Image

ഇതാണോ മതേതരത്വം? പ്രതികരിക്കാൻ ഭയക്കുന്ന നേതാക്കന്മാർ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 35)

Published on 12 May, 2022
ഇതാണോ മതേതരത്വം? പ്രതികരിക്കാൻ ഭയക്കുന്ന നേതാക്കന്മാർ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 35)

മലപ്പുറത്തൊരു മുസ്ലിം പെൺകുട്ടി പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയതിന് സമസ്‌ത ആ പെൺകുട്ടിക്ക് പൊതുജന സമക്ഷം ഒരു അവാർഡ് നൽകി ആദരിക്കാൻ സംഘാടകർ തീരുമാനിച്ചു. ആ കുടുംബത്തെ വിവരം അറിയിച്ചതനുസരിച്ച്‌ ആ പെൺകുട്ടി മാതാപിതാക്കളോടൊപ്പം ആ സമ്മേളനത്തിൽ ഹാജരായി. ആ കുട്ടിയുടെ പേര് വിളിച്ചപ്പോൾ അവൾ ആ സ്റ്റേജിലേക്ക് നടന്നു കയറി ആ അവാർഡ് സ്വീകരിച്ചു താഴേക്കിറങ്ങി. 16 വയസ്സ് മാത്രം പ്രായമുള്ള ആ പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും അഭിമാനപുളകിതമായ നിമിഷം.  

അപ്പോഴാണ് ആ സ്റ്റേജിൽ നിന്ന സമസ്തയുടെ ഒരു മുതിർന്ന നേതാവിന് അവിടെ നടന്ന ചടങ്ങു യാതൊരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതും അക്ഷന്തവ്യമായ അപരാധവുമാണെന്നു മനസിലായത്. ആ പെൺകുട്ടിയെ ഒരു കാരണവശാലും സ്റ്റേജിലേക്ക് വിളിച്ചു കയറ്റാൻ പാടില്ലാത്തതാണെന്നും അത് സമസ്തയുടെ നിയമമാണെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. ആ പെൺകുട്ടിയെ അങ്ങോട്ടു വിളിച്ചു കയറ്റിയതിനുത്തരവാദി ആരാണെന്നും ആ മതനേതാവ് ചോദിക്കുന്നുണ്ടായിരുന്നു. ഇനി അങ്ങനെ ചെയ്‌താൽ 'കാണിച്ചു തരാം' എന്ന് മുന്നറിയിപ്പും നൽകി. അദ്ദേഹത്തിന്റെ നടപടിയെ ചോദ്യം ചെയ്യാനോ അദ്ദേഹം പറയുന്നത് ശരിയല്ലെന്ന് വാദിക്കാനോ ആ സ്റ്റേജിലുണ്ടായിരുന്നവരാരും വാ തുറന്നില്ല. 

ആ മതത്തിൽ ഇങ്ങനെയുള്ള ഉസ്താദുകളെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് പുരുഷന്മാർക്കുള്ള  യാതൊരു സ്വാതന്ത്ര്യവും നൽകുവാൻ പാടില്ല. അവർ കുട്ടികളെ പെറ്റു കൂട്ടുന്ന പുട്ടുകുറ്റികളായി അടങ്ങിയിരുന്നുകൊള്ളണം എന്നതാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ നയം തുടരണോ എന്ന് മുസ്ലിം സമുദായത്തിലുള്ളവരാണ് ചിന്തിക്കേണ്ടത്. 

എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. ഇന്ത്യൻ ജനാധിപത്യ രാജ്യത്തിലെ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ആ കുട്ടിയുടെ അവകാശത്തിന്റെ നഗ്ന ലംഘനമാണ് ആ മതനേതാവ് കാണിച്ചത്. നാളെ ആ കുട്ടി ഒരു കളക്ടറോ ചീഫ് സെക്രട്ടറിയോ സുപ്രീം കോടതി ചീഫ് ജസ്റ്റീസോ പ്രധാനമന്ത്രിയോ പ്രസിഡന്റൊ വരെ ആകാൻ ഭാരതത്തിൽ സാധ്യതയുള്ളവളാണ്. ആ ഭാവിയാണ് ഈ ഉസ്താദ് തല്ലിക്കെടുത്താൻ ശ്രമിച്ചത്. ഈ വിവേചനത്തിനെതിരായി പ്രതികരിച്ചുകൊണ്ട് മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ചർച്ച സംഘടിപ്പിച്ചു. അതിൽ സംബന്ധിക്കാനായി അവർ എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ ക്ഷണിച്ചു. എന്നാൽ ഒരാൾ പോലും ആ ചർച്ചയിൽ സംബന്ധിക്കാൻ സമ്മതിച്ചില്ല. 

ഇവിടെയാണ് നാം ചിന്തിക്കേണ്ടത് നാം എങ്ങോട്ടാണ് പോകുന്നത്? ഇതിൽ സംബന്ധിച്ചാൽ ഇങ്ങനെയുള്ള പുഴുക്കുത്തുകളെ വിമർശിക്കേണ്ടിവരുമെന്നും അത് മുസ്ലിം ലീഗിന്റെ അപ്രീതിക്ക് കാരണമാകുമെന്നും കരുതിയായിരിക്കണമല്ലോ ആരും അതിനു തയ്യാറാകാതിരുന്നത്. ആകെ സി പി ഐ യിലെ ആനി രാജ മാത്രമാണ് ചർച്ചയിൽ സംബന്ധിച്ചത്. ഇവിടെയാണ് രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കേണ്ടത്. 

കേരളത്തെ സംബന്ധിച്ചിടത്തോളം മുസ്ലിം ലീഗിന്റെ വോട്ടുബാങ്ക് നിർണ്ണായകമാണ്. മുസ്ലിങ്ങളെ പിണക്കിയാൽ പണി കിട്ടുമെന്നെല്ലാ പാർട്ടികൾക്കും അറിയാം. കാരണം ഇന്ന് കേരളത്തിൽ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് മുസ്ലിങ്ങളാണ്. കേരളത്തിൽ ആകെയുള്ള 140 എം എൽ എ മാരിൽ 31 പേർ  ആ സമുദായത്തിൽ നിന്നുള്ളവരാണ്. ജാതിയും ഉപജാതിയും മതവും മതവിഭാഗങ്ങളും ഏതൊക്കെ എന്ന് നോക്കി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണ്ണയിക്കുന്ന 'മതേതര' ജനാധിപത്യ രാഷ്ട്രീയ പാർട്ടികളുള്ള കേരളത്തിൽ പിന്നെ ആർക്കാണ് വാ പൊളിക്കാൻ ധൈര്യമുണ്ടാവുക! 

ഇന്ത്യയിലെ മുസ്ലിങ്ങളിൽ ഭൂരിഭാഗവും പൂർണ ദേശസ്നേഹമുള്ളവരും ഇന്ത്യൻ ജനാധിപത്യത്തിലും ഇന്ത്യൻ ഭരണഘടനയിലും വിശ്വസിച്ചു ജീവിക്കുന്നവരുമാണെന്ന കാര്യത്തിൽ തർക്കമില്ല. ലോകത്തിലെ ഏതൊരു മുസ്ലിം രാജ്യത്തിലെയും ന്യൂനപക്ഷങ്ങൾക്കില്ലാത്ത അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിങ്ങൾ ഉൾപ്പെടെ എല്ലാ സമുദായങ്ങളും. ആ രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങൾ സ്വയം അനുഭവിക്കുമ്പോഴും മറ്റൊരാൾ, അതൊരു പെൺകുട്ടിയായതുകൊണ്ട്, അതനുഭവിക്കാൻ പാടില്ല എന്നു വാശി പിടിക്കുന്നത് ആ കുട്ടിയുടെ മൗലികാവകാശ ലംഘനമാണ്. മതനിയമങ്ങൾ രാജ്യത്തിൻറെ നിയമങ്ങൾക്കു മുകളിൽ കാണുന്ന ഈ ഉസ്‌താദിനെപ്പോലെയുള്ള നേതാക്കന്മാർ ഇന്നത്തെ ആധുനിക സമൂഹത്തിനു ശാപമാണ്. രാജ്യത്തിന് വേണ്ടി ജീവൻ പോലും ബലി കൊടുത്തിട്ടുള്ള അനേക ദേശസ്നേഹികളുള്ള ഈ സമുദായത്തിന് ഇവർ ചാർത്തുന്ന കളങ്കം വിമർശിക്കാൻ പോലും ആ സമുദായത്തിലുള്ളവർ മുന്നോട്ടു വരുന്നില്ല എന്നുള്ളതാണ് ദുഃഖകരമായ സത്യം. 

ഈ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതിലെ ഒരു യുവ നേതാവ് പ്രതികരിച്ചത് വിചിത്രമായി തോന്നി. അദ്ദേഹം പറഞ്ഞത്, ഇത് സമസ്‌തയുടെ ഒരു സ്വകാര്യ ചടങ്ങിൽ സമസ്തയുടെ നേതാവ് സമസ്‌തയിലെ പ്രവർത്തകരോടു പറഞ്ഞത് പരസ്യമായി ചാനലുകൾ ചർച്ച ചെയ്‌ത്‌ അദ്ദേഹത്തെ നാറ്റിക്കുന്നതു തെറ്റാണെന്നാണ്. അവിടെ പറഞ്ഞതിന് ജനങ്ങൾ എന്തിനാണ് ഏറ്റുപിടിക്കുന്നതെന്നാണ് ചോദ്യം. പക്ഷേ ഇതേ നേതാക്കൾ, പാലാ മെത്രാൻ അവരുടെ പള്ളിയിൽ അവരുടെ വിശ്വാസികളോട് "ലവ് ജിഹാദിൽ പെടാതെ നിങ്ങളുടെ പെൺമക്കളെ സൂക്ഷിക്കണം" എന്ന് പറഞ്ഞപ്പോൾ 'മെത്രാനെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടക്കണം' എന്നാണ് പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാർട്ടിനേതാക്കളും  സാംസ്‌കാരിക നായകൻമാരും ചാനൽ ചർച്ചകളിൽ പങ്കാളികളാകുകയും മെത്രാനെതിരായി മത്സരിച്ചു പ്രസ്താവന നടത്തുകയും ചെയ്‌തു. അവരൊക്കെ ഇന്നെവിടെപ്പോയി എന്ന് ചിന്തിക്കണം. ഇത് അപകടകരമായ ഒരു നിലയിലേക്ക് സമൂഹത്തെ കൊണ്ടുപോകും. 

മതം എന്നത് ഒരു അണുബോംബ് ആണ്. അതിനു കാലാകാലങ്ങളായി വേണ്ട നവീകരിക്കൽ നടത്തി പരിപാലിച്ചില്ലെങ്കിൽ വിചാരിക്കാത്ത നിമിഷത്തിൽ അത് പൊട്ടിത്തെറിക്കും. രാജ്യത്തെ തന്നെ ഇല്ലാതാക്കിയേക്കാം. ആ സത്യം മനസ്സിലാക്കാതെ താത്ക്കാലികമായി ലഭിക്കാവുന്ന കുറച്ചു വോട്ടുകൾ നോക്കിയോ വിമർശിച്ചാൽ തല പോകുമെന്നു ഭയക്കുന്നത് കൊണ്ടോ  തെറ്റിനെതിരെ പ്രതികരിക്കാതെ പ്രീണനം നടത്തുന്ന നട്ടെല്ലില്ലാത്ത നപുംസകങ്ങളായ രാഷ്ട്രീയ നേതാക്കൾ നയിക്കുന്നതുകൊണ്ടാവാം നാടിൻറെ പൈതൃകവും സംസ്‌കാരവും അന്യം നിന്നു പോകുമെന്നറിയുന്ന യുവതലമുറ നാട് വിട്ടോടുന്നത്.

മറ്റൊരു യുവനേതാവ് ഇക്കാര്യത്തിൽ പ്രതികരിച്ചത് 'ഇത് ഇസ്ലാമോഫോബിയയുടെ ഭാഗമാണെ'ന്നാണ്. കഴിഞ്ഞ കുറെ നാളുകളായി മാത്രം കേൾക്കുന്ന വാക്കുകളാണ്, 'ഇസ്ലാമോഫോബിയ, സംഘി, ക്രിസംഘി, കാസ, പീസ' തുടങ്ങിയവ. ഇതൊക്കെ ആരുടെ സൃഷ്ടിയാണ്? നൂറ്റാണ്ടുകളായി സൗഹാർദത്തിൽ സഹോദരങ്ങളെപ്പോലെ ജീവിച്ചിരുന്നവർക്ക് പെട്ടെന്നെന്തുപറ്റി എന്ന് ചിന്തിക്കണം. രാഷ്ട്രീയക്കാർ നടത്തുന്ന മതപ്രീണനം കൊണ്ട് മാത്രമാണ് ഈ മതിൽക്കെട്ടുകൾ ഉയരുന്നത്. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഈ വിപത്തിനെ തിരിച്ചറിയാൻ നമുക്കായില്ലെങ്കിൽ ഈ മതിൽക്കെട്ടുകൾക്കുള്ളിൽ കിടന്നു ശ്വാസം മുട്ടി മരിക്കാനാവും നാം തന്നെ സൃഷ്ടിച്ചെടുക്കുന്ന നമ്മുടെ വിധി.യുവതലമുറയെങ്കിലും ഇത് മനസ്സിലാക്കട്ടെ.

പി.സി.ജോർജ്ജിനെ മുസ്ലിംകൾക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് വൻ പോലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചു വിട്ടു. ഇപ്പോൾ ആ ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ടു സർക്കാർ അപ്പീൽ പോയിരിക്കുകയാണ്. മത സൗഹാർദ്ദം നശിപ്പിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. അതിനു നിയമ നടപടി എടുക്കേണ്ടതു തന്നെയാണ്. ഇന്ത്യൻ ഭരണഘടന അതാവശ്യപ്പെടുന്നുണ്ട്. എന്നാൽ പല മുസ്ലിം മതനേതാക്കളും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും എതിരായി വളരെ പ്രകോപിതമായ ഭാഷയിൽ പ്രസംഗിച്ചിട്ടുണ്ട്, ഇപ്പോഴും പ്രസംഗിക്കുന്നുണ്ട്. യൂട്യൂബിൽ അതൊക്കെ ഇപ്പോഴും വ്യൂവർഷിപ് കൂട്ടിക്കൊണ്ടിരിക്കുന്നു. രേഖാമൂലം പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കാൻ സർക്കാർ താത്പര്യപ്പെടുന്നില്ല. 

“ഗുരുവായൂരപ്പനോട് പ്രാർഥിക്കുന്ന ഒരു ഹിന്ദുവിന്, ഒരിക്കലും അയാൾ യാതൊരു പാപവും ചെയ്തിട്ടില്ല, ധാരാളം പുണ്യ പ്രവർത്തികൾ ചെയ്‌തിട്ടുണ്ടെങ്കിൽ പോലും, സ്വർഗ്ഗം ലഭിക്കില്ല. കാരണം, അയാൾ ഗുരുവായൂരപ്പാ എന്ന് പ്രാർഥിച്ചുപോയി, അതുകൊണ്ട്.” ഒരു മുസ്ലിം മത പണ്ഡിതന്റെ പ്രസംഗമാണിത്.
മറ്റൊരാളുടെ പ്രസംഗം: “നിങ്ങൾ വിശ്വസിക്കുന്ന യേശു ഒരു പിഴച്ചുപെറ്റ സന്തതിയാണ്, യേശു ഒരു കൂട്ടിക്കൊടുപ്പുകാരനാണ്, യേശു യുദ്ധത്തിൽ മരിക്കുന്ന സൈനികരുടെയെല്ലാം ഭാര്യമാരെ ഭോഗിച്ചിട്ടുള്ളവനാണ്, ആർക്കു പെണ്ണ് വേണമെങ്കിലും യേശു നൽകുമായിരുന്നു” തുടങ്ങിയ പ്രകോപനപരമായ വാക്കുകൾ പൊതു ജനത്തിന്റെ മുൻപിൽ പ്രസംഗിച്ചിട്ടും അയാൾക്കെതിരെ ചെറുവിരലനക്കാൻ പോലും ചങ്കുൾപ്പടെ പലതും ഇരട്ടയുണ്ടെന്നവകാശപ്പെടുമ്പോഴും എങ്ങും അതിനുള്ള ഉറപ്പ് അധികാരം കയ്യാളുന്നവർക്കുണ്ടായില്ല. അതോ, ഈ പ്രസംഗമൊന്നും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വികാരത്തെ വൃണപ്പെടുത്തുകയില്ലെന്നുണ്ടോ?

രാഷ്ട്രീയക്കാർ ഈ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം. തെറ്റ് ആര് ചെയ്‌താലും ശിക്ഷിക്കപ്പെടണം. എല്ലാവരും നിയമത്തിനു മുൻപിൽ തുല്യരാണ് എന്ന ഭരണഘടനയുടെ അനുശാസ്യം ആപ്‌തവാക്യം ആയിരിക്കണം. അതിൽ തൊട്ട് അധികാരമേൽക്കുന്നവരും അതിനായി കാത്തിരിക്കുന്നവരുമായ നേതാക്കന്മാർ മത പ്രീണനം ഉപേക്ഷിച്ചു രാജ്യ നന്മക്കായി പ്രവർത്തിച്ചില്ലെങ്കിൽ കാലം അവരോടു കണക്കു ചോദിക്കും. അവർ മണ്മറഞ്ഞിട്ടുണ്ടെങ്കിൽ വരും തലമുറ അവരുടെ കുഴിമാടങ്ങളിൽ പുഷ്‌പാർച്ചന നടത്തുന്നതിന് പകരം മൂത്രമൊഴിച്ചിട്ടു പോകും എന്ന് ഓർത്താൽ നന്ന്.

Join WhatsApp News
Sudhir Panikkaveetil 2022-05-12 21:22:20
ശ്രീ ബാബു പാറക്കൽ താങ്കൾ എഴുതിയത് ജനാധിപത്യമാണ്. മുസ്‌ലിയാർ നബി പറഞ്ഞതനുസരിച്ച് ജീവിക്കുന്നവനാണ്. അദ്ദേഹത്തെ ഒരിക്കലും കുറ്റം പറയാൻ പാടില്ല. ഈ പെൺകുട്ടിയും മറ്റുള്ളവരും മുസ്‌ലിയാർ പറഞ്ഞാൽ ഹിജാബും പര്ധയും ധരിക്കും. ശ്രീമാൻ മോഹൻദാസിനെ അറിയോ? അങ്ങേരു ചെയ്ത ചില കാര്യങ്ങൾ പിന്നീട് കുഴപ്പങ്ങൾ ഉണ്ടാക്കി. അത് പറയുന്നവരെ സംഘി എന്ന് വിളിക്കുന്നു നട്ടെല്ലിന് ഉറപ്പില്ലാതെ വോട്ടു എന്ന ഭിക്ഷക്ക് ഇരക്കുന്നവർ. ഏതു ദൈവമാണ് നല്ലത് എന്ന് ഇന്നും തീരുമാനമായിട്ടില്ല.പണമുള്ള മതം വാഴുന്നു. അതുകൊണ്ട് മുസ്ലിയാരെ കുറ്റം പറയുന്നവൻ നബിയെ കുറ്റം പറയുന്നവൻ. കയ്യും കഴുത്തും വേണോ?
josecheripuram 2022-05-13 00:54:57
we have seen all over the world how religion play in politics, Religion has it's hidden agenda to make the believers it's slaves . The intensity may vary. If a community like Kerala these things happen, what would be happening in a Taliban ruling country? And if you keep silent, Soon we will be ruled by Taliban .
Babu Parackel 2022-05-14 16:45:36
പ്രതികരിക്കാൻ ഭയപ്പെടാതെ പ്രതികരിച്ച സുധീർ പണിക്കവീട്ടിലിനും ജോസ് ചെരിപുറത്തിനും നന്ദി.
George Neduvelil 2022-05-15 15:52:44
ഇതാണോ മതേതരത്വം? എന്ന ശീർഷകത്തിലുള്ള ശ്രി. ബാബു പാറയ്ക്കൻറെ ലേഖനം സമകാലിക കേരളത്തിൻറെ പാശ്ചാത്തലത്തിൽ വളരെയേറെ പ്രസക്തമാണ്. ചിന്താർഹമാണ്. 2010 ജൂലൈ മാസത്തിൽ പ്രൊഫസർ റ്റി. ജെ . ജോസഫിൻറെ വലതുകൈപ്പത്തി മതത്തിൻറെ പേരിൽ -മതനിന്ദയുടെ പേരിൽ - മുറിച്ചുമാറ്റിയപ്പോൾ ഇതാണോ മതേതരത്വം എന്ന് ചോദിക്കാൻ കോതമംഗലം മെത്രാന് നാവില്ലായിരുന്നു! സകലനന്മകളും സൗഭാഗ്യങ്ങളും അനുഭവിച്ചു് മുടിയും വടിയും ചൂടിനിൽക്കുന്ന മെത്രാന്മാർ വായ തുറക്കാൻ മടിച്ചു(പേടിച്ചു)നിന്നു. കരുണയുടെയും സ്നേഹത്തിന്റെയും മൂർത്തിയായായ ക്രിസ്തുവിൻറെ പ്രതിപുരുഷന്മാരെന്ന് നാഴികക്ക് നാൽപതു വട്ടം തട്ടിമൂളിക്കുന്ന പട്ടക്കാർക്ക് നാവുയർന്നില്ല! പൗരോഹിത്യത്തിന് അടിമപ്പെട്ടു കഴിയുന്നതിൽ ആനന്ദിക്കുന്ന മൊണ്ണ വിശ്വാസികൾക്ക് നാവിറങ്ങിപ്പോയി! ഇന്ന് കേരളത്തിൽ കേവലമതേതരത്വത്തിന് മാർക്കറ്റില്ല! അതിൻറെ സ്ഥാനം ക്രിസ്ത്യൻ മതേതരത്വവും മുസ്ലിം മതേതരത്വവും ഹിന്ദു മതേതരത്വവും കയ്യടക്കിയിരിക്കുന്നു! എത്ര ശോചനീയം/ ശോഭനീയം! ഓരോരുത്തരുടെയും താല്പര്യമനുസരിച്ചു നമുക്കതിനെ വിവക്ഷിക്കാം. "കേരളം വളരുന്നു" എന്ന് കവി പാടിയത് ഇവിടെ നമുക്ക് അഭിമാനത്തോടെ സ്മരിക്കാം!
Babu Parackel 2022-05-15 19:45:23
Thank you, George Nadavayal. What you said is true. The church and the faithful are reluctant to debate on this issue.
Joseph kavil 2022-05-18 17:03:39
ക്രിസ്തുമതത്തിൽസ്ത്രീകളെ വൈദിക പദവിയിൽവെയ്ക്കുമോ? അത് അവരുടെനിയമം' വീട്ടിൻ്റെ ശിരസ്സ് ഭർത്താവാകുന്നു ' നീ അവന് കീഴ്പ്പെട്ടിരിക്കണം ' ബൈബിൾ വചനം . ഇതൊക്കെ മാറ്റി വൈദികൻപറയുമോഇല്ല . സ്ത്രീകൾ പർദഇടണം. ക്രിസ്തീയദേവാലയങ്ങളിൽ സ്ത്രീകൾ തല മൂടണം. ഇത് പാലയ്ക്കൽ സാറിന് മാറ്റുവാൻകഴിയുമോ? എങ്കിൽ പള്ളിക്ക് പുറത്താകും ഇത്രയേഉള്ളുകാര്യം . ഇതവരുടെ സംഘടന അവരുടെ നിയമം . അത്രയേ ഉള്ളു .പട്ടർക്ക് പടയിൽ കാര്യമില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക