Image

പല്‍പകിന് പുതിയ നേതൃത്വം

Published on 27 December, 2021
 പല്‍പകിന് പുതിയ നേതൃത്വം


കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ 2021 വര്‍ഷത്തെ വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സുരേഷ് പുളിക്കല്‍ (പ്രസിഡന്റ്), വേണു അലനല്ലൂര്‍ (വൈസ് പ്രസിഡന്റ്), സുരേഷ് മാധവന്‍ (ജനറല്‍ സെക്രട്ടറി), സി.പി. ബിജു (ജോയിന്റ് സെക്രട്ടറി), പ്രേംരാജ് (ട്രഷറര്‍), സുനിത പദ്മകൃഷ്ണന്‍ (ആട്‌സ് സെക്രട്ടറി) , സുരേഷ് കുമാര്‍ (സാമൂഹ്യ വിഭാഗം സെക്രട്ടറി) , രാജേഷ് പരിയാരത്ത് (മീഡിയ സെക്രട്ടറി), നൗഷാദ് (സ്‌പോട്‌സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

അബാസിയ ഏരിയ പ്രസിഡന്റ് ജയന്‍ നമ്പ്യാര്‍, അബാസിയ ഏരിയ സെക്രട്ടറി മുഹമദ് ഹനീഫ, ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് ശശികുമാര്‍ ,ഫഹാഹീല്‍ ഏരിയ സെക്രട്ടറി ഷാജു തീത്തുണ്ണി, ഫര്‍വാനിയ ഏരിയ പ്രസിഡന്റ് സക്കീര്‍ പുതുനഗരം, ഫര്‍വാനിയ ഏരിയ സെക്രട്ടറി ശ്രീജു കുമാര്‍ , സാല്‍മിയ ഏരിയ പ്രസിഡന്റ് നന്ദകുമാര്‍ , സാല്‍മിയ ഏരിയ സെക്രട്ടറി ബിന്ദു വരദ , വനിതാവേദി ജനറല്‍ കണ്‍വീനര്‍ ഐശ്വര്യാ രാജേഷ്, ബാലസമിതി ജനറല്‍ കണ്‍വീനര്‍ വിമലാ വിനോദ് എന്നിവരെയും തെരഞ്ഞെടുത്തു.


കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ശ്രീജ മധു , സലാം പട്ടാമ്പി, ഹരീഷ് പാറകോട്ടില്‍, ശ്രുതി ഹരീഷ്, ജിജു മാത്യു, രതീഷ്, സുധീര്‍ എന്നിവരെയും ഓഡിറ്റര്‍യായി രാജേഷ് കുമാറിനെയും തെരഞ്ഞെടുത്തു.

മംഗഫിലെ ജോഷി പീറ്റര്‍ നഗറില്‍ നടന്ന സമ്മേളനം പല്‍പക് രക്ഷാധികാരി പി.എന്‍. കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിജു മാത്യുവും ട്രഷറര്‍ ശ്രീഹരിയും 2021 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ശിവദാസ് വാഴയില്‍ സ്വാഗതം പറഞ്ഞു. പുതിയതായി തെരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറി സുരേഷ് മാധവന്‍ നന്ദി പറഞ്ഞു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക