Image

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

Published on 04 August, 2021
സംഘടനാ രംഗത്ത്  ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)
ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന)  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് പടവത്തില്‍ (രാജന്‍)  വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സാമൂഹ്യ- സാമുദായിക രംഗത്തെത്തി.

കോളജ് യൂണിയന്‍ സെക്രട്ടറി (കെ.എസ്.യു) ആയിട്ടാണ്  പൊതുജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ എടുത്തശേഷം 1974 മുതല്‍ കംപ്യൂട്രോണിക്‌സ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായും പിന്നീട് പി.ആര്‍.ഒ ആയും അതേ സ്ഥാപനത്തില്‍ തുടര്‍ന്നു.

1982-ല്‍ നാട്ടില്‍ തിരിച്ചെത്തിയ പടവത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി, ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി) മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം 1989-ല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കി. 

1994-ല്‍ ഫൊക്കാന എന്ന ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. 1995 - 1997 കാലഘട്ടത്തില്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡന്റായി. തുടര്‍ന്ന് 2002- 2003-ല്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2003- 2004-ല്‍ അതേ സംഘടനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. അതേ വര്‍ഷം തന്നെ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. 

2004- 2009 വര്‍ഷത്തില്‍ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ സ്ഥാപകന്‍, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2004- 2006-ല്‍ ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, 2007- 2008 ഫൊക്കാന വൈസ് പ്രസിഡന്റ്, 2009 - 2010-ല്‍ കൈരളി ആര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചു.

2008 മുതല്‍ 2012 വരെ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, 2010- 2012-ല്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍, 2012-ല്‍ ഫൊക്കാനയുടെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, 2012- 2016 -ല്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ട്രാറ്റജി പ്ലാനിംഗ് കമ്മീഷന്‍, 2014- 2016 വരെ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍, 2017 - 2019-ല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്, 2019- 2020 ഐ.ഒ.സി ട്രഷറര്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറി, പിന്നീട് ജനറല്‍ സെക്രട്ടറി, 2020-ല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ് എയുടെ ദേശീയ സെക്രട്ടറി, 2021 മുതല്‍ അതേ സംഘടനയുടെ ദേശീയ ട്രഷററായും സേവനം തുടരുന്ന രാജന്‍ (ജേക്കബ് പടവത്തില്‍) എന്തുകൊണ്ടും ഫൊക്കാനയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളികള്‍ക്ക് അഭിമാനം തന്നെ 
Join WhatsApp News
Fokana Friend 2021-08-04 02:15:06
OH MY GOD What an outstanding personality . You must run as next American President. May be you are over qualified for that position. But heard that you made a local association with your wife and kids to get a nomination .
thomas kunju 2021-08-05 01:47:32
You should be next Governor of Florida. Keep making more organizations in your wife and family name.
SS 2021-08-05 12:22:35
Hi Fokana Friend, Stop uttering bullshit. It looks as if you were born with a yardstick to judge others. What quality do you have?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക