Image

ഞാന്‍ കണ്ട വിശുദ്ധനാട് (ഏഴാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)

Published on 07 August, 2016
ഞാന്‍ കണ്ട വിശുദ്ധനാട് (ഏഴാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)
പ്രലോഭന മലയില്‍ നിന്നിറങ്ങിയ ഞങ്ങള്‍ ചാവുകടലിലേക്ക് യാത്ര തിരിച്ചു. സമുദ്രനിരപ്പില്‍ നിന്ന്് നാനൂറ് മീറ്റര്‍താഴെയാണ് ഈ പ്രദേശം, ഭുമിയിലെ ഏറ്റവുംതാഴ്ന്ന പ്രദേശമായിഇത് അറിയപ്പെടുന്നു. പഴയ നിയമ ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ സോദംഗോമോറ പട്ടണത്തെ അഗ്നിയും ഗന്ധകവും ഇറക്കി നശിപ്പിച്ച സംഭവം വായിക്കുന്നുണ്ട്, അതുമയി ബന്ധപ്പെട്ട സ്ഥലമാണിതെന്ന് ്‌ദൈവശാസ്ത പണ്ഡിതന്മാാര്‍ പറയുന്നുണ്ട്. വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞ കടലും ഭൂവിഭാഗവുമാണിത്.

ജറുസലേമിന്റെ കിഴക്ക് ഭാഗത്തു നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ബസ്സില്‍
യാത്ര ചെയ്ത്ചാവുകടലില്‍ എത്തി, ഇതിന്റെ ഒരു പകുതി ജോര്‍ഡാനിലാണ്. ഈ കടലിയ്ക്ക് അറുപത്തിയേഴ് കിലോമീറ്റര്‍ നീളവും പതിനെട്ട് കീലോമീറ്റര്‍ വീതിയും ഏറ്റവും കൂടിയ ആഴം നാനൂറ്റിഇരുപത് മീറ്ററുമാണ്. ജോര്‍ഡാന്‍ നദി ഒഴുകിയെത്തുന്നത് ചാവുകടലിലാണ്, എന്നാല്‍ ജോര്‍ഡാന്‍ നദിയിലെ ജലം പല സ്ഥലങ്ങളിലേക്ക് തിരിച്ച്‌വിട്ട് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വളരെകുറവാണ്, ഇക്കാരണത്താല്‍ "ഡെഡ്‌സീ' എന്ന ചാവുകടല്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്നും പറയുന്നുണ്ട്. ചാവുകടലിലെ ജലം വേറെഎങ്ങോട്ടും ഒഴുകുന്നില്ല ഇതിലുള്ള ജലത്തിന്് ബാഷ്പ്പീകരണം നടക്കുന്നതിന് ആനുപാതികമായി ജലം ഒഴുകിയെത്താത്തതുകൊണ്ടാണ് ഈ കടല്‍ മരിച്ചുകൊണ്ടിരിക്കുന്ന് എന്ന് പറയുന്നത്.

ഈ കടലിന്റെമറ്റൊരു പ്രത്യേകത ഇതിലെഉപ്പിന്റെ അംശംമറ്റ് സമദ്രങ്ങളേക്കാള്‍ പത്തിരട്ടി കൂടുതലാണ് അതുകൊണ്ട് ജലസാന്ദ്രത കൂടുന്നു. ഇതില്‍ ഒരുതരത്തിലുള്ള ജീവജാലങ്ങളും ഇല്ല.ജലസാന്ദ്രത കൂടുതലുള്ള തിനാല്‍ ഈ ജലാശയത്തില്‍ പൊങ്ങിക്കിടക്കാം, മലര്‍ന്ന് കിടന്ന് പത്രംവായിക്കാം എന്നൊക്കെ പത്ര വാര്‍ത്തകളിലും ടൂറിസ്റ്റുകളെ ആകര്‍ഷക്കാനുള്ള പരസ്യങ്ങളിലും കണ്‍ടിരുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ഇവിടെത്തെ അനുഭവം.

എല്ലാവരും ഈ അത്ഭുതകാഴ്ച കാണുന്നതിനും അനുഭവിക്കുന്നതിനും തയ്യാറായാണ് ്‌വന്നിന്നത്.ഇതിലെ ജലത്തിനെന്നതുപോലെഇതിനുള്ളിലെ ചെളിക്കുംഏറെ പ്രത്യേകതകളുണ്ടെന്നും, വിവിധയിനങ്ങളിലുള്ള സൗന്ദര്യവര്‍ദ്ധന വസ്തുക്കള്‍ ഈ ചെളിയില്‍ നിന്നും ഉണ്ടാക്കുന്നുടെന്നും അറിയുവാന്‍ കഴിഞ്ഞു. ഇതെല്ലാം ഈ കടല്‍ തീരത്തുള്ള കടകളില്‍ ലഭ്യമാണ്.

ഇതിലെ ചെളിയു െടഗുണഗണങ്ങള്‍ മനസ്സിലാക്കിയ ഞങ്ങളുടെ ഗ്രുപ്പിലുള്ളവര്‍ ചാവുകടലിലിറങ്ങി ചെളിവാരി ശരീരമൊട്ടാകെലേപനം ചെയ്ത്കടലില്‍ പൊങ്ങിക്കിടന്ന് ്ശരിക്കുള്ളസൂര്യസ്‌നാനം നടത്തി, അതോടൊപ്പം ഓരോരത്തരും പ്ലാസ്റ്റിക്ക് ബാഗുകളല്‍ ചെളി നിറച്ചു. അച്ചന്മാരും, അല്മായരും, സ്ത്രീകളും, കുട്ടികളുമെല്ലാം ഈ അവസരം വേണ്ടപോലെ വിനിയോഗിച്ച്ഒരുമണിക്കുര്‍ സമയംകടലില്‍കുളിയും ചെളിവാരലും പാക്കിംഗും നടത്തി. ഈ ജലാശയത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ പലതാണ്. ഇതില്‍നിന്ന് എക്സ്റ്റാര്‍റ്റുചെയ്ത ടാര്‍ അഥവാ ബൈറ്റുമിന്‍ ഈജിപ്തിലെ പിരമിഡുകളുടെ നിര്‍മ്മിതിക്കുപയോഗിച്ചിരുന്നെന്ന് ചരിത്രം പറയുന്നുണ്ട്,

നിഗുഡതകള്‍ നിറഞ്ഞ ചാവൂകടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുനിന്നാണ്് പഴയനിയമ കാലഘട്ടത്തെപ്പറ്റി സുപ്രധാന വിവരങ്ങള്‍ നല്‍കുന്ന "ഡെഡ്‌സീസ്‌ക്രോള്‍' കണ്ടെടുക്കുന്നത്. ഇസ്രായിലിലെ വെസ്റ്റ് ബാങ്കിലെ ഖൂമറാന്‍ എന്ന സ്ഥലത്തെ ഗുഹകളില്‍ നിന്നാണ് 1946-ല്‍ ആദ്യത്തെ ചുരുള്‍ കണ്ടെത്തുന്നത.്‌വളരെയാദൃച്ഛികമായി ആട്ടിടയരാണ് ഇതുകണ്ടെുത്തത്.

ഗ്രീക്കിലും, അരമീയ ഭാഷയിലും തുകലില്‍ എഴുതപ്പെട്ടതാണ് ഇതിലെ ലിഖിതങ്ങള്‍. മണ്‍കുടങ്ങളിലാണ് ്ഗുഹക്കുള്ളില്‍ ഭദ്രമായിഒളിപ്പിച്ചുവച്ചിരുന്നത്. ആദ്യത്തെ സെറ്റ് ലിഖിതങ്ങള്‍ കണ്ടെത്തിയതിനുശേഷം 1946 മുതല്‍ 1956 വരെയുള്ള വര്‍ഷങ്ങളില്‍ നടത്തിയതുടര്‍ അന്വേഷങ്ങളിലാണ്് പതിനൊന്ന് ്ഗുഹകളില്‍ നിന്നായി തുകലില്‍ ആലേഖനം ചെയ്ത 800 ചുരുളുകള്‍ കണ്ടെത്തുന്നത്.

പുരാവസ്തു ഗവേഷകരും, ശാസ്ത്രജ്ഞരുംചേര്‍ന്ന് നൂതന സാങ്കേതിക വിദ്യയായ കാര്‍ബണ്‍ ഡേറ്റിംഗ് സംവിധാനമുപയോഗിച്ച്, ചരുളുകളുടെ പഴക്കം തിട്ടപ്പെടുത്തിയതനുസരിച്ച് 2000-ത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇവിടെ കണ്ടെത്തിയ ചുരുളുകളില്‍ 200-എണ്ണം പഴയ നിയമ ബൈബിളുമായി ബന്ധപ്പെട്ടതാണെന്ന് ്സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ചുരുളുകള്‍ഇപ്പോള്‍ ഇസ്രായിലിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ചാവുകടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും, കഥകള്‍ക്കും വിരാമമിട്ടുകൊണ്ട് ്ജറുസലേംദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്ള ടെമ്പിള്‍ മൗണ്ടിലേക്ക് പുറപ്പെട്ടു.

പണവും, സ്വാധീനവും, ബുദ്ധിശക്തിയും കൊണ്ട് ഇന്നത്തെ ലോകത്തെ നിയന്ത്രിക്കുന്ന യഹൂദരുടെ ഏറ്റവും വലിയ ദുഖമാണ് ജറുസലേം ദേവാലയത്തിന്റെ പതനവും ആ പ്രദേശമിപ്പോള്‍ മുസ്‌ലീംമുകളുടെ അധീനതയില്‍ ആയതും. ക്രിസ്തുവിന് പത്തൊമ്പത് വര്‍ഷം മുമ്പ് ഹേറോദേസ് രാജാവാണ് ജറുസലേംദേവലയത്തിന്റെ പണിതുടങ്ങിയത്. ആര്‍ക്കും ഇതിനെ നശപ്പിക്കാന്‍ പറ്റില്ല എന്ന അഹങ്കാരത്തോടെ പണിതീര്‍ത്ത ഈ ദേവാലയത്തെ നോക്കിയാണ് കര്‍ത്താവായ ഈശോ പ്രവചിച്ചത് "കല്ലിന്‍ന്മേല്‍ കല്ല്‌ശേഷിക്കാതെ ഈ ദേവാലയം നശിപ്പിക്കപ്പെടും'.

ഇതിന്റെ അവശിഷ്ടമായി ഇപ്പോള്‍ നിലകൊള്ളുന്ന മതിലാണ് വെസ്റ്റേണ്‍ വ്വാള്‍ അല്ലെങ്കില്‍ വേയിലിംഗ്‌വ്വാള്‍ അഥവാ വിലാപത്തിന്റെ മതില്‍ എന്നറിയപ്പെടുന്നത്. ഈ സ്ഥലംവീണ്ടെുത്ത് ദേവാലയം സ്ഥാപിക്കുന്നതിനുള്ള പ്രാര്‍ത്ഥനകളാണ് ലോകമെമ്പാടും നിന്നെത്തുന്ന യഹൂദര്‍ നടത്തുന്നത്. ഈ മതിലിനോട്‌ചേര്‍ന്ന് വിശാലമായൊരു കോമ്പൗണ്ട് ഉണ്ട് അവിടെയെത്തിയശേഷം ഈ മതിലിനടുത്ത് പ്രാര്‍ത്ഥിക്കാന്‍ പോകണമെങ്കില്‍ യഹൂദര്‍തലയില്‍ ധരിക്കുന്ന "കിപ്പ' (തൊപ്പി) ധരിച്ചിരിക്കണം, ഇത് ഇവിടെലഭ്യമാണ്. ആര്‍ക്കും ഇവിടെയെത്തി പ്രാര്‍ത്ഥിക്കാം, ഉദിഷ്ടകാര്യങ്ങള്‍ എഴുതിയ കുറിപ്പുകള്‍മതലിനിടയിലുള്ള ദ്വാരങ്ങളില്‍ തിരുകിവച്ചാണ് പ്രാര്‍ത്ഥിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെവേറെ പ്രാര്‍ത്ഥന സ്ഥലങ്ങളാണ്.

ഞങ്ങളുടെ കൂടയുള്ളവര്‍ കിപ്പയും ധരിച്ച് മതിലില്‍ തലവച്ച്മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത് കണ്ടു. 19ാം നൂറ്റാണ്ടുമുതല്‍ ഈ മതിലും പരിസരവും കൈവശമാക്കിദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് പല ഉദ്യമങ്ങളും നടത്തികൊണ്ടിരുന്നു, എന്നാല്‍ഒന്നും ഫലവത്താകുന്നില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ്് ഇസ്രായിലികളുടെ ഇടയില്‍ നിന്ന് “സയണിസ്റ്റ്’ എന്ന തീവ്രവാദ ഗ്രുപ്പ് രുപം കൊള്ളുന്നത് അവര്‍ദേവാലയ പരിസരങ്ങള്‍ വീണ്‍ടെുക്കുന്നതില്‍ ജാഗരൂകരാണ്. എന്നാല്‍ ഇതത്ര എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു പക്ഷെ ഈ സ്ഥലം അവര്‍ക്ക് ലഭിച്ചുകഴിഞ്ഞാല്‍ ദേവാലയ നിര്‍മ്മിതിക്കാവശ്യമായതെല്ലാം ഒരുക്കിവച്ചിട്ടുണ്‍ടെന്നും പറഞ്ഞുകേള്‍ക്കുന്നു.

വെസ്റ്റേണ്‍ വ്വാളില്‍ നിന്ന് നോക്കിയാല്‍ അല്‍ അക്‌സമോസ്ക്ക് കാണാം. മുസ്‌ലിംകളുടെ മുന്നാമത്തെ വലിയ വിശുദ്ധ സ്ഥലമെന്നറിയപ്പെടുന്നതാണിത.് യഹൂദരുടെഏറ്റവും വിശുദ്ധ സ്ഥലമായ ടെമ്പിള്‍ മൗണ്ടിനടുത്താണിത്. എട്ടാം നൂറ്റാണ്ടിലാണ്ഇത് നിര്‍മ്മിച്ചത്.

ഇസ്ലാം പ്രവാചകനായിരുന്ന മുഹമ്മദ് നബിയെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് അള്ളാഹുവിന്റെ അരുളപ്പാടില്‍ നിന്നറിഞ്ഞ നബി മക്കയില്‍ നിന്നും മദീനയിലേക്ക് ഓടിപ്പോയെന്നും അതിനിടയില്‍ പ്രാര്‍ത്ഥിക്കുവാനായി വന്ന സ്ഥലത്താണ് അല്‍ അക്‌സമോസ്ക്ക് സ്ഥാപിച്ചിരിക്കുന്നതെന്നും പറയുന്നു.

പലകാരണങ്ങള്‍കൊണ്ടും വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു പ്രദേശമാണ് ഈ ദേവാലയ പരിസരങ്ങള്‍. ഒരുവശത്ത് ജറുസലേംദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍, അതിനരുകില്‍ അല്‍ അക്‌സമോസ്ക്ക്, തൊട്ടടുത്തായി യേശുവിനെ അടക്കംചെയ്തകല്ലറയും അതിനോടുചേര്‍ന്നുള്ള ദേവാലയവും. ഇതില്‍ നിന്ന് ്ഊഹിക്കാമല്ലോ ഇവിടെ പ്രകോപനപരമായ എന്തെങ്കിലും സംഭവിച്ചാല്‍ അത് ലോകമെമ്പാടും കത്തിപ്പടരും അതിനാല്‍ സംയമനം പാലിക്കുകയെ തരമുള്ളുവെന്ന് എല്ലാവര്‍ക്കുമറിയാം.

ചരിത്രങ്ങള്‍ ഉറങ്ങുന്ന മണ്ണില്‍ വിശ്വാസവും പൈതൃകവും പാരമ്പര്യവും കാത്തു സുക്ഷിക്കാന്‍ പോരാട്ടങ്ങള്‍ നടത്തികാണ്‍ടിരിക്കുന്ന രണഭൂമിയിലൂടെയുള്ള ഈ ദിവസത്തെ യാത്ര വേറിട്ടതായിരുന്നു. എല്ലാം ഒരുദൈവത്തില്‍ നിന്നാരംഭിച്ച് ഇടയ്ക്കുവച്ച് പിരിഞ്ഞ സഹോദരങ്ങള്‍, യഹൂദരും, ക്രിസ്ത്യാനികളും, മുസ്‌ലീമുകളും തങ്ങളുടെവിശ്വാസ സംരക്ഷണത്തിനായി പടവെട്ടണമെന്നത് ദൈവ നിയോഗമായിരിക്കുമോ? കല്ലിന്‍ന്മേല്‍ കല്ല് ശേഷിക്കാതെ നശിപ്പിക്കപ്പെട്ട ജറുസലേം ദേവാലയം, സ്‌നേഹത്തിന്റെ സന്ദേശവുമായി ലോകത്തവതരിച്ച യേശുവിനെ കുരിശിലറ്റിയവര്‍, ഒരുവംശത്തില്‍ നിന്ന് ഇടയ്ക്ക് പിരിഞ്ഞു പോയ ഇസ്മായലിന്റെ സന്തതികള്‍ ഇതിനെല്ലാം മൂകസാക്ഷിയാകുന്ന ഒരുചെറു ഭൂവിഭാഗംലോകത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്നു.

(തുടരും...)

ഞാന്‍ കണ്ട വിശുദ്ധനാട് (ഏഴാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)ഞാന്‍ കണ്ട വിശുദ്ധനാട് (ഏഴാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക