Image

ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്‌കാരം സമ്മാനിച്ചു

Published on 15 December, 2021
 ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്‌കാരം സമ്മാനിച്ചു

ചെങ്ങന്നൂര്‍: ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കാരൂര്‍ സോമനും (സാഹിത്യം), മിനി സുരേഷിനും (കഥ) സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയില്‍ സഹൃദയകൂട്ടത്തിന്റെ നേതൃത്വത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങ് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സഹൃദയകൂട്ടായ്മ ചെയര്‍മാന്‍ ആലാ രാജന്‍ അധ്യക്ഷത വഹിച്ചു. ലണ്ടന്‍ മലയാളി കൗണ്‍സില്‍
കോഓര്‍ഡിനേറ്റര്‍ ജഗദീദ് കരിമുളയ്ക്കല്‍, ചുനക്കര ജനാര്‍ദനന്‍ നായര്‍, വിശ്വന്‍ പടനിലം,
ഗിരീഷ് ഇലഞ്ഞിമേല്‍, കെ.ആര്‍.മുരളീധരന്‍ പിള്ള, പ്രവീണ്‍ ഇറവങ്കര, സോമന്‍ പ്ലാപ്പള്ളി, കൃഷ്ണകുമാര്‍ കാരയ്ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ കാരൂര്‍ സോമന്‍ രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും ആര്‍ട്ടിസ്റ്റ് എ.വി.ജോസഫ് പേരിശേരിയുടെ ഏകാംഗ ചിത്രപ്രദര്‍ശനവും സാഹിത്യ സദസും നടന്നു.

സാഹിത്യ സദസില്‍ വേലൂര്‍ പരമേശ്വരന്‍ നമ്പൂതിരി , അഡ്വ.അനൂപ് കുറ്റൂര്‍, സുരേഷ് തിരുവല്ല,
ഡോ. ശ്രീരഞ്ജിനി, ജിജി ഹസ്സന്‍ കൊല്ലകടവ് , സജികുമാര്‍ ഓതറ, പ്രിയംവദ പെരിങ്ങാല,
രാജേന്ദ്രന്‍ ചെങ്ങന്നൂര്‍, ജോണ്‍സ് കൊല്ലകടവ് , മുരുകന്‍ ആചാരി ചെങ്ങന്നൂര്‍, പന്തളം പ്രഭ,
ലാല്‍ തൈക്കൂടം, എന്‍.വിജയന്‍, ഉഷ അനാമിക, തോട്ടത്തില്‍ സുരേന്ദ്രനാഥ്, ഹരിദാസ് ചെറിയനാട്, തടിയൂര്‍ ഭാസി എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക