Image

വാഴ്ത്തപ്പെട്ട പ്രാഗ്യസിംങ്ങ് ഠാക്കൂറിന്റെ ശബ്ദവും സംഘപരിവാറിന്റെയും ബി.ജെ.പി.യുടെയും ശബ്ദവും ഒന്നു തന്നെ അല്ലേ? (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 10 December, 2019
 വാഴ്ത്തപ്പെട്ട പ്രാഗ്യസിംങ്ങ് ഠാക്കൂറിന്റെ ശബ്ദവും സംഘപരിവാറിന്റെയും ബി.ജെ.പി.യുടെയും ശബ്ദവും ഒന്നു തന്നെ അല്ലേ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
ഹിന്ദുത്വതീവ്രവാദിയും ഭീകരാക്രമണകേസുകളില്‍ പ്രതിയും ആയ സ്വാധി പ്രാഗ്യാസിംങ്ങ് ഠാക്കൂറിനെ ലോകസഭ എം.പി.യും(ഭോപ്പാല്‍) പാര്‍ലിമെന്റിന്റെ സല്‍ട്ടേറ്റീവ് കമ്മറ്റി അംഗവും(പ്രതിരോധം)ആയി വാഴിച്ചതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രതിരോധമന്ത്രി അമിത്ഷായും ബി.ജെ.പി.യും ഇപ്പോള്‍ അവര്‍ മഹാത്മഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് ലോക്‌സഭയില്‍ വച്ചു നടത്തിയ ഒരു പ്രസ്താവനയ്ക്ക് എതിരെ, മുതല കണ്ണീര്‍ ഒഴുക്കുകയാണ്. സന്യാസിനി ഗോഡ്‌സെ ഒരു ദേശഭക്തന്‍ ആണെന്ന് പ്രകീര്‍ത്തിച്ചു പാര്‍ലിമെന്റിന്റെ ശിശിരകല സെഷന്റെ അവസാന ദിനങ്ങളില്‍ ഒന്നില്‍ (നവംബര്‍ 26). ദേശദ്രോഹപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ സ്വാധി കുപ്രസിദ്ധയാണ്. ഇതിനു മുമ്പും പലകുറി ഇവര്‍ ഇത് ചെയ്തിട്ടുള്ളതാണ്. എന്തിനാണ് ബി.ജെ.പി. ഇപ്പോള്‍ കരയുന്നത്? മോഡിയുടെയും ഷായുടെയും ബി.ജെ.പി.യുടെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ തത്വസംഹിതയുടെയും ശബ്ദം തന്നെ അല്ലേ ഈ സന്യാസിനിയുടെ ശബ്ദത്തില്‍ പ്രതിധ്വനിക്കുന്നത്? 2002-ലെ ഗുജറാത്ത് വംശഹത്യക്ക് മാപ്പ് പറയാത്ത മോഡിയും ഷായും ഇപ്പോള്‍ എന്തിനാണ് ഈ ഒരു പ്രസ്താവനയുടെ പേരില്‍ മാപ്പ് പറയുന്നത്? ആള്‍ ദൈവങ്ങള്‍ക്ക് രൂപക്കൂടുകള്‍ പണിത് അവരെ അതില്‍ പ്രതിഷ്ഠിക്കുന്ന- ഇതില്‍ മിക്കവരും കൊലപാതക ബലാല്‍സംഗ കേസുകളിലും ഭീകരാക്രമണങ്ങളിലും പ്രതികള്‍ ആണ്, പ്രാഗ്യാസിംങ്ങ് ഠാക്കൂറിനെപോലെ-മോഡിയും ഷായും ഇപ്പോള്‍ എന്തിനാണ് ഈ പ്രഹസനത്തിന് തയ്യാറാകുന്നത്? നല്ല പിള്ള ചമഞ്ഞ് ജനങ്ങളെ കബളിപ്പിക്കുവാനോ?

ആദ്യമേ തന്നെ പ്രാഗ്യാസിംങ്ങ് ഠാക്കൂറിന്റെ പാര്‍ലിമെന്റ് പ്രവേശനം. എന്തുകൊണ്ടാണ് മോഡിയും ഷായും ഇവര്‍ക്ക് ഭോപ്പാലില്‍ നിന്നും പാര്‍്ട്ടി ടിക്കറ്റ് നല്‍കിയത്? ഇവര്‍ മേല്‍ഗാവ് ഭീകരാക്രമണകേസില്‍ പ്രതിയായി 9 വര്‍ഷം ജയില്‍ വാസം അനുഭവിച്ചു ഇപ്പോള്‍ ആരോഗ്യപരമായ കാരണത്താല്‍ ജാമ്യത്തില്‍ ആണ്. ആരോഗ്യപരമായ കാരണത്താല്‍ ജയിലില്‍ നിന്നും വെളിയില്‍ ഇറങ്ങിയ പ്രാഗ്യ ആണ് ഒരു ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അതിന്റെ തീവ്രമായ പ്രചരണത്തെ മുന്‍നിരയില്‍ നിന്ന് നയിച്ച് 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രണ്ട് തവണ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന സാക്ഷാല്‍ ദിഗ് വിജയ് സിംങ്ങിനെ തോല്‍പിച്ചത്! മേന്‍ഗാവ് സ്‌ഫോടനം(2008) കൂടാതെ അജ്മിര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ പ്രാഗ്യ പ്രതി ആയിരുന്നു. ഭീകരവാദത്തെയും ഭീകരാക്രമണത്തെയും പരിപൂര്‍ണ്ണമായി എതിര്‍ക്കുന്ന മോഡിയും ഷായും എന്തിനാണ് ഇങ്ങനെ ഒരു വ്യക്തിയെ സ്ഥാനാര്‍ത്ഥി ആക്കിയത്? ഹിന്ദുവോട്ടിന്റെ ധ്രുവീകരണം മാത്രം അല്ലായിരുന്നോ ഇവരുടെ ലക്ഷ്യം?  അതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗോഡ്‌സെയെ ദേശസ്‌നേഹിയായി പ്രകീര്‍ത്തിച്ച പ്രാഗ്യയെ മോഡി തള്ളിപറയുകയുണ്ടായി. തെരഞ്ഞെടുപ്പ അല്ലേ ചില അടവുതന്ത്രങ്ങള്‍ വേണ്ടെ എ്ന്നായിരിക്കാം. വെറും കാപട്യമല്ലേ? അതുകൊണ്ടല്ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാര്‍ലിമെന്റില്‍ പുതിയ പദവികള്‍ നല്‍കി ആദരിച്ചത്? സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനു ശേഷം ഒട്ടേറെ ദേശദ്രോഹപരമായ പ്രസ്താവനകള്‍ ഇവര്‍ നടത്തുകയുണ്ടായി. അതില്‍ ഒന്നാണ്. അതില്‍  ഒന്നാണ് ഹേമന്ത് കര്‍ക്കരെയെക്കുറിച്ച് നടത്തിയത്. 26/11-ലെ മുംബെ ഭീകരാക്രമണത്തില്‍ പാക്ക് ഭീകരുടെ വെടിയേറ്റ് വീരമൃത്യു പ്രാപിച്ച പോലീസ് മേധാവി ആണ് അദ്ദേഹം. പ്രാഗ്യജയിച്ചത് കര്‍ക്കരെ മുംബെ ഭീകരാക്രമണത്തില്‍ പാക്ക് ഭീകരരുടെ വെടിയേറ്റ് മരിച്ചത് അവരുടെ ശാപം കൊണ്ട് ആണെന്നാണ്. കാരണം കര്‍ക്കറെ ആണ് പ്രാഗ്യയുടെ ഭീകരാക്രമണബന്ധം(മേല്‍ഗാവ്) തെളിയിച്ചതും തെളിവ് സഹിതം അവരെ ജയിലില്‍ അടച്ചതും. കര്‍ക്കരെ ഇന്‍ഡ്യയുടെ ഹീറോ ആണ്. പ്രാഗ്യ ആകട്ടെ ഇന്‍ഡ്യക്ക് എതിരെ ഭീകരവാദാക്രമണം നടത്തിയ ടെററിസം! അവരെ ആണ് പ്രതിരോധത്തിന്റെ കണ്‍സല്‍്‌ട്ടേറ്റീവ് കമ്മറ്റിയില്‍ അംഗം ആക്കിയത്. അവരെ ആണ് ലോകസഭ നിയമനിര്‍മ്മാതാവ് ആക്കിയതും. എന്ത് സന്ദേശം ആണ് മോഡിയും ഷായും രാജ്യത്തിന് നല്‍കിയത്? പ്രാഗ്യയുടെ മറ്റൊരു  അവകാശവാദം അവര്‍ ബാബരിമസ്ജിദ് തകര്‍ക്കുവാന്‍ (2000 ഡിസംബര്‍ 6) അതിന്റെ താഴികകുടത്തില്‍ കയറിയവരില്‍ ഒരാള്‍ ആണെന്നും ആണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഇത് നടന്നത് കേസ് സുപ്രീം കോടതിയില്‍ വിചാരണയില്‍ ഇരിക്കവെ ആണ്. പ്രാഗ്യയുടെ ബാബരിമസ്ജിദ് ഭേദന കഥയെയും മോഡി ന്യായീകരിച്ചു. അത് ഭീകരാക്രമണം അല്ലെന്നും പകരം അദ്ദേഹം ചോദിച്ചു. 1984-ലെ സിക്ക് വിരുദ്ധ കലാപകാരികള്‍ ഭീകരര്‍ അല്ലായിരുന്നോ എന്ന്. എന്താ കഥ? എന്താ യുക്തി? മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമതധ്രുവീകരണത്തിന് മോഡിയും ഷായും ചെയ്തത് പ്രാഗ്യയെ സ്ഥാനാര്‍ത്ഥി ആക്കുക വഴി മാത്രം അല്ല. ഗാന്ധി വധത്തിലെ ഏഴാംപ്രതി ആയ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പദവിയും അവര്‍ പാര്‍്ട്ടിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തു! മോഡിയുടെയും ഷായുടെയും ഭാഷയും ഉദ്ദേശവും ഒന്നുതന്നെ അല്ലേ?

പ്രാഗ്യയുടെ വിവാദപരമായ ഗോഡ്‌സെ പരാമര്‍ശനത്തിനുശേഷം പാര്‍ലിമെന്റ് ഒന്നാകെ ഇളകി. ആ പ്രബുദ്ധതയില്‍ മോഡിക്കോ ഷായ്‌ക്കോ പിടിച്ചുനില്‍ക്കാന്‍ ആയില്ല. പ്രതിപക്ഷം പ്രാഗ്യക്കെതിരെ കര്‍ശനമായ അച്ചടക്കം നടപടി ആവശ്യപ്പെട്ടു. അവസാനം രണ്ടു പ്രാവശ്യം അവര്‍ക്ക് മാപ്പ് പറയേണ്ടി വന്നു. 'എന്റെ ഗോഡ്‌സെ പരാമര്‍ശനം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.' ഇതുകൊണ്ടും പ്രതിപക്ഷം അടങ്ങിയില്ല. പക്ഷേ, അവസാനം ആ വിവാദവും കെട്ടടങ്ങി.
ബി.ജെ.പി. പ്രാഗ്യയെ പാര്‍ലിമെന്റി കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയില്‍ നിന്നും(പ്രതിരോധം) പുറത്താക്കി. അവരെ പാര്‍്ട്ടിയുടെ പാര്‍ലിമെന്ററി മീറ്റിംങ്ങില്‍ നിന്നും പുറത്താക്കി. ഇതൊന്നും ഒരു നടപടിയും അല്ല മോഡി-ഷാ കമ്പനി. കാരണം പ്രാഗ്യയുടെ പരാമര്‍ശം അത്ര ഹീനം ആണ്. ഇത് രണ്ടാമതും നടത്തിയത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ആണ്.

സ്വാധിക്ക് ലോകസഭ സീറ്റ് നല്‍കിയത് അവര്‍ ചെയ്ത ആദ്യത്തെ തെറ്റ്. കാരമം അവര്‍ ഭീകരാക്രമണകേസുകളിലെ പ്രതി ആണ്. ആ തെറ്റ് തിരുത്തി അവരെ ലോകസഭയില്‍ നിന്നും പുറത്താക്കുവാന്‍ മോഡി-ഷാക്ക് സാധിക്കുമോ? അല്ലെങ്കില്‍ പ്രാഗ്യയെ ബി.ജെ.പി.യില്‍ നിന്നും പുറത്താക്കുവാന്‍ ഇവര്‍ക്ക് സാധിക്കുമോ? കാരണം ഇവരൊക്കെ ഓരോ പോലെ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ശബ്ദിക്കുന്നവരും ആണ്. മഹാത്മജിയുടെ 150-ാം ജന്മദിനം വര്‍ണ്ണാഭമായി ആഘോഷിക്കുകയും അദ്ദേഹത്തിന്റെ ഘാതകനെ ദേശസ്‌നേഹിയായി വാഴ്ത്തുന്നവരും ആണ് ഇവര്‍. മറ്റൊരു പ്രതിയെ ഭാരതരന്തം നല്‍കി ആചരിക്കുവാന്‍ കച്ചകെട്ടുന്നവരും ആണ്. ഇതാണ് ഇവരുടെ ഇരട്ടതാപ്പ്.

തീവ്രഹിന്ദുത്വ മഹാത്മജിയുടെ മതേതര തത്വങ്ങള്‍ക്ക് എതിരാണ്. അതിനെ സംഘപരിവാറും ബി.ജെ.പി.യും മോഡിയും ഷായും പ്രാഗ്യയും അംഗീകരിക്കുന്നില്ല. ഇവരുടെ തീവ്രഹിന്ദുത്വ ഹിന്ദുമതത്തിന്റെ രാഷ്ട്രീയവല്‍ക്കരണം ആണ്. അത് അധികാര രാഷ്ട്രീയത്തിന്റെ ഭാഗം ആണ്. ഇത് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? മഹാത്മജിയുടെ ഘാതകനെ ദേശഭക്തനായി വാഴ്ത്തുന്ന സവര്‍ക്കര്‍ക്കു ഭാരതരന്തം നല്‍കുവാന്‍ തയ്യാറാകുന്നവര്‍ ഗാ്ന്ധിജിയുടെ ബദ്ധശത്രുക്കള്‍ ആണ്. ഗോഡ്‌സെയും സവര്‍ക്കരും തീവ്രഹിന്ദുത്വയുടെ വക്താക്കള്‍ ആയിരുന്നു. ഒരിക്കലും അവര്‍ മതേതരവാദികള്‍ ആയിരുന്നില്ല. അവര്‍ പ്രചരിപ്പിക്കുന്ന തീവ്രദേശീയത ഫാസിസം ആണ്. ജനാധിപത്യം അല്ല.

മോഡിയും ഷായും പ്രാഗ്യക്ക് ലോകസഭാഗത്വം നല്‍കിയതുപോലെ ആള്‍ ദൈവങ്ങളെ ആദരിച്ച് അംഗീകരിക്കുന്ന സ്വഭാവം മൃദുഹിന്ദുത്വവാദിയായ കോണ്‍ഗ്രസും ചെയ്യാറുണ്ട്. മദ്ധ്യപ്രദേശില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി കമല്‍നാഥ് സ്വാമി സുബോദാനന്തയെ ക്യാബിനറ്റ് മന്ത്രി പദവി നല്‍കി ആദരിച്ചത് ചെറിയ ഒരു ഉദാഹരണം മാത്രം ആണ്. സുബോദാനന്ത് ശങ്കരാചാര്യ സ്വരൂപാനന്തിന്റെ സ്വകാര്യ സെക്രട്ടറി ആണ്. കമല്‍നാഥിന്റെ മുന്‍ഗാമി ശിവരാജ് സിംങ്ങ് ചൗഹാനും(ബി.ജെ.പി.) ആള്‍ ദൈവങ്ങള്‍ക്ക് മന്ത്രിപദവി നല്‍കി ആദരിച്ചിട്ടുണ്ട്. ആകെ 5 പേര്‍ ഇതില്‍ പെടും. ഇതില്‍ സ്വാമി അഖിലേഷ് ആനന്ദും (മദ്ധ്യപ്രദേശ് പശുസംരക്ഷണബോര്‍ഡിന്റെ ചെയര്‍മാന്‍)) ഉണ്ട്.

മതഭീകരവാദം മതത്തിന്റെ ഉപഉല്പന്നം ആണ്. അതുപോലെതന്നെ തീവ്രദേശീയതയും. നിറഭേദം ഇല്ലാതെ എല്ലാ മതത്തിലും ഇത് ഉണ്ട്. മതഭീകരവാദവും തീവ്രദേശീയതയും രാജ്യത്തിന് വിപത്ത് ആണ്. മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തി ജനാധിപത്യത്തെ മലീമസം ആക്കരുത്. അതുകൊണ്ടാണ് യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി ആയി മോഡിയും ഷായും നിയമിച്ചപ്പോള്‍ ജനാധിപത്യവാദികള്‍ നെറ്റിചുളിച്ചത്. പ്രതിഷേധിച്ചത്. പക്ഷേ, ആ പ്രതിഷേധത്തിനൊന്നും യാതൊരു വിലയും ഇല്ല. അതുകൊണ്ടാണ് സ്വാധി പ്രാഗ്യസിംങ്ങ് ഠാക്കൂര്‍ വീണ്ടും സംഭവിച്ചത്. സാക്ഷിമഹാരാജ്കള്‍ സംഭവിക്കുന്നത്. മതരാഷ്്ട്രീയവും മതഭീകരവാദവും മജോറിറ്റേറിയനിസവും ഇന്‍ഡ്യക്ക് അപകടത്തിലേക്കുള്ള സൂചന ആണ്. മനസിലാക്കിയാല്‍ നന്ന്.

Join WhatsApp News
VJ Kumr 2019-12-10 10:38:51
Few people like ur RELIGIOUS MADNESS such as ""DISCRIMINATING"" BARKING/WRITING have  no value NEVER OR EVER be GIVEN BY MAJORITY OF Indian POEPLE; EXAMPLE , SEE BELOW:
ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി.; കോൺഗ്രസിനും ജെ.ഡി.എസിനും കനത്തതോൽവി ...…
So waste of your time for nothing right????
Read more at: https://www.mathrubhumi.com/print-edition/india/karnataka-by-election-bjp-win-majority-of-seats-1.4350218
VJ Kumr 2019-12-11 10:54:18
Who introduced or created the dirty system of 
""'CONVERSION""" in Kerala and all over India??
From that time starts these kind of  ugly ""RELIGIOUS 
MADNESS & SEPARATION ATTEMPTS, Right????
kumarettan 2019-12-11 11:03:45
who created the ugly caste system? all are equal.
conversion or no conversion is called freedom. 
ആരാണ് തൊട്ടു കൂടാത്തവര്‍? 2019-12-11 11:43:57
 തീണ്ടല്‍, തൊടാന്‍ പാടില്ല, കാണാന്‍ പാടില്ല എന്ന നിയമങ്ങള്‍ ആരു കൊണ്ടുവന്നു, അവര്‍ ആണ് മത പരിവര്‍ത്തനത്തിന് കാരണക്കാര്‍. മനുഷരെ ദൈവം സ്രിഷ്ട്ടിച്ചു എന്ന് പറഞ്ഞു പ്രച്ചരിപ്പിച്ചവര്‍ തന്നെ അല്ലേ വര്‍ണ്ണ വിവേചനം കൊണ്ടുവന്നത്. നിങ്ങള്‍ നിന്ദിക്കുന്ന താണ ജാതിക്കള്‍ അവരെ വിലമതിക്കുന്ന മതത്തില്‍ ചേരുന്നതിന്റെ കാരണക്കാര്‍ നിങ്ങള്‍ തന്നെ.
- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക