Image

`ദേവാ നിന്‍ ദര്‍ശനം' (കവിത: ബിന്ദു ടിജി)

Published on 15 April, 2014
`ദേവാ നിന്‍ ദര്‍ശനം' (കവിത: ബിന്ദു ടിജി)
ദേവാ നിന്‍ മിഴികളില്‍ കാണുന്നു ഞാനെന്നും
നിലക്കാത്ത പ്രേമത്തിന്‍ നീളുന്ന കിരണങ്ങള്‍
നിന്‍ തിരു മാറില്‍ നിന്നൊഴുകുന്നൊരരുവിക്കേ
എന്‍ നിത്യ ദാഹമകറ്റുവാന്‍ കെല്‍പ്പുള്ളൂ

എന്‍ നിഴലും പിണങ്ങി പിരിഞ്ഞൊരീ വേളയില്‍
എന്നരികിലൊരു ശീതള സ്‌പര്‍ശമായി നീയെത്തണേ
ഒഴിയുന്നു മാനസം നിറയുന്നു മിഴികളും
തിരയുന്നു ഞാന്‍ നിന്‍ സ്‌നേഹാര്‍ദ്ര മൊഴികളെ

കല്ലുപോല്‍ കഠിനമാകുന്നൊരെന്‍ ചിത്തത്തില്‍
കരുണതന്‍ തെളിനീരൊഴുക്കണേ നായകാ
ഊറ്റമാര്‍ന്നിരുള്‍ മൂടിയോരെന്നുള്ളില്‍
താഴ്‌മ തന്‍ സുവിശേഷ പ്രഭ തൂകണേ നീ

മരുവില്‍ വീണലയുന്ന മനുജനെ കാക്കുവാന്‍
നിത്യം കുരിശില്‍ പിടയുന്ന സ്‌നേഹതിടമ്പ്‌ നീ
നീരായി നിണമായി കനിവൊഴുകുന്നൊരാ ക്രൂശിന്‍
ചുവട്ടിലിന്നെന്നെയും ചേര്‍ത്തണയ്‌ക്കണേ ദേവാ

അവിടെ നിന്നബലയാം മാതാവിനോടൊത്ത്‌
തവ മുഖമൊന്നു ദര്‍ശിപ്പാനേറെ കൊതിപ്പൂ ഞാന്‍.

ബിന്ദു ടിജി
`ദേവാ നിന്‍ ദര്‍ശനം' (കവിത: ബിന്ദു ടിജി)
Join WhatsApp News
വിദ്യാധരൻ 2014-04-17 06:32:44
കണ്ണുകളിൽ തിളങ്ങുന്ന നിലക്കാത്ത സ്നേഹം, ഹൃദയത്തിൽ നിന്നൊഴുകുന്ന അരുവി (ഞാൻ തരുന്ന ജലം കുടിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവന്റെ നദികൾ ഉത്ഭവിക്കും എന്ന് പറഞ്ഞ യേശു ദേവനെ അനുസ്മരിക്കുന്നു) നിഴലും പോലും നമ്മെ പിരിയുമ്പോൾ നമ്മെ ആശ്വസിപ്പിക്കുന്ന സ്നേഹ സ്പർശം, അതെ ഇന്ന് ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്ന കരുണ, വിനയം തുടങ്ങിയ സുകുമാര ഗുണങ്ങൽക്കായി യാചിക്കുന്ന ഒരു ഹൃദയം- ചിന്തിപ്പിച്ചു ഹൃദയത്തെ ആർദ്രമാക്കാൻ പോരുന്ന കവിത. ഇ-മലയാളി ഈ കവിത മാറ്റി വച്ച് വർഷാവസാനം നല്ല കവിതക്കുള്ള അവാർഡു കൊടുക്കുമെന്ന് കരുതുന്നു. അവാർഡിന്റെ പലക കഷണങ്ങൾ തരാൻ കഴിവില്ലെങ്കിലും 'നല്ല കവിത' എന്നുള്ള എന്റ ആശംസ വിരോധമില്ലെങ്കിൽ നിങ്ങളുടെ ഹൃദയഫലകത്തിൽ എഴുതിക്കോള്ളൂക.
Kunjunni 2014-04-17 12:15:01
എന്താണീ പ്രാർത്ഥന പതിവാക്കി ജീവിതം മുഴുവൻ അതിലൂടെ നെടുവീർപ്പെടുന്നതും കേഴുന്നതിനും കാരണം? ദേവന്മാർ ആരുംതന്നെ അതിനു കാരണക്കാരല്ല. പിന്നെ എന്തിനാണ് നേരം വെളുക്കുമ്പോൾ മുതൽ തന്നെ, അനേക തവണ എന്തിന്റെയും തുടക്കത്തിലും അന്ത്യത്തിലും, സമയം കിട്ടുമ്പോൾ ഒക്കെ തന്നെയും പ്രാർത്ഥിക്കുന്നത്? കൂടാതെ നേരിട്ടു ചെന്നു സങ്കപ്പ തിരുരൂപത്തിന് മുൻപിൽ കമിഴു്ന്നു വീണും, തല കൊണ്ട് തറയിൽ ഇടിച്ചും, ഉരുണ്ടുമറിഞ്ഞും, ഭക്തി കാണിച്ചു എന്താണ് നേടാൻ ഉദ്ദേശിക്കുന്നത്? സുഖമായ ഒരു ജീവിതം ഇവർക്കാർക്കും കിട്ടുന്നില്ലാ എന്നോ? കോടിക്കണക്കിന് ജനങ്ങൾ സർവ്വ സമയവും തന്നെ അഭ്യർത്ഥനകളുമായി ഗദ്യരൂപത്തിലും, കവിതയിലും, നേരിട്ടും ഏജന്ടുമാർ മുഖേനയും സമീപിക്കുന്നത്  ദേവനിഷ്ടപ്പെടുന്നുവെന്നോ? ചുരുക്കമായി ചോദിച്ചാൽ ഈ കണ്ണുനീരിന്റെ പുറകിലെ കഥ - പ്രാർത്ഥനയുടെ - പൊരുൾ എന്താണ്?  ഇതു മനസ്സിലാക്കാനാവാത്ത, അതുകൊണ്ട് ഇതിൽ വിശ്വാസിയല്ലാത്ത  എന്റെ ന്യായമായ ചൊ ദ്യത്തിനെ വാളുകൊണ്ട് വെട്ടിക്കളയാതെ, ഉരുണ്ട് കളിക്കാതെയും മനസ്സിലാവുന്നപോലെയും  മറുപടി മലയാളത്തിൽത്തന്നെ തരാൻ പ്രാർത്ഥനാ പണ്ഡിതന്മാർ ആരെങ്കിലും തായ്യാറായാലും.
വിദ്യാധരൻ 2014-04-17 13:11:32
ശരിയായ പ്രാർഥനക്ക് ചില ഗുണങ്ങൾ ഉണ്ട്. എന്റെ ഇഷ്ടപ്പെട്ട രണ്ടു പ്രാർത്ഥനകൾ 1. " ഓം തൽ സവിദുർവരേണ്യം ഭർഗ്ഗോ ദേവസി ധീമഹി ധീയോ യോന പ്രചോതയാൽ" 2." സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ, ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും ക്ഷമിക്കേണമേ . പരീക്ഷയിൽ പ്രവേശിപ്പിക്കാതെ ദോഷങ്ങളിൽ നിന്ന് രക്ഷിച്ചുകൊള്ളേണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവ്യും അങ്ങക്കുള്ളതാകുന്നു" കാണുന്നവനും കേൾക്കുന്നവനും പ്രവർത്തിക്കുന്നവനുമായ ഈശ്വരൻ നമ്മളിൽ ഉള്ളപ്പോൾ 'ഉരുണ്ടു കളി നല്ലതല്ല'
Darly Abraham 2014-12-23 15:56:59
Dear Editor, I recommend Bindu Tiji (Beatrice Bindu) for 2014 Best Poem award. I have read majority of her work, nice ones. My suggestion is for this one to get the award. Thank you, Darly Abraham
Bindu Nedumala 2014-12-23 23:34:15
An excellent poem by Bindu. Great penmanship. I strongly recommend this poem for the award.

Bindu
Sanil CN 2014-12-25 06:19:20
Wonderful poem. It touches your heart. Really worth an award. I recommend to the editior that this poem may be given an award.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക