Image

ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണ ആഘോഷം സെപ്റ്റംബര്‍  3 -ന് 

പി പി ചെറിയാന്‍ Published on 04 June, 2022
ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ഓണ ആഘോഷം സെപ്റ്റംബര്‍  3 -ന് 

ഡാളസ് കൗണ്ടി: ടെക്സാസിലെ ഡാളസ് കൗണ്ടിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് സെപ്തംബര് 3-ന് കേരള തനിമയില്‍ ഓണം ആഘോഷിക്കുവാന്‍ തീരുമാനിച്ചു.

കോവിഡ് 19 ന്റ്‌റെ ആധിക്യം കുറഞ്ഞതിനാല്‍ ആണ് ഈ തീരുമാനം. പ്രസ്തുത ഓണപ്പരിപാടികള്‍ നിറമാര്‍ന്നതാക്കുവാന്‍ എലിസബത്ത് റെഡ്ഢിയാര്‍ കണ്‍വീനര്‍ ആയും ജെയ്‌സി ജോര്‍ജ് കോ കണ്‍വീനര്‍ ആയും ഒരു കമ്മിറ്റിക്കു രൂപം കൊടുക്കുവാന്‍ പ്രൊവിന്‍സ് യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ വര്‍ഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോര്‍ജ് വര്ഗീസ്, ജനറല്‍ സെക്രട്ടറി മഹേഷ് പിള്ള, ട്രഷറര്‍ സാം മാത്യു എന്നിവര്‍ സംയുക്തമായി അറിയിച്ചു.

ചെയര്‍മാന്‍ വര്ഗീസ് അധ്യക്ഷത വഹിച്ച എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി. സി. മാത്യു പങ്കെടുത്തു പ്രസംഗിച്ചു. ജൂണ്‍ 23 നു ബഹ്റൈന്‍ പ്രൊവിന്‍സ് ഹോസ്റ്റ് ചെയ്യുന്ന ഗ്ലോബല്‍ കോണ്ഫറന്‌സിന് മാറ്റു കൂട്ടുവാന്‍ താന്‍ അമേരിക്ക റീജിയനോട് ആഹ്വാനം ചെയ്തതായും സ്പോണ്‍സര്‍ഷിപ് നല്‍കി സപ്പോര്‍ട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ളയുമായി ബന്ധപ്പെടണമെന്നും പി. സി. മാത്യു അഭ്യര്‍ത്ഥിച്ചു. പ്രോഫ. ജോയി പല്ലാട്ടുമഠം ആശംസകള്‍ അറിയിച്ചു.

ജെയ്‌സി ജോര്‍ജ് സ്വാഗതവും മാത്യു മത്തായി കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോര്‍ജ് വര്ഗീസ് നെ 214-809-5490 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഇടത്തുനിന്നും: എലിസബത്ത് റെഡിയാർ, മഹേഷ് പിള്ള, പി. സി. മാത്യു, മാത്യു മത്തായി, മിസ്സസ്  മാത്യു, ജൈയ്സി  ജോർജ്. ഇരിക്കുന്നവരിൽ ഇടത്തുനിന്നും: വര്ഗീസ് കയ്യാലക്കകം, ജോർജ് വര്ഗീസ്

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക