Image

അനധികൃത കുടിയേറ്റക്കാര്‍ക്ക് പറുദീസയൊരുക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്

പി പി ചെറിയാന്‍ Published on 11 February, 2020
അനധികൃത കുടിയേറ്റക്കാര്‍ക്ക് പറുദീസയൊരുക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും, ഫെഡറല്‍ അനധികൃതര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ന്യൂജേഴ്‌സി, സിയാറ്റില്‍, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ ചില സിറ്റികളുടെ നടപടികള്‍ക്കെതിരെ ഫെഡറല്‍ ഗവണ്മെണ്ട് ലൊസ്യൂട്ട് ഫയല്‍ ചെയ്തു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലും, കഴിഞ്ഞയാഴ്ച നടത്തിയ യൂണിയന്‍ അഡ്രസ്സിലും വ്യക്തമാക്കിയിരുന്നു.

ഫെഡറല്‍ ഗവണ്മെണ്ടിന്റെ ഭാഗമായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇല്ലീഗല്‍ ഇമ്മിഗ്രന്റിനെ കുറിച്ച് പുറത്തിറക്കിയ ചട്ടങ്ങള്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, സിയാറ്റില്‍ സിറ്റികളില്‍ നടപ്പാക്കാത്തതാണ് ഇത്തരമൊരു നിയമ നടപടികളിലേക്ക് പോകേണ്ടി വന്നതെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.

ഹോംലാന്റ് സെക്യൂരിറ്റി അനധികൃത കുടിയേറ്റക്കാരെ കയറ്റി അയക്കുന്നതിന് കിങ്ങ് കൗണ്ടി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ബോയിംഗ് ഫീല്‍ഡ് ഉപയോഗിക്കിന്നത് തടഞ്ഞുകൊണ്ട് കിങ്ങ് കൗണ്ടി സ്വീകരിച്ച നിലപാടുകള്‍ കൗണ്ടിയേയും ലൊ സ്യൂട്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നതായി അറ്റോര്‍ണി അറിയിച്ചു. സാന്‍ഞ്ചുവരി സിറ്റികള്‍ക്കെതിരെ ഒരു തുറന്ന പോരാട്ടമാണ് ഇന്നു മുതല്‍ ആരംഭിച്ചിരിക്കുന്നതെന്നും ബാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക