Image

ധീരനാര്; വില്ലനാര്; ഭീരുവാര്? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 03 March, 2022
ധീരനാര്; വില്ലനാര്; ഭീരുവാര്? (ലേഖനം: സാം നിലമ്പള്ളില്‍)

ഒരു മഹായുദ്ധത്തെ ഭയപ്പെടുകയാണ് ലോകമിപ്പോള്‍.. മാരകായുധങ്ങള്‍ കൈവശമുള്ള ഒരു ഭ്രാന്തന്‍ തെരുവിലിറങ്ങി സമാധാനകാംക്ഷകളെ വെല്ലുവിളിക്കുമ്പോള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. കാരണങ്ങളൊന്നും ഇല്ലാതെതന്നെ സാധാരണജീവിതം നയിക്കുന്ന ഉക്രേനിയന്‍ ജനതയുടെ മേല്‍ യുദ്ധം അടിച്ചേല്‍പിച്ച പുടിനെന്ന സ്വേശ്ചാധിപതിയാണിവിടെ വില്ലന്‍വേഷം കെട്ടിയിരിക്കുന്നത്. സ്വതന്ത്ര രാജ്യമായ ഉക്രേനിന് തങ്ങളുടെ കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള അവകാശത്തെയാണ് പുടിന്‍ വെല്ലുവിളിക്കുന്നത്.   നേറ്റോയില്‍ ചേരണോ, യൂറോപ്യന്‍ യൂണിയനില്‍ ചേരണോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം ഉക്രേനിനുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ റഷ്യക്ക് എന്തവകാശം?

ലോകത്തിലെ രണ്ടാം സൈനികശക്തിയായ റഷ്യയെന്തിന് നേറ്റോയെ ഭയപ്പെടണം. നേറ്റോയോ അമേരിക്കയോ റഷ്യയെ ആക്രമിക്കാന്‍ ധൈര്യപ്പെടില്ല, അതൊരിക്കലും ഉണ്ടാവുകയുമില്ല. ഇപ്പോള്‍ പുടിന്‍ സ്വീകരിച്ചിരിക്കുന്ന സൈനികനടപടി തീര്‍ത്തും അനാവശ്യമാണ്, ധിക്കരപരമാണ്, ചട്ടമ്പിത്തരമാണ്. ഈ മനുഷ്യന്‍ തന്റെ ചെയ്തിക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിന് ഇയാള്‍ വിചാരണചെയ്യപ്പെടും. അല്ലെങ്കില്‍ ഹിറ്റലര്‍ ചെയ്തതുപോലെ സ്വയം ജീവനൊടുക്കും. ചരിത്രം  ആവര്‍ത്തിക്കപ്പെടും.

ഏതാനും ദിവസങ്ങള്‍കൊണ്ട് ലോകത്തിന്റെ ഹീറോ ആയിമാറിയ സെലന്‌സ്‌കിയെന്ന ഉക്രേനിയന്‍ പ്രസിഡണ്ട് തന്റെ ചെറുസൈന്യത്തെയും ജനങ്ങളുടെ ആത്മവീര്യത്തെയും ഉപയോഗിച്ചുകൊണ്ട് അതിക്രമിയെ നേരിടുന്നകാഴ്ച്ച ആവേശഭരിതമാണ്. ചുണ്ടെലി മദയാനയെ നേരിടുന്നതുപോലെയാണ് ഉക്രനിന്റെ ചെറുപ്പുനില്‍പ്. വെറളിപിടിച്ച മദയാന പരിഭ്രമിച്ച് പിന്നോക്കം വലിയുന്നതുകാണുമ്പോള്‍ കയ്യടിക്കാതിരിക്കാന്‍ സാധ്യമല്ല. ലോകംമൊത്തം ചുണ്ടെലിയുടെ പിന്നില്‍ അണിനിരക്കുന്നു. ആ ചുണ്ടെലിയാണ് ഉക്രേനിയന്‍ നേതാവ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി.. യുദ്ധംതുടങ്ങിയപ്പോള്‍ എല്ലാവരും വിചാരിച്ചത് അദ്ദേഹം ജീവനുംകൊണ്ട് ഓടിയൊളിക്കുമെന്നാണ്. തന്റെ ജനതയെവിട്ട് താനെങ്ങോട്ടുംപോകില്ലെന്നും അവസാനശ്വാസം നിലക്കുംവരെ ശത്രുവിനെതിരെ പോരാടുമെന്നും അദ്ദേഹം ലോകത്തോട് പറഞ്ഞു. ഇതുകേട്ട് ഭയന്നത് പുടിനും ലജ്ഞിച്ചത് ബൈഡനുമാണ്. വന്‍ശക്തിക്കുമുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ സെലന്‍സ്‌കിക്ക് ആകില്ലായിരിക്കാം. നാല്‍പത് മൈല്‍ നീളത്തിലുള്ള റഷ്യന്‍ സൈനികവ്യൂഹം ഉക്രേനിനുനേരെ വരുന്നുണ്ടെന്നാണ് വാര്‍ത്ത. ഒരുചെറുരാജ്യത്തിനുനേരെ ഇത്രയധികം സൈന്യത്തെ വിന്യസിക്കണമെങ്കില്‍ പുടിന്‍ എത്രത്തോളം ഭയചികിതനായിരിക്കുന്നു. ഒരുപക്ഷേ, റഷ്യന്‍ വന്‍പടക്കുമുന്‍പില്‍ ഉക്രേന്‍ പരാജയപ്പെട്ടേക്കാം., സെലന്‍സ്‌കി വധിക്കപ്പെട്ടേക്കാം. ലോകം അദ്ദേഹത്തെ വീരപുരുഷനായി എല്ലാകാലത്തും വാഴ്ത്തും. ഭീരു ആയിരംവട്ടം അവന്റെ ജീവിതത്തില്‍ മരിക്കുന്നു, എന്നാല്‍ ധീരന്‍ ഒരിക്കലേ മരിക്കുന്നുള്ളു. ഭീരുവായി ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് ധീരനായി മരിക്കുന്നത്. 

ലോകത്തിന്റെ കണ്‍മുന്‍പില്‍ പുടിന്റെവേഷം വില്ലന്റേതാണ്. ഏതാനും മണിക്കൂര്‍കൊണ്ട് ഉക്രേനിനെ കീഴ്‌പ്പെടുത്താമെന്നു വിചാരിച്ച് കച്ചകെട്ടിയിറങ്ങിയ അയാള്‍ ചക്രശ്വാസംവലിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഈയുദ്ധത്തില്‍ അയാള്‍ വിജയിക്കത്തില്ലെന്ന് തീര്‍ത്തുപറയാം. ഒരു ഏകാധിപതിയും യുദ്ധക്കൊതിയനും അന്തിമമായി വിജയിച്ച ചരിത്രമില്ല. വീരശൂരപരാക്രമിയായിരുന്ന ഹിറ്റലറുടെ അന്ത്യം ചരിത്രത്തിലുണ്ട്.  അയാളുടെ കൂട്ടുകാരന്‍ മുസോളിനിയെ സ്വന്തംനാട്ടുകാര്‍ തലകീഴായി കെട്ടിത്തൂക്കി ചാട്ടവാറിന് അടിച്ചാണ് കൊലപ്പെടുത്തിയത്. സദാം ഹുസൈന്റേയും ഗദ്ദാഫിയുടേയും അന്ത്യം നമ്മുടെ കണ്‍മുന്‍പിലുണ്ട്. പുടിനെ റഷ്യാക്കാര്‍തന്നെ വകവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അത് ഇന്നോ നാളെയോ എന്നേ കാണേണ്ടതുള്ളു.

അമേരിക്കന്‍ പൗരന്മാരായ നമ്മള്‍ക്ക് ഈരാജ്യം വിജയിച്ചുകാണണമെന്നാണ് ആഗ്രഹം. ജനാധിപത്യത്തിനും പൗരസ്വാതന്ത്രത്തിനും വിലകല്‍പിക്കുന്ന അമേരിക്ക ലോകപോലീസായിതന്നെ നിലകൊള്ളണം.. മറ്റുരാജ്യങ്ങളില്‍ നടമാടുന്ന അനീതിക്കും അക്രമത്തിനുമെതിരെ പോരാടാന്‍ സ്വന്തം പൗരന്മാരെ ബലികഴിച്ചിട്ടുള്ള രാജ്യമാണിത്. ജോര്‍ജ്ജ് വാഷിങ്ങടനെപ്പോലെയും ഏബ്രഹാം ലിങ്കണേപ്പോലെയുമുള്ള മഹാന്മാര്‍ ഭരിച്ചിരുന്ന രാജ്യം. ഈരാജ്യം എന്നും സമ്പന്നവും ശക്തവും ആയിരിക്കുന്നതാണ് കുടിയേറ്റക്കാരയ നമ്മള്‍ക്കും നമ്മുടെ മക്കള്‍ക്കും നല്ലത്. ഈരാജ്യം ക്ഷയിക്കുന്നത് നമ്മുടെ മക്കള്‍ക്ക് അഭികാമ്യമല്ല. ഇവിടെ നമ്മള്‍, കടിയേറ്റക്കാര്‍, അല്പം സ്വാര്‍ത്ഥമതികളാകുന്നതില്‍ അഭിമാനം കൊള്ളുന്നു.

അമേരിക്കക്ക് ശക്തനായ പ്രസിഡണ്ട് ഉണ്ടായികാണാനാണ് നിങ്ങളും ഞാനും ഇഷ്ടപ്പെടുന്നത്. ശക്തനായ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനതക്ക് ആകട്ടെയെന്ന് ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഭീരുവായ ഒരുപ്രസിഡണ്ടാണ് ഇപ്പോള്‍ അമേരിക്കക്കുള്ളത്. ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം സാധുവായ മനുഷ്യനാണ്., നല്ലവനാണ്., സത്യസന്ധനാണ്. അമേരിക്കയുടെ പ്രസിഡണ്ടാകാന്‍ യോഗ്യനല്ല. അമേരിക്കന്‍ പ്രസിഡണ്ട് ബലഹീനനാണ് എന്ന് മനസിലാക്കിയതുകൊണ്ടാണ് പുട്ടിന്‍ ധൈര്യപൂര്‍വ്വം യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടത്. ഇത്രനാളും കാണിക്കാത്ത ധെര്യം ഇപ്പോളെങ്ങനെ പുടിന് കിട്ടിയെന്ന് ആലോചിക്കുമ്പോളാണ് വിരല്‍ ബൈഡനിലേക്ക് ചൂണ്ടുന്നത്. സ്റ്റേറ്റ് ഓഫ് ദി യൂണിയനില്‍ ശബ്ദമുയര്‍ത്തിയതുകൊണ്ട് അക്രമി വിരളുകയില്ല. ഉക്രനിനെ ആക്രമിച്ചാല്‍ അമേരിക്ക കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ പുടില്‍ വാലുമടക്കിയേനെ. ഇനിയിപ്പോള്‍ ചൈന തായ്‌വാനെ ആക്രമിച്ചാലും ഇതുതന്നെയായ്രിക്കും സംഭവിക്കുന്നത്. ബൈഡന്റെ ഭരണകാലഘട്ടത്തില്‍ അത് സംഭവിക്കാനുള്ള സാധ്യത വളരെയധികമാണ്. തായ്‌വാനെ സഹായിക്കാന്‍ അമേരിക്കയുണ്ടാവില്ല. നിങ്ങളുടെ സുരക്ഷ നിങ്ങളുടേതുമാത്രമാണ്.

സാം നിലമ്പള്ളില്‍.

 

 

Join WhatsApp News
മാർട്ടിൻ വിറങ്ങോലിൽ 2022-03-03 03:20:35
വിദൂഷക വേഷമാടി ആളുകളെ ചിരിപ്പിച്ചുനടന്ന ഒരു നടൻ, ലോകത്തിന്റെ ആദരവ് ഏറ്റു വാങ്ങി ആക്രമിക്കപ്പെടുന്ന രാജ്യത്തിൻറെ പ്രസിഡന്റായി ശോഭിക്കുന്നു; അതേ സമയം വേറൊരിടത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾ, കോമാളി വർത്തമാനങ്ങളാൽ ജനങ്ങളുടെ മുന്നിൽ അപഹാസ്യനാകുന്നു.
രമേഷ് പൊയ്കയിൽ 2022-03-06 16:28:21
നിങ്ങടെ നാട്ടിൽ ഗ്യാസിന് വില ഏഴായോ, ഞങ്ങടെ നാട്ടിൽ ഗ്യാസിന് വില അഞ്ചായി... ചൈനാ ജോ ഉറങ്ങിയെഴുന്നേറ്റാലും ഒന്നും ചെയ്യാൻ പോകുന്നില്ല.
Suresh 2022-03-06 17:52:23
പൊട്ടകുളത്തിൽ പുളവൻ ഫണീന്ദ്രൻ . പൂട്ടിൻ ഒരു അപാര ജീനിയസ് ആണെന്നും അവൻ യുദ്ധം ചെയ്യാൻ കാരണം തന്നെപ്പോലെ ജനങ്ങളെ വഞ്ചിച്ചും, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും ബൈബിൾ തല തിരിച്ചുപിടിച്ചു അമേരിക്കയിലെ ബുദ്ധിശൂന്യരുടെ ഹൃദയം മോഷ്‌ടിച്ചവനുമായവനേ തോൽപ്പിച്ചതാണ് എന്ന് ഡംബൻ പറഞ്ഞപ്പോൾ, ഫോക്സിന്റെ ഇൻഗ്രാം, അയാളെ ആട്ടി പുറത്താക്കി ക്യാമറ , പെന്റഗൺ ബ്രീഫിംഗിലേക്ക് തിരിച്ചു . നിരാശനായ ടിവി ഓൺ ചെയ്‍തപ്പോൾ, പെൻസ് പറയുന്ന 'പൂട്ടിന്റെ വക്താക്കൾക്ക് ' റിപ്പബ്ലിക്കൻ പാർട്ടിയിൽ യാതൊരു സ്ഥാനവും ഇല്ല എന്ന് . തുടർന്ന് കേൾക്കുന്നു അമേരിക്കൻ ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിച്ചതിനുള്ള തെളിവ് ജനുവരി സിക്സ് കമ്മറ്റിക്ക് കിട്ടിയിട്ടുണ്ട് എന്നും, ക്രിമിനൽ കെയിസിന് , ഡീ ഓ ജെയിലേക്ക് റെഫർ ചെയ്യാൻ സാധ്യത ഉണ്ടെന്നും . നാറിയവനെ ചുമന്നാൽ ചുമന്നവനെ നാറും എന്ന് മനസിലാക്കിയ മിക്ക റിപ്പബ്ലിക്കനും ട്രൂമ്പ്ലിക്കൻ പാർട്ടിയിൽ നിന്നും കൂട്ട പലായനം നടത്തുകയാണ്. എങ്കിലും പൊട്ട് പൊയ്കയിൽ താമസിക്കുന്ന പുളവനും , ബൂബിയും തന്റെ നേതാവ് ജേതാവായി വരുമെന്നുള്ള പ്രതീക്ഷയോടെ ഇമലയാളി പ്രതികരണ കോളതുപ്പി വൃത്തികേടാക്കി കൊണ്ടിരിക്കുകയാണ് . ജോണും, സാമും, ജോയിസും ഒക്കെ നീന്തി അക്കരെ കയറി എങ്കിലും പൊയ്കയിൽ കിടന്ന് പുളവൻ ഫണീന്ദ്രന്റെ വീറോടെ ചീറ്റുകയാണ്. എടാ അത്താഴം മുടക്കി പൊയ്ക വറ്റിച്ചു നിന്നെ തൂക്കി എടുക്കാൻ സമയമായി - നിന്നെക്കാളും വലിയ പാമ്പിനെ ഞാൻ പിടിച്ചിരിക്കുന്നു . വാവാ മോനെ
Remy 2022-03-06 21:09:47
ചില അവന്മാർ റെമി മാർട്ടിൻ അടിച്ചുകഴിഞ്ഞാൽ പിന്നെ കുരയ്ക്കാൻ തുടങ്ങും. അത് ആരെക്കണ്ടാലും കുരയ്ക്കും . അത് ആരായാലും വേണ്ടില്ല. വിദൂഷകന്മാർക്കും ജീവിക്കണ്ടേ ? അത് എന്തായാലും വേണ്ടില്ല ; കുരയ്ക്കണം . ഇവനുണ്ടോ പ്രസിഡണ്ടെന്നോ പ്രധാനമന്ത്രിയെന്നോ . വെള്ളം അടിച്ചുകഴിഞ്ഞാൽ ഇവനറിയുന്നുണ്ടോ ഇവനും ഒരു വിദൂഷകൻ മാറുകയാണെന്ന് . നിറഞ്ഞാടാടാ കണ്ണാ . ഞങ്ങൾ ഒന്നു കാണട്ടെ. നിന്റ ജെഇഇ ഇത്തമൊക്കെ ഇങ്ങനെ തീരുകയേ ഉള്ളു . നിനക്കൊന്നും ഒരു പുരോഗമനവും കാണുന്നില്ല .
പൊറിഞ്ചു 2022-03-07 03:49:01
എടാ മോനെ രമേഷേ നിനക്ക് ഗ്യാസ് ഞാൻ ഫ്രീ ആയി തരാം. ഒരു വലിയ കുറ്റി കൊണ്ടുപോരു മുഴുവനും നിറച്ചു തരാം. ഗ്യാസ്ട്രബിൾ കൊണ്ട് ഉറങ്ങനെ പറ്റുന്നില്ല. അങ്ങെങ്കിലും ആർക്കെങ്കിലും ഉപകാരം ഉണ്ടാകട്ടെ
ജെയിംസ് ഇരുമ്പനം 2022-03-07 14:32:31
മേലനങ്ങി പണിയെടുത്താൽ ഗ്യാസ് ഉണ്ടാകില്ല, വെറുതെയിരുന്ന് തിന്നുമ്പോളാണ് എല്ലിന്റെ ഇടയിൽ വറ്റ്‌ കുത്തിയിട്ട് ഓരോന്ന് എഴുതണം എന്ന് തോന്നുക. അതാണ് പൊറിഞ്ചുവേ പ്രശ്‌നം!! രാവിലെ മുതൽ കോതക്ക് പാട്ടായി ട്രംപിനേയും കുറ്റം പറഞ്ഞു നടക്കാതെ വല്ല പണിയും ചെയ്തു ജീവിക്കൂ പൊറിഞ്ചു മകനേ, അങ്ങനെ സ്വയം രക്ഷ നേടൂ...
റവ. പോത്തച്ചൻ 2022-03-07 15:11:08
രമേഷിനെ മുട്ടിയപ്പോൾ ജെയിംസിന് കൊണ്ട് . കോലേത്ത് രാമകൃഷ്ണ നമ്പൂതിരിയുടെ അടി പൂജ ഇല്ലാതെ ഈ ഭൂതങ്ങൾ വിട്ടുമാറില്ല. എല്ലാത്തിനേം ഓടിച്ചു പൂട്ടിന്റെ ദേഹത്തോ ട്രംപിന്റെ ദേഹത്തോ കയറ്റണം . അവർ കർത്താവ് ഭൂതങ്ങളെ പന്നിക്കൂട്ടത്തിലേക്ക് കയറ്റി കടലിൽ ചാടിച്ചു കൊന്നതുപോലെ ബ്ലാക്ക് സിയിൽ ചാടി മരിക്കട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക