Image

പ്രവാസികളുടെ ക്വാറന്റീനും സർക്കാരുകളുടെ ഇരട്ടത്താപ്പും (ജേക്കബ് തോമസ്)

Published on 19 January, 2022
പ്രവാസികളുടെ ക്വാറന്റീനും സർക്കാരുകളുടെ ഇരട്ടത്താപ്പും (ജേക്കബ് തോമസ്)

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്താനുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു ഫോമ 2022 -24 പ്രസിഡന്റ് സ്ഥാനാർത്ഥി ജേക്കബ് തോമസ് .  

വ്യാപനം നിലനില്‍ക്കുമ്പോഴും നാട്ടില്‍ യാതൊരുവിധ കൊവിഡ് മുന്‍കരുതലുകളും നോക്കാതെ ആഘോഷങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകളും നടക്കുന്നു. എന്നാൽ  പല തവണ പരിശോധനകള്‍ കഴിഞ്ഞ് കൊവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികള്‍ക്ക് മാത്രം എന്തിന് നിയന്ത്രണം ഏർപ്പെടുത്തണം?.

ശാസ്ത്രീയമായ എന്തെങ്കിലും വിവരങ്ങളുടെയോ, കണക്കുകളുടെയോ അടിസ്ഥാനത്തിലല്ല നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് .രാജ്യത്തോ സംസ്ഥാനങ്ങളിലോ  കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ആദ്യം പ്രവാസികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് ഭരണകൂടങ്ങൾ ശ്രമിക്കാറുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ എന്തെങ്കിലും നടപടികള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ബാലിശമായ നടപടികൾ

ഡെൽഹിയിലെത്തുന്ന പ്രവാസികൾക്ക്  ക്വാറന്റീന്‍ ഏർപ്പെടുത്തുകയും പതിനായിരം മുതൽ ലക്ഷങ്ങൾ വരെ താമസ അനുബന്ധ ചിലവുകൾക്കായി അവരെ പിഴിയുകയും ചെയ്യുന്ന അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി .കോവിഡ് വ്യാപനത്തിന് വേണ്ട എല്ലാ കരുക്കളും സർക്കാർ തന്നെ നീക്കിയിട്ട് ഒടുവിൽ കുറ്റങ്ങളെല്ലാം പ്രവാസികളുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. പ്രവാസികൾക്കാണ് ഏറ്റവുമധികം നിബന്ധനകളും മറ്റും ഏറ്റുവാങ്ങേണ്ടി വരുന്നത്. സർക്കാരിന് ആളെക്കൂട്ടാം, പരിപാടികൾ നടത്താം, അതൊന്നും എവിടെയും ലംഘനമായി കണക്കാക്കപ്പെടുന്നില്ല.

കേരളത്തിൽ സ്ഥിതി ഇതാണെങ്കിൽ അത്രപോലും വിദ്യാസമ്പന്നരല്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ  കാര്യമാണ് കഷ്ടം. പ്രവാസികൾ എയർപോർട്ടിൽ ചെന്നിറങ്ങിയാൽ ഉടനെ കോവിഡ് ചേക്ക് ചെയ്യാനുള്ള അനേകം സെന്ററുകളും, അവരുടെ തന്നെ അധീനതയിൽ കോവിഡ് പോസിറ്റീവ് ആയവർക്ക് താമസിക്കാൻ 10000 രൂപയുടെ മുതൽ ഹോട്ടൽ മുറിയും. പതിനായിരത്തിൽ കുറഞ്ഞ ഒന്നും ഇവിടെയില്ല എന്നുള്ളതാണ് ഏറ്റവും വലിയ തമാശ. എങ്ങനെ മറ്റുള്ളവരുടെ പണം സ്വന്തം കീശയിൽ എത്തിക്കാമെന്നാണ് ആഗോള മനുഷ്യർ ചിന്തിക്കുന്നതെന്ന് തോന്നിപ്പോകും. കേരളത്തിന്റെ അവസ്ഥയും മറിച്ചല്ല എന്നോർക്കുമ്പോൾ സങ്കടം .

അതേസമയം, മറ്റൊരു മേഖലയിലും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലന്നാണ് വസ്തുത . കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ചില നിയന്ത്രങ്ങൾ കൂടി കൊണ്ട് വന്നു. എങ്കിലും പ്രവാസികളുടെ കാര്യത്തിൽ മാത്രം യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല . വ്യാപാര സ്ഥാപനങ്ങളിലോ  പൊതു പരിപാടികളിലോ ആഘോഷങ്ങളിലോ കർശനമായ ഒരു നിയന്ത്രണവും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.

കോവിഡ് തുടങ്ങിയ കാലം മുതൽ ഏറെ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളെ മാനസിക സംഘർഷങ്ങളിലാക്കുന്ന തികച്ചും അശാസ്ത്രീയമായ ഇത്തരം തീരുമാനങ്ങൾ തുടരുന്നത് അംഗീകരിക്കുവാൻ സാധിക്കുന്നതല്ല .ഇത്തരം പ്രവാസിദ്രോഹ നടപടികൾക്കെതിരെ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഒന്നുകിൽ വിമാനം കയറുന്നതിനു മുൻപായോ, അല്ലങ്കിൽ ഇറങ്ങിയ  ശേഷമോ ഒരു തവണ മാത്രം ടെസ്റ്റ് ചെയ്യുവാനുള്ള സാഹചര്യമൊരുക്കുകയും അത് സൗജന്യമാക്കുകയും ചെയ്യണം .സര്‍ക്കാരിന്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇല്ലാതെ പോകുന്നു എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്ജേ-ക്കബ് തോമസ് അഭിപ്രായപ്പെട്ടു.  

 

പ്രവാസികളുടെ ക്വാറന്റീനും സർക്കാരുകളുടെ ഇരട്ടത്താപ്പും (ജേക്കബ് തോമസ്)
Join WhatsApp News
Abraham 2022-01-19 02:59:33
ഇത്രയും അധികം ബുദ്ധിമുട്ട് സഹിച്ച് പ്രവാസികൾ നാട്ടിലേക്ക് പോകേണ്ട എന്നു തീരുമാനിച്ചാൽ തീരാനുള്ള പ്രശ്നമേ ഉള്ളൂ.
R Sugathan 2022-01-19 03:53:28
നന്നായി എഴുതി. നന്ദി
Binoy 2022-01-19 13:31:11
കഴിഞ്ഞ മൂന്നാഴ്ച നാട്ടിൽ കഴിഞ്ഞ എനിക്ക് നിലവിൽ പ്രവാസികളെ ദ്രോഹിക്കുന്ന ഒരു നടപടിയും ഉള്ളതായിട്ടു എനിക്കനുഭവപെട്ടില്ല . കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ രാജ്യങ്ങളും എടുക്കുന്ന നിയന്ത്രണങ്ങൾ അനിവാര്യമായ് വരുമ്പോൾ അസിഹിഷ്ണത സ്വാഭാവികം
Raju Thomas 2022-01-19 22:47:11
@ബിനോയ് .. നാണമില്ലല്ലോ .. കഷ്ട്ടം ഇത് നിങ്ങൾ വെറുതെ ലേഖകന് ഒരു കുത്തു കൊടുത്തതാണെന്നു അരിയാഹാരം കഴിക്കുന്ന ആർക്കാണ് മനസ്സിലാവത്തതു .. വ്യക്തി വൈരാഗ്യം വല്ലപ്പഴും ഒന്ന് മാറ്റി വെക്കുന്നത് നല്ലതാ . കോവിഡ് കാലത്തു നാട്ടിലേക്കു പോകുന്ന പ്രവാസികൾ അനുഭവിക്കുന്ന അല്ലെങ്കിൽ അനുഭവിച്ച കഷ്ടപ്പാട് ചില്ലറയൊന്നും അല്ല ..സ്വന്തം മാതാപിതാക്കളുടെയോ സഹോദരന്മാരുടെയോ മരണംനടന്നാൽ പോലും ക്വാറന്റൈൻ കാരണം പറ്റാത്ത അവസ്ഥ .. RTPCR ടെസ്റ്റുകളുടെ പരമ്പര ... പിന്നെ OCI കാർഡ് ... അത് ഇത് ..
Peter 2022-01-20 03:26:27
ഡോക്ടർ ജേക്കബ് തുടക്കകാലം മുതൽ ഫോമയുടെ സഹയാത്രികനും അഭ്യുദയ കാംക്ഷിയുമാണ് , അദ്ദേഹം പ്രവാസി വിഷയങ്ങളിൽ ഇടപെടലുകൾ നടത്തുന്നത്അ ഇതാദ്യമല്ല,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക