Image

'കൂട്ടുവേഷങ്ങള്‍' എന്ന മികച്ച ഹ്രസ്വ ചിത്രത്തിന് മ്യൂണിക് പുരസ്‌കാരം

Published on 23 January, 2022
'കൂട്ടുവേഷങ്ങള്‍' എന്ന മികച്ച ഹ്രസ്വ ചിത്രത്തിന് മ്യൂണിക് പുരസ്‌കാരം

കൊച്ചി: രമേശ് വര്‍മ്മ സംവിധാനത്തിലൊരുക്കിയ 'കൂട്ടുവേഷങ്ങള്‍' എന്ന മികച്ച സം​ഗീത ഹ്രസ്വചിത്രത്തിന് മ്യൂണിക്ക് പുരസ്കാരം.നിരവധി വിദേശ സം​ഗീത ഹ്രസ്വചിത്രങ്ങളെ പിന്നിലാക്കിയാണ് ഈ പുരസ്കാര നേട്ടം കൈവരിച്ചത്.

പി കെ മുരളികൃഷ്ണന്‍റെ രചനയ്ക്ക് സജിത്ത് പള്ളിപ്പുറം സം​ഗീതം നല്‍കിയ 'രാവിനെ പ്രിയതരമാക്കിയ പ​ദത്തിന്‍റെ ദൃശ്യാവിഷ്കാരമാണിത്.

ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് സുനിലാല്‍ ചേര്‍ത്തലയാണ് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. ഫാക്‌ട് പത്മനാഭനും കോട്ടക്കല്‍ നന്ദകുമാരനുമാണ് ചിത്രത്തിലെ പ്രധാനവേഷത്തിലെത്തുന്നത്. ഉണ്ണികൃഷ്ണന്‍ യവനികയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.

കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ നാടക വിഭാഗത്തില്‍ അധ്യാപകനും നാടക-കഥകളി കലാകാരനും സംവിധായകനുമായ രമേശ് വര്‍മ്മ ബിഗ്ബി, ഉസ്താദ് ഹോട്ടല്‍, നിരവധി വിദേശ ഫെസ്റ്റിവലുകളില്‍ ശ്രദ്ധേയമായ 137 ഓഡിഷന്‍ അവരാഹാം യാക്കൂബ് തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്തും ശ്രദ്ധേയനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക