Image

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൈഡന്‍ 

പി പി ചെറിയാന്‍ Published on 20 April, 2022
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൈഡന്‍ 

ന്യുയോര്‍ക്ക് : 2024 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജോ ബൈഡന്‍ 

വാഷിംഗ്ടണ്‍ വെബ്സൈറ്റായ ദി ഹില്ലിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് .

മത്സരിക്കുന്നതിനുള്ള താല്പര്യം ബറാക്  ഒബാമയുമായി ബൈഡന്‍ പങ്കിട്ടതായും വെബ് സൈറ്റില്‍ പറയുന്നു .

ഈ മാസമാദ്യം എഫോര്‍ഡബിള്‍ കെയര്‍ ആക്ടിന്റെ പരിഷ്‌കരിച്ച നിയമങ്ങള്‍ ഒപ്പു വെക്കുന്ന ചടങ്ങില്‍ എത്തി ചേര്‍ന്ന ഒബാമയോടാണ് മത്സരിക്കുന്ന കാര്യം സൂചിപ്പിച്ചതെന്നും വ്യക്തമല്ല . ബൈഡന്റെ പല സ്റ്റേറ്റ്‌മെന്റുകളിലും വീണ്ടും മത്സരിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത് . താന്‍ മത്സരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നതായും ബൈഡന്‍ സൈറ്റില്‍ കുറിച്ചിട്ടുണ്ട് .

അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി ഇതിനകം തന്നെ ബൈഡന് ലഭിച്ചിട്ടുണ്ട് . രണ്ടാം വട്ടവും മത്സരിച്ചു വിജയിക്കുകയാണെങ്കില്‍ ബൈഡന് 82 വയസ്സാകും . 78 വയസ്സിലായിരുന്നു ആദ്യം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് .

യുക്രെയിന്‍ - റഷ്യന്‍ അധിനിവേശം , കൊറോണ വൈറസ് , അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം , അനിയന്ത്രിതമായ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ ബൈഡന്റെ ജനകീയ പിന്തുണക്ക്  മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട് . ബൈഡന്‍ മത്സരിക്കുകയാണെങ്കില്‍ വൈസ് പ്രസിഡന്റായി വീണ്ടും കമല ഹാരിസിനെ തന്നെ തിരഞ്ഞെടുക്കുമെന്നും ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .

പി പി ചെറിയാന്‍

Join WhatsApp News
Boby Varghese 2022-04-20 13:25:38
Thank you, thank you Biden. You must run. I know you cannot run. So just walk. You are a gift, God is giving, to the Republicans. The economic troubles, our country is experiencing is self-inflicted. You asked for this inflation. This inflation will steer our country deep into a recession. You can steer the Democrats deep into the sewer. Run Biden run.
ചക്കിക്കൊത്തൊരു ശങ്കരൻ 2022-04-21 01:21:25
ജിമ്മി കാർട്ടർ നല്ല മനുഷ്യനായിരുന്നു, എന്നാൽ അമേരിക്കയുടെ വിദേശ നയം ആകെ പാളി ലോകത്തിന്റെയ് മുമ്പിൽ ഏറ്റവും നാണം കെട്ട ഒരു കാല ഘട്ടവും അതായിരിക്കാം. എന്നാൽ അദ്ദേഹം ഭരണത്തിൽ ഒരു മുന്പരിചയവും ഇല്ലായിരുന്ന കടലകൃഷിക്കാരൻ ആയിരുന്നു എന്നു ക്ഷമിക്കാം . ഇദ്ദേഹം അതും മറികടക്കുമെന്നാണ് നിരീക്ഷകർ മുന്നറിയുപ്പ് നൽകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക