Image

പി.ടി. തോമസ്; കെ-റെയിൽ: ചില വിമർശനങ്ങൾ (അമേരിക്കൻ തരികിട-210)

Published on 29 December, 2021
പി.ടി. തോമസ്; കെ-റെയിൽ: ചില വിമർശനങ്ങൾ (അമേരിക്കൻ തരികിട-210)
Join WhatsApp News
M.A. George 2021-12-30 15:30:38
ചാനൽ ചർച്ചകളിൽ ഇരുന്ന് എന്തും വിളിച്ചു പറയുന്ന ജയ്ശങ്കർ കത്തോലിക്ക സഭയുടെ പുരോഹിതരെ തറപ്പാർട്ടി എന്നു വിളിച്ചതിൽ അതിശയിക്കാനൊന്നുമില്ല. ഏതാനും പേർ തെറ്റ് ചെയ്തീട്ടുണ്ടാവാം. അതിന്റെ പേരിൽ കത്തോലിക്കാ പുരോഹിതരെ തറ എന്നു വിശേഷിപ്പിച്ച ജയശങ്കർ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ വിസ്മരിച്ചു. ചെയ്ത തീർത്ത, ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് ഒരു പുരോഹിതനും ചാനൽ ചർച്ചകളിൽ വന്നിരുന്ന് വിളമ്പാറില്ല. ഇത്തരം കൂതറ അഭിപ്രായങ്ങളോട് പത്രാധിപർ സഹകരിച്ചതിൽ വിയോജിപ്പുണ്ട്. P T തോമസിന്റെ നിലപാടുകളെ വിമർശിച്ചതു സ്വാഗതാർഹം തന്നെ. P T യുടെ ശവമഞ്ചം കണ്ടില്ല. ഗാഡ്ഗിലിന്റേയും കസ്തൂരി രംഗന്റേയും ശവമഞ്ചങ്ങൾ കണ്ടു. ഇവരുടെ ശവമഞ്ചങ്ങൾക്ക് വിമർശനം ഇല്ലാ? രാഷ്ട്രീയ കാര്യങ്ങൾക്ക് എല്ലാവരും നിലപാടുകൾ എടുക്കും. ഒരു പ്രദേശത്തെ ജനങ്ങളുടെ നിലപാടിനെതിരായിരുന്നു P T. രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന ഒരു നാട്ടിൽ പ്രതീകാത്മക പ്രകടനങ്ങൾ നടത്തി എന്നതിനെ വിമർശിക്കുന്നവരുടെ രാഷ്ട്രീയവൽക്കരണം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കും. കത്തോലിക്കാ പുരോഹിതരെ ഇകഴ്ത്തി കാട്ടാൻ അവസരം പാർത്തിരിക്കുന്ന ഒരു ഉപജാപക സംഘം കേരളത്തിലുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക