Image

കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'എല്‍മര്‍'

Published on 23 January, 2022
കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'എല്‍മര്‍'

ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ” എല്‍മര്‍ “. സിനിമ പൂര്‍ണമായി ഖത്തറില്‍ ആണ് ചിത്രീകരിച്ചത്.

നൂറിലധികംകുട്ടികളുംഅറുപത്തിയഞ്ചോളം ഖത്തര്‍ മലയാളി നടന്മാരും ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് സന്തോഷ് കീഴാറ്റൂര്‍ ആണ്.

രാജ് ഗോവിന്ദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേശ്വര്‍ ഗോവിന്ദന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ നരേഷന്‍ ചെയ്തിരിക്കുന്നത് ലാല്‍ജോസാണ് . പ്രവാസി കുട്ടികളുടെ കഥ ആണ് ചിത്രം പറയുന്നത്. ഗാനങ്ങള്‍ റഫീഖ്‌അഹമ്മദ്, സംഗീതംഅജയകുമാര്‍, . ഛായാഗ്രഹണം ജിസ്ബിന്‍സെബാസ്റ്റ്യന്‍. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക