Image

നവയുഗം കുടുംബവേദിയ്ക്ക് പുതിയ നേതൃത്വം.

Published on 08 January, 2022
നവയുഗം കുടുംബവേദിയ്ക്ക് പുതിയ നേതൃത്വം.

ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ദമ്മാമില്‍ നടന്ന കുടുംബവേദി സമ്മേളനം 16 പേരടങ്ങുന്ന കുടുംബവേദി കേന്ദ്രകമ്മിറ്റിയെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരെഞ്ഞെടുത്തു.

നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റായി പദ്മനാഭന്‍ മണികുട്ടനെയും, വൈസ് പ്രസിഡന്റായി പ്രിയ ബിജുവിനെയും, സെക്രട്ടറിയായി ശരണ്യ ഷിബുവിനെയും, ജോയിന്റ് സെക്രട്ടറിയായി ഷഫീക്കിനെയും  തെരെഞ്ഞെടുത്തു.

മഞ്ജു മണിക്കുട്ടന്‍, അരുണ്‍ ചാത്തന്നൂര്‍, ഷിബുകുമാര്‍, ബിജു മുണ്ടക്കയം, വിജയ്, ഷെമി ഷിബു, അബ്ദുള്‍ കലാം, ദിനേശ്, വേണുഗോപാല്‍, മുഹമ്മദ് ഷിബു, ഷാഹിദ്, രവി എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക