Image

കേളി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

Published on 06 January, 2022
 കേളി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

 

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബത്ത ഏരിയയിലെ ശുമേസി യൂണിറ്റും, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ശുമേസിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു.

പ്രവാസികളുടെ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനും, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും വേണ്ടിയാണ് മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചത്. കേളി മെന്പര്‍മാരും, വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്യാന്പില്‍ പങ്കെടുത്തു. കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തോളമായി യാതൊരുവിധ മെഡിക്കല്‍ പരിശോധനയും നടത്താന്‍ സാധിക്കാതിരുന്ന പ്രവാസികള്‍ക്ക് കേളിയുടെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാന്പ് വലിയ ആശ്വാസമായി.

ശുമേസി അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേളി ശുമേസി യൂണിറ്റ് വൈസ് പ്രസിഡണ്ട് ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സലിം മടവൂര്‍ സ്വാഗതം പറഞ്ഞു. അബീര്‍ മെഡിക്കല്‍ സെന്റര്‍ ഡെന്റല്‍ സര്‍ജന്‍ ഡോക്ടര്‍ ഹുസ്‌ന താരിക് ക്യാന്പ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡണ്ട് ചന്ദ്രന്‍ തെരുവത്ത്, കേളി വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കൂട്ടായി, ബത്ത ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ രജീഷ് പിണറായി, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെന്‍ ആന്റണി, കേളി ബത്ത ഏരിയ സെക്രട്ടറി പ്രഭാകരന്‍, ബത്ത ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍, ഏരിയ ട്രഷറര്‍ രാജേഷ് ചാലിയാര്‍, കേളി കുടുംബ വേദി കേന്ദ്ര കമ്മറ്റി അംഗം ഷൈനി അനില്‍ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഡോക്ടര്‍ ഷാഫി (ജനറല്‍ ഫിസിഷ്യന്‍) , ജോസ് പീറ്റര്‍ ( ഓപ്പറേഷന്‍ മാനേജര്‍), ജോബി (മാര്‍ക്കറ്റിംഗ് മാനേജര്‍), ആരോഗ്യപ്രവര്‍ത്തകരായ ജോബി, രമ്യ, ജീന, ആന്‍സി, ഫഹദ് (കസ്റ്റമര്‍ സര്‍വീസ്), ജംഷാദ് (കസ്റ്റമര്‍ സര്‍വീസ്) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബത്ത ഏരിയ ജോയിന്റ് ട്രഷര്‍ വിനോദ് കുമാര്‍ നന്ദി രേഖപ്പെടുത്തി. റോദ ഏരിയയും സൗജന്യ മെഡിക്കല്‍ ക്യാന്പ് രണ്ടാഴ്ച മുന്‍പ് സംഘടിപ്പിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക