Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍- 7: സംസി കൊടുമണ്‍)

Published on 06 October, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍- 7: സംസി കൊടുമണ്‍)
പണിതീരാത്ത ഇêനിലയുടെ ടെറസില്‍ മോഹനന്‍ ഉലാത്തി. മനസ്സിന്റെ അസ്വാസ്ഥ്യങ്ങളെ പുകച്ചുêളുകളായി അവന്‍ ഊതി. ചുട്ടു പഴുത്ത മണല്‍ക്കാടുകളുടെ ചൂടാണിപ്പോഴും അവനില്‍. നീണ്ട  പതിനഞ്ചു വര്‍ഷങ്ങള്‍ അവന്‍ പ്രവാസത്തിലായിരുന്നു. അറബിനാട്ടില്‍ ഉയര്‍ന്നു പൊങ്ങുന്ന ബഹുനിലകെട്ടിടങ്ങളിലൊക്കെ മോഹനന്റെ വിയര്‍പ്പിന്റെ അംശവും ഉണ്ട്്. ഒന്നു തീêമ്പോള്‍ മറ്റൊന്ന്. ഇന്ന് സിമിന്റു കൂട്ടുന്നവന്‍ നാളെ കട്ടകെട്ടുന്നു. അല്ലെങ്കില്‍ കമ്പി മുറിക്കുന്നു. ഒരു പണിയും മോഹനന്‍ ചെയ്യാതിരുന്നിട്ടില്ല. ഒട്ടകങ്ങളും, അറബിയും, മണല്‍ക്കാടുകളും അവന്റെ ജീവന്റെ ഭാഗമായിരുന്നു.  പാകമായ ഈന്തപ്പഴം അവനില്‍ കമുങ്ങിലെ പഴുത്ത അടയ്ക്കാക്കുലകളെ ഓര്‍മ്മിപ്പിക്കുകയും, അനേകം ഗൃഹാതുരതകളെ ഉണര്‍ത്തുകയും ചെയ്യും.  എന്നിട്ടും അവന്‍ നാട്ടിലേക്ക് വന്നില്ല. ഒന്നു രണ്ടുതവണ മൂംമ്പേ വരെ വന്നു പോയി. നാട്ടില്‍ വരാന്‍ അവനു ധനികനാകണമെന്നു വാശിയുണ്ടായിരുന്നു.  അവന്‍ അവന്റെ ഊഴത്തിനായി കാത്തിരുന്നു. ഒടുവില്‍ അവന്‍ വന്നു.
  
തന്നെ കാണാന്‍ വന്ന അയല്‍ക്കാര്‍ക്കൊക്കെ ഒരോ ടി ഷര്‍ട്ടും, ഒരു പാíറ്റ് റോത്തുമാനും നൂറുരൂപയും കൊടുത്ത് തന്റെ സൗഭാഗ്യം അവര്‍ക്കു കൂടി പèവെച്ച് അവന്‍ ജീവിതം ആഘോഷിച്ചു. തിരക്കൊന്നൊഴിഞ്ഞപ്പോള്‍ അവന്‍ നാടുകാണാനിറങ്ങി.  ചെറുപ്പത്തിലെ നാടുവിടേണ്ടി വന്നവന്‍, അവന്റെ ഓര്‍മ്മകളില്‍ ചിതലരിച്ചിരുന്നു.  എന്നാലും അവന്‍ ഓര്‍മ്മകളില്‍ ചികഞ്ഞു കൊണ്ടേയിരുന്നു. ജാനുവേടത്തിയേ സുഖമാണോ..? കൃഷ്‌ണേട്ട എന്തു പറയുന്നു.  തോമാച്ചായാ ജോസ് എവിടെയാണ്..?പാറു അമ്മച്ചിയേ എന്നെ ഓര്‍ക്കുന്നോ..? ഇത്രയൊക്കെ അവന്‍ ഓര്‍ത്തെടുത്തു. അവന്‍ ഗ്രാമത്തിലുടെ നടക്കയാണ്. വയലുകളും, തോടുകളും അവന്റെ ഓര്‍മ്മകളില്‍ നിന്നും ഇറങ്ങി നേര്‍ക്കു നേര്‍ നടന്നു വരുന്നു. അവയൊക്കെ അവന്‍ തൊട്ടറിഞ്ഞു. മനസ്സില്‍ ആനന്ദത്തിന്റെ വേലിയേറ്റം.  നടവഴികള്‍ പെêവഴികളിലും, പെരുവഴി നാല്‍ക്കവലകളിലും എത്തിച്ചേരുന്നു.  മീനുവിന്റെ നാല്‍ക്കവലയില്‍ അവന്റെ ഓര്‍മ്മകള്‍ അവനോട് കലഹിച്ചു.  ഇങ്ങനെ ഒരു കവല മുമ്പുണ്ടായിരുന്നോ...അവന്‍ സ്വയം ചോദിച്ചു. തെച്ചിപ്പുവിട്ടുകാച്ചിയ എണ്ണയുടെ മണം.
   
നാല്‍ക്കവലയിലെ ഏക സ്ഥപനമായ ഗോപാലന്‍ നായരുടെ മുറുക്കാന്‍ കടയില്‍ കെട്ടിഞ്ഞാത്തിയിട്ടിരിക്കുന്ന പഴുത്ത പാളയംകോടന്‍ æലയുടെ അടിപ്പടലയില്‍നിന്നും ഒരു കായ് ആധികാരികമായി അവന്‍ ഉരിഞ്ഞു. എത്ര നാളായി.. അവന്‍ സ്വയം പറഞ്ഞു. തന്റെ മുന്നില്‍ നില്‍ക്കുന്നവന്‍ ആരെന്നുറപ്പുവരുത്താനായി ഗോപാലന്‍ നായര്‍ ചോദിച്ചു.  ഏതാ...വാസുന്റെ മോനല്ലേ. ആരെല്ലാമോ  തന്നേയും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ സന്തോഷത്തോട്  അതെ എന്നവന്‍ പറഞ്ഞു. കേറിപ്പോയ വാസുവിന്റെ മകന്‍ വന്നിട്ടുണ്ടെന്ന് ഗോപാലന്‍ നായര്‍ നേരത്തേ കേട്ടിരുന്നു. ഇത്തരം സ്ഥലങ്ങള്‍ വാര്‍ത്തകളുടെ ഇടത്താവളവും, ക്രയവിക്രയ സ്ഥലവുമാണല്ലോ..? ചിലപ്പാള്‍ ഉറവിടവും.

“”എന്നാ വന്നേ...?’’ ഗോപാലന്‍ നായര്‍ ചോദിച്ചു. “”കുറച്ചു ദിവസമായി. എന്തോരു ചൂട്.’’ മോഹനനന്‍ പറഞ്ഞു  “”ഒരു നാരങ്ങാ വെള്ളം എടുക്കട്ടെ...’’  ഗോപാലന്‍ നായര്‍ ചൂടകറ്റാനുള്ള ഉപാധി എന്നപോലെ ചോദിച്ചു. അങ്ങനെ ആകട്ടെന്നവന്‍ തലയാട്ടി. ഗോപാലന്‍ നായര്‍ സോഡ ഒഴിച്ച് ഒê നാരങ്ങാവെള്ളം അടിച്ചു പതപ്പിച്ചു കൊടുത്തു.  അതും കുടിച്ച് ഒരു വില്‍സും വാങ്ങി കത്തിച്ച് നൂറിന്റെ ഒരു നോട്ടു കൊടുത്തു.  “”ചില്ലറയില്ല..’’  ഗോപാലന്‍ നായര്‍ പരുങ്ങി.  “”സാരമില്ല കിടക്കട്ടെ...’’ അവന്‍ പറഞ്ഞു. ഒന്നുരണ്ടീച്ചകള്‍ അവനു ചുറ്റും പറന്നു നടക്കുന്നു. അതു കാര്യമാക്കാതെ മീനുവിന്റെ വീട്ടിലേക്കവന്‍ തുറിച്ചു നോക്കി.  അവന്റെ ഓര്‍മ്മയില്‍ അങ്ങനെ ഒരു വീടില്ല.  അച്ഛന്റെകൂടെ പോയിട്ടുള്ള ഒട്ടുമിക്ക വീടുകളും അവന്റെ ഓര്‍മ്മയില്‍ ഉണ്ട്.  ഈ നാല്‍ക്കവലയും അവനോര്‍ക്കാന്‍ കഴിയുന്നില്ല.  ആകാംഷമുറ്റിയപ്പോള്‍ അവന്‍ ചോദിച്ചു, “”ആ വീടാരുടേതാ...’’ ഗോപാലന്‍ നായരുടെ മുഖത്ത് പ്രകാശം വിടര്‍ന്നു ദേവകിയുടെ കാര്യം പറയുമ്പോള്‍ അതങ്ങനെയാണ്. ഗോപാലന്‍ നായര്‍ക്കതൊളിക്കാന്‍ അറിയില്ല.  അന്ന് ആശാരിയും കുടുംബവും അവിടെ താമസിക്കാന്‍ വന്നില്ലായിരുന്നെങ്കില്‍....എല്ലം വിധിയാണ്.  ദേവകി... എല്ലം വിധിയാണ്. പലപ്പോഴും അതു  ഗോപാലന്‍ നായരുടെ ആത്മഗതമാണ്. 
      
“”നിനക്കറിയില്ലെ...? അതു നമ്മുടെ ദേവകിയുടെ വീടാ...’’  ദേവകി..ആരും പറഞ്ഞു കേട്ടില്ല.  ഓര്‍മ്മയുടെ കല്ലുകള്‍ ഇളക്കി പിന്നയും æഴിച്ചു.  അതെ അതു തന്നെയാകാം. ആ വീടിറങ്ങുമ്പോള്‍ അച്ഛന്‍ പറയുന്നതു ചെവിയില്‍ മുഴങ്ങുന്നു. പിഴച്ചവള്‍...അതിന്റെ പൊêള്‍ മനസ്സിലായില്ല.  പക്ഷേ അന്നീ വിടുണ്ടായിരുന്നോ.  ആത്മഗതം ഉറക്കെ ആവോ…  എന്തോ..?. ഗോപാലന്‍ നായര്‍ പറഞ്ഞു. ഈ വീട് ദേവകീടെ വീതത്തില്‍ വെച്ചതാ.  ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മനസ്സിലായി വരുന്നു.  മോഹനന്റെ ഉള്ളില്‍ ഒരു ചിരി മുളച്ചു.  
    
“”ദേവകി നിനക്ക് നൂറായിസ്സാ...ഞാനിപ്പം നിന്റെ കാര്യം അങ്ങോട്ട് പറഞ്ഞതേയുള്ളു’’.   ദേവകി എവിടെയോ പോയി വരുന്ന വഴിയാണ്.  കയ്യില്‍ ഒരു സഞ്ചി. മോഹനന്‍ അവരെ ആകെ ഒന്നു നോക്കി.  ഓര്‍മ്മയിലെ ചിത്രവുമായി ഒത്തു പോæന്നില്ല. ഉടഞ്ഞുപോയ വിഗ്രഹത്തെ അവന്‍ ഒന്നുകൂടി ഉടച്ചുവാര്‍ത്ത് ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. 
 
“”ഇതാരാ ഗോപാലേട്ടാ’’  ദേവകി ഗോപാലേട്ടാ എന്നു വളരെ അപൂര്‍വ്വമായിട്ടേ വിളിക്കൂ.  അതു കേള്‍ക്കുമ്പോള്‍ ഗോപാലന്‍ നായര്‍ അറിയതെ അങ്ങനെ ലയിച്ചു നില്‍ക്കും.  ഏതാനും നിമിക്ഷത്തെ മൗനത്തിനു ശേഷം ഗോപാലന്‍ നായര്‍ പറഞ്ഞു “”നിക്കറിയില്ലേ ദേവകി... നമ്മുടെ വാസുവുന്റെ മോന്‍...ഗള്‍ഫിലൊക്കെപോയി വല്ല്യ പണക്കാരനായി വന്നിരിയ്ക്കയാ...’’  ദേവകി ഓര്‍മ്മകളുടെ ഒറ്റാലില്‍ മോഹനനെ തപ്പി.  ഒടുവില്‍ തെല്ലു സംശയത്തോട് ചോദിച്ചു.  നമ്മൂടെ പപ്പടം വാസുവിന്റെ മോന്‍...”” ഗോപാലന്‍ നായര്‍ പറഞ്ഞു അതെ.  മോഹനന്‍ അന്ം ജാള്യതയോടെ അവരെ നോക്കി.  ജനം ഇങ്ങനെയാ... വേണ്ടാത്ത തിരിച്ചറിയലുകളെ ഓര്‍മ്മയില്‍ സൂക്ഷിക്കൂ.  അവന്‍ ഓര്‍ത്തു.  
       
പരിചയം ഉറപ്പിക്കാനായി അവര്‍ പറഞ്ഞു. “”ചെറുപ്പത്തി പലപ്പോഴും നീ വാസുന്റെ കൂടെ വീട്ടി വന്നിട്ടുണ്ട്.  നിനക്കെന്നെ ഒര്‍മ്മയുണ്ടോ’’.  “ഓര്‍ക്കാതിരിക്കുമോ...ഗ്രാമത്തിലെ ഒരൊ വീടുകളും നിങ്ങളെക്കുറിച്ചല്ലേ ഒരു കാലത്ത് ചര്‍ച്ച ചെയ്തിരുന്നത്.’ അവന്‍ അവനോടു തന്നെ പറഞ്ഞു.  “പിന്നെ എന്തൊക്കെയുണ്ട്് മോനെ  വിശേഷങ്ങള്‍.  ദേവകി ഒരു പാലം പണിയാനുള്ള ആദ്യത്തെ കല്ലിടുകയായിരുന്നു. അല്ല മോന്‍ കേറുന്നില്ലേ..ഇത്രത്തോളം വന്നിട്ട് ഒന്നുകേറാതെ പോയാലോ...?  മോഹനന് ആ ക്ഷണം നിരസിക്കാന്‍ കഴിയുമായിരുന്നില്ല. അവന്റെ കാലുകള്‍ ദേവകി ചൂണ്ടിയ വഴിയേ നടന്നു.
(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക