Image

ന്യൂയോര്‍ക്കില്‍ വെടിവെച്ചു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 2 മരണം

പി പി ചെറിയാന്‍ Published on 22 January, 2022
ന്യൂയോര്‍ക്കില്‍ വെടിവെച്ചു  പോലീസ് ഓഫീസര്‍  ഉള്‍പ്പെടെ 2 മരണം

ന്യൂയോര്‍ക്ക്: അമ്മയുമായി വഴക്ക് നടക്കുന്നു എന്നറിഞ്ഞു എത്തിചേര്‍ന്ന മൂന്നു പോലീസ് ഓഫീസര്‍മാരെ പതിയിരുന്നാക്രമിച്ചതിനെ തുടര്‍ന്ന് രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു. ഒരാൾ മരിച്ചു.   പ്രതിയെന്ന സംശയിക്കുന്നയാളും  കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ നടക്കുന്ന രണ്ടാമത്തെ പതിയിരുന്നാക്രമണമാണിത്.

ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു സംഭവം.  ആറു നില അപ്പോര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. അവിടെ താമസിച്ചിരുന്ന മാതാവാണ് വീട്ടില്‍ ബഹളം നടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പോലീസിനോടു ഒരു മകന്‍ പുറകിലെ മുറിയില്‍ ഉണ്ടെന്ന് പറഞ്ഞതനുസരിച്ചു ഹാള്‍വേയിലൂടെ പുറകിലെ ബഡ്‌റൂമിനു മുമ്പില്‍ എത്തിചേര്‍ന്ന പോലീസിനു നേരെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.

രണ്ടു പോലീസുക്കാര്‍ക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരും മരിച്ചതായി രാത്രി 7 വളരെ വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് പോലീസ് കമ്മീഷ്ണര്‍ കീച്ചന്റ്‌ സ്യൂവെല്‍ (Keechant Swell) അറിയിചിരുന്നു. പിന്നീടത് തിരുത്തി മരണം ഒരാൾ എന്നാക്കി.

മൂന്നാമത്തെ പോലീസ് തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് പ്രതിയും കൊല്ലപ്പെട്ടു. 47 വയസ്സുള്ള ലഷോണ്‍ മെക്ക്‌നിലാണ് കൊല്ലപ്പെട്ടത്.

വെടിയേറ്റു കൊല്ലപ്പെട്ടതു 22 വയസ്സുള്ള ഓഫീസര്‍ ജേസൺ റിവേഴ്‌സ് ആണ്.  വിൽബർട്ട് മോറ ആശുപത്രിയിൽ ജീവന് വേണ്ടി പൊരുതുന്നു.

പോലീസ് വിരുദ്ധനാണ് അക്രമി. ഭക്ഷണത്തെച്ചൊല്ലി ആയിരുന്നു വഴക്ക്. അക്രമി വെജിറ്റേറിയനായിരുന്നു 

ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക്ക് ആംസംഡ് അപലപിച്ചു.

Join WhatsApp News
Parackel 2022-01-22 17:42:00
ABC report says only one officer died. 2nd one is in the hospital. Please correct.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക