Image

മരച്ചില്ലയിലെ കിളിപ്പാട്ട്‌ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 17 March, 2014
മരച്ചില്ലയിലെ കിളിപ്പാട്ട്‌ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
ഈ ഉണങ്ങിയ മരങ്ങള്‍
തരുക്കളല്ല: മരണം-
മാരകവിപത്താം മാരണം.

മഞ്ഞുതൂര്‍ന്ന ഇലപൊഴിച്ചല്‍
മരവിച്ച ധവള മരുദേശം

രസപാനത്തിന്‍ ശുഷ്‌കചെടി
വീട്ടുമുറ്റത്തെ അനൈശ്വര്യം.

അധികാരിയുടെ അറക്കവാള്‍
വിചിത്രപിടിയില്‍ മുറുക്കി
അനാഥാത്മകഥാ തരിശുചിത്രം
മരത്തൂണില്‍ ദേവത്തെയ്യമാക്കും.

ചാഞ്ഞുചെരിഞ്ഞ മരത്തിനു
മൂരിപ്രേമപ്പരിശീലനത്തിനു
വിവാഹവാര്‍ഷിക സമ്മാനം
വര്‍ണ്ണകടലാസ്സില്‍ മറച്ച
നീലഗുളികപ്പൊതിയില്‍
കാതല്‍രാസഹാസം നീട്ടും
ഊരുവിലക്കില്ലാത്ത
വിജ്ഞാന തര്‍പ്പണം!
മരച്ചില്ലയിലെ കിളിപ്പാട്ട്‌ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക