Image

ഉപാസന(കവിത) - സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 19 July, 2012
ഉപാസന(കവിത) - സുധീര്‍ പണിക്കവീട്ടില്‍

കവിത വഴങ്ങുന്നു' നിങ്ങള്‍ക്കു പിന്നെന്തെയീ -
വരദാനത്തെ കൈവിട്ടിത്രയും കാലം, കഷ്ടം!
ചോദിച്ചു നാലഞ്ചുപേര്‍, കവിതാ പ്രിയര്‍
ഉള്ളില്‍ കള്ളമില്ലാത്തോര്‍, കളിതോഴരെപോലുള്ളവര്‍

ചിന്തിച്ചും, മൗനം പൂണ്ടും കവിയുത്തരം നല്‍കി
ശ്രദ്ധിക്കാം, നമുക്കതു എന്താണെന്നറിയുവാന്‍.

മാണ്‍പെഴും ആണ്‍കുയില്‍ പാടുന്ന പാട്ടിലും
മാമ്പൂ മണമുള്ള കാറ്റിനീണത്തിലും
തെങ്ങോല ചായുന്ന കായല്‍ വിരിപ്പിലും
പുഞ്ചിരിക്കുന്നൊരു പെണ്ണിന്റെ കണ്ണിലും
വര്‍ഷമേഘത്തിലും ശിശിരകുളിരിലും
വസന്തോത്‌സവത്തിലും എല്ലാ 'ുതുവിലും
അന്തിചുവപ്പില്‍ വിരഹം തുടിക്കുന്ന
ചക്രവാകങ്ങള്‍ തന്‍ ശോകഗാനത്തിലും

മാര്‍ഗ്ഗഴിതിങ്കളൊഴുക്കുന്ന ദുഗ്ദം
നുണയുന്ന രാവിന്റെ ഉള്‍പുളകത്തിലും
ഗ്രാമ തുളസികള്‍ കീര്‍ത്തനം പാടിയുണര്‍ത്തുന്ന
പുലരിതന്‍ കുങ്കുമ ചോപ്പിലും
പുള്ളവന്‍ പാടുന്ന നാവോറിലും-നിലം
പൂട്ടുന്ന കര്‍ഷകന്‍ പാടുന്ന പാട്ടിലും
ആതിരലാവിന്‍ കുളിര്‍മ്മ പുണര്‍ന്നൊരു
കൗമാര മോഹ തുടിപ്പിന്‍ തരിപ്പിലും
കണ്ടു ഞാന്‍ കവിതയെ, ഭാവാക്ഷരങ്ങളെന്‍
തൂലിക തുമ്പിലുതിര്‍ത്തുന്ന ദേവിയെ


പുല്‍കൊടി തുമ്പിലുരുകാതുരുകുന്ന
മഞ്ഞിന്‍ കണത്തിന്റെ ദുഃ ഭാവങ്ങളില്‍
വ്രുശ്ചിക മഞ്ഞു നനച്ചീറനാക്കിയ
മണ്ണിന്റെ സ്‌നേഹ നിശ്വാസ ഗന്ധങ്ങളില്‍
പൊന്നിന്‍ വളയിട്ട കൈകളൊരിക്കലൊരു
ന്മാദ കര്‍പ്പൂര താലമുഴിഞ്ഞതില്‍
ചന്ദന കുളിരുള്ള സംക്രമ സന്ധ്യയില്‍
കസവില്‍ പൊതിഞ്ഞ് വരുന്ന പെണ്‍കുട്ടിയില്‍
കൈകുമ്പിളില്‍ നിന്നെടുത്തവള്‍ നീട്ടുന്ന
പുവ്വില്‍ പ്രസാദത്തില്‍ പിന്നയാ നോട്ടത്തില്‍
മാമരകൊമ്പിലിരുന്നു വിരുന്നു
വിളിക്കുന്ന കാക്കയില്‍ കുറുകുന്ന പ്രാക്കളില്‍
മുത്തശ്ശി നല്‍കിയ സ്‌നേഹവാത്‌സ്യല്യങ്ങളില്‍
അ'ന്റെ ശബ്ദത്തില്‍ കേട്ട കവിതയില്‍

കണ്ടു ഞാന്‍ കവിതയെ,ഭാവാക്ഷരങ്ങളെന്‍
തൂലിക തുമ്പിലുതിര്‍ത്തുന്ന ദേവിയെ
അന്നു തൊട്ടെ വരദായിനിയായെന്റെ
ഉള്ളിലെ കോവിലില്‍ വാഴുന്നു ദേവത
കുത്തികുറിച്ചു ഞാന്‍ പുസ്തക താളിലെന്‍
കാവ്യ ശകലങ്ങള്‍ നിത്യവുമെന്നപോല്‍
കാവ്യനുഭൂതിയില്‍ പൂണ്ടു പൂണ്ടങ്ങനെ
കാവ്യാംഗനയെ പ്രണയിച്ചിരുന്നു ഞാന്‍
വാനിന്റെ കണ്ണില്‍ പെടാതെ മയില്‍പീലി
പുസ്തകതാളില്‍ ഒളിപ്പിച്ചിടുന്നപോല്‍
കുത്തികുറിച്ച കവിതകളൊക്കെയും
പുസ്തക താളില്‍ മറച്ചുപിടിച്ചു ഞാന്‍

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക