Image

കോടതി വിധി, ജനവിധി, ദൈവവിധി (നിരീക്ഷണം-സുധീർ പണിക്കവീട്ടിൽ)

Published on 19 January, 2022
കോടതി വിധി, ജനവിധി, ദൈവവിധി (നിരീക്ഷണം-സുധീർ പണിക്കവീട്ടിൽ)

ഇയ്യിടെ ഫ്രാങ്കോ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ജനരോഷം ആളിക്കത്തി. ഇപ്പോഴും അതടങ്ങിയിട്ടില്ല. കാരണം ജനങ്ങൾക്ക് എല്ലാമറിയാമായിരുന്നു. എന്നാൽ ന്യായാധിപൻ എല്ലാം
മനസിലാക്കിയപോലെയല്ല വിധിച്ചത് എന്ന് ജനം വിശ്വസിക്കുന്നു.

കോടതയിൽ തെളിവുകൾക്കാണ് പ്രാധാന്യം. സത്യം അവിടെ ജയിക്കണമെന്നില്ല. ജനാധിപത്യ വ്യവസ്ഥയെ കൊഞ്ഞനംകുത്തുന്ന ഏർപ്പാടാണീ തെളിവുകൾ. മുട്ടു ന്യായങ്ങൾ. കോടതിയിൽ സമർത്ഥനായ വക്കീൽ വാദിച്ചാൽ കേസ് ജയിക്കാമെന്നു എല്ലാവരും കരുതുന്നു. പണ്ട് കാലത്ത് നടന്നൊരു കഥ കേട്ടിട്ടുണ്ട്. ഒരു ബലാൽസംഗപ്രതിയെ രക്ഷിക്കാൻ ഒരു വനിതാവക്കീൽ ജഡ്ജിയുടെ മുന്നിൽ ഒരു നാടകം അവതരിപ്പിച്ചു. അവർ ഒരു സൂചി തിരിച്ചുകൊണ്ടിരുന്നു. എന്നിട്ട് ഒരു നൂൽ അതിന്റെ കുഴയിൽ കൂടെ കടത്താൻ നോക്കി. കുറേനേരം ആ ആഭാസത്തരം അരങ്ങേറ്റിയിട്ട് ഒറ്റ ചോദ്യം. കണ്ടോ ബഹുമാനപ്പെട്ട ന്യായാധിപ നൂൽ സൂചിക്കുഴയിൽ കയറുന്നില്ല. സ്ത്രീ സമ്മതിക്കാതെ പുരുഷന് അവന്റെ ലിംഗം അവളുടെ യോനിയിൽ പ്രവേശിപ്പിയ്ക്കാൻ കഴിയില്ല. 

ജനം കയ്യടിച്ചു. ജഡ്ജി പ്രതിയെ വെറുതെ വിട്ടു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം ആ വനിതാ വക്കീലിന്റെ ഭർത്താവും ജഡ്ജിയും ഭാഗികമായി ലൈംഗികശേഷി കുറവുള്ളവരാണ്. അവർക്ക് ഭാര്യമാരുടെ സഹകരണവും സഹായവും ആവശ്യമാണ്. പുരുഷത്വമുള്ള വായനക്കാർക്കറിയാം നൂലിന്
ബലമുണ്ടെങ്കിൽ സൂചി എങ്ങനെ മലക്കം മറിഞ്ഞാലും കുഴയിലൂടെ കയറിയിരിക്കും. ഇങ്ങനെയാണ് കോടതികൾ ജനങ്ങളെ വിഢികളാക്കുന്നത്.

അന്നത്തെ ഇരഭാഗം വക്കീലും പുരുഷത്വമില്ലാത്തവനായിരിക്കും. നാട്ടിലെ ദൃശ്യമീഡിയക്കാർ അവരുടെ ചാനലിന് റേറ്റിങ് കിട്ടാൻ വേണ്ടി എന്തും ചെയ്യുമെന്ന് പൊതുജനം ആലോചിക്കുന്നില്ല. ജനങ്ങളിൽ ഒരു
വ്യാജപൊതുബോധം സൃഷ്ടിച്ച് ജനരോഷം ആളിക്കത്തിക്കുകയെന്നതാണ് മാധ്യമങ്ങൾ ചെയ്യുന്നത്. വാസ്തവത്തിൽ മാധ്യമവിചാരണ എന്ന അപഹാസം നിയമപരമായി നിരോധിക്കേണ്ടതാണ്. കോടതിയിൽ
അന്വേഷിക്കേണ്ട കാര്യങ്ങൾ ഒരു അവതാരകൻ അന്വേഷിക്കുന്നു. അയാൾ ചോദ്യങ്ങൾ ചോദിക്കുന്നു. ഇരക്കും വേട്ടക്കാരനും വേണ്ടി സംസാരിക്കുന്നവരെ കൊണ്ടുവന്നിരുത്തുന്നു. അവരൊക്കെ പഠിച്ച
വക്കീലന്മാരേപ്പോലെ കാര്യങ്ങൾ അവതരിപ്പിച്ച് കയ്യടി വാങ്ങുന്നു.

ഇങ്ങനെയുള്ള അവതരണങ്ങളിൽ നമ്മൾ കാണുന്നത് പൊതുജനം ആരെ അനുകൂലിക്കുന്നു അവർക്കായി മാദ്ധ്യമങ്ങൾ ഇടപെടുന്നു എന്നാണു.. 
അവർ കുറ്റക്കാരൻ ആരെന്നു വിധിച്ചുകൊണ്ട് അതിനു അനുകൂലമായ മറുപടികൾ അവർ കൊണ്ടുവരുന്ന ആളുകളിൽ നിന്നും ശേഖരിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അവർ കുറ്റക്കാരനെന്നു വിധിച്ച ആളുടെ
വ്യക്തിപരമായ കാര്യങ്ങൾ വരെ വളരെ അവഹേളനയോടെ പറഞ്ഞു രസിക്കുന്നുവെന്നത് വേദനാജനകമാണ്.

ഷേക്സ്പിയർ എഴുതിയ കിംഗ് ഹെന്ററി സിക്സ്ത് എന്ന നാടകത്തിന്റെ രണ്ടാം ഭാഗത്തിൽ ( Henry VI, Part 2, Act IV, Scene 2 ) അതിലെ ഒരു കഥാപാത്രമായ ഡിക് പറയുന്ന ഒരു സംഭാഷണം ഓർക്കുക. ആദ്യമായ് നമ്മൾ ചെയ്യേണ്ടത് എല്ലാ വക്കീലന്മാരെയും കൊന്നുകളയുകയെന്നാണ്. (DICK. “The first thing we do,
let's kill all the lawyers.). ഷേക്സ്പിയർ മരിച്ചിട്ട് ഇപ്പോൾ 405 വർഷങ്ങൾ കഴിയുന്നു. വക്കീലന്മാരെ കൊന്നുകളയുക എന്നുപറയുന്ന കഥാപാത്രം ഒരു കൊലയാളിയാണ്. അതുകൊണ്ടു അദ്ദേഹത്തിന് വക്കീലന്മാരെ ഭയം കാണും.

വിശ്വമഹാകവി വക്കീലന്മാരേ മാനിച്ചുകൊണ്ടെഴുതിയതായിരിക്കാമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അതിനോട് യോജിക്കാൻ ഭൂരിപക്ഷം തയ്യാറാണ്. പണവും പദവിയും മാത്രം ലക്ഷ്യമാക്കി നിയമത്തെ അമ്മാനമാടി കുറ്റാവാളികളെ രക്ഷിക്കുന്ന വക്കീലന്മാരെ കൊല്ലുക തന്നെയെന്ന് ജനം തീരുമാനിച്ചാൽ എന്ത് ചെയ്യാൻ സാധിക്കും. ഒരു നിശ്ചിത തുകയും ഒരു പേരുകേട്ട വക്കീലുമുണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും രക്ഷപ്പെടാമെന്നു ജനം അഹങ്കരിക്കുന്നത് നീതിന്യായവ്യവസ്ഥക്ക് മാനഹാനിയാണ്. 

ബിഷപ്പിന്റെ വിചാരണയും കുറ്റവിമോചനം ചെയ്യലും കഴിഞ്ഞിട്ട് ഇപ്പോൾ ജനം കാത്തിരിക്കുന്നത് പ്രമുഖ മലയാള നടിയെ ആക്രമിച്ച കേസിലെ വിധിയാണ്. മാധ്യമങ്ങൾ അവിടെനിന്നും ഇവിടെനിന്നും വിശ്വസനീയമായ വാർത്തകൾ കൊണ്ട് വന്നു പൊതുജനത്തിനെക്കൊണ്ട് വിധി പറയിച്ചുകഴിഞ്ഞു. ദിലീപ്
കുറ്റവാളിയാണ്. ആയിരിക്കാം അല്ലായിരിക്കാം. ഇവിടെയാണ് നീതിദേവതയുടെ അന്ധത ജനങ്ങളെ സങ്കടപ്പെടുത്തുന്നത്. വെറും തെളിവിന്റെ ബലത്തിൽ കുറ്റവാളികൾ കയ്യും വീശി കോടതിമുറിയിൽ
നിന്നും ഇറങ്ങിപ്പോകുന്ന കാഴ്ച. ഒറ്റക്കയ്യൻ ഗോവിന്ദചാമിയാണ് ആ പെൺകുട്ടിയെ കൊന്നത് എന്നു ജനങ്ങൾക്ക് വിശ്വസിക്കത്തക്ക തെളിവുകൾ മാധ്യമങ്ങളിൽ നിന്നും കിട്ടിയിരുന്നു. അപ്പോൾ അതാ പ്രബലനായ ഒരു വക്കീൽ വന്നു അയാളെ രക്ഷിച്ചുകൊണ്ടുപോകുന്നു. 

തെളിവുകൾ മാത്രം മതിയെയെങ്കിൽ പിന്നെ സത്യത്തിനു എന്ത് വില. കോടതികളിൽ പോയി
നീതികിട്ടിയവർ കുറവാണെങ്കിലും കോടതികൾ വക്കീലന്മാരുടെ കീശ വീർപ്പിച്ചുകൊടുത്തുവെന്നത് സത്യമാണ്. അപ്പോൾ പിന്നെ ഭൂരിപക്ഷം ജനങ്ങളിൽ ഒരു ചെറിയശതമാനം ആഗ്രഹിച്ചുപോവില്ലേ വിശ്വമഹാകവി പറഞ്ഞ കാര്യം സാദ്ധിച്ചെങ്കിൽ എന്ന്.

പൊതുജനം കന്നിപ്പട്ടിയാണെന്ന് പറഞ്ഞയാൾ ആരായാലും അയാൾ സമർത്ഥനാണ്. വെറുതെ കുരച്ചു കൊണ്ട് നടക്കയും ഏതെങ്കിലും പെൺപട്ടിയെ കണ്ടാൽ എല്ലാം മറന്നു ഇണചേർന്നു പിന്നെ പിരിയാനാകാതെ
മാലോകരുടെ മുന്നിലൂടെ നാണം കേട്ട് നടക്കയും ചെയ്യുന്നു. ഓരോ വിധി വരുമ്പോഴും മാധ്യമങ്ങളിൽ കുര കേൾക്കാം,. കുര കേൾക്കുന്ന തമ്പ്രാക്കൾ പറയുന്നത് പട്ടി കുരച്ചാൽ പടി തുറക്കുമോ എന്നാണു. അതായത് കുറ്റം ചെയ്തവർക്ക് രക്ഷപെടാനുള്ള മാർഗമുണ്ട്.

ജനങ്ങൾ ജനങ്ങളെ ഭരിക്കാൻ ഒരാളെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ അവൻ ഭസ്മാസുരനായി തിരഞ്ഞെടുത്തവരെ പിഴിയുന്നു. ഭസ്മാസുരനെ നിഗ്രഹിക്കാൻ ഒരു മോഹിനി അവതരിക്കുന്നില്ല. ജനം ജനാധിപത്യമെന്ന മരീചികക്ക് പുറമെ ദാഹിച്ച് വലഞ്ഞു തളർന്നുവീഴുന്നു. അവരുടെ തലമുറയും അങ്ങനെ. ജനങ്ങൾക്ക് ഇങ്ങനെ മാദ്ധ്യമങ്ങൾക്ക് മുന്നിലിരുന്നു ആശ്വസിക്കാം. ഇപ്പോൾ കുറ്റവാളിയെ കോടതി രക്ഷിക്കുമെന്ന വ്യാമോഹം. ജനവിധിയും കോടതി വിധിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. പ്ലേറ്റോ ജനാധിപത്യത്തെ അംഗീകരിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞത് ഒരു തത്വജ്ഞാനി ഭരിക്കണമെന്നാണ്. തത്വചിന്തകരായ രാജാക്കന്മാർ. യഥാർത്ഥ തത്വജ്ഞാനി അറിവിനെ സ്നേഹിക്കയും സത്യമായ യാഥാർഥ്യങ്ങളെ അന്വേഷിക്കുന്നവനുമാകും. കറയറ്റ വിജ്ഞാന സ്നേഹം ജഡമോഹങ്ങളിൽ നിന്ന്, ഭൗതികമോഹങ്ങളിൽ നിന്ന്, ഭീരുത്വത്തിൽ നിന്ന് അയാളെ അകറ്റി നിർത്തുന്നു. ദുഷിച്ചനേതൃത്വത്തെ സൃഷ്ടിക്കുന്ന എല്ലാ ആഗ്രഹങ്ങളിൽ നിന്നും താൽപര്യങ്ങളിൽ നിന്നും മോചിതനായ ഒരു  വ്യക്തിയായിരിക്കും അയാൾ.

അങ്ങനെയുള്ള വ്യക്തികൾ ഭാരതത്തിൽ ജനിക്കുന്നുണ്ട് പക്ഷെ അത്തരക്കാരെ അഴിമതിക്കാരും  ദുർനടപടിക്കാരും നിശ്ശബ്ദരാക്കുന്നു.
പിന്നെയുള്ളത് ദൈവവിധിയാണ്. അത് പിന്നെ അങ്ങേരു മനുഷ്യർ ആഗ്രഹിക്കുന്നപോലെയല്ലല്ലോ വിധിക്കുക. മിക്കവാറും ദുഷ്ടന്മാർ വിജയിക്കും. പക്ഷെ ഒരു കാര്യം ദൈവം മനുഷ്യന് ഉറപ്പു കൊടുക്കും. ഞാൻ അവനെയൊക്കെ പിന്നീട് കണ്ടോളാമെന്നു. എന്തൊരു ഔദാര്യം.

അമ്പിളി മാമനെ പിടിച്ചുകൊടുക്കാമെന്നു മാതാപിതാക്കൾ പറയുമ്പോൾ അത് വിശ്വസിച്ച് നിഷ്ക്കളങ്കമായി പുഞ്ചിരിക്കുന്ന കുട്ടികളെപ്പോലെ പാവം മനുഷ്യർ അതുകേട്ട് സംതൃപ്തരാകുന്നു. സുഗതകുമാരിയുടെ ഒരു
കവിതയുണ്ട്. പാവം മാനവഹൃദയം. ഭാരതീയാചാര്യന്മാർ പറഞ്ഞു വച്ചിട്ടുണ്ട്. സത്യത്തെ ഒരു സ്വർണ്ണപാത്രം കൊണ്ട് മൂടിവച്ചിരിക്കുന്നുവെന്നു.

ഇതിന്റെ ബൃഹത്തായ അർഥം തേടി തല പുണ്ണാക്കുന്നതിനു പകരം തൃശൂർക്കാരൻ ലോനപ്പേട്ടൻ പറഞ്ഞ അർഥം മനസ്സിലാക്കിയാൽ മതി.അതായത് 'എന്തുട്ട് സത്യം, നീ സ്വര്ണ്ണം സ്വർണം എന്ന് കേട്ടിട്ടിണ്ട
അതായത് പണം. പണം ണ്ടെങ്കിൽ ഒരു സത്യവുമില്ല. ഈ സത്യത്തിനു പണത്തിന്റെ ചോട്ടിലിരിക്കാൻ ഇഷ്ടം.' ശരിയാണ് പണം കൊണ്ട് ഇന്ന് മനുഷ്യൻ സത്യത്തെ മൂടി വയ്ക്കുന്നു. സത്യം എന്താണെന്ന് കേട്ടുകേൾവിപോലുമില്ലാത്ത കലിയുഗത്തിലെ ഒരു കവി ചോദിച്ചു. 
സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു
ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി
അബ്‌ധിത്തിരകൾ തൻ വാചാലതയ്ക്കതി
ന്നുത്തരമില്ലായിരുന്നൂ
ഉത്തുംഗവിന്ധ്യഹിമാചലങ്ങൾക്കതി
ന്നുത്തരമില്ലായിരുന്നു (സ്വർഗ്ഗ...)

ദിലീപ്-നടി കേസിൽ ബാലചന്ദ്രകുമാർ എന്ന മനുഷ്യൻ ദൈവമായി പ്രത്യക്ഷപ്പെട്ടുവെന്നൊക്കെ നാട്ടിലെ ജനങ്ങൾ ആശ്വാസപെരുമ്പറ മുഴക്കുന്നുണ്ട്. ഒരു സഹോദരിയുടെ മാനം നഷ്ടപ്പെട്ടതിൽ ഖേദം പൂണ്ട ഒരു
സഹോദരൻ രംഗത്തുവന്നുവെന്നൊക്കെ മാധ്യമവിചാരണവേളകളിൽ സഹോദരി സ്നേഹം തുളുമ്പുന്നവർ തട്ടിവിടുന്നുണ്ട്. ഈ ലോകത്തിൽ ഭാരതത്തിൽ മാത്രമാണ് രാഖി എന്ന സമ്പ്രദായം നിലവിലുള്ളുവെന്നു
കരുതുന്നു. സഹോദരിക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന ആഘോഷം. 

അപ്പോൾ ബാലചന്ദ്രകുമാറിനെ അനുമോദിക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാർ എന്തുകൊണ്ട് തെളിവുകൾ നൽകാൻ വൈകിയെന്നതിനു ഒരു ഉത്തരം നമുക്ക് ഊഹിക്കാം. ഒരു പക്ഷെ ദിലീപ് കേസിൽ നിന്നും
രക്ഷപ്പെടുമെന്ന സംശയം വന്നപ്പോൾ തൻെറ കയ്യിലുള്ള തെളിവുകൾ ഹാജരാക്കിയതാകാം. രക്ഷപ്പെടുന്നില്ലെങ്കിൽ പിന്നെ തെളിവുകൾ ആവശ്യമില്ലല്ലോ. അങ്ങനെയെങ്കിൽ ലോകചതിയൻ എന്നൊരു ദുഷ്പ്പേര് കേൾക്കാതെയുമിരിക്കാം.. ഇപ്പോൾ ഉണ്ട ചോറിനു നന്ദികാണിക്കാത്തവൻ എന്ന് ചിലർ പറയുമ്പോഴും ഒരു സഹോദരിയുടെ മാനം കവർന്നവരെ

ശിക്ഷിക്കാനല്ലേ എന്ന ആശ്വാസം പുലർത്തുന്നവരുമുണ്ട്. എന്തായാലും നാലുകൊല്ലങ്ങളായി ഇല്ലാത്ത സഹോദരി സ്നേഹം കൊണ്ട് കേരളം പച്ചപിടിക്കുന്നു. പാദസരമണിഞ്ഞ പാദങ്ങൾ കൊണ്ട് പെൺകുട്ടികൾ
സ്പർശിച്ചാൽ പൂവണിയുന്ന അശോകമരമുള്ള നാട്. സഹോദരിമാർ പ്രശസ്തരും പണക്കാരുമായാലാണ് അവരുടെ മാനത്തിനു വില; അല്ലാതെ പാവപ്പെട്ടവരായാൽ ആരും തിരിഞ്ഞുനോക്കില്ലെന്നുള്ളതും നമ്മെ
അത്ഭുതപ്പെടുത്തുന്നു. എത്രയോ നിരപരാധികളായ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്നു. ആർക്കും അതിൽ വിഷമമില്ല. നടിയുടെ കേസിൽ ജനങ്ങൾക്ക് താൽപ്പര്യം ദിലീപ് ശിക്ഷിക്കപെടുകയെന്നാണ്. അല്ലാതെ നടിയോടുള്ള ആത്മാര്ഥതയോ സ്നേഹമോ അല്ലെന്നു പ്രകടമാണ്.
എന്തായാലും ജനപ്രിയ നായകനെ നായകനാക്കി ജനങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമയുടെ പ്രദർശനം അടുത്തു വരുന്നു. ശേഷം വെള്ളിത്തിരയിൽ.
ശുഭം

Join WhatsApp News
ലഹരി ലഹരി ലാസ്യ ലഹരി 2022-01-19 23:59:23
വാചാല വിജ്ഞാന വിദ്യ സാഗര ശ്രി.സുദീര്‍ താങ്കളുടെ തൂലിക ലഹരിയിലേക്ക് ശ്രദ്ധ തിരിക്കുക പഞ്ചാബിലെ അമൃസർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലഹരിമരുന്ന് വരുന്നതും ഉപയോഗിക്കുന്നതും കൊച്ചു കേരളത്തിലെ കൊച്ചിയിലാണ് " പറഞ്ഞത് എക്സ്സൈസ് കമ്മീഷണരായിരുന്ന ഹൃഷിരാജ് സിംഗ്. ഇത് തന്നെ കൊച്ചി DCP യും 2021 ഇൽ പറഞ്ഞു. പഞ്ചാബ് അതിർത്തി സംസ്ഥാനമാണ്. അഫ്‌ഘാനിസ്ഥാനിൽനിന്നുള്ള മരുന്ന് പാകിസ്ഥാൻ വഴി അവിടെ എത്തിക്കാൻ എളുപ്പമാണ്. എന്നാൽ തൊട്ടടുത്ത ഗുജറാത്തിനുപകരം ആയിരം മയിൽ അകലെയുള്ള കേരളത്തിൽ അതെന്തുകൊണ്ട് ഈ വിഷം വലിയതോതിൽ വരുന്നു ? ഇവിടെ കച്ചവടം നടത്താൻ ഏറ്റവും അനുകൂലമായ സാഹചര്യം ഉണ്ടെന്ന് അവർ മനസസ്സിലാക്കുന്നതുകൊണ്ടല്ലേ? കേരളീയർ ഇതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ്- ശ്രി സുദീര്‍! താങ്കള്‍ ഇതിനെക്കുറിച്ച്‌ എഴുതുക -വിദ്യാധരന്‍
Vayanakkaran 2022-01-20 00:47:56
വിധി പറയുന്ന ന്യാധിപനു വേണ്ടത് തെളിവുകളാണ്. തെളിവില്ലാത്ത ഒരു കാര്യവും കോടതിയിൽ അംഗീകരിക്കപ്പെടുകയില്ല. അതു കൊണ്ടാണ് ഇരയ്ക്കു നീതി ലഭിക്കാതെ പോയത്. അതിനു വിലപിച്ചിട്ടു കാര്യമില്ല. അല്ല, ഒരു സംശയം. ഈ ജഡ്ജിയുടേയും വക്കീലിന്റെയും ഒക്കെ അച്ഛൻ ആരാണെന്നു ചോദിച്ചാൽ അവരൊക്കെ ഉടനെ കൃത്യമായി തന്നെ ഉത്തരം പറയും. പക്ഷേ അതിന് എന്ത് തെളിവാണുള്ളത്? അമ്മ ചൂണ്ടിക്കാണിച്ചിട്ട് "ഇതാണ് നിന്റെ അച്ഛൻ" എന്നു പറഞ്ഞതുകൊണ്ടു മാത്രം അവർ വിശ്വസിക്കുന്നു. കാരണം അതിനു തെളിവുണ്ടാകയില്ല. 'രഹസ്യത്തിൽ നീ സൃഷ്ടിക്കപ്പെട്ടു' എന്ന് ബൈബിളിൽ പോലും പറയുന്നുണ്ടല്ലോ. പിന്നെ ഈ കേസിൽ മാത്രം എന്തു തെളിവാണ് അവരൊക്കെ പ്രതീക്ഷിക്കിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
NINAN MATHULLAH 2022-01-20 03:09:12
What I don’t understand is why so many comment on Franco case and the injustice there. I don’t see this anguish in comment writers that justice is not done in most of the rape and murder and criminal cases going on in India. Christians are only around two percent of the population of India. Court cases and crime in any country is more or less according to population statistics. But we see comment writers and channel discussions and media focus mostly on issues related to minorities as in the case of blacks here. They close their eyes and make it dark when it comes to an issue in their religion or community. In Bishop Franco’s case if you read the judgment you will see why the judge thinks sex was with mutual consent and so state has no problem with it. Later their relationship became sour and that is the reason for the issue. Most of the other nuns had no problem in the Catholic Church. Men who want sex usually look for non-verbal communications to see who is more responsive. If the other person is not responsive most men will not take a chance. Once Chrystostum Thirumeni visited jail and talking to jailers he said the difference between you and us is that you didn’t learn to cover up your crime and we learned it. So you are in and we are out. How true it is! We all have committed crimes, if we were caught could have ended up in jail. Each time you break traffic rule it an offence against state. Do we get punished for all our offences? Is it possible to live a single day without breaking the law? I see more of racism and jealousy here rather than true thirst for justice.
vaayanakaaran 2022-01-20 13:06:31
ബഹുമാന്യ റെവ. മാത്തുള്ള - താങ്കൾ എവിടെയാണ് ഈ ലേഖനത്തിലും വായനക്കാരുടെ അഭിപ്രായങ്ങളിലും എവിടെയാണ് റേസിസവും ജലസിയും. സുധീർ എഴുതിയത് മൂന്ന് തരം വിധിയെപ്പറ്റിയാണ്. കമന്റ് ചെയ്തവരും എഴുതിയത് കോടതി എന്തിനു തെളിവുകൾ മാത്രം നോക്കുന്നു എന്നാണു. ബിഷപ്പിന്റെ വിധിയെപ്പറ്റി സൂചന കൊടുക്കുന്നതുകൊണ്ട് വിധി തെറ്റാണെന്നോ ബിഷപ്പ് ശിക്ഷിക്കപ്പെടണമെന്നോ ആരും പറയുന്നില്ല. ശ്രീമാൻ അന്തപ്പൻ പറഞ്ഞപോലെ ബഹുമാനപ്പെട്ട അങ്ങ് മതത്തോടുള്ള അമിതമായ സ്നേഹം മൂലം കമന്റുകളെ തെറ്റിദ്ധരിക്കയാണ്. മിശിഹാ തമ്പുരാൻ എല്ലാവര്ക്കും നന്മ കൈവരുത്തട്ടെ. കോടതിയിൽ പോയിട്ട് നീതി കിട്ടിയവർ കുറവാണെന്നു പൊതു വിശ്വാസമെല്ലെ നമ്മൾ കാണേണ്ടത്.
Ninan Mathullah 2022-01-20 13:52:23
I don’t blame Vaayanakkaran for the conscience pricking you and you had to respond to my comment. What I said is just as Jesus said those who have no sin let them throw the first stone. We all have committed crimes or people we identify with as our own (family, religion or race) but take it very light and when others do it is very serious. I agree with Anthappan that we look at most things through our own self interest.
Sudhir Panikkaveetil 2022-01-20 18:10:34
എന്റെ ലേഖനത്തോട് പ്രതികരിച്ച എല്ലാവര്ക്കും നന്ദി. ശ്രീ മാത്തുള്ള ജി - ആദ്യമായി താങ്കൾ പേര് വച്ച് പ്രതികരിച്ചതിന് നന്ദി. എന്റെ ലേഖനത്തിൽ വർഗീയതയും വൈരാഗ്യവും ഇല്ല എന്ന് താങ്കളോട് പറയേണ്ടി വരുന്നത് കഷ്ടമാണ്. ലേഖനം എല്ലാവര്ക്കും വായിക്കാമല്ലോ. ജനവിധി പോലെയല്ല കോടതി വിധി എന്ന് പറയാൻ ബിഷപ്പിന്റെയും വിധി കാത്തിരിക്കുന്ന ദിലീപിന്റെയും ഉദാഹരണങ്ങൾ കാണിക്കുമ്പോൾ അതിൽ എവിടെ വർഗീയത. ബിഷപ് കൃസ്തുമതവിശ്വാസിയായതുകൊണ്ട് അദ്ദേഹത്തെപ്പറ്റി എഴുതിയാൽ വർഗീയതയാകുമോ. അത്തരത്തിൽ എഴുതിയാൽ ആകുമായിരിക്കും. അങ്ങനെയെങ്കിൽ ദിലീപ്പ് ഹിന്ദുവല്ല. അദ്ദേഹത്തെയും ഉൾപ്പെടുത്തിയിരുന്നല്ലോ. എന്തിനാണ് ജാതിയും മതവും പറയുന്നത് ? ലേഖനത്തിന്റെ വിഷയത്തിൽ നിന്നും മാറിപ്പോകുന്നത് എന്തിനാണ്.? ഇവിടെ വായനക്കാർ കുറവായതുകൊണ്ട് നിങ്ങൾക്ക് എന്തും പറയാമെന്നും മനസ്സിലാക്കുന്നു. ഞാൻ മനസാ വാചാ കർമ്മണാ വിചാരിക്കാത്ത കാര്യം മതം മൂലം മാറ്റി ചിന്തിച്ചു എഴുതിയത് സങ്കടകരമായി പ്രിയപ്പെട്ട . മാത്തുള്ള സാർ. ലേഖനത്തിൽ ഒരിടത്തും മതം പറയുന്നില്ല. ബിഷപ്പിന്റെ വിവരം എല്ലാ മാധ്യമങ്ങളിലും വന്നതാണ്. ഞാൻ create ചെയ്തതല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക