Image

സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് തുടങ്ങും

Published on 19 January, 2022
സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച തുടങ്ങും. രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നടപടികള്‍. 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ വാക്‌സിന്‍ എടുത്തെന്ന് എല്ലാ രക്ഷാകര്‍ത്താക്കളും ഉറപ്പാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

പകുതിയില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാനുള്ളൂ. 2007ലോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് വാക്‌സിന്‍ എടുക്കാവുന്നതാണ്. വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്തണം. സ്‌കൂളുകളില്‍ തയാറാക്കിയ വാക്‌സിനേഷന്‍ സെന്ററുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാറോ സ്‌കൂള്‍ ഐ.ഡി കാര്‍ഡോ കൈയില്‍ കരുതണം.

വാക്‌സിനേഷന്‍ ഡെസ്‌കില്‍ ഇത് കാണിച്ച് രജിസ്റ്റര്‍ ചെയ്ത കുട്ടിയാണെന്ന് ഉറപ്പുവരുത്തും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഇല്ലെന്ന് ഉറപ്പാക്കിയതിനുശേഷം വാക്‌സിന്‍ സ്വീകരിക്കാം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക