Image

മാസ്‌ക്ക് മാന്‍ഡേറ്റ് 15 ദിവസത്തേക്കു നീട്ടിയതായി സി.ഡി.സി

പി പി ചെറിയാന്‍ Published on 14 April, 2022
മാസ്‌ക്ക് മാന്‍ഡേറ്റ് 15 ദിവസത്തേക്കു നീട്ടിയതായി സി.ഡി.സി

വാഷിംഗ്ടണ്‍  :  കഴിഞ്ഞ ഏഴു ദിവസമായി അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാസ്‌ക്ക് മാന്‍ഡേറ്റ് മേയ് 3 വരെ നീട്ടിയതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യല്‍ ഔദ്യോഗികമായി അറിയിച്ചു. 

ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏപ്രില്‍ 13 ബുധനാഴ്ചയാണു സിഡിസി പുറത്തുവിട്ടത്. 

വിമാനത്തിലും ട്രെയ്‌നിലും ബസുകളിലുംസഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. 

ഈ ആഴ്ച ആദ്യം തിങ്കളാഴ്ച യുഎസില്‍ 30,500 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച മുമ്പുള്ളതിനേക്കാള്‍ 21% വര്‍ദ്ധനവാണിത് . ഒമിക്രോണ്‍ കോറോണ വൈറസ് വേരിയന്റ് പ്രത്യേകിച്ച് ബിഎ2 സബ് വേരിയന്റായാണ് 85 ശതമാനവും  സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഒമിക്രോണ്‍ വ്യാപനം സിഡിസി സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും മാസ്‌ക്ക് മാന്‍ഡേറ്റ്  നീട്ടണമോ എന്നു പിന്നീട് തീരുമാനിക്കും. ഇന്നത്തെ മാസ്‌ക്ക് മാന്‍ഡേറ്റ് തീരുമാനത്തോടെ അഞ്ചാം തവണയാണു ഫെഡറല്‍ മാസ്‌ക്ക് മാന്‍ഡേറ്റ് നീട്ടി കൊണ്ടു ഉത്തരവുണ്ടാകുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ഇരുപതോളം സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ ഫെഡറല്‍ മാസ്‌ക്ക് മാന്‍ഡേറ്റിനെ ചോദ്യം ചെയ്തു കോടതിയില്‍ എത്തിയിട്ടുണ്ട്. 2020 മേയ് മാസമാണു പല വിമാനസര്‍വീസുകളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതിനു തീരുമാനിച്ചത്. കോവിഡ് കേസുകള്‍ പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല എന്നു മാത്രമല്ല ഓരോ ദിവസവും വര്‍ദ്ധിച്ചു  വരുന്നുവെന്നത് ആശങ്കയുളവാക്കുന്നു.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക