികള്‍ എന്ന് പറഞ്ഞു നടക്കുന്നതിന്‍ കാരണം ഇതായിരിക്കാം. ഒസിറിന്റെ പുരോഹിതര്‍ ഇത് മുറിച്ചു കളഞ്ഞു എന്ന് അനുമാനിക്കാം. [ഇന്നത്തെ പുരോഹിതരുടെ കാമ കൂത്തുകള്‍ കാണുമ്പോള്‍ ഇത് നിര്‍ബന്ധം ആക്കണം എന്ന് തോന്നുന്നുണ്ടോ!] പുളിച്ച മാവ് മരത്തിന്റെ അച്ചില്‍ വേവിച്ച റൊട്ടിയും വെള്ളവും കൂട്ടി കണ്ണീര്‍വാര്‍ത്തു ഒസിറിസ് ഓര്‍മ്മ കുര്‍ബാന നടത്തിയിരുന്നു. വീഞ്ഞിന്‍ ദൈവം ഡയനോസിയസിന്റെ ആരാധകരും പുതിയ മതത്തില്‍ കൂടിയപ്പോള്‍; റൊട്ടിയും വീഞ്ഞും ആയി കുര്‍ബാന. വീഞ്ഞ് അടിച്ചു മത്തരായി, ഉടുതുണി ഇല്ലാതെ വെളിച്ചം അണച്ചുള്ള ബലി അര്‍പ്പിക്കലും- സ്‌നേഹ വിരുന്ന്' എന്ന പേരില്‍ ഉണ്ടായിരുന്നു. ഇത്തരം സ്‌നേഹവിരുന്നിനെ 'വെറികൂത്ത്' എന്നാണ് തീവ്രവാദി പൌലൂസ് വിളിച്ചത്. ഇത്തരം സ്‌നേഹവിരുന്നുകള്‍ ഇപ്പോഴും നടക്കുന്നു, അവ പരസ്യം ആകുമ്പോള്‍ മീഡിയകാരുടെ ചാകര.

ഹീബ്രുവില്‍; ഒസിറിസ്= ലാസര്‍, ഈശ=മിറീം എന്നാണ്. 'റ'-RA എന്ന ഈജിപ്ഷ്യന്‍ പുരാണ ദൈവത്തിന്‍ പട്ടണം ആണ് 'അപ്പത്തിന്റെ ഭവനം'. ഇ ഈജിപ്ഷന്‍ പുരാണങ്ങള്‍ ആണ്, ലാസറിന്റെ ഉയര്‍പ്പ്, ലാസറിന്റെ സഹോദരി മിറീം, അപ്പത്തിന്റെ ഭവനത്തില്‍ [ബേത്- ലഹമോ]- ബേതലഹേമില്‍ ജനിച്ച 'ഞാന്‍ ജീവന്റെ അപ്പം ആകുന്നു' എന്ന യേശു; പിതാവ്, പുത്രന്‍, റൂഹ; പുത്രന്റെ ഉയര്‍പ്പ്, എന്നിങ്ങനെയുള്ള സുവിശേഷ കഥകള്‍. ഈശ ദേവിയുടെ സ്തുതി കീര്‍ത്തനങ്ങള്‍ പേരുമാറ്റി യേശുവിന്റെ അമ്മ മിറിയത്തിന്റെ സ്തുതികളും, ഈശയുടെ അമ്പലങ്ങളും പ്രതിമകളും പുതിയ ദൈവ മാതാവ് മറിയത്തിന്റെയും ആയി. അതിനാല്‍ ഇന്നു എട്ടു നോയിമ്പ് നോക്കി മറിയത്തിനു സ്തുതി പാടി ആരാധിക്കുന്ന ഭക്തര്‍ ഈശ ദേവതയെ ആരാധിക്കുന്നു. അതാണ് ആരാധകര്‍ അറിയാത്ത അരമന രഹസ്യം.

ഈശ ദേവി പല കാലങ്ങളില്‍ പല ഇടങ്ങളില്‍ പല ഭാവങ്ങളില്‍ ആരാധിക്കപെട്ടിരുന്നു. ഇ-മലയാളിയുടെ നോവല്‍ വിഭാഗത്തില്‍ 'Vol 4-സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും -പുറം 31-33 വായിക്കുക.

റോമന്‍ ഭരണത്തെ എതിര്‍ത്ത ഇസ്‌ക്കാരിയോത്തുകളെ ഒതുക്കുവാന്‍ പല തരം മിശിഹ/ യേശുവിനെ റോമന്‍ സാഹിത്യം കാഴ്ച വെച്ചു. ഇത് യെരുസലേം ദേവാലയത്തിന്റെ നാശം CE 70 മുതല്‍ ഉള്ള കാലം. റോമാക്കാരുടെ പലതരം യേശുവും, യേശു പ്രസ്താന്ക്കാരുടെ പലതരം യേശുവും എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞ അവിയല്‍ ഇന്നു പുതിയ നിയമത്തില്‍ കാണാം. സത്യവേദ പുസ്തകം വായിച്ച ശേഷം എല്ലാം മറന്നാല്‍ വിശ്വാസി ആകും. എന്നാലോ ഇവയെ ഓര്‍ത്ത് വിശദമായി വിശകലനം നടത്തിയാല്‍ മതത്തേയും അവ സ്രിഷിട്ച്ച ദൈവങ്ങളേയും കുപ്പയില്‍ ഏറിയും. 

പുതിയനിയമം എന്ന സര്‍ഗാസോ കടലിന്‍ ഉള്ളില്‍ പുതിയ ദൈവമാതാവും അടിഞ്ഞുകൂടി. യെരുസലേം പുരോഹിതര്‍ സൃഷ്ടിച്ച 'യാഹ്' ഒറ്റയാന്‍ ദൈവത്തിനു ഭാര്യയോ, കുട്ടികളോ ഇല്ലായിരുന്നു. ചിന്ന വീട്ടില്‍ 'സെക്കിനെ' എന്നൊരു പെണ്‍ദൈവം ഉണ്ടായിരുന്നു എന്നതും മറ്റൊരു റബനിക് രഹസ്യം. യാഹ് എന്ന നിത്യ ബ്രമ്മചാരി പുതിയ നിയമത്തിലെ യേശുവിന്റെ പിതാവ് ആയി, യേശുവിന്റെ അമ്മ സ്വര്‍ഗ്ഗത്തില്‍ ഉടലോടെ നിത്യ കന്യകയും. {പ്രസവിച്ചാലും, സംഭോഗം നടന്നാലും കന്യ ചര്‍മ്മം പൊട്ടില്ല എന്നാണല്ലോ ഇന്നു കോടതിയില്‍ നടക്കുന്ന ഒരു കേസ്. എന്നാലും ആനന്ദപള്ളിയിലെ (പള്ളിയിലെ ആനന്ദം അല്ല, അടൂരിനു അടുത്ത ഒരു സ്ഥലം ആണ്) ഒരു കുപ്പായക്കാരനു ഒരു പുതിയ പൂതി. വിവാഹം കഴിക്കാന്‍ വരുന്ന സ്ത്രികളുടെ കന്യകചര്‍മ്മം പുള്ളിക്ക് പരിശോധിക്കണം പോലും. അല്ലെങ്കില്‍ കല്യാണം നടത്തില്ല. ഇതൊക്കെ സഭയിലെ കുമ്മികളി}.

കീഴടക്കിയ പ്രദേശങ്ങളിലെ സംസ്‌കാരങ്ങളെയും, ദൈവങ്ങളേയും അംഗീകരിക്കുക എന്ന നയതന്ത്രം റോമന്‍ ഭരണത്തിന്റെ വികസനത്തെ സഹായിച്ചു. അവരുടെ ദൈവങ്ങളുടെ കൂടെ റോമന്‍ ചക്രവര്‍ത്തിയെ കൂടി ആരാധിക്കണം എന്ന് മാത്രം. റോമക്കാര്‍ യഹൂധ്യയെ കീഴടക്കി എങ്കിലും, അവിടുത്തെ വിപ്ലവക്കാര്‍- സീലോട്ടുകള്‍- ഇതിനെ എതിര്‍ത്തു. എന്നാല്‍ യിസ്രായേല്യര്‍ പൊതുവേ അവരുടെ കാര്യങ്ങള്‍ നോക്കി ജീവിച്ചുപോന്നു. CE70 ല്‍ തീതുസിന്റെ നേത്രു ത്തത്തില്‍ യെരുസലേം ദേവാലയം റോമന്‍ പട്ടാളം ചുട്ടു തകര്‍ത്തു. പുരോഹിതരും ദേവാലയവാസികളും എങ്ങോ ഓടി മറഞ്ഞു, (തൊഴില്‍ നഷ്ടപെട്ട യെരുസലേം പുരോഹിതര്‍ പുതിയ ക്രിസ്തുമതത്തില്‍ നുഴഞ്ഞുകയറി എപ്പിസ്‌കോപ്പ എന്ന പുതിയ കുപ്പായത്തില്‍) 

ഇടിയും മിന്നലും കൊണ്ട് പൊരുതിയ യാഹ് ദൈവത്തിന്‍ കഥ പറയണോ!. സീലോട്ടുകള്‍ മസാദ കോട്ടയില്‍ അഭയംതേടി. റോമന്‍ പട്ടാളം കോട്ടയെ ഉപരോധിച്ചു. അവസാനം സീലോട്ടുകള്‍ അവിടെ കൂട്ട  ആത്മ്ഹത്യ ചെയിതു. പല മതഭ്രാന്തരുടെയും അവസാനം കൂട്ട ആത്മ്ഹത്യ തന്നെ. അങ്ങനെ ആയിരിക്കുന്നതും നല്ലത് തന്നെ. മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കാത്ത തീവ്രവാദികള്‍ തന്നെ മരിക്കുന്നത് അല്ലേ അഭികാമ്യം!. യെരുസലേം കുന്നില്‍ ഒരു യുദ ദേവാലയം പണിയുവാന്‍ വെമ്പല്‍ കൊള്ളുന്നു കുറെ ന്യൂനപക്ഷ തീവ്രവാദികള്‍, രാഷ്ട്രീയ നേട്ടം ലാക്കാക്കി കുറെ സ്വാര്‍ത്ഥ രാഷ്ട്രീയ കുറുക്കന്മാരും കൂട്ടിന് ഉണ്ട്. യുദന്‍, ക്രിസ്ത്യാനി, മുസ്ലീങ്ങള്‍- ഇവരുടെയെല്ലാം ചുവന്ന രക്തം അവിടെ ഒന്നിച്ചു ഒഴുകും എന്നത് ഇവര്‍ മറക്കുന്നു. ഇത് തന്നെ അല്ലേ അയോധ്യയിലും സംഭവിക്കാന്‍ സാധ്യ.

റോമന്‍ സാമ്രാജ്യത്തിലെ പല പ്രദേശങ്ങളിലെ ജനങ്ങളും അവരുടെ ദൈവങ്ങളും; ഇന്നു പാത്രിയര്‍ക്കീസ് വിഭാഗവും കാതോലിക്ക വിഭാഗവും തമ്മില്‍ ഉള്ള അടിപിടി പോലെ, ആരാണ് ശ്രേഷ്ഠദൈവം, സത്യ സഭ എന്നൊക്കെ കൂവി വിളിച്ചു അടികൂടി. ഇവരെ ഒക്കെ സമാദാനിപ്പിച്ചു സാമ്രാജ്യത്തെ നില നിര്‍ത്താന്‍; യഹൂദന്റെ മശിഹ, ഗ്രീക്ക് റോമന്‍, ഈജിപ്ഷന്‍ ദൈവപുരാണങ്ങള്‍, ബുദ്ധമത പഠിപ്പിക്കലുകള്‍, യിസ്രായേല്‍ റാബിമാരുടെ പഠിപ്പിക്കലുകള്‍ എല്ലാം കൂട്ടി പുതിയ റോമന്‍യൂദ മതം; ചക്രവര്‍ത്തി ഫ്‌ലാവിയന്റെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കി. 

അതാണ് സുവിശേഷങ്ങളിലെ യേശു, യേശുവിന്റെ അമ്മ, പിതാവ് ദൈവം, റൂഹ ദൈവം, എല്ലാം കൂട്ടി ചേര്‍ത്ത റോമന്‍ ക്രിസ്തു മതം. ഇ പുതിയ മതത്തില്‍ യിസ്രായേലിയരുടെ പുതിയ യേശു, മറ്റാരും അല്ല-പുത്രന്‍ ചക്രവര്‍ത്തി ദൈവം തീതുസ് തന്നെ. തീതുസിന്‍ പിതാവ് ഫ്‌ലാവിയന്‍ പിതാവാം ദൈവവും. ഇ പുതിയ ദൈവങ്ങളെ അടിച്ചു ഏല്‍പ്പിക്കാന്‍ സുവിശേഷങ്ങളും, മറ്റു പുതിയനിയമ പുസ്തകങ്ങളും ഫ്‌ലാവിയന്റെ എഴുത്തുകാര്‍ എഴുതി കൂട്ടി. യുദവിപ്ലവക്കാരുടെ നേതാവ് ആയിരുന്ന ജോസിഫസ് ആണ് ഇവിടെ വില്ലന്‍. കീഴടക്കപെട്ടപോള്‍ ഇയാള്‍ കാലുവാരി കൈസറില്‍ അഭയംതേടി. പൊടിപ്പും തൊങ്ങലും കള്ളവും മസാലക്കു അല്പം സത്യവും ഒക്കെ കൂട്ടി കുഴച്ചു -Jewish Antiquities, The Jewish War- ഒക്കെ എഴുതി കൂട്ടി. 

ഇവ വായിച്ചാല്‍ പല മലയാളിയുടെയും മനോഭാവം പോലെ ഇയാള്‍ ഒരു വലിയ സംഭവം തന്നെ എന്ന് തോന്നും. തീതുസ്; യുദ്ധ കാലത്ത് കാണിച്ച പലതും കറുത്ത പരിഹാസത്തില്‍ എഴുതിയത് ആണ് സുവിശേഷങ്ങളിലെ യേശുവിന്റെ പ്രവര്‍ത്തികള്‍. രണ്ടു കാലില്‍ നടക്കുന്ന തീത്തൂസ് ദൈവത്തിന്റെ മുന്നില്‍ യുദന്റെ ഉഗ്ര ദൈവവും, രക്ഷകന്‍ മശിഹയും ശക്തി ശൂന്യര്‍ എന്ന് വ്യംഗ്യം. 

യേശുവിനെ ചരിത്ര പുരുഷന്‍ ആക്കിയതും ജോസിഫസ് തന്നെ. ഇയാള്‍ക്ക് അഭയം നല്‍കിയ ഫ്‌ലാവിയനെ ബഹുമാനിക്കാന്‍ ഫ്‌ലാവിയസ് ജോസിഫസ് എന്ന് പേരും മാറ്റി. മാത്രം അല്ല, തീതുസ് ഉപേഷിച്ച ബെര്‌നീസിനെയും മിസ്‌ട്രെസ്സ് ആക്കി. [ഇതാണ് കാലുനക്കികളുടെ രാജഭക്തി.] ഇവരെ അപ്പോസ്‌തോല പ്രവര്‍ത്തികള്‍: (25:13, 23; 26:30). കാണാം. ഇവര്‍ ആണ് യേശുവിന്റെ മുഖം തൂവാല കൊണ്ട് തുടച്ച വെറോനിക്ക. 

ഇതിഹാസങ്ങളില്‍ ജനിച്ചു ജീവിച്ച യേശുവിനെ ചരിത്ര പുരുഷന്‍ ആക്കാന്‍ കെട്ടി ചമച്ച കള്ളം. യേശുവിന്റെ വളര്‍ത്തു പിതാവിന് ജോസഫ് എന്ന പേര്‍, യേശുവിന്റെ ഇതിഹാസം ഉണ്ടാക്കിയ ജോസിഫസില്‍ നിന്ന് എന്നും അനുമാനിക്കാം. ഫ്‌ലാവിയനോട് ബന്ധങ്ങള്‍ ഉണ്ടായിരുന്ന പലരുടേയും സൃഷ്ടി ആണ് റോമന്‍ ക്രിസ്തു മതം. യേശുവിനെ കുരിശില്‍ തറച്ചു കൊന്നത് റോമാക്കാര്‍ എങ്കിലും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഉള്ള നിര്‍ദേശം പു.നിയമത്തില്‍ കാണുന്നതിന്റെ കാരണവും അത് തന്നെ. എളിയ പുറത്തേ വാതം കോച്ചു എന്നപോലെ കീഴടക്കപെട്ട് യാതൊരുവിധ അധികാരങ്ങളും ഇല്ലാതെ ഇരുന്ന യുരെ ഇന്നും ക്രിസ്താനികളും, അവരുടെ ആരാധനയും വേദപുസ്തകവും പഴിചാരുന്നു എന്ന് മാത്രം അല്ല, ചുട്ടു എരിക്കുക മാത്രം അല്ല, യുരുടെ നിലയം പോലും ശൂന്യം ആകട്ടെ എന്ന് കുമ്പിട്ടു പ്രാര്‍ത്ഥിക്കുന്നു.

ഉരുളക്കിഴങ്ങ്+ ബീട്രൂറ്റ്; കൊണ്ട്, വട, കട്ട്ലേറ്റ്, മസാലദോശ, സാംബാര്‍ എന്നിങ്ങനെ പല വിഭവങ്ങള്‍ ഉണ്ടാക്കുന്ന കോഫി ഹൌസ് തന്ത്രം അത്ര വിലപ്പോയില്ല. പല ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള കടിപിടി, അടിപിടി തുടര്‍ന്നു. അവസാനം സഹികെട്ട ചക്രവര്‍ത്തി കോണ്‍സ്റ്റന്റ്യയന്‍ നിക്യയിലെ സുന്നഹദോസില്‍ പുറത്തു എറിഞ്ഞ അനേകം പുരുഷ ദൈവങ്ങളുടെ കൂടെ ഈശയും മറ്റു സ്ത്രി ദൈവങ്ങളും മറക്കപെട്ടു. ഇ കഥ ശ്രി. പടനമാക്കലും, യേശുവും ക്രഷ്ണനും തമ്മിലുള്ള സാമ്യം ശ്രി പണിക്കവീട്ടിലും ഇതിന്‍ കൂടെ ചേര്‍ക്കും എന്നുള്ള പ്രത്യാശയോടെ; എല്ലാ കന്യക മറിയത്തിന്‍ ഭക്തര്‍ക്കും ഇത് സമര്‍പ്പിക്കുന്നു.

{believers! Please forgive thet ypos; printers devil was tempting me from the very beginning; but don’t have enough time to correct them as there are only few more days left for the 8-day lent on behalf of Mary}

PS:- Roman Catholic church became one of the richest corporation in the Globe because of making Mary the mother of god. Mary’s churches collect huge money while poor Joseph’s shrines remain poor with peeled paint & spider webs. The orthodox churches got the clue and they too made Mary the Mother of god and is amazing wealth. sIrael tourism too collect lot of wealth from Christian Tourists. It was queen Helena; Constantine’s mother who associated places to Jesus & Mary & declared them as Holy sites. Goddess Isis is still powerful, isn’t!

But dear believers! Every place you stand must be Holy, if it is not, make it Holy; if you cannot make it holy;walk out of it. Holiness is a state of mind. Holiness must originate from you and spread out to others through your good deeds. Visiting places is just Tourism, entertainment. It won’t make you holy.  If you use that money to feed the hungry,t reat the sick, clad the naked, build homes for the homeless- that is holiness. Let this 8-day lent time be days to reach rational deeds & not blind imitations. -andrew

Join WhatsApp News
SchCast 2019-09-06 09:54:22
 This is BJP propaganda against Christians & St.Mary
വായനകാരന്‍ 2019-09-06 10:01:40
 ഇതില്‍ BJP  പ്രോപഗണ്ട ഒന്നും കാണുന്നില്ല. അന്ട്രു കുറെ ചരിത്ര സത്യങ്ങള്‍ നിരത്തിവച്ചു എന്ന് മാത്രം. ആരോടും മതം മാറാനും പറഞ്ഞില്ല. ക്രിസ്ടിയനികള്‍ കന്യ മറിയത്തിന്റെ  പേരില്‍ കാണിക്കുന്ന കോപ്പ്രയം എടുത്തു കാട്ടി എന്ന് മാത്രം.- വായിക്കുന്നവര്‍ ചിന്തിക്കുക 
Sudhir Panikkaveetil 2019-09-06 12:31:21
പ്രിയ ശ്രീ ആൻഡ്രുസ് യേശുവും കൃഷ്ണനും 
തമ്മിലുള്ള സാമ്യം പലരും എഴുതിയിട്ടുണ്ട്. 
കൃഷ്ണൻ ചരിത്രപുരുഷനല്ല എന്നാൽ യേശു 
ആണ് എന്ന് പലരും സ്ഥാപിച്ചിട്ടുണ്ട്. അതിനു 
കാരണം ഞാൻ മനസ്സിലാക്കിയത് കൃസ്തീയ 
വിഭാഗത്തിലെ ഒരു കൂട്ടരുടെ സാക്ഷ്യം 
കേട്ടപ്പോഴാണ്. അവരിൽ പലരും പറയുന്നത് 
അവർക്ക് കഞ്ഞിക്ക് വകയില്ലായിരുന്നു, 
എന്നാൽ യേശുവിൽ വിശ്വസിച്ചപ്പോൾ 
പണം കുന്നുകൂടി, ലോകസഞ്ചാരത്തിനു 
അവസരം കിട്ടി, സുഖമുണ്ടായി, പലരുടെയും 
അസുഖം മാറ്റി, . അത് 
കേൾക്കേണ്ട താമസം ആയിരങ്ങൾ 
വിശ്വസിക്കയാണ്. വിശ്വസിച്ചതിനുശേഷം അവർക്ക് 
എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല.
കൃഷ്ണനെ കുറിച്ച് അങ്ങനെ സാക്ഷ്യമൊന്നുമില്ല 
ഗോപികമാരുടെ പുറകെ നടക്കുന്ന ഒരു 
അനുരാഗലോലനായി കവികൾ കൃഷ്ണനെ 
ആവിഷ്കരിക്കുന്നു. ഏതെങ്കിലും ദൈവത്തിനെ 
കൊണ്ട് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്നെങ്കിൽ 
ജനം അത് പ്രയോജനപ്പെടുത്തട്ടെ.  പക്ഷെ 
അത് സമൂഹത്തിൽ ഒരു പ്രശ്നമാക്കാതിരുന്നാൽ 
മതി. ശബരിമല കാലത്ത് അയ്യപ്പനെന്താ 
സ്ത്രീ ഭക്തരെ കണ്ടാൽ എന്ന് ചോദിച്ചവരെ 
പ്രളയം വരുത്തി അയ്യപ്പൻ ശിക്ഷിച്ചുവത്രെ. 
ഒരു പാവം കമ്യുണിസ്റ്റ്കാരനു ഒരു പക്ഷെ 
അഞ്ചു കോടി രൂപ നഷ്ടമാകുമെത്രെ. ഇതെല്ലാം 
അയ്യപ്പൻറെ കളികൾ എന്ന് ജനം വിശ്വസിക്കുന്നു.
ഇങ്ങനെ അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്ന 
ജനങ്ങളെ രക്ഷിക്കൂ ശ്രീ ആൻഡ്രുസ്. താങ്കൾ 
സത്യം എഴുതുക. പക്ഷെ ഓർക്കുക 
കഞ്ഞിക്ക് വകയില്ലാത്തവൻ കാഡിലാക് കാറിൽ 
ചീറി പായുമ്പോൾ അയാൾ നിങ്ങളെ 
നിരീശ്വരവാദി എന്ന് വിളിക്കും. കാരണം 
അയാൾക്ക് എല്ലാ നന്മകളും കിട്ടിയത് 
അയാൾ വിശ്വസിക്കുന്ന ദൈവത്തിൽ നിന്നാണ്. 
Jain M {TX} 2019-09-06 14:08:52
 ദൈവത്തിന് അമ്മയില്ല. അമ്മയുള്ളവൻ ദൈവമല്ല. ബുദ്ധി പണയം വെച്ച വർക്ക് മാത്രമെ ദൈവമാതാവ് എന്ന സങ്കല്പത്തിൽ വിശ്വസിക്കാനാവൂ. അല്ലേ?
കള്ളനും ദൈവവും 2019-09-06 14:27:24
ഏതെങ്കിലും കള്ള പരിപാടിയിൽ നിന്ന് മാത്രമേ അമിതമായും പെട്ടെന്നും പണം ഉണ്ടാകുകയുള്ളൂ. അല്ലെങ്കിൽ ലോട്ടറി അടിക്കണം. അത്തരം കള്ള പണത്തെ മറച്ചു വെക്കുവാനും ആദായ നികുതി വെട്ടിക്കുവാനും ഒക്കെ മനുഷ്യർ ദൈവത്തെ കൂട്ടു പിടിക്കും. ഇവർ ആരും പണത്തിന്‍റെ  ഉത്ഭവം വെളിപ്പെടുത്തുക ഇല്ല. ഇത്തരം കാപട്യക്കാരുടെ കള്ളത്തരങ്ങൾക്കു കൂട്ട് നിൽക്കുന്നവനാണ്  ദൈവം എന്നാണ് ഇത്തരം വിശ്വസിക്കൾ  സ്ഥാപിക്കുന്നത്.
ദൈവത്തിനും അമ്മയോ? 2019-09-06 14:40:01
ദൈവത്തിനു അമ്മയോ?
 ദൈവം എന്ത് ആണെന്നോ, ആണോ പെണ്ണോ എന്നോ, എന്നൊന്നും ആർക്കും ഇന്നേവരെ അറിയില്ല. ദൈവം തൂണിലും തുരുമ്പിലും ഉണ്ട്, സർവ ശക്തൻ ആണ്  ഇതൊക്കെ മനുഷ്യർ പല കാലങ്ങൾ കൊണ്ട് ഉണ്ടാക്കിയ കെട്ടുകഥകൾ ആണ്. 
 മനുഷ്യർ ഉണ്ടാക്കിയ ദൈവങ്ങൾക്ക് എല്ലാം തന്നെ 'അമ്മ യിൽ നിന്ന് ജനിച്ചവർ ആണ് താനും. ഇത്തരം കെട്ടുകഥകളിൽ എന്ത് കാര്യം?
ദൈവം 2019-09-06 15:53:02
ദൈവത്തെ ഓർത്ത് നിങ്ങളെ എന്നെ വെറുതെ വിട് .  ഒന്ന് നേരെ ശ്വാസം വിട്ടിട്ട് എത്രനാളായി . 
George 2019-09-06 21:23:01
ബൈബിൾ കഥകളുടെ ഉറവിടങ്ങൾ അറിയാൻ താല്പര്യമുള്ളവർക്കൊരു ഉപഹാരം. നന്ദി ശ്രി ആൻഡ്രൂസ് അതോടൊപ്പം പ്രസിദ്ധീകരിച്ച ഇമലയാളിക്കും. ബൈബിൾ വായിക്കാതെയും സ്വ ബുദ്ധി ഉപയോഗിച്ച് ഒന്ന് വിശകലനം ചെയ്യാൻ പോലും മിനക്കെടാതെ പുരോഹിതർ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന വിശ്വാസികൾക്ക് ഹാലിളകും. രചനകൾ തുടരുക എല്ലാവിധ ആശംസകളും.
Ninan Mathulla 2019-09-07 08:04:42

യേശുവിനെ ചരിത്ര പുരുഷന്‍ ആക്കിയതും ജോസിഫസ് തന്നെ. ഇതിഹാസങ്ങളില്‍ ജനിച്ചു ജീവിച്ച യേശുവിനെ ചരിത്ര പുരുഷന്‍ ആക്കാന്‍ കെട്ടി ചമച്ച കള്ളം. യേശുവിന്റെ വളര്‍ത്തു പിതാവിന് ജോസഫ് എന്ന പേര്‍, യേശുവിന്റെ ഇതിഹാസം ഉണ്ടാക്കിയ ജോസിഫസില്‍ നിന്ന് എന്നും അനുമാനിക്കാം..

 

I think Andrew has gone crazy with such baseless writing. Is it right to write anything that comes to mind without any basis for it. Will awakened, reading thinking readers will give any weight to it? Josephus was a Jewish military general that fought Romans. Later he joined Romans as he found that it is not possible to defeat Romans. Josephus was not the only historian of the Roman Empire. There were other historians that were not Jewish. Josephus cant write anything that is not true as history. Other historians in the empire will oppose it. As the underlined word in his writing, all this just anumananghal. Please do not mislead readers. There are some here in the comment column that like to hear that Jesus never ever lived but just myth as their gods.

vayanakaaran 2019-09-07 10:28:25
കമന്റ് ചെയ്യുന്നവരുടെ മനസ്സ്  
അറിയാൻ കഴിയുന്നതും യേശുവിന്റെ 
അനുഗ്രഹം തന്നെ. യേശുവിൽ വിശ്വസിച്ചാൽ 
എന്തൊക്കെ സാധിക്കില്ല. പക്ഷെ മാതു , 
യേശു പറഞ്ഞപോലെല്ലാ താങ്കൾ ജീവിക്കുന്നത്.
അതിനുദാഹരണമല്ലേ താങ്കൾ 
മറ്റുള്ളവരുടെ മനസ്സിൽ കയറി അവർ 
ഇങ്ങനെയായിരിക്കും ചിന്തിക്കുന്നത് എന്ന് പറയുന്നത്. 
ശ്രീ ആൻഡ്രുസ് ചിന്തിക്കുന്നത് അദ്ദേഹം വായിച്ച 
അറിവിൽ നിന്നാണ്. അറിവുകൾ പലരുടെയും 
തലയിൽ കയറുന്നത് അവരുടെ ബുദ്ധിശക്തി 
പോലെയിരിക്കും.  ദയവ് ചെയ്ത മതസ്പർദ്ധ 
ഉണ്ടാക്കുവിധം എഴുതരുത്. ശ്രീ മാതു , താങ്കൾ 
എന്ത് വേണേലും വിശ്വസിക്ക് അതേപോലെ 
എല്ലാവരും വേണമെന്ന് ശാഠ്യം പിടിക്കരുത്. 
ജയ് മാതു , ജയ് യേശു.
ജോസിഫസിന്റെ യേശു 2019-09-07 11:42:35

There are several books, websites & YouTube Videos by biblical & Roman history experts & scholars regarding Josephus’s & Flavian’s connection to the making of Christianity. I don’t makeup things as Mathulla habitually accuse me of. I just present the facts I come across. If you are sitting inside your religious cave; you cannot see the vastness, the Sun & Rainbows outside. The human brain needs a lot of Oxygen to function properly. Hope; one day you will be able to free from your faith and see the facts outside.

  Romans were well known for their well detailed historical recordings. None of the 1st-century historians has mentioned Jesus. Jesus is mentioned only in the gospels and letters in the name of Paul. Scholars don’t regard them as history. The reference about Jesus in Josephus’s is regarded as a later addition by scholars. Josephus’s books have several references about names like Simon, Jesus, etc. They all are Zealots. I recommend you to read the Jewish War & Antiquities by Josephus. You can see in them several stunning similarities & parallels to incidents in gospels. More & more scholars are now acknowledging that the gospels and other books of the New Testament is written by scribes of the Flavian dynasty. They did so to give the Jews an alternative Messiah instead of the revolutionary messiah of the Zealots. In fact; Josephus is presenting Titus as the new Messiah for the Jews.

Josephus is regarded as a self-booster; he claims he had extraordinary abilities & had divine help. His writings are not true recordings, he exaggerated a lot.-andrew

 

കിണറും കൂറ് മാറി 2019-09-07 14:28:40
 അഭയാ കേസില്‍ സഭയുടെ സമ്പളം പറ്റുന്ന സാക്ഷികള്‍ കാല് വാരി കൂറ് മാറി. അഭയെ ഇട്ട കിണറും കൂറുമാറുമോ? ഞാന്‍ അവിടെ ഇല്ലായിരുന്നു എന്ന് പറഞ്ഞാലോ?
George 2019-09-07 17:47:42
ആൻഡ്രൂസ് പറയുന്നത് ശാസ്ത്രീയ അടിത്തറയുള്ള ചരിത്രം ആണ്. പുരോഹിതർ തട്ടിക്കൂട്ടിയ ചരിത്രം, അത് ഓക്സ്ഫോർഡ്/ഹാർവാർഡ്/നാസ തെളിയിച്ചു എന്നൊക്കെപറഞ്ഞു പ്രചരിപ്പിക്കുന്നവർക്ക് ആൻഡ്രൂസ് പറയുന്നതുൾക്കൊള്ളാൻ ബുദ്ധിമുട്ടു കാണാം.
സ്നാപക യോഹന്നാൻ 2019-09-07 18:43:30
കല്ലിന്മേൽ കല്ലില്ലാതെ യെരുശലേം ദേവാലയം നശിച്ചതുപോലെ ഈ കിണറും ഒരു തെളിവും ഇല്ലാതെ നശിച്ചുപോകും .  

വിദ്യാധരൻ 2019-09-08 00:35:36
ദൈവത്തിന്റെ പേരിൽ 
എന്തിന് വെട്ടി മരിക്കുന്നു പൊട്ടരെ? 
അങ്ങനൊരാളില്ല അതും വെറും മിഥ്യ.
ഉള്ളിലെ ഭയം വരുത്തുന്ന വിനയാണത് 
മരണം ! അതോർത്താൽ ഭ്രാന്തചിത്തരാകും നാം!
മരിച്ചാൽ തിരിച്ചുവരുമെന്ന് ഹൈന്ദവർ 
ഏഴു  കന്യകമാരോത്ത് രമിക്കുമെന്ന് മഹമ്മദീയർ 
ആയിരം വർഷം യേശുവുമൊത്ത് ജീവിക്കുമെന്ന് ക്രൈസ്തവർ !
എല്ലാം മുഗ്ദ്ധ മോഹിനിയാമീ ധരണിയോട് 
വിട ചൊല്ലാനുള്ള വൈഷമ്യത്താലത്രേ !
ഉണ്ടാക്കി അവൻ ദൈവങ്ങളെ പല 
ഭാവഹാവങ്ങളിൽ പിന്നെ പൂജിച്ചു.
പൂജിച്ചു പൂജിച്ചു മുഴു ഭ്രാന്തനായി ജനം 
മതവും ദൈവവുമില്ലാതെ ജീവിക്കാൻ വയ്യാതായി 
ഇല്ലാത്തവർ ഉണ്ടെന്നു  ചിലർ 
അത് മനസ്സിന്റെ വികല്പമെന്നു ചിലർ 
ജോസീഫസ് ഉണ്ടെന്ന് ചിലർ 
അങ്ങനൊരാൾ ഇല്ലെന്നു ചിലർ 
ഒടുവിൽ മനുഷ്യന് ദേഷ്യം വന്നു 
ദൈവത്തിന്റെ പേരിലടിയായി 
വട്ടായി കുത്തായി കഴുത്തു വെട്ടലായി
ദൈവം ഇതെല്ലം കണ്ടു പൊട്ടിച്ചിരിച്ചു 
ഇവർക്കൊക്കെ വട്ടാണെന്ന്  ദൈവം 
കുട്ടികളെ സൃഷ്ടിച്ചിട്ട് അത് കുട്ടിയല്ല 
കുട്ടികളുടെ അച്ചനാണെന്ന്  പറയുമ്പോലെ
ദൈവത്തെ സൃഷ്‌ടിച്ച മനുഷ്യന്
ദൈവം അപ്പനായി , പിതാവായി  
അവന്റെ രാജ്യം നഷ്ടമായി 
എല്ലാം ദൈവം സ്വന്തമാക്കി 
ഒരു ഏകാധിപതിയേപ്പോലെ ദൈവം 
അധികാരം കയ്യാളി ജനം അടിമയായി 
കാലിൽ ചങ്ങലയായി കയ്യിൽ ആമമായി 
 വേതാളങ്ങളെപ്പോലെ  അലയുന്നു ഭക്തർ 
മോചനമില്ലാതെ ഭൂവിൽ നൂറ്റാണ്ടുകളായി .
 
ചക്കി പൂച്ചയെ നായുടെ മുതുകത്തു എറിഞ് 2019-09-08 07:09:17
 പെറ്റ് കിടക്കുന്ന ചക്കി പൂച്ചയെ നായുടെ മുഗതേക്ക്  എരിഞ്ഞപോലെ ആണ്  വിധ്യധരന്റെയും അന്തപ്പന്റെയും ആന്ടുവിന്റെയും പേര് കാണുമ്പോള്‍ ചിലര്‍ക്ക്.  ബവ് ബവ് മ്യാവു മ്യു മ്യവ്  എന്നതിന് പകരം bjp bjp എന്ന് കേള്‍ക്കാം - സരസമ്മ.NY
Ninan Mathulla 2019-09-08 08:14:14

Again than pidicha muyalinu muunnu kombu reasoning and back scratching here. Andrew wrote something based on hallucination. Now he cant go back and admit that it was based on imagination, opinions or mythology- so all these arguments here from Egyptian mythology. Atheism is a branch of religious believers and Andrew is trying to prove that his faith is right. Vidyadharan although he says there is no God; he will quote often from Hindu scriptures. So he has his feet on both the boats.

About Vaayanakkaran, he lives in the past. He changed my name to Mathu as it used to be in their old traditions. athu ennodu venda. First learn to respect people, and criticize their ideas or actions only instead of personal attack.

References can be given for thousands of books to prove the historicity of Jesus. All these arguments were discussed here in the past, and Andrew is again bringing it up as a hiccough as it often happens. To find the truth about the historicity of Jesus, now all the information is available on line and just search for it and it is available on your finger tip. You will see arguments for and against it. It is up to you what you want to believe. Andrew and Vidyadharan found one type of arguments attractive and believe it and propagate it. Truth will not change because you and I believed in a certain way. Truth will remain the same.

John Samuel 2019-09-08 08:53:25
You claim you were an Atheist one time. What were your reasons for being an Atheist? What or who changed you?
 I know Andrew Sir well, He was my teacher & co-worker later. He is a secularist= no religion; he is a Rationalist= he will accept only Scientific Factual things. He is very open-minded humanitarian. He volunteers a lot of his time distributing food for the needy. He was meant to be a high priest but walked away from it when he saw the falsehood & hypocrisy of the church. He was never or is an Atheist as you accuse him. if  Mathulla can prove his Jesus & god he might admit it. It must be rational proof, not your Bible stories. I am a born again pastor. expecting your reply- yours in Jesus
Anthappan 2019-09-08 10:06:20
 give up the idea that Jesus is son of god or he is god.  Jesus never claimed directly anywhere in the bible (We don't know whether all these stories were added to it by the religious crooks to misguide people and make them believe-as Andrew says there is no evidence ) that he is son of god. I am not also concerned that whether Jesus lived or not. Even if he lived, I accept his ideas as a human being who tried to promote humanity rather than promoting any religion.  His ideas are still applicable in life if practiced. But one of the stumbling block is people like Matthulla trying to promote  the  religion they created in the name of Jesus rather than promoting his ideas. If Jesu's had a chance he would have lived more time to enjoy the this  beautiful planet,  the nature.  and the people . He would have definitely joined Vayalar and sung 
                                "ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം
                                ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
                                ഈ മനോഹര തീരത്തു തരുമോ
                                ഇനിയൊരു ജന്മം കൂടി
                                എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര കളഭം......)
                                ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാത
                                മാനസ സരസ്സുകളുണ്ടോ (2)
                                സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
                                സ്വര്‍ണ്ണ മരാളങ്ങളുണ്ടോ
                                വസുന്ധരേ വസുന്ധരേ
                                മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ (ച

But, the notorious religious people assassinated Jesus and made him  a commodity to sell in the market.   
പോപ്പിനെക്കാള്‍ വലിയ വിശ്വാസി 2019-09-08 11:30:10
 Vatican Synod & Pope admitted that the gospels are fiction & that is why Church don't want laity to read those bible books. Orthodox Churches / Apostolic churches follow the traditions & faith, not the bible. Only Protestants accept the authority of the bible because they are not found by Apostolics. can keep on saying his illogical arguments but the truth is different. Andrew & Joseph are stating the facts, not their faith. Stop attacking them. They are not deceiving anyone but Mathulla is deceiving. Waiting for his answers to Pastor John Samuel's questions.- Jacob Thomas. 
Ninan Mathulla 2019-09-08 15:57:21
If John Samuel is a born again pastor, I need to learn from him.
Born once 2019-09-08 19:41:10
രണ്ടു കാലിലും മന്തുള്ള ആള് ഒരു കാലിൽ മന്തുള്ള ആളെ ‘എടാ മന്താ’ എന്നുവിളിക്കുംപോലെ ആണ് ചിലർ. താൻ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന് എന്ന് മറ്റുള്ളവർ പറയുന്നു പോലും. തന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരം ചേർത്ത് വിളിച്ചതുപോലും ഉൾക്കൊള്ളാൻ ബുദ്ധി മുട്ട്, പക്ഷെ ഇഷ്ടമില്ലാത്തവരെ വട്ടു ചിന്ത ഉള്ളവൻ തുടങ്ങിയ വിശേഷണങ്ങൾ ചാർത്തും. ക്രിസ്ത്യാനികളുടെ സ്ത്യാനികളുടെ സ്വയം പ്രഖ്യാപിത അംബാസിഡർ ആണ്. പണ്ട് പണ്ട് ജൂത്തി വാദി ആയിരുന്നു. ഇപ്പൊ കട്ട ജീസസ് ഫാൻ.
Free from Spiritual Ego 2019-09-08 21:53:27

Prof.Bart Ehrman is a well reputed Scholar in Biblical History. One of his recent books is -Misquoting Jesus-a book on who changed the books in the bible & why; is a masterpiece. I strongly recommend this book for my friend Mr. Mathulla.

Before the invention of the printing press, scribes copied the manuscripts. If all knowing Jesus had invented a printing press or the computer & internet there would not have been any confusion whether there was a Jesus or what he said.  The Scribes when they copied; they omitted some, added some more. It could be deliberate or accidental. Well; the human scribes were very human and so their attitude & beliefs reflected in the copy they made. It was not a word by word copy. In Ancient writings there were no space between words & so who knows what the word meant, then forget about the translation. If the scribe was anti- woman, he added his own to degrade women. A classical example is the story of the woman caught in the act of adultery who was brought before Jesus; none of the ancient manuscripts has this story. But centuries later this was added into the gospel according to John – ch.8:1-11-like Mark's addition ch. 16: 9 onwards.

Remember: the books in the bible with words separated,verses & chapters are formulated for printing format in 1551. The old manuscripts were written in a continues style & the scribes copied & copied & copied.... them; who knows what was the original. The scribes took out some, added some; that is why; there are thousands of old manuscripts available now, but none of them are similar. That shows how much forgery occurred in coping. Look at another example on 12 year old Jesus left behind in the Temple and Mary & Joseph come back to fetch him. Well; for 3 days they did not know Jesus was not with them, that is not the issue. One of the ancient manuscripts says as Mary saying to Jesus- 'your father & Mother was looking for you'. Later one smart scribe found the future problem; because that was the time they were making Jesus of Divine origin. So he corrected it as ' Joseph & your mother' and another scribe changed it to 'we were looking for you'. All scholars agree and the evidence is right in front of us; out of the 1000+ manuscripts; none match the other= full scale forgery.

In the beginning of Christianity, there were several groups and they all had their own Jesus & gospel. The fight among the groups became a threat to the security of the Roman Empire. So, Constantine summoned all and formed the Roman Christianity. The winning side's gospels became official and the lost side's gospels were destroyed. It is very evident that if the scribe was a woman hater, he added his own verses to subdue & ridicule women. For example; the verses telling women to be silent in Paul's letters were added later. It is also very true that the King James Version was translated from wrong manuscripts. The language style is a good reading material but not good as history.

Put all 4 gospels side by side and read across, you can find the big difference about the same story. Start with the birth story, in Mathew, infant Jesus is fleeing to Egypt while in Luke, Jesus is presented to the Temple. You don't have to be a Scholar to see the series of differences. Modern Scholars don't trust any of the manuscripts. Many of them lost their jobs too for reveling the truth. The Apostolic churches don't regard bible as authoritative. They are based on traditions. Only the new churches like protestant, evangelicals regard bible as true history.

I have no intention of converting anyone. I am revealing the truth I found. Truth made me free and I enjoy the happiness & bliss of freedom. If you can get rid off your spiritual ego which is hollow; you can enjoy your Life. -andrew


Ninan Mathulla 2019-09-08 22:53:00

'താൻ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന് എന്ന് മറ്റുള്ളവർ പറയുന്നു പോലും. തന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരം ചേർത്ത് വിളിച്ചതുപോലും ഉൾക്കൊള്ളാൻ ബുദ്ധി മുട്ട്, പക്ഷെ ഇഷ്ടമില്ലാത്തവരെ വട്ടു ചിന്ത ഉള്ളവൻ തുടങ്ങിയ വിശേഷണങ്ങൾ ചാർത്തും'.

People resort to name calling when they have no valid answers. We call it ‘konjamnam kuthuka’. So why should I accept such stupidity. You measure me based on the yard stick you have in your hands. It is not my problem.

As a human being with my own limitations (not perfect), I have to describe people and their reasoning  as I see it. So I called it crazy. It is up to the readers what they want to think about it. Whatever they think it is subjective. There will be some at least that will see what I meant. That is enough for me.

J.Mathew 2019-09-09 09:55:01

                                ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം

                                ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
                                ഈ മനോഹര തീരത്തു തരുമോ
                                ഇനിയൊരു ജന്മം കൂടി
                                എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര കളഭം......)
                                ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാത
                                മാനസ സരസ്സുകളുണ്ടോ (2)
                                സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
                                സ്വര്‍ണ്ണ മരാളങ്ങളുണ്ടോ
                                വസുന്ധരേ വസുന്ധരേ
                                മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ

ഇത്രയും മനോഹരമായ ഭൂമിയെ സൃഷ്‌ടിച്ച ദൈവത്തിനു
സ്തുതി. ഇത് തന്നെ പൊട്ടി മുളച് ഉണ്ടായതാണെന്ന്
വിശ്വസിക്കുന്ന ബുദ്ധി ഹീനരെ നിങ്ങള്ക്ക് ഹാ കഷ്ടം

നിരീശ്വരൻ 2019-09-09 11:13:06
എന്തിനാ പാറപ്പുറത്ത് കൊണ്ടുപോയി വിതയ്ക്കുന്നത് . ഇപ്പോളുള്ള മോഹം സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ എന്തെങ്കിലും ഒക്കുമോ എന്നാണ് നോട്ടം . അതിന് ദൈവം എന്ന് പറയുന്ന ഒരാൾ ഉണ്ടെങ്കിൽ എന്തിനാ വെറുതെ ചാൻസ് കളയുന്നത്  എന്ന ചിന്തയാണ് .  ഒടുവിൽ ഇവിടേം ഇല്ല അവിടേം ഇല്ല എന്ന ഗതി .അതുകൊണ്ട് ഒരുമിച്ചു പാടാം 

                                ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം
                                ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
                                ഈ മനോഹര തീരത്തു തരുമോ
                                ഇനിയൊരു ജന്മം കൂടി
                                എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര കളഭം......)
                                ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാത
                                മാനസ സരസ്സുകളുണ്ടോ (2)
                                സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
                                സ്വര്‍ണ്ണ മരാളങ്ങളുണ്ടോ
                                വസുന്ധരേ വസുന്ധരേ
                                മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ


Anthappan 2019-09-09 13:24:09
When you make some argument that should be evidence based.  There is no proof that Jesus was resurrected or he raised the dead but  the brevity of life on the earth is evident on a daily basis .  
Jesus Christ may be the most famous man who ever lived. But how do we know he did?  Most theological historians, Christian and non-Christian alike, believe that Jesus really did walk the Earth. They draw that conclusion from textual evidence in the Bible, however, rather than from the odd assortment of relics parading as physical evidence in churches all over Europe. That's because, from fragments of text written on bits of parchment to overly abundant chips of wood allegedly salvaged from his crucifix, none of the physical evidence of Jesus' life and death hold up to scientific scrutiny.

Perhaps the most famous religious relic in the world, the Shroud of Turin, is believed by many to be the burial cloth of Jesus. The 14-by-4-foot linen blanket, which bears the ghostly image of a man's body, has been worshipped by millions of pilgrims in a cathedral in Turin, Italy. But scientifically speaking, the Shroud of Turin is a fake.

Radiocarbon dating of the shroud has revealed that it does not date to the time of Christ but instead to the 14th century; coincidentally, that's when it first appeared in the historical record. In a document written in 1390, Bishop Pierre d'Arcis of France claimed the image of Jesus on the cloth was "cunningly painted," a fact "attested by the artist who painted it."

So it is ridiculous to quote Mar Thoma, Yacoba, Pentecost, religious believes and misguide people.  it is a hallucination that you would be raised from dead and live here again . so it is again good for you to enjoy the life on earth and sing that beautiful song Vayalar wrote , 
                               "ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം
                                ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
                                ഈ മനോഹര തീരത്തു തരുമോ
                                ഇനിയൊരു ജന്മം കൂടി
                                എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര കളഭം......)
                                ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാത
                                മാനസ സരസ്സുകളുണ്ടോ (2)
                                സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
                                സ്വര്‍ണ്ണ മരാളങ്ങളുണ്ടോ
                                വസുന്ധരേ വസുന്ധരേ
                                മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ"

rather than singing the depressing song "samayamaam rathatthil" 

"സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ

രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്തം ഇന്നലെക്കാൾ അടുപ്പം-
ആകെ അല്പ... " -The dead people cannot hear this song but the people want to sing this and get depressed . Isn't it weird?

live and die on earth rather than going crazy about life after death.   

Jack Daniel 2019-09-09 13:33:24
" ഒടുവിൽ ഇവിടേം ഇല്ല അവിടേം ഇല്ല എന്ന ഗതി ."  അത് ശരിയല്ല നിരീശ്വരാ . ഇവന്മാര് ജീവിച്ചടത്തോളം കാലത്ത് കാണിക്കാവുന്ന വൃത്തികേടുകളും പാരവെപ്പും എല്ലാം കാണിച്ചു ജീവിച്ചവന്മാരാ .  ഒടുക്കം നടു ഒടിയുമ്പോൾ ഒരു രക്ഷിക്കപ്പെടലും സ്വർഗ്ഗത്തിൽ പോകാനുള്ള പൂതിയും , ഉയത്തെഴുന്നേറ്റ് കുറെ നാളുകൾ കൂടി ജീവിക്കാനുള്ള മോഹവും . മരണം എന്ന് കേട്ടാൽ ഇവനൊക്കെ രാത്രിയിൽ ഉറങ്ങില്ല . തട്ടിപ്പു സംഘം . അതുകൊണ്ടു ഞാ ഉള്ള ജീവിതം അടിച്ചു പൊളിക്കാൻ പോകയാണ് . കൂടുന്നെങ്കിൽ കൂടിക്കോ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക