Image

കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനം: രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ലോകായുക്തയുടെ ഇടപെടല്‍

Published on 18 January, 2022
 കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനം: രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ലോകായുക്തയുടെ ഇടപെടല്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ലോകായുക്ത ഇടപെടല്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്കു നല്‍കിയ കത്തിനെതിരെയുളള പരാതിയിലാണ് ലോകായുക്തയുടെ ഇടപെടല്‍. ഇതേ തുടര്‍ന്നു വിസി നിയമനവുമായി ബന്ധമുളള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടു.

മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍  സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ട വിരുദ്ധമായി പുനര്‍നിയമനം നല്‍കിയെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി. രമേശ് ചെന്നിത്തല ഉപഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക