Image

പച്ച (കവിത: തമ്പി ആന്റണി)

തമ്പി ആന്റണി Published on 02 July, 2014
പച്ച (കവിത: തമ്പി ആന്റണി)
കറി പച്ചയാകുന്നതു
കാരണമാണീ 
കള്ളു കുടിക്കാത്തവരൊക്കെ 
വെറും പച്ച ക്കറിയാകുന്നത് 
പഴുക്കാത്ത പഴങ്ങളും 
കുടിക്കുന്ന വെള്ളവുപോലും 
നമ്മള്‍ പച്ചയാക്കുന്നു
പറയുന്ന തെറികളും
പിന്നെ മരത്തണലുകളും
നമ്മള്‍ പോലുമറിയാതെ
നമ്മുടെ ഓര്‍മ്മകളില്‍
നല്ല പച്ചനിറമാകുന്നു 
പച്ച പനംതത്തെയെപ്പറ്റിതന്നെയാണാ
പൊന്‍കുന്നം ദാമോദരന്റെ 
പഴെയ കവിതകളിലധികവും
പിന്നെയാ വള്ളത്തോള്‍ പാടിയ
പച്ചയാം വിരിപ്പിട്ട
സഹ്യനില്‍ തലവെച്ച
നമ്മുടെ കുച്ചുകേരളവും
പിന്നെയെന്തിനാണീ
പച്ചയോടിത്ര പുച്ഛം.

പച്ച (കവിത: തമ്പി ആന്റണി)
Join WhatsApp News
vaayanakkaaran 2014-07-03 17:49:50
പച്ചവെള്ളത്താലധികം
പള്ളനിറക്കും കാളകളും
നാട്ടുവഴികളിലൂടെല്ലാം
കവിതകുറിക്കാറുണ്ടല്ലോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക