Image

ശ്രദ്ധേയമായി 'ഞാന്‍ കണ്ട മാലാഖ' റിയാലിറ്റി ഷോ

Published on 16 January, 2022
 ശ്രദ്ധേയമായി 'ഞാന്‍ കണ്ട മാലാഖ' റിയാലിറ്റി ഷോ

 

കുവൈറ്റ്: കഷ്ടതകളും പ്രയാസ്സങ്ങളും കൊണ്ട് വലയുന്നവരുടെ ജീവിതത്തില്‍ മാലാഖമാരെപ്പോലെ കടന്നുവന്ന് നന്മ ചെയ്യുകയും ഒരു പ്രതിഫലത്തിനും കാത്ത് നില്‍ക്കാതെ ആള്‍ക്കൂട്ടത്തില്‍ നടന്നു മറയുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരെ പരിചയപ്പെടുത്തുന്ന 'ഞാന്‍ കണ്ട മാലാഖ' (the Angel I Met) റിയാലിറ്റി ഷോ ശ്രദ്ധേയമാകുന്നു.

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുവാനുള്ള പ്രചോദനമായി ഏതാനും മാതൃകകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്എംസിഎ കുവൈറ്റിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി ഈ റിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നത്. സാധാരണ റിയാലിറ്റി ഷോകള്‍പോലെ ഇതൊരു മത്സരമല്ല എന്നതും എടുത്ത് പറയേണ്ടതാണ്. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബുജി ബത്തേരിയാണ് മുഖ്യ പാനല്‍ അംഗം. എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാകുന്നേല്‍, എസ്എംസിഎ ജനറല്‍ സെക്രട്ടറി അഭിലാഷ് അരീക്കുഴിയില്‍, സോഷ്യല്‍ കണ്‍വീനര്‍ സന്തോഷ് ചക്യത് എന്നിവരും പങ്കെടുക്കുന്നു.

സംഭവത്തിന്റെ ഗൗരവം ചോര്‍ന്നു പോകാതെയും അസത്യത്തിന്റെയോ ഭാവനയുടെയോ കൈ കടത്തലുകള്‍ കൊണ്ട് നാടക വത്കരിക്കാതെയും നന്മയുടെ പൊന്‍വെട്ടം തെളിയിക്കുവാന്‍ റിയാലിറ്റി ഷോക്ക് സാധിച്ചിട്ടുണ്ട് . ദി റിയല്‍ റിയാലിറ്റി ഷോ എന്ന ടാഗ് ലൈനിനു ചേര്‍ന്ന അവതരണ ശൈലി പുലര്‍ത്തിയിട്ടുണ്ട്.

 

 

 

എസ്എംസിഎയുടെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും 2021 ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ റിയാലിറ്റി ഷോയുടെ എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്തുവരുന്നു. ഇത് വരെ പ്രേക്ഷേപണം ചെയ്ത മൂന്നു എപ്പിസോഡുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. അവസാന എപ്പിസോഡില്‍ അതുവരെ കണ്ടെത്തിയ എല്ലാ മാലാഖമാരെയും വേദിയില്‍ എത്തിച്ചു ആദരിക്കുന്ന രീതിയിലാണ് റിയാലിറ്റി ഷോ മുന്നോട്ടു പോകുന്നത്. എസ്എംസിഎയുടെ ട്രഷറര്‍ സാലു പീറ്റര്‍ ചിറയത് ഫൈനല്‍ എപ്പിസോഡിനു നേതൃത്വം നല്‍കും. റിയാലിറ്റി ഷോയുടെ ഇതുവരെയുള്ള എപ്പിസോഡുകള്‍ കാണുവാന്‍:

YouTube links
Episode 1 - https://youtu.be/1XxHN4nRizk
Episode 2 - https://youtu.be/ewwTR-j8SKg
Episode 3 - https://youtu.be/d1VSGHz7iUE

Facebook Links
Episode 1 - https://fb.watch/aykN6SqtEN/
Episode 2 - https://fb.watch/aykQ2_giXi/
Episode 3 - https://fb.watch/aykSaFSJoG/

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക