Image

പിള്ളത്തൊട്ടില്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 14 October, 2012
പിള്ളത്തൊട്ടില്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
അച്ഛന്റെ പതിനാറാം
അടിയന്തിരസദ്യയ്‌ക്കു പിന്നെ
അവന്റെ അമ്മ
വെളുത്ത കൈലേസിന്റെ
ചുളിഞ്ഞ കോണുകളില്‍
പച്ചനൂല്‍കൊണ്ട്‌
ചിനക്കി ചിനക്കി
പനന്തത്തയെ
വരയാന്‍ തുടങ്ങി -
ലിപ്‌സ്റ്റിക്ക്‌ ഉണങ്ങാന്‍ കാക്കാത്ത
തത്തയുടെ ചുവന്ന ചുണ്ടുകള്‍
തുന്നിച്ചേര്‍ത്തു:
ഒന്നുമറിയാതെ
മുലക്കുപ്പി നുകര്‍ന്ന്‌
യാന്ത്രികമായ്‌
ഘടികാരത്തിന്റെ
സക്കന്‍ഡ്‌ സൂചിയുടെ
ടിക്‌ ടിക്‌ വെടികള്‍ക്കായ്‌
കാതോര്‍ത്ത അവന്‍,
വരണ്ട നൂലില്‍
ചില്ലുപൊടി തേച്ച്‌,
തെന്നിപ്പറക്കുന്ന പട്ടങ്ങളുടെ
വാലറ്റം മുറിക്കുന്ന വിദ്യയോര്‍മ്മിച്ച്‌
വളരാനുള്ള വിദ്യ ഉപാസിച്ചു കിടന്നു!
പിള്ളത്തൊട്ടില്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക