Image

അമ്മസ്നേഹം.. (കവിത: സോയ നായർ, ഫിലാഡൽഫിയ)

Published on 07 May, 2022
അമ്മസ്നേഹം.. (കവിത: സോയ നായർ, ഫിലാഡൽഫിയ)

പേറ്റുനോവിന്റെ നൊമ്പരം പേറി

ഭൂജാതയാക്കി എന്നെയീ

ഭൂവിൽ.

അന്ന് കൺകളിൽ 

നിന്നും ചിതറീ

ആനന്ദത്തിന്റെ പൊന്മണിമുത്തുകൾ.

 

താരാട്ടു പാടിയ രാവുകളെത്ര

അമ്മകൂടെക്കളിച്ച 

പകലുകളെത്ര.

ഉറക്കമിളച്ചെന്നെ ആവോളം

സ്നേഹിച്ച 

വാൽസല്യത്തിൻ നിറകുടമമ്മ.

 

അന്ന് ചുരന്നൊരാ അമ്മിഞ്ഞപ്പാലി

അമ്മ മറന്നതോ അമ്മയെത്തന്നെ.

ഒച്ച വച്ചും ശാസിച്ചുമൊപ്പമെൻ

നിഴലുപോലെ നടന്നതുമമ്മ.

 

പാട്ടുപാടാൻ പഠിപ്പിച്ചതമ്മ,

നല്ല കൂട്ടുകൂടാൻ പറഞ്ഞതുമമ്മ,

നന്മ തൻ തിരി തെളിയിച്ചതമ്മ,

നല്ലപാഠം ചൊല്ലി തന്നതുമമ്മ.

 

മനമിടറിടും  നേരത്തുമമ്മ

സാന്ത്വനത്തിന്റെ സ്പർശമായ്‌ ചാരെ

ദൂരെയെങ്കിലും എന്നുമെന്നെന്നും 

മനസ്സ്‌ കൊണ്ടെന്റെ കൂടെയുണ്ടമ്.

 

മറന്നീടരുത്‌ അമ്മതൻ പുണ്യം

തൊഴുതിടേണം അമ്മയെ എന്നെന്നും

അമ്മ തന്നത്‌ അമ്മ തൻജീവിതം

അമ്മയായപ്പോഴറിയുന്നു ഞാനത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക