Image

പ്രതീക്ഷകള്‍-(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 31 December, 2019
പ്രതീക്ഷകള്‍-(കവിത: രാജന്‍ കിണറ്റിങ്കര)
ചികയുന്ന
ഇന്നലെകളുടെ
കൂമ്പാരത്തില്‍
കുഴിച്ചുമൂടാന്‍
ഒരു വര്‍ഷം കൂടി
കൊഴിയുമെന്നറിഞ്ഞു 
കൊണ്ടു തന്നെ
സ്‌നേഹിച്ചു പോയ
പുഷ്പ ദളങ്ങള്‍
ബാക്കി വെപ്പുകള്‍
ഒന്നും ഇല്ലാതെ
ഓര്‍മ്മകളുടെ
ആഴങ്ങളിലേക്ക്
അദൃശ്യമായിപ്പോയവ
വേദനയും നീറ്റലും
സമ്മാനിച്ച്
പടിയിറങ്ങുമ്പോഴും
ഞാനിങ്ങനെയൊക്കെയാണെന്ന
തന്റേട ഭാവം
ഓരോ സൂര്യോദയവും
പ്രതീക്ഷകളായിരുന്നു
ഓരോ സന്ധ്യയും
സ്വപ്നങ്ങളുടെ
അസ്തമനവും
കാലത്തിന്റെ
കണക്കു പുസ്തകത്തില്‍
സ്വന്തം അസ്തിത്വം
ചികയുമ്പോള്‍
ഉയരുന്ന ചോദ്യം
' നീ ആര്? ''
ആരുമല്ലാതെ
ആരുമില്ലാതെ
നാളെയുടെ
വാതില്‍പ്പടിയില്‍
അന്തിച്ച്
നില്‍ക്കുമ്പോള്‍
വാടാതെ കൊഴിയാതെ
ചില സൗഹൃദങ്ങള്‍
രാവിലും വെളിച്ചമാകുന്ന
ചില പുഞ്ചിരികള്‍
പുതുവര്‍ഷത്തിന്റെ
സ്‌നേഹ പ്രതീക്ഷകള്‍..
രാജന്‍ കിണറ്റിങ്കര
പുതുവര്‍ഷാശംസകള്‍

പ്രതീക്ഷകള്‍-(കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക