Image

അയര്‍ലന്റില്‍ ക്രിസ്മസ് ദീപ്തി പടര്‍ത്തി ''പൊന്‍  താരകിരണം''

Published on 24 December, 2021
 അയര്‍ലന്റില്‍ ക്രിസ്മസ് ദീപ്തി പടര്‍ത്തി ''പൊന്‍  താരകിരണം''

അയര്‍ലന്‍ഡിന്റെ കൊച്ചുഗായകന്‍ ആദില്‍ അന്‍സാറും കൂട്ടുകാരും ചേര്‍ന്നൊരുക്കിയ അതിമനോഹരമായ ക്രിസ്മസ് കരോള്‍ ഗാനം ''പൊന്‍ താരകിരണം''പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ. മധു ബാലകൃഷ്ണന്‍, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത് ലോകമലയാളി പ്രക്ഷകസമക്ഷം അവതരിപ്പിച്ചു.

ആദില്‍ അന്‍സാറിന്റെ മനോഹരമായ ശബ്ദത്തില്‍ പിറന്ന ഈ ഗാനത്തിന്റെ ഹൃദയസ്പര്‍ശിയായ  വരികള്‍ എഴുതിയിരിക്കുന്നത് ശ്രീ.സാം പ്ലാവൂരാണ്. ഈണം പകര്‍ന്നിരിക്കുന്നത് ശ്രീ. പവിത്രന്‍ ആമച്ചല്‍. ബ്രൈറ്റ് എന്റര്‍ടൈന്‍മെയിന്‍സ്‌ന്റെ ബാന്നറില്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ മനോഹര വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രെദ്ധ നേടികഴിഞ്ഞിരിക്കുന്നു. ആദില്‍ അന്‍സാറിന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് ''പൊന്‍ താരകിരണം'' റിലീസ് ചെയ്തിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക