Image

മനോരമയും മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം (അമേരിക്കൻ തരികിട-198)

Published on 09 October, 2021
മനോരമയും മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം (അമേരിക്കൻ തരികിട-198)
Join WhatsApp News
സത്യം അറിയാൻ 2021-10-12 08:09:52
ബ്ലാക്ക് ലൈവ്സ് മാറ്റർ റാലികളിൽ വെള്ളക്കാരുടെ തീവ്ര വലതു പക്ഷ ഗ്രുപ്പുകൾ നുഴഞ്ഞു കയറി അക്രമങ്ങൾ നടത്തി എന്ന് പോലീസ് റിപ്പോർട്ട്. ഇന്നേവരെ അറസ്റ്റു ചെയ്യപ്പെട്ടവർ വലതുപക്ഷ വെള്ളക്കാരുടെ തീവ്രവാദികളെയാണ്. ഇവാൻ ഹാരിസൺ ഹണ്ടർ എന്ന റെക്‌സാസ്‌കാരൻ മിനിയാപ്പീലിസിൽ ചെല്ലുകയും, ജോർജ് ഫ്ളോയിടിൻറ്റെ കൊലപാതക പ്രധിഷേധ ജാഥയിൽ ചേരുകയും, പോലീസ് സ്റ്റേഷനുനേരെ 13 റൌണ്ട് വെടി വെക്കുകയും ചെയ്തു. ബുഗാലുബോയ് എന്ന വെള്ളക്കാരുടെ തീവ്രവാദികളുടെ സംഘടനയാണ് ഇത്. കുറെ മലയാളികൾ ഉൾപ്പെടുന്ന പ്രൗഡ് ബോയ്‌സ് ഇതുപോലെയുള്ള തീവ്ര സംഘടനയാണ്. ഇന്ത്യൻ പതാകയുമായി കാപ്പിറ്റൽ അക്രമിക്കാൻപോയ മലയാളിയെ ഓർക്കുന്നു എന്ന് കരുതുന്നു. പോലീസ് ഇവരെ പിടികൂടാൻ തുടങ്ങിയതോടെ എല്ലാം പ്രൊഡ് [ അഹങ്കാരം] ഉപേക്ഷിച്ചു മാളത്തിൽ ഒളിച്ചു. കടകൾ, മറ്റു സ്ഥാപനങ്ങൾ തല്ലി തകർക്കുകയും കൊള്ള അടിക്കുകയും പോലീസിനെതിരെ അക്രമങ്ങൾ നടത്തുകയും ചെയിതവർ; ഇന്നേവരെ പിടികൂടിയവർ എല്ലാം വെള്ളക്കാരുടെ തീവ്രവാദികളെയാണ്. ഇന്നും ഇവരെ സപ്പോർട്ട് ചെയ്യുകയും വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നതിലും മലയാളികൾ മുന്നിൽത്തന്നെയുണ്ട്. സത്യം അറിയാൻ താഴെക്കാണുന്ന വാർത്ത വായിക്കുക. Texas Boogaloo Boy Admits In Court He Traveled to Minneapolis After George Floyd Died, Fired 13 Shots In Police Precinct Building to Sow Chaos. A Texas man pleaded guilty on Sept. 30 to a federal riot charge, and admitted he traveled to Minneapolis after George Floyd died to sow mayhem. Ivan Harrison Hunter, 24, admitted he traveled from the San Antonio area to Minneapolis after Floyd’s death and fired 13 shots from an AK-47 style semiautomatic rifle into the Minneapolis Police Department’s Third Precinct building on May 28, 2020. Protesters gathered outside of the building in the days after Floyd’s May 25 death. On the night of May 28, protesters threw rocks at the windows of the precinct, and it was set ablaze. Footage taken that night shows Hunter, in a skull mask, give someone a high-five after firing the shots and yell, “Justice for Floyd!”
കള്ളത്തിനു കയ്യടി 2021-10-12 15:30:51
2020 ഇലക്ഷനിൽ ട്രംപ് ജയിച്ചു എന്ന് നിരന്തരം കള്ളം പറയുന്നതിൻറ്റെ കാരണം എന്താണെന്നു ട്രംപ് വ്യക്തമാക്കി. ഇത്തരം കള്ളം വിളിച്ചു കൂവുമ്പോൾ തനിക്കു വലിയ കയ്യടി ലഭിക്കുന്നു എന്ന് ട്രംപ് പറഞ്ഞു. സത്യം മനസ്സിലാക്കാൻ കഴിവില്ലാത്തവർ ആണ് ട്രംപ് ആരാധകർ എന്നും വ്യക്തം. ഇതിൽ കുറെ മലയാളികളും ഉണ്ട്. trump’s Iowa rally over the weekend,: anchor Jim Acosta aired a portion of the speech where Trump made it clear that one of the reasons he keeps repeating “the big lie” is that it gets “the biggest cheers” from the crowd.
പോസ്റ്ററുകൾ ഒട്ടിക്കാൻ 2021-10-13 11:09:32
മതഭ്രാന്ത് പോലെയുള്ള ഭ്രാന്ത് തന്നെയാണ് സംഘപരിവാർ, കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടി ഭ്രാന്ത്. മതത്തിനുവേണ്ടി മത വിശ്വാസികൾ തമ്മിൽ തല്ലി കൊല്ലുന്നത് പോലെ, ചാവുന്നത് പോലെ പാർട്ടിക്ക് വേണ്ടിയും കുറേയെണ്ണം ഇതേപോലെ ഉണ്ട്. ഭൂരിപക്ഷം പേർക്കും ആ പാർട്ടി പ്രവർത്തനം കൊണ്ട്, സ്വന്തമായും സ്വന്തം കുടുംബത്തിനും വലിയ പ്രയോജനമില്ല, പക്ഷേ പാർട്ടിക്ക് അവരെക്കൊണ്ട് പ്രയോജനമുണ്ട്. കുറഞ്ഞപക്ഷം പെയിൻറ് അടിച്ച് വൃത്തിയായി ഇരിക്കുന്ന ചുവരുകളിൽ പോസ്റ്ററുകൾ ഒട്ടിക്കാൻ എങ്കിലും.-chankyan
നല്ല വാർത്ത 2021-10-14 01:08:06
ഏവൻഗേലിയോൻ = നല്ല വാർത്ത. കാപ്പിറ്റൽ അക്രമത്തിൽ ട്രമ്പിനും കൂട്ടുകാർക്കും ഉള്ള പങ്കിനെ അന്വേഷിക്കുന്ന പാനൽ സപ്പിന ധിക്കരിക്കുന്ന ട്രംപ്ലിക്കൻസിനെ വളഞ്ഞു പിടിക്കാൻ തീരുമാനിച്ചു. യൂ സ് മാർഷെൽസ് ഇവരെ വളഞ്ഞു പിടിക്കും. മലയാളി ട്രമ്പിൾക്ക്നസ്സ് ജാഗ്രതേ!. rump’s allies might be rounded up and arrested if they continued to defy congressional subpoenas in the Jan. 6 investigation, A member of the U.S. House select committee said on Tuesday. During an interview on MSNBC’s “Morning Joe,” Rep. Stephanie Murphy (D-FL) explained the process as she called for fines or jail time for former Trump advisers who flout orders for their testimony and documents related to the insurrection. She also revealed what questions the committee had for former White House chief of staff Mark Meadows and others served with the subpoenas. “I want to know how much planning was involved, who was involved in the planning, who funded it, how they — what their intent was when they came into that day, and then what they knew as that day unfolded and the safety and security of people like the vice president and members of Congress were at risk, [and] what they did, either to respond or not respond on that occasion,” Murphy said. She added that if those individuals don’t show up for their scheduled testimony, they could be taken into custody by the U.S. Marshals Service.
ബ്രോയിലർ കോഴിയിറച്ചി 2021-10-14 08:34:07
ബ്രോയിലർ കോഴിയിറച്ചിയെ പറ്റി എന്തൊക്കെ കെട്ടുകഥകൾ ആണ് പ്രചരിപ്പിക്കുന്നത്. പഠിച്ചവനും പഠിക്കാത്തവനും ഒക്കെ ഇതെല്ലാം വിശ്വസിക്കുന്നു എന്നതാണ് അത്ഭുതം. യാതൊരു വിവരവും ഇല്ലാത്ത അല്പബുദ്ധികളാണ് ഇതൊക്കെ പടച്ചു വിടുന്നത് എങ്കിലും ഫേസ്‌ബുക്കിലും വാട്ട്സ്‌ആപ്പിലും പ്രചരിപ്പിക്കുമ്പോൾ ഉദ്യോഗസ്ഥരും ഐടിക്കാരും തൊട്ട് സാധാരണക്കാർ വരെ എളുപ്പത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഇമ്മാതിരി ഹോക്സുകൾക്ക് പതിനായിരക്കണക്കിനു റീച്ച് കിട്ടുമ്പോൾ സത്യാവസ്ഥ തുറന്നു കാണിക്കുന്നവരുടെ എഴുത്തുകൾക്കും വീഡിയോകൾക്കും നൂറ് പേരിൽ എത്താൻ കഴിഞ്ഞാൽ ഭാഗ്യം. ആളുകൾക്ക് വ്യാജപ്രചരണങ്ങളാണ് വേണ്ടത്, വസ്തുതകളല്ല. ബ്രോയിലർ കോഴികൾ വേഗം വണ്ണം വയ്ക്കുന്നത് ഹോർമോൺ കുത്തിവെച്ചിട്ടാണ് പിന്നെ ആന്റിബയോട്ടിക്കുകൾ വാരിക്കോരി കൊടുക്കുകയാണ്. ഇറച്ചി നിറയെ ഹോർമോണും ആന്റിബയോട്ടിക്കും ആണ്. അത് കഴിച്ചാൽ നമ്മൂടെ രോഗപ്രതിരോധശേഷി ഇല്ലാതാകും. ആരോഗ്യം താറുമാറാകും. ക്യാൻസർ വരും എന്ന് പറയുന്നുണ്ടോ എന്നറിയില്ല. അതുകൂടി പറയേണ്ടതായിരുന്നു. ഹോർമോൺ കുത്തി വെച്ചിട്ടൊന്നും ബ്രോയിലർ കോഴികളെ വണ്ണം വയ്പ്പിക്കേണ്ടതില്ല. കുറേക്കാലത്തെ ജീൻ സെലക്‌ഷനിലൂടെ മേത്തരം ഇനം കോഴികളെ വികസിപ്പിക്കുകയും അതിൽ നിന്നും പിന്നെയും മേത്തരമായ രണ്ട് വ്യത്യസ്ത ഇനങ്ങളിൽ പെട്ട പൂവനെയും പിടയെയും ഇണ ചേർപ്പിച്ച് ആ മുട്ട വിരിയിച്ചിട്ടാണ് ബ്രോയിലർ കോഴികളെ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ജീൻ മോഡിഫിക്കേഷൻ അല്ല ജീൻ സെലക്‌ഷൻ ആണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ജീവികളിൽ ജീൻ മോഡിഫിക്കേഷൻ ഒരു രാജ്യവും അനുവദിക്കുന്നില്ല. ജീൻ സെലക്‌ഷൻ എന്ന പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്തതാണ് മനുഷ്യൻ ഇന്ന് വളർത്തുന്ന എല്ലാ മൃഗങ്ങളും പക്ഷികളും പിന്നെ കൃഷി ചെയ്യുന്ന വിത്തുകളും. ഇതിനെയാണ് നമ്മൾ സങ്കരയിനം എന്ന് പറയുന്നത്. മേത്തരം ജീനുകൾ അടങ്ങിയ രണ്ട് ഇനങ്ങളിൽ നിന്ന് അതിലും മേത്തരമായ മൂന്നാതൊരു ഇനം വികസിപ്പിക്കുക എന്ന തത്വമാണ് ജീൻ സെലക്‌ഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. Plymouth Rocks എന്ന ഇനം കോഴിയെയും white Cornish എന്ന മറ്റൊരു ഇനം കോഴിയെയും ക്രോസ്സ് ബ്രീഡ് ചെയ്തിട്ടാണ് ഇന്ന് നമ്മൂടെ നാട്ടിൽ കാണുന്ന ബ്രോയിലർ കോഴികളെ വികസിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ വികസിപ്പിച്ച ബ്രോയിലർ കോഴികൾക്ക് പ്ലിമത്ത് റോക്സിനും വൈറ്റ് കോർണിഷിനും ഇല്ലാത്ത ഗുണങ്ങളുണ്ട്. അതാണ് ജീൻ സെലക്‌ഷന്റെ പ്രത്യേകത. അതായത് കുറഞ്ഞ തീറ്റ തിന്നുകൊണ്ട് ആറ് ആഴ്ച ആകുമ്പോഴേക്കും ബ്രോയിലർ കോഴി പൂർണ്ണ വളർച്ച എത്തും. ഹോർമോൺ കുത്തി വെച്ചാൽ കോഴികൾ ഇപ്രകാരം വളരുമെങ്കിൽ നാടൻ കോഴിക്ക് ഹോർമോൺ കുത്തി വെച്ചാൽ പോരായിരുന്നോ? മെനക്കെട്ട് സങ്കരയിനം വികസിപ്പിക്കണോ? ബ്രോയിലർ കോഴികളെ വികസിപ്പിക്കാൻ പൗട്രി ഇൻഡസ്ട്രിക്ക് കഴിഞ്ഞത് കൊണ്ടാണ് നമുക്ക് ഇന്ന് സുലഭമായും വളരെ വിലക്കുറവിലും കോഴിയിറച്ചിക്ക് ലഭിക്കുന്നത്. ബ്രോയിലർ എന്ന് വെച്ചാൽ ഇറച്ചിക്കോഴി എന്നേ അർത്ഥമുള്ളൂ. ബ്രോയിലർ കോഴിയുടെ പ്രത്യേകത അതിൽ നിറയെ ഇറച്ചി ആണ് എന്നതാണ്. അതേ സമയം നാടൻ കോഴിയിലോ? എല്ലിൽ പറ്റിപ്പിടിച്ച നിലയിൽ ഇത്തിരി ഇറച്ചി ഉണ്ടെങ്കിൽ ആയി. അത്രയേയുള്ളൂ. ഇന്ന് ചിക്കൻ എന്നാൽ നിത്യോപയോഗത്തിനുള്ള ആഹാരപദാർത്ഥം ആയിക്കഴിഞ്ഞു. മാംസാഹാരികൾക്ക് ചിക്കൻ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്. വിലക്കുറവ്, മാംസത്തിന്റെ നിറവ്, ലഭ്യത, പോഷകങ്ങളുടെ സമൃദ്ധി പിന്നെ രുചി ഇതൊക്കെയാണ് ബ്രോയിലർ കോഴികളെ ആളുകൾക്ക് പ്രിയങ്കരമാക്കുന്നത്. മറ്റൊരു കാര്യം, ബ്രോയിലർ കോഴികളിൽ കണ്ടമാനം ഹോർമോണും ആന്റിബയോട്ടിക്കും അടിച്ചുകയറ്റി എന്ന് തന്നെ വിചാരിക്കുക. ആ ഹോർമോണും ആന്റിബയോട്ടിക്കും ഒക്കെ അതേ പടി ഇറച്ചിയിലും കയറി പറ്റിപ്പിടിച്ച് ഇരിക്കുകയാണോ? അപ്പോൾ കോഴിക്ക് ലിവറും കിഡ്‌നിയും വിസർജ്ജനവും ഒന്നും ഇല്ലേ? മനുഷ്യന് ഹോർമോണും ആന്റിബയോട്ടിക്കും ഒക്കെ നൽകി എന്ന് വിചാരിക്കുക. അതൊക്കെ അതേ പടി മനുഷ്യശരീരത്തിന്റെ കോശങ്ങളിൽ നിറഞ്ഞിരിക്കുവാണോ? ഒന്ന് പറയാം ഏതൊരു ജീവിയുടെയും കോശങ്ങൾ ശുദ്ധമാണ്. ഇറച്ചി എന്ന് പറഞ്ഞാൽ കോശങ്ങളുടെ ആകെത്തുകയാണ്. കുത്തിവയ്ക്കപ്പെടുന്ന ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഒക്കെ ഉപാപചയ പ്രവർത്തനങ്ങളാൽ വിഘടിപ്പിക്കപ്പെട്ട് മാലിന്യങ്ങൾ കിഡ്‌നിയിലൂടെയും ലിവറിലൂടെയും പുറന്തള്ളപ്പെടും. മനുഷ്യനു മാത്രമല്ല ഏതൊരു ജീവിയിലും നടക്കുന്ന ജൈവപ്രവർത്തനങ്ങൾ ഇങ്ങനൊക്കെ തന്നെയാണ്. ഇപ്പറഞ്ഞതിന്റെ അർഥം ബ്രോയിലർ കോഴികളിൽ ഹോർമോൺ കുത്തിവയ്ക്കുന്നു എന്നല്ല. ബ്രോയിലർ എന്ന് പറഞ്ഞാലേ കൃത്യമായ അളവിൽ സമീകൃത ആഹാരം കൊടുത്താൽ 35-45 ദിവസങ്ങൾ കൊണ്ട് രണ്ട് രണ്ടര കിലോയിലധികം തൂക്കത്തിൽ വളരും. എന്നാൽ മാത്രമേ ആളുകൾക്ക് കോഴി ഫാം നടത്തിക്കൊണ്ട് പോകാൻ കഴിയൂ, നമുക്കും ഈ വിലയിൽ ചിക്കൻ കിട്ടൂ. തിന്നുന്ന ആഹാരപദാർത്ഥങ്ങളെ പറ്റി ഇത് പോലത്തെ കെട്ടുകഥകൾ പ്രചരിപ്പിച്ച് ജനങ്ങളെ സാങ്കല്പിക വിഷം തീനികളാക്കുന്നത് എന്തിനെന്ന് അറിയില്ല. ഒരു പക്ഷെ സെൽഫ് മാർക്കറ്റിങ്ങിന്റെ ഇക്കാലത്ത് എളുപ്പത്തിൽ വിറ്റുപോകുന്ന വിഷയം ആയതിനാലാകാം. എന്തായാലും ദിവസവും കോഴിമുട്ടയോ ചിക്കനോ കഴിച്ച് പോഷക ദാരിദ്ര്യം ഒഴിവാക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്- naradhan
വായിക്കു! വളരു! 2021-10-14 08:40:31
പുസ്തകം അടച്ചുവെച്ചു പൂവിട്ടു പൂജിക്കാൻ ഉള്ളതല്ല. പുസ്തകം തുറന്നു വായിക്കണം. വായനകൊണ്ട് വിവരം വർദ്ധിക്കും. വിവരം വർദ്ധിക്കുമ്പോൾ വിഡ്ഢിത്തങ്ങളെ തിരിച്ചറിയുവാനുള്ള മനോഭാവം വളരും. വായിക്കു! വളരു! അന്ധവിശ്വാസങ്ങളിൽനിന്നും മോചിതർ ആകു!!!!- -ആൻഡ്രു
പാമ്പുകടിയേറ്റാല്‍ 2021-10-15 14:27:24
പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ. ******************************************* പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം. 🔴 ഉടന്‍ ചെയ്യേണ്ടത്‌: 1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. 2.ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ,തോര്‍ത്തോ) അരിക്‌ കീറികടിയേറ്റ ഭാഗത്തിന്‌ മുകളിൽ ചെറുതായി കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം മുറുക്കെ കെട്ടരുത്‌. 3.കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയോ കീറി എടുക്കാനോ ശ്രമിക്കരുത് 4.രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക. 5.എത്രയും വേഗം ASV (ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക. (ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക...... -*എന്നാൽ കടിയുടെ പാട് കാണാതെ കടിക്കാൻ കഴിവുള്ള വിഷ ജീവികൾ ഉണ്ട്. അവർ മത/ രാഷ്ട്രീയ കുപ്പായങ്ങൾ ധരിച്ചു അടുത്തുവരും. അവയുടെ കടി എക്കാതെ സൂക്ഷിക്കുക. അവ കടിച്ചാൽ രക്ഷ പെടുവാൻ വളരെ പ്രയാസമാണ്. ഇ മലയാളിയുടെ എഴുത്തുകാരിലും ഉണ്ട് ഇത്തരം വിഷ ജീവികൾ. അവർ തെറ്റായ വിവരങ്ങൾ എഴുതി മനുഷരെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത്തരം വിഷ ജീവികൾ ഇപ്പോഴും കാപ്പിറ്റൽ ആക്രമിച്ച വംശ വെറിയനെ പുകഴ്ത്തി എഴുതുന്നു. അവരുടെ കാണപ്പെട്ട ദൈവമായികരുതുന്നു. - നാരദൻ
പിശാചിനും നടുക്കടലിനും... 2021-10-15 15:23:51
പിശാചിനും നടുക്കടലിനും ഇടയിലോ ഇന്ന് അമേരിക്കൻ റിപ്പപ്ലിക്കൻ പാർട്ടി!!!! കുറെ വസ്തുതകൾ വായനക്കാരുടെ അറിവിലേക്ക്. 1] ട്രംപിനെ പ്രധിനിധികരിച്ച മുൻ ലോയേഴ്‌സ് ഇനിമുതൽ ട്രംപിനുവേണ്ടി വാദിക്കാൻ തയാറാല്ല എന്ന് അറിയിച്ചു. 2] എന്നെ കൂട്ടിയില്ലെങ്കിൽ ഞാൻ എൻ്റെ വട്ടുമായി പോകും എന്ന് പറയുന്ന കൊച്ചു കുട്ടിയെപ്പോൽ ആണ് ഇപ്പോൾ ട്രംപ് . ട്രംപിനെ അനുകൂലിച്ചില്ല എങ്കിൽ ഒന്നുകിൽ മൂന്നാംമതൊരു സ്വന്തം സ്ഥാനാർത്ഥിയെ റിപ്പപ്ലിക്കൻ സ്ഥാനാർത്ഥിക്ക് എതിരെ നിർത്തും അല്ലെങ്കിൽ ട്രംപ്ലിക്കൻസ് റിപ്പപ്ലിക്കൻ സ്ഥാനാർഥിക്കു വോട്ട് ചെയ്യില്ല എന്ന് ട്രംപ് ഭീഷണി. 3] ട്രമ്പിൻറ്റെ കൂടെനിന്നാൽ റിപ്പപ്ലിക്കൻ പാർട്ടിയിൽനിന്നു യാഥാസ്ഥികരും മനുഷസ്നേഹികളും പാർട്ടിവിട്ടുപോകും; തീവ്രപാർട്ടിക്കാർ ട്രംപ് സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്യില്ല. 4] ട്രംപിന്റ്റെ കൂടെ നിന്നവർ പലരും ഹൌസ് കമ്മറ്റിയിൽ മൊഴി കൊടുക്കണം, വിസമ്മതിക്കുന്നവർ ജയിൽ ശിക്ഷ അനുഭവിക്കണം. സ്റ്റീവ് ബനാൻ, മാർക്ക് മെഡോസ്, ജോർദാൻ, പെൻസ് എന്നിങ്ങനെ അനേകരുടെകൂടെ ട്രംപിന്റ്റെ മക്കളും ട്രംപും മൊഴി കൊടുക്കണം. 5] ഇവരൊക്കെ സത്യം പറഞ്ഞാൽ ആരൊക്കെ രക്ഷപെടും? ആരൊക്കെ ജെയിലിൽ കിടക്കും. 6] റിപ്പപ്ലിക്കൻ പാർട്ടി ആരുടെ കൂടെ നിൽക്കും. ട്രംപിന്റ്റെ കൂടെ നിന്നാൽ 23-30 ശതമാനം റിപ്പപ്ലിക്ക്നസ് മാത്രമേ പാർട്ടിയിൽ കാണുകയുള്ളു. 7] ട്രംപിനെ റിപ്പപ്ലിക്ക്നസ് ഉപേക്ഷിച്ചാൽ 23 % വരുന്ന ട്രംപ്ലിക്ക്നസ് & വർഗീയ വാദികൾ റിപ്പപ്ലിക്കൻ പാർട്ടിയെ ഉപേക്ഷിക്കും. കാത്തിരുന്ന് കാണാം - ഒരു ചാണക്യ വീക്ഷണം
The TRUTH to Come 2021-10-15 17:23:33
When Team Trump left the White House, members found themselves canceled on social media, kicked off the political party circuit, and banned from New York publishing houses. But less than nine months later, the desire among many conservatives for what really happened inside the Trump White House has opened the door to a new wave of books, podcasts, movies, and social media posts from key aides who have found a way around the liberal media’s gates. We can expect a lot of truth coming out in the coming months and the House committee investigations.
വൈശാഖൻ തമ്പി 2021-10-17 10:45:30
വൈശാഖൻ തമ്പി എഴുതുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടു എന്നത് ഒരു പതിവ് വാർത്തയായിരുന്നു. എന്നാൽ അറബിക്കടലിലെ ന്യൂനമർദ്ദത്തെ കുറിച്ച് എത്ര വാർത്തകൾ കേട്ടതായി ഓർക്കുന്നുണ്ട്? അത് വളരെ കുറവായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ആറബിക്കടലിന്റെ ശരാശരി താപനില ഉയരുന്നതും, അതിനെത്തുടർന്ന് മുൻപെങ്ങുമില്ലാത്തവിധം ചുഴലിക്കാറ്റുകളും പേമാരികളും സൃഷ്ടിക്കുന്നതുമൊക്കെ ആഗോളതലത്തിൽ തന്നെ ചൂടോടെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. ആ വാക്ക് ആവർത്തിക്കണം, ആഗോളതലത്തിൽ! കാലാവസ്ഥാപാറ്റേണുകളിൽ വരുന്ന മാറ്റവും, അതിനെത്തുടർന്ന് അന്തരീക്ഷക്ഷോഭ സംഭവങ്ങൾ (extreme weather events) കൂടുതൽ സാധാരണമാകുന്നതുമൊക്കെ ലോകം പരക്കെ ആവലാതിപ്പെടുന്ന വിഷയമാണ്. 2021 എന്ന ഇനിയും പൂർത്തിയായിട്ടില്ലാത്ത വർഷത്തിൽ മാത്രം ലോകത്ത് എവിടെയൊക്കെ ഏതൊക്കെ സ്കെയിലിൽ വെളളപ്പൊക്കവും മണ്ണിടിച്ചിലും ഒക്കെ ഉണ്ടായിട്ടുണ്ട് എന്നൊന്ന് പരിശോധിച്ചാൽ മനസ്സിലാവും അതിന്റെ ഗൗരവം. വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള സാങ്കേതികവിദ്യകൾക്ക് ലോകശ്രദ്ധയാകർഷിച്ചിട്ടുള്ള നെതർലാൻഡ്സിൽ കഴിഞ്ഞ നൂറ് വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന വേനൽജലനിരപ്പാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലെ പല രാജ്യങ്ങൾക്ക് പുറമേ ചൈനയിലും ജപ്പാനിലും അഫ്ഘാനിസ്ഥാനിലും ഒമാനിലും ഇൻഡ്യയിൽ തന്നെ മഹാരാഷ്ട്രയുിലും ഉത്തരാഖണ്ഡിലും ഒക്കെ ഈ വർഷം തന്നെ പ്രളയം നാശം വിതച്ചിരുന്നു. ഇതെല്ലാം ഇങ്ങനെ കൺമുന്നിൽ തന്നെ നിൽക്കുമ്പോഴാണ് ഇക്കണ്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള 'ആ രേഖ' കൈയിലുണ്ടെന്ന വെളിപ്പെടുത്തലുമായി മലയാളികൾ മുന്നോട്ട് വരുന്നത്. ദേ ഇതാണാ രേഖ: ഗാഡ്ഗിൽ റിപ്പോർട്ട്! ടീവീ റിമോട്ട് വർക്ക് ചെയ്യാതെവരുമ്പോൾ അതെടുത്ത് കസേരയിൽ ഒരിടി ഇടിച്ച് ശരിയാക്കുന്ന മട്ടിൽ ഏത് ആഗോളപ്രശ്നവും പരിഹരിച്ച് ശീലിച്ചതിന്റെ പ്രശ്നമാണെന്ന് തോന്നുന്നു. -copied & posted by Chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക