Image

മുരളീധരന്‍ പറഞ്ഞതില്‍ മുന്‍കൂര്‍ ജാമ്യവും ഡെമോക്ലീസിന്റെ വാളും -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 22 April, 2014
മുരളീധരന്‍ പറഞ്ഞതില്‍ മുന്‍കൂര്‍ ജാമ്യവും ഡെമോക്ലീസിന്റെ വാളും -അനില്‍ പെണ്ണുക്കര
തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ ജയിക്കും എന്ന് ഏതാണ്ടുറപ്പായതായി കെ.മുരളീധരന്‍!
അത്ഭുതം തോന്നേണ്ട കാര്യമില്ല.

പറഞ്ഞത് മുരളീധരന്‍. പക്ഷെ അല്പം വളച്ചുകെട്ടി പറഞ്ഞു എന്നുമാത്രം. സംഗതി ഇത്രേയുള്ളൂ.
“ഇടതുമുന്നണി തിരുവനന്തപുരത്ത് ഒ.രോജഗോപാലിന് വോട്ടുമറിച്ചുനല്‍കി. അതുകൊണ്ട് ശശി തരൂരിന്റെ കാര്യം കഷ്ടത്തിലാകും. എങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ തരൂര്‍ കരകയറാനാണ് സാധ്യത.”

ഇതിപ്പോ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം ഇടതുമുന്നണി ബി.ജെ.പി.ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുകുത്തുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. അതും കെട്ടിയിറക്കിയ ഇടതുപക്ഷ സ്വതന്ത്രനെ ആരും(സി.പി.ഐ.ക്കാര്‍ പോലും) അത്ര പരിചിതമല്ലെങ്കിലും എല്‍.ഡി. എഫ്. എന്നും എല്‍.ഡി.എഫോ… ചങ്ങാതി.

ഒരു കുറ്റിച്ചൂലും നിന്നാലും വോട്ട് ഇടതുപക്ഷന്‍ ഇടതിനു മാത്രമേ കുത്തു.

പക്ഷെ മുരളീധരന്‍ പറഞ്ഞതില്‍ സത്യമില്ലേ? ഉണ്ട്!

ആരായിരിക്കും ബി.ജെ.പി.ക്ക് വോട്ടു മറിച്ചത്?
കോണ്‍ഗ്രസുകാരോ?

ഏയ്…
ആണോ…

ഏയ്…

ആണോ…?

അതെ! സംശയം ഒട്ടും വേണ്ട എന്ന് മുന്‍ സ്പീക്കര്‍ വിജയകുമാര്‍ പറഞ്ഞുകഴിഞ്ഞു. ഒ.രാജഗോപാലിന് കൂടുതല്‍ വോട്ട് കിട്ടുന്ന മണ്ഡലം വട്ടിയൂര്‍കാവ് ആയിരിക്കുമെന്നും വിജയകുമാര്‍ജി പ്രവചിച്ചുകഴിഞ്ഞു. ഈ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല.
ജയിച്ചുകഴിഞ്ഞാല്‍ ജയിക്കുന്നവന്റേതാണ് മണ്ഡലം. അവിടെ എതിര്‍ കക്ഷികള്‍ 'ശശി'
വട്ടിയൂര്‍ക്കാവ് ആരുടെ മണ്ഡലമാ?

സാക്ഷാല്‍ മുരളീധരന്റെ!

അപ്പോ വോട്ടു മറിച്ചതാരാ?

മുരളീധരനോ? സി.പി.എം.ഓ…

എന്തായാലും പതിനാറം തീയതി വരെ കാത്തിരുന്നാല്‍ മതി എന്ന് ചാനല്‍ പുംഗവന്‍മാര്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കാച്ചി വിടുന്നതുപോലെ ഏതു വിഡ്ഢിക്കും അറിയാം വോട്ട് എണ്ണികഴിഞ്ഞാല്‍ ആരു ജയിക്കുമെന്ന്!
എന്തായാലും യുഡിഎഫുകാരും അടക്കം പറയുന്നത് ശശി തരൂരിന്റെ കാര്യം കഷ്ടത്തിലാണെന്നാ. തിരുവനന്തപുരത്തെ നിഷ്പക്ഷര്‍ ഇത്തവണ “രാജേട്ട” നൊപ്പമാണെന്നാണ് അടക്കം പറച്ചില്‍. ഇനി കേന്ദ്രത്തില്‍ അധ്വാനിയോ, മോഡിയോ വന്നാല്‍ രാജേട്ടന്‍ ജയിച്ചില്ലെങ്കില്‍ പോലും മന്ത്രിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാ പിന്നെ ജയിച്ചോ… ദാ… കിടക്കുന്നു ഞങ്ങടെ വോട്ട് എന്നു പറഞ്ഞ് നിഷ്പക്ഷര്‍ പിറകെ…

കേരളത്തില്‍ 14 സീറ്റ് കിട്ടുമെന്നാണ് സി.പി.എം. ന്റെ വിലയിരുത്തല്‍. ലീഗ് കോട്ടയായ പൊന്നാനി പോലും കിട്ടുമെന്നാണ് സഖാക്കള്‍ കരുതുന്നത്. മലപ്പുറത്ത് അരിവാള്‍ ചുറ്റിക കാണുന്നതേ പലര്‍ക്കും അലര്‍ജിയാ…

എന്തായാലും എല്ലാവരും പ്രതീക്ഷയിലാ… ഇനി ഒരു മാസം ചാനലുകളില്‍ ഈ അധര വ്യായാമം തുടരും. മെയ് പതിനാറു വരെ. പതിനാറ് കഴിഞ്ഞാല്‍ കളിമാറും… പിന്നെ തോല്‍പിച്ചവര്‍ക്കും പാര വച്ചവര്‍ക്കുമെല്ലാം ചീത്തവിളിയുടെ 'കര്‍സേവ' ആയിരിക്കും…

എന്തായാലും കേരള ജനത ഈ തെരഞ്ഞെടുപ്പില്‍ വിലക്കയറ്റവും, സാധാരണ ജനവിഭാഗത്തിന്റെ ദുരിതവും മറന്നുവെങ്കില്‍ ഇത്തവണ യുഡിഎഫ് തൂത്തുവാരും… ഇല്ലെങ്കില്‍… എല്‍ഡിഎഫ്.
അരിക്ക് വില 42, 45 ആയി….
അതുകൊണ്ട് പറഞ്ഞുപോയതാ…
മുരളീധരന്‍ പറഞ്ഞതില്‍ മുന്‍കൂര്‍ ജാമ്യവും ഡെമോക്ലീസിന്റെ വാളും -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക