Image

തിരുവനന്തപുരത്തെ കടത്തിവെട്ടി എറണാകുളം മുന്നില്‍; ജില്ലയില്‍ എണ്ണായിരത്തിന് മുകളില്‍ രോഗികള്‍

Published on 22 January, 2022
തിരുവനന്തപുരത്തെ കടത്തിവെട്ടി എറണാകുളം മുന്നില്‍; ജില്ലയില്‍ എണ്ണായിരത്തിന് മുകളില്‍ രോഗികള്‍

തിരുവനന്തപുരം: ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ എറണാകുളം ജില്ലയില്‍. എണ്ണായിരത്തിന് മുകളിലാണ് എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. തിരുവനന്തപുരത്ത് എഴായിരത്തിന് മുകളിലും തൃശൂരില്‍ അയ്യായിരത്തിലന് മുകളിലുമാണ് രോഗികള്‍. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുകയാണ്. 44.80 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക്. സംസ്ഥാനത്ത് ആകെ ഇന്ന് 45,136 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 

പ്രിതിദിന രോഗികള്‍ വീണ്ടും കൂടി; ഇന്ന് 45,136 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.80 ശതമാനം എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ക്കോട് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 62 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,739 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 443 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4163, കൊല്ലം 3080, പത്തനംതിട്ട 709, ആലപ്പുഴ 567, കോട്ടയം 1021, ഇടുക്കി 465, എറണാകുളം 3324, തൃശൂര്‍ 3041, പാലക്കാട് 687, മലപ്പുറം 720, കോഴിക്കോട് 1567, വയനാട് 824, കണ്ണൂര്‍ 1003, കാസര്‍ക്കോട് 153 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,227 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,97,971 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക