ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ചിത്രീകരിച്ച താരാട്ടു പാട്ട് 'കണ്ണീരുയിരേ' എന്ന ഗാനം പുറത്തിറങ്ങി.
കോവിഡ് പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ ആഴത്തെ അനുഭവവേദ്യമാക്കുന്ന മനോഹരഗാനമാണ് കണ്ണുയിരേ...
പൂമുത്തോളെ (ചിത്രം ജോസഫ് ) എന്ന ഗാനത്തിനുശേഷം അജീഷ് ദാസന് എഴുതിയ അതിമനോഹരമായ വരികള്‍ക്ക് കെ. ബിബിന്‍ ബാബു സംഗീത സംവിധാനം നിര്‍വഹിച്ചു നിത്യ ബാലഗോപാല്‍ ആലപിച്ച മനോഹര ഗാനമാണ് കണ്ണുയിരേ...
ചെമ്പകമേ (ആല്‍ബം-ചെമ്പകമേ), മുത്തേ മുത്തേ (ചിത്രം-കാണാകണ്മണി) എന്നീ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകന് ശ്യാം ധര്മന് പ്രോഗ്രാം ചെയ്ത മനോഹര ഗാനമാണ് കണ്ണുയിരേ.പൂര്‍ണമായും അയര്‍ലന്‍ഡിലെ നീനയില്‍ ചിത്രീകരണം നടത്തിയിരിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് കൃഷ്ണനാണ്.
സഞ്ജു ബെന്‍, ഏയ്ഞ്ചല്‍ വിമല്‍ , മാസ്റ്റര്‍ നോഹ ജിജി എന്നിവരാണ് ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത് .
ജെയ്സണ്‍ കിഴക്കയില്‍