Image

സന്മനസ്സുള്ളവര്‍ക്കു സമാധാനം-1 (ദുര്‍ഗ മനോജ്)

Published on 11 December, 2019
സന്മനസ്സുള്ളവര്‍ക്കു സമാധാനം-1 (ദുര്‍ഗ മനോജ്)
ഇത് സിസംബര്‍ മാസം. മഞ്ഞ്, പഞ്ഞിക്കെട്ടു പോലെ പൊഴിഞ്ഞു വീഴുന്ന, പാല്‍നിലാവില്‍, ആകാശത്തിലെ അനന്തകോടി നക്ഷത്രങ്ങള്‍ ഭൂമിയെ നോക്കി പുഞ്ചിരിക്കുന്ന രാവുകള്‍.. ഇത് ഒരു പുണ്യപുരുഷന്റെ ജനനം ഭൂമിയെ സ്പര്‍ശിച്ച മാസം. മഞ്ഞിന്റെ കുളിരിലും പ്രതീക്ഷയുടെ ഇളം ചൂട് മനസില്‍ നിറയ്ക്കുന്ന മാസം. ക്രിസ്മസ് മാസം...

ഈ ദിനങ്ങളില്‍ ബൈബിള്‍ ദര്‍ശനങ്ങള്‍ ഇന്നിന്റെ മാറുന്ന സാമൂഹിക രാഷട്രീയ വ്യവസ്ഥിതിയില്‍ നിന്നു കൊണ്ട് ഒന്ന് നോക്കിക്കണ്ടാല്‍....?
ഇന്നത്തെ വാചകം ഇതാണ്.
സങ്കീര്‍ത്തനം രണ്ടിലെ വാചകം.
ഭൂമിയിലെ രാജാക്കന്‍മാരോടാണത്.
'രാജാക്കന്‍മാരെ ബുദ്ധി പഠിപ്പിന്‍
ന്യായാധിപന്‍മാരെ ഉപദേശം കൈക്കൊള്‍വിന്‍ ' എന്ന്.

ഇന്നിന്റെ രാജാക്കന്‍മാര്‍ ബുദ്ധിശൂന്യരോ ഉപദേഷ്ടാക്കളുടെ അഭാവമുള്ളവരോ അല്ല. മറിച്ച്, അവയുടെ ആധിക്യത്താല്‍ മത്ത് പിടിച്ചവരാണ്. ദൈവം സൃഷ്ടിച്ച ലോകം നിശ്ചയമായും പാലായനം ചെയ്യപ്പെടേണ്ടി വരുന്നവരുടേയും, ആക്രമിക്കപ്പെടുന്നവരുടേതുമല്ല. സ്വന്തം വെറി തീര്‍ക്കാന്‍ ആയുധമേന്താന്‍ ചാടിപ്പുറപ്പെടുന്നവരുടേതും, അവരെ അതിനുപദേശിക്കുന്നവരുടേതുമല്ല.

ലോകത്തിന്റെ നിര്‍ണ്ണായക ശക്തികളായ മൂന്നോ നാലോ രാഷ്ട്രങ്ങളുടെ നിലപാടുകളുടെ വിരല്‍ത്തുമ്പകലത്തില്‍ ഒരു മൂന്നാം ലോകയുദ്ധം ഇരമ്പിയടുക്കുന്നുണ്ട്. ഒരു പക്ഷേ ഭൂമിയെന്നൊരു സുന്ദരഗ്രഹം അപ്പാടെ വിഴുങ്ങി അപ്രത്യക്ഷമാക്കുവാന്‍ മാത്രം വിനാശകരമായൊരു യുദ്ധം.

എന്തിനാണ് നാം യുദ്ധത്തിന് കോപ്പുകൂട്ടുന്നത്? ആരെയാണ് ഭയക്കുന്നത്? യുദ്ധം ഭയത്തിന്റെ ഉപോത്പ്പന്നമാണ്. കിഴക്ക് ദിക്കില്‍ ഒരു രാജ്യാധിപന്‍ വെള്ളക്കുതിരപ്പുറത്ത്, മഞ്ഞുറഞ്ഞ പര്‍വ്വതത്തിലേക്ക് കയറിപ്പോകുമ്പോള്‍ ലോകം നെഞ്ചിടിപ്പ് കൂട്ടിയത് കണ്ടു നില്‍ക്കുന്നതെന്തേ? അതു കണ്ട് പടിഞ്ഞാറ്, ആയുധശാലയിലെ ആത്യന്താധുനിക ആയുധങ്ങളുടെ മൂര്‍ച്ച കൂട്ടുന്നതെന്തേ?
ഭയം!

അതെ, ആക്രമിക്കപ്പെടുമെന്ന, ഭയം. ആ ഭയത്താല്‍ മാത്രം, ലോകത്തിലെ കോടിക്കണക്കിന് മനുഷ്യര്‍ അന്നം കാണാതുഴറുമ്പോഴും ഭരണാധികാരികള്‍ കൂടുതല്‍ കൂടുതല്‍ ആയുധങ്ങള്‍ പടച്ചു കൂട്ടുന്നു.
ആളോഹരി അന്നം കുറഞ്ഞു വരുമ്പോഴും ആളോഹരി ആയുധം കൂടി വരുന്നു. ഇത് ബുദ്ധിയുള്ള വിവേകമുള്ള ഭരണാധികാരികളുടെ പ്രവര്‍ത്തിയോ അതോ ബുദ്ധിശൂന്യരുടെ വിഭ്രാന്തി മൂത്ത ചെയ്തികളോ? ഇത് നിന്റെ നാടല്ല, കടന്നു പോകൂ എന്നാണ് നാം അവരോട് പറയുന്നത്.

എങ്ങോട്ടാണവര്‍ കടന്നു പോകേണ്ടത്?
ദൈവത്തിന്റെ സൃഷ്ടികള്‍ തന്നെയായ മനുഷ്യര്‍ രാജ്യങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നു. പിറന്ന മണ്ണിന്റെ പേരില്‍, ജാതിയുടെ പേരില്‍, വര്‍ഗ്ഗത്തിന്റെ, വംശത്തിന്റെ, വിശ്വാസത്തിന്റെ, സമ്പത്തിന്റെ, പേരില്‍ ആട്ടിയോടിക്കപ്പെടുന്നവര്‍. അവരുടെ കുരുന്നുകള്‍ പാലായനത്തിന്റെ ഇടവേളകളില്‍ ലോക മന:സാക്ഷിയെ ഞെട്ടിച്ച് സമുദ്രോപരിതലത്തിലൂടൊഴുകി നടന്ന് തന്റേതല്ലാത്ത ഒരു കരയില്‍ കമഴ്ന്ന് അടിഞ്ഞു കയറും. ലോകം അവന്റെ പൂഴിമണല്‍ പറ്റിയ കുഞ്ഞു മുഖം ഓര്‍ത്ത് കേഴും.

പക്ഷേ,
ന്യായാധിപന്മാര്‍ കൂടിയായ രാജാക്കന്മാരുടെ ബുദ്ധി ഉണരില്ല, അവരുടെ അഹന്തയുടെ തിമിരം ബാധിച്ച കണ്ണുകള്‍ അടഞ്ഞുതന്നെ തുടരും. ഇവിടെ, ഈ നിമിഷത്തില്‍ ദൈവമേ നീ നിന്റെ നീതി നടപ്പാക്കണമേ എന്നല്ലാതെ മറ്റെന്താണ് നാം പ്രാര്‍ത്ഥിക്കുക.

മഞ്ഞു പൊഴിയുന്ന, നക്ഷത്രങ്ങള്‍ പുഞ്ചിരി പൊഴിക്കുന്ന ഈ ഡിസംബറില്‍ നമുക്ക് പ്രത്യാശിക്കാം, മനുഷ്യനീതിക്ക് വേണ്ടി ചിന്തിക്കുന്ന, അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ ഭൂമിയില്‍ പുലരട്ടെയെന്ന്... പ്രത്യാശയോടെ വരവേല്ക്കാം ആ ദൈവപുത്രനെ. അവന്‍ കോപിച്ചിട്ട് നിങ്ങള്‍ വഴിയില്‍ നശിക്കാതിരിക്കാന്‍ പുത്രനെ ചുംബിപ്പിന്‍. അവനെ ശരണം പ്രാപിച്ചവര്‍ ഭാഗ്യവാന്മാര്‍.

'..ആകെയാല്‍ ഭൂമിയിലെ രാജാക്കന്‍മാരെ ബുദ്ധി പഠിപ്പിന്‍
ഭൂമിയിലെ ന്യായാധിപന്‍മാരെ ഉപദേശം കൈക്കൊള്‍വിന്‍ '
Join WhatsApp News
വിവേകത്തിന്റെ ജനനം 2019-12-11 07:16:59

TO LIVE HAPPILY & PEACEFULLY 

Detachment from religion is not complicated & the consequences of detachment are not fearful; in fact, the detachment will make you free & happy. When we grow up in a conditioned society & family it develops an attitude of attachment & slavery. For your emancipation from the bondage of religion; first, realize that all religions & it's gods are man-made & not divine. Stop addressing priests as reverend, Father, etc. They are just religious workers, they use religion for their daily bread. You don't call a doctor or plumber as reverend or father unless your father is one. once a plumber retire from his job he is not a plumber. Same way when a priest, doctor, professor retire from the job, stop calling them by their job titles. No particular job has more reverence or honour of its own. We need Farmer, Cleaner, ...everybody for the survival of the society. Develop such an attitude and before you know it, you will be free & out of the religion and can live happily ever after.

 Detachment from religion is the beginning of Wisdom.- andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക