Image

ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)

Published on 10 November, 2019
ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)
രഘു പതി   രാഘവ രാജാ രാം/ പതിത പാവന സീതാ രാം/ ഈശ്വര്‍ അള്ളാ തേരെ നാം സബ് കോ സന്മതി ദേ ഭഗവാന്‍
 
ദൈവം ഒന്നേയുള്ളൂ, ഏതു പേര് വിളിച്ചാലും. പതിതരെ നേര്‍വഴി നടത്തുന്ന ആള്‍ അവനാണ് ദൈവം എന്ന് രാമായണം നോക്കി പഠിപ്പിച്ചു തന്നത് മഹാത്മജിയാണ്. ഒരു നൂറ്റാണ്ട് നീണ്ട അയോദ്ധ്യാ യുദ്ധത്തിന് അവസാനം കുറിച്ചുകൊണ്ട് സുപ്രീകോടതിവിധി വന്നതോടെ നാട് മുഴുവന്‍ ഏറ്റു പാടുന്നത് ഇതാണ്. എന്നാല്‍ അത് നേരത്തെ ആയിക്കൂടായിരുന്നോ?

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നിയമവ്യവസ്ഥയുടെയും തലനാരു കീറി പരിശോധിച്ച ശേഷം വിടവാങ്ങുന്നതിന് ഒരാഴ്ച മുമ്പ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി നയിച്ച അഞ്ചംഗ സംഘം നല്‍കിയ 1045 പേജിന്റെ വിധി  അധികാര, വിശ്വാസ തര്‍ക്കങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ ലോകമേഖലകള്‍ക്ക്  വഴികാട്ടിയാഴി. അത് വന്നത് ഇന്ത്യപാക്കിസ്ഥാന്‍ അതിര്‍ത്തിള്‍ക്കപ്പുറത്തു കര്‍ത്താപുരിലെ സിഖ് ക്ഷേത്രത്തിലേക്ക് ഇടനാഴി തുറന്ന അതേ ദിവസം തന്നെയാണെന്നാണ് ആകസ്മികമെന്നു കരുതാന്‍ വിഷമം.

വിധി ചരിത്രപ്രധാനമെന്നു ആദ്യം വിശേഷിപ്പിച്ചവരില്‍ ഒരാള്‍ കേരള ഗവര്‍ണറും ഉത്തര്‍പ്രദേശ്കാരനുമായ ആരിഫ് മുഹമ്മദേ ഖാന്‍ ആണ്. അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ കാണ്‍പൂരില്‍ നിന്ന് ലോകസഭാന്ഗമായി. മുസ്ലിം വ്യകതി നിയമത്തിന്റെ പേരില്‍ രാജീവ് ഗാന്ധിയുടെ ഇടഞ്ഞു വഴി പിരിഞ്ഞു കേന്രത്തില്‍ എന്‍ഡിഎയുടെ വ്യോമയാന മന്ത്രിയായി. മുത്തലാക്കിനു എതിരാണ്.

വിധിയെ സ്വാഗതം ചെയ്തുകൊണ്ടു സമാധാനം കാത്തുസൂക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതില്‍ കേരളത്തിലെ ഇടത്തും വലത്തും ബിജെപിയും ഒന്നിച്ചു നിന്നു. മുഖ്യമന്ത്രി പിണറായിയും പാണക്കാട് ശിഹാബ് തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്!ലിയാരും കുമ്മനം രാജശേഖരനും ഒരേ സ്വരത്തിലാണ് സംസാരിച്ചത്. എറണാകുളത്ത് റിട്ട. ജൗസ്റ്റിസ് കെമാല്‍ പാഷ ഹിന്ദുമുസ്ലിംക്രിസ്ത്യന്‍ സംയുകത സമാധാന സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചു.
      
ലോക്‌സഭാ ഇലക്ഷന്‍ കാലത്ത് പല തവണ ഫൈസാബിബാദില്‍ ചുറ്റി സഞ്ചരിച്ച പത്രലേഖകനാണ് ഞാന്‍. അന്ന് ജില്ലാ ആസ്ഥാനമായ അയോധ്യയില്‍ പോയി ബാബരി മസ്ജിദും പിന്നീട് അത് പൊളിച്ച ശേഷം ശ്രീരാമക്ഷേത്രം പണിയാന്‍ ഭീമാകാരമായ കരിങ്കല്‍ പാളികള്‍ കൊണ്ടുവന്നു നൂറുകണക്കിന് ശില്‍പ്പികള്‍ പണിനടത്തുന്നതും നേരില്‍ കണ്ടിട്ടുണ്ട്.

പള്ളിയാണെങ്കിലും അമ്പലമാണെങ്കിലും നാല് ടൂറിസ്റ്റുകള്‍ വന്നു നാട് രക്ഷപ്പെടണമെന്ന്ആഗ്രഹിക്കുന്ന ബിസിനസ് സമൂഹത്തെയാണ് അന്നും ഇന്നും അവിടെ കാണാന്‍ കഴിയുക. അവധ് നവാബുകളുടെ രാജ്യമായിരുന്നു ഫൈസബ്ബാദ്. അവര്‍ പണിത കോട്ടകൊത്തളങ്ങളും കൊട്ടാരങ്ങളും പള്ളികളും ടൂറിസ്റ്റുകള്‍ക്ക് ഹരം നല്‍കുന്ന പൗരാണിക മുഗള്‍ പ്രതാപത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിനു ശേഷം ഫൈസബാദ് ജില്ലയുടെ പേര് അയോദ്ധ്യാ ജില്ല എന്നാക്കി. ആസ്ഥാനനഗരത്തിനെ പേരും അത് തന്നെ. സംസ്ഥാന തലസ്ഥാനമായ ലക്‌നോ, കാണ്‍പൂര്‍, വാരണസി, അലഹബാദ്, ഗോരഖ്പൂര്‍ എന്നീ പ്രധാന നഗരങ്ങളുടെ നടുവില്‍ സരയൂ നദി ചുറ്റിയൊഴുകുന്ന നഗരമാണ് അയോദ്ധ്യ. എന്‍എച് 28 അയോദ്ധ്യയിലൂടെ കടന്നു പോകുന്നു.പ്രമുഖ റെയില്‍വേ സ്‌റേഷനുമുണ്ട്.

എന്‍എച് 20നോട് ചേര്‍ന്ന് നാകയില്‍ പഴയ ഒരു എയര്‍പോര്‍ട്ടും ഫ്‌ളൈയിങ് ക്‌ളബും ഉണ്ട്. അവിടേക്കു ഖാസിയാബിബാദില്‍ നിന്ന് നേരിട്ടുള്ള ഫ്‌ലൈറ്റ് ഈയിടെയാണ് ആരംഭിച്ചത് പത്തു നഗരങ്ങളില്‍ നിന്ന് ഖാസിയാബാദിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ അയോദ്ധ്യക്കും  പ്രയോജനമുണ്ടണ്ടാകും എന്നാണ് പ്രതീക്ഷ.

അയോധ്യയില്‍ രണ്ടു സര്വകലാശാലകളുണ്ട്. രാം മനോഹര്‍ ലോഹ്യ അവധ് യൂണിവേഴ്‌സിറ്റിയും നരേന്ദ്രദേവ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജിയും..  വലിയ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സും ക്രിക്കറ്റ് ഉള്‍പ്പെടെ കളിക്കാനാവുന്ന വമ്പന്‍ സ്‌റ്റേഡിയവും വരുന്നതായി പ്രഖാപിച്ചിട്ടുണ്ട്.
 
ശബരിമല പോലെ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ ശ്രീരാമജന്മഭൂമിയും പള്ളികളും അമ്പലങ്ങളും  ഉണ്ടെങ്കിലും കേസില്‍ കുടുങ്ങി അവികസിതമായി ശയിക്കുകയായിരുന്നു അയോധ്യ ഇതുവരെ. കേസ് തീര്‍ന്നതോടെ ഉണര്‍ന്നെഴുനേല്‍ക്കുന്ന സിംഹമായി അവിടം മാറുമെന്നാണ് പ്രതിക്ഷ. പ്രശസ്ത പാട്ടുകാരി ബീഗം അക്തര്‍, നടിമാര്‍ അനുഷ്!ക ശര്‍മ്മ, പൂജാ ബത്ര (പ്രിയദര്‍ശന്റെ ചന്ദ്രലേഖയില്‍ മോഹന്‍ലാല്‍ സുകന്യ എന്നിവരോടൊപ്പം പ്രത്യക്ഷപെട്ടു) എന്നിവര്‍ അയോധ്യയില്‍ ജനിച്ചവരാണ്.   

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അയോധ്യ തര്‍ക്കം കോടതി കയറാനും നീണ്ട നിയമയുദ്ധ്ത്തിനും വഴിവച്ചത് സ്വാതന്ത്ര്യ ലബ്ധിയുടെ തുടക്കത്തില്‍ ഒരു മലയാളി ഐസിഎസ് ഓഫീസര്‍ കാണിച്ച കുരുട്ടു ബുധ്ധിയാണെന്ന് പലരും ഓര്‍ക്കുന്നുണ്ടാവുമോ ആവോ? തര്‍ക്കം മുറുകുന്ന സമയത്ത് അദ്ദേഹം  അയോദ്ധ്യ നഗരം സ്ഥിതിചെയ്യുന്ന ഫൈസാബാദ് ജില്ലയുടെ കളക്ടറും ഡിസ്‌റിക്രട് മജിസ്‌ട്രേട്ടുമായി
രുന്നു.

ആലപ്പുഴ ജില്ലയിലെ കൈനകരി സ്വദേശി ശങ്കരന്‍നായരുടെ മകന്‍ കെ കെ നായര്‍ ആലപ്പുഴയിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനും തിരുവനന്തപുരത്തെ കോളജ് വിദ്യാഭ്യാസത്തിനും ശേഷം ചെന്നൈയിലും ലണ്ടനിലും ഉപരിപഠനം നടത്തി. ഐസിഎസില്‍ ചേര്‍ന്നു. അയോധ്യ സംഘര്‍ഷങ്ങളുടെ തുടക്കമായി കരുതുന്ന 1949ലെ വിഗ്രഹം കണ്ടെത്തുന്ന സമയത്ത് ഫൈസാബാദ് ജില്ലാ കലക്ടറായി.
 
ബാബറി മസ്ജിദില്‍ ശ്രീരാമന്റേയും സീതയുടേയും വിഗ്രഹങ്ങള്‍ കണ്ടെത്തുന്നത്.1949 ഡിസംബര്‍ 22നും 23നും ആണ്  22ന് രാത്രി 11 മണിക്കാണ് വിഗ്രഹം പള്ളിയില്‍ എത്തിച്ചതെന്ന്‌പൊലീസ് കുറ്റപത്രത്തില്‍ എഴുതി. ഉദ്ധാരക് ബാബയെന്ന ബാബ അഭിറാം ദാസും ഇന്ദുശേഖര്‍ ഷാ, യുഗല്‍ കിഷോര്‍ ഷാ എന്നീ സഹോദരന്മാരും ചേര്‍ന്ന് എത്തിച്ചു എന്നാണ് കേസ്. ബാബാ അഭിരാം ദാസ് നേരിട്ടാണ് വിഗ്രഹം സ്ഥാപിച്ചതെന്ന് ഇവരുടെ സഹായി ആയിരുന്ന ദാസ് പരമഹംസ പിന്നീട് മൊഴി നല്‍കി.

വിഗ്രഹം കണ്ടെത്തിയ 22ന് പുലര്‍ച്ചെ നാലുമണിക്കു തന്നെ ജില്ലാ കലക്ടര്‍ കെ.കെ നായര്‍ ബാബറി മസ്ജിദില്‍ എത്തി. പക്ഷേ, പൊലീസിനേയോ സംസ്ഥാന ഭരണകൂടത്തെയോ വിവരം അറിയിച്ചത് രാവിലെ ഒന്‍പതു മണിക്കാണ്. ഈ സമയത്തു തന്നെ ഹിന്ദു മഹാസഭ ക്ഷേത്രം കയ്യടക്കിയിരുന്നു. പൊലീസ് എത്തുമ്പോള്‍ ഭജന ചൊല്ലിയിരുന്നത് കെ കെ നായരുടെ ഭാര്യ യുപി കാരിയായ ശകുന്തള നായരായിരുന്നെന്നാണ് എഫ്.ഐ.ആര്‍.

ഹിന്ദു മഹാസഭാ നേതാവായിരുന്ന ശകുന്തള നായര്‍  1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഗോണ്ടയില്‍ നിന്ന് ലോക്‌സഭയിലെത്തി. ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥി ആയിരുന്നില്ല ശകുന്തള. ഹിന്ദുമഹാസഭ എന്ന പേരിലാണ് മല്‍സരിച്ചത്.

വിഗ്രഹം കണ്ടെടുത്ത സംഭവത്തില്‍ കെ.കെ നായരെ വിമര്‍ശിച്ച് ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ മൂന്നുകത്തുകള്‍ പില്‍ക്കാലത്തു പുറത്തുവന്നു. 1538ല്‍ ഇന്ത്യയിലെത്തിയ ബാബര്‍ സ്ഥാപിച്ച പള്ളിയുടെ പേരില്‍ 400 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവകാശ വാദം അംഗീകരിക്കുന്നത് ചരിത്ര നിഷേധമാണെ
ന്നായിരുന്നു നെഹ്‌റുവിന്റെ കത്ത്.

ചരിത്രത്തില്‍ ഇങ്ങനെ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്നും ഐതിഹ്യങ്ങളുടെ പേരിലുള്ള കടന്നാക്രമണം പുതിയ കാലത്ത് അംഗീകരിക്കാനാവില്ലെന്നും നെഹ്‌റു എഴുതി. വിഗ്രഹങ്ങള്‍ സരയൂ നദിയില്‍ എറിയാന്‍ നെഹ്‌റു ഫോണിലൂടെ നിര്‍ദേശിച്ചെങ്കിലും ബാബറി മസ്ജിദില്‍ തല്‍സ്ഥിതി തുടര്‍ന്നു.

കെകെ നായര്‍ 1952ലെ തെരഞ്ഞെടുപ്പിനു ശേഷം ഐസിഎസില്‍ നിന്നു രാജിവച്ചു. പൊലീസ് റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം ആയിരുന്നു രാജിക്കു കാരണം. വിഗ്രഹങ്ങള്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് ഡിസംബര്‍ 21ന് അയോധ്യയിലെ ജാംബവന്ത് ക്വിലയില്‍ വച്ച് വിഗ്രഹം സ്ഥാപിച്ചവരുമായി കലക്ടര്‍ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു പരാമര്‍ശം. കെ.കെ നായര്‍ എല്ലാം നേരത്തെ അറിഞ്ഞു എന്ന ആ വാചകം വലിയ വിവാദമായതോടെയായിരുന്നു രാജി.

നായര്‍ ഉത്തര്‍പ്രദേശിലെ ബഹ്‌റിയയില്‍ നിന്ന് നാലാം ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് മല്‍സരിച്ചത്. ശകുന്തള ഒന്ന്, മൂന്ന്, നാല് ലോക്‌സഭകളിലും അംഗമായി. ബാബറി മസ്ജിദ് നിന്ന സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന് പാര്‍ലമെന്റിന് അകത്തും പുറത്തും വാദിച്ചിരുന്നവരാണ് ഇരുവരും. അന്നു കലക്ടറായിരിക്കുമ്പോള്‍ നായര്‍ സ്വീകരിച്ചിരുന്ന നിലപാടിന്റെ കൂടി വിധിയാണ് 70 വര്‍ഷങ്ങള്‍ക്കു ശേഷം വന്നത്.

വിധിയുടെ പിന്നാമ്പുറത്ത് കെകെ മുഹമ്മദ് എന്ന കോഴിക്കോട്ടുകാരനും പ്രധാനപ്പെട്ട പങ്കുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം ഡയറക്ടര്‍ ബീബി ലാലിനോടൊപ്പം തര്‍ക്കസ്ഥലം വിശദമായി പരിശോധിച്ചു.അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു വെന്നു നിസംശയം അവര്‍ റിപ്പോര്‍ട്ടു നല്‍കി ആ വിവരം വിധിയില്‍ എടുത്തു  പറയുന്നുണ്ട്.

സത്യം പറഞ്ഞതുകൊണ്ട് തലപോകുന്നെങ്കില്‍ പോകട്ടെ എന്നാണ് മഹമ്മദിന്റെ നിലപാട്. റിട്ടയര്‍ ചെയ്ത ശേഷം ഹൈദരാബാദിലെ ഒരു ആര്‍ക്കിയോളജി കേന്ദ്രത്തിന്റെ ഡയറക്ടറാണ് അദ്ദേഹം ഇപ്പോള്‍.

ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)ഈശ്വര്‍ അള്ളാ തേരെ നാം: വിധി ദിവസം കര്‍ത്താപ്പൂര്‍ തുറന്നതു ചരിത്രനിയോഗം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക