Image

കൈകുടന്നയില്‍ ഇത്തിരി നിലാവ്‌ (കവിത:വാസുദേവ്‌ പുളിക്കല്‍)

ഇമലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 17 July, 2013
കൈകുടന്നയില്‍ ഇത്തിരി നിലാവ്‌ (കവിത:വാസുദേവ്‌ പുളിക്കല്‍)
ഗ്രീഷ്‌മത്തിലെ ഒരു വൈകിയ സായാഹ്നത്തില്‍
ഞാന്‍ നിലാവിനെ കാത്തിരുന്നു, കൊതിച്ചിരുന്നു
പൂക്കളെല്ലാം കൊഴിഞ്ഞ്‌ വീണിട്ടും, കാറ്റ്‌ വീശിയിട്ടും
നിലാവ്‌ മാത്രം വരാതെ മടിച്ച്‌ മടിച്ച്‌ നിന്നു.

ജാലക വാതില്‍ തുറന്ന്‌ വച്ച്‌ കണ്ണും നട്ടിരുന്നിട്ടും
നീ വൈകുന്നതെന്തേ എന്റെ തേന്‍ നിലാവേ?
കാണാന്‍ കഴിയാത്ത അവളുടെ പുഞ്ചിരിചാലിച്ചവള്‍ ചൊല്ലി
കണ്ടില്ലെ, സൂര്യന്‍ മറയാതെ ഞാന്‍ എങ്ങനെ വരും?

ശോകച്‌ഛവി കലര്‍ന്ന മുഖം പൊത്തി സൂര്യന്‍ അറിയിച്ചു
ആ രഹസ്യം, പ്രകൃതി സൂക്ഷിക്കുന്ന ഗ്രീഷ്‌മ രഹസ്യം!!
ശുഭ്രവസ്ര്‌താച്‌ഛാദാനം ചെയ്‌ത്‌ ഒരു യോഗിനിയെപോലെ
ശിശിര കാലത്തെ വസുന്ധര എന്നെ ഒരു മുനിയാക്കുന്നു

നേരം വൈകിയെത്തി നേരത്തെ മടങ്ങി ഞാന്‍
ആ കാലം ഒരു നൊയ്‌മ്പ്‌ കാലമാക്കി മാറ്റി നോറ്റിടുന്നു.
ദക്ഷിണായനം കഴിഞ്ഞ്‌ ഞാനെത്തുമ്പോള്‍ അവള്‍
വീണ്ടും നവോഡയാകും, യൗവന സുന്ദരിയാകും

മഞ്ഞിന്‍ മറ മാറ്റി എന്നില്‍ നിന്നൂര്‍ജം വഹിച്ചവള്‍
പക്ല പാവാടയും ബഹുവര്‍ണ കുസുമ പട്ടും ചുറ്റി നില്‍ക്കുന്നു
നവ വധുവാണവള്‍ മധുവിധുവാണുിരുവര്‍ ഞങ്ങള്‍ക്ക്‌
എങ്ങനെ വിട്ടു പോകും ഞാന്‍ ഈ സുവര്‍ണ്ണ നിമിഷങ്ങളെ.

മറയാന്‍ മടിച്ച്‌ നില്‍ക്കുന്ന ഗ്രീഷ്‌മത്തിലെ സൂര്യന്‍
നിറയാന്‍ വെമ്പി നില്‍ക്കുന്ന രാവിന്‍ മറയിലെ പൂനിലാവ്‌
ഞാനും ഒരു മണവാളന്‍ ചമയാന്‍ കണ്ണാടി തേടി
കയ്യില്‍ തടഞ്ഞത്‌ എന്റെ തൂലിക, നിലാവിനെ കടലാസ്സിലാക്കട്ടെ.

************
കൈകുടന്നയില്‍ ഇത്തിരി നിലാവ്‌ (കവിത:വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2013-07-17 18:42:50
നല്ല ഭാവന ! നിലാവിന്റെ മൃദുത്വം പണ്ടെ കവികളെ മോഹിപ്പിച്ചിട്ടുണ്ട്. കവി അക്ഷരങ്ങളെ ചമയിപ്പിച്
കവിതയെ മനോഹരിയാക്കട്ടെ. ആശംസകൾ - സുധീർ പണിക്കവീട്ടിൽ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക