Image

സിസ്റ്റര്‍ ലൂസി കളപ്പുരയും മാറ്റങ്ങള്‍ക്കു വേണ്ടി സഭയോടുള്ള പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 26 August, 2019
സിസ്റ്റര്‍ ലൂസി കളപ്പുരയും മാറ്റങ്ങള്‍ക്കു വേണ്ടി സഭയോടുള്ള പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)
വയനാട്, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാന്‍ സ്വന്തം കാറുള്ള അപൂര്‍വം കത്തോലിക്കാ സന്യാസിനികളില്‍ ഒരാള്‍! കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി താന്‍ അംഗമായിരിക്കുന്ന സന്യാസിനീ സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരിയായി സഭാ നേതൃത്വം അവരെ കാണുന്നു. ഇറ്റലിയില്‍ ജീവിച്ചിരുന്ന ഫ്രാന്‍സീസ് അസീസിയുടെ ദാരിദ്ര്യവ്രതം സ്വീകരിച്ച 'ക്ലാര' എന്ന കന്യാസ്ത്രി സ്ഥാപിച്ച മഠം ആണ് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് മഠം. തങ്ങള്‍ക്കുള്ളതെല്ലാം ദരിദ്രര്‍ക്ക് ദാനം ചെയ്തിട്ടായിരുന്നു ഫ്രാന്‍സിസും ക്ലാരയും സന്യസ്ത ജീവിതം ആരംഭിച്ചത്. അവര്‍ ധനവും സ്വത്തുക്കളും ദരിദ്രര്‍ക്ക് കൊടുത്തിട്ട് സ്വയം പരിത്യാഗികളായി ദരിദ്രരരെ സേവനം ചെയ്തിരുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ സന്യാസിനി മഠം ക്ലാരിസ്റ്റ് തത്ത്വചിന്തകള്‍ ഉള്‍ക്കൊള്ളുന്നില്ല. മഠത്തില്‍ ചേരുന്ന ഒരു കന്യാസ്ത്രീയുടെ കുടുംബവീതം മഠം അടിച്ചെടുക്കും. കന്യാസ്ത്രികള്‍ ജോലി ചെയ്യുന്ന പണവും തട്ടിയെടുക്കും. ദരിദ്ര വീടുകളില്‍നിന്നും വരുന്ന പെണ്ണുങ്ങളെക്കൊണ്ട് മഠത്തിലെ കുശിനിപ്പണി, ടോയ്ലറ്റ് വൃത്തിയാക്കല്‍, അലക്കുപണി, പുരോഹിതര്‍ക്ക് ഭക്ഷണം പാകം ചെയ്യല്‍ മുതലായ ജോലികള്‍ ചെയ്യിപ്പിക്കും. മഠത്തില്‍ ഭക്ഷണം കഴിക്കാന്‍ വരുന്ന പുരോഹിതരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ചെറു കന്യാസ്ത്രീകളുടെ നിലനില്‍പ്പ് തന്നെ ചോദ്യമാകും. പലപ്പോഴും അസാന്മാര്‍ഗികളായ പുരോഹിതര്‍മൂലം അവരുടെ ചാരിത്രത്തിന് കളങ്കം ചാര്‍ത്തികൊണ്ട് വലിയ വിലയും നല്‍കേണ്ടി വരുന്നു. മഠത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു വീതം പുരോഹിതരെയും ബിഷപ്പിനെയും ഏല്‍പ്പിക്കണം. വ്രതങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രം. പുരോഹിതന്‍ എന്നും സ്വതന്ത്രര്‍. കന്യാസ്ത്രികള്‍ അവരുടെ പാദസേവകരും ദേവദാസികളുമായി കഴിയണം.

സഭയുടെയും മഠം അധികാരികളുടെയും ചൂഷണങ്ങള്‍ക്കെതിരെ ധീരമായ നിലപാടുകളെടുത്ത ഒരു കന്യസ്ത്രിയാണ് ലൂസി കളപ്പുരക്കല്‍. അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ 'കാര്‍ ഓടിക്കാന്‍ ലൈസെന്‍സെടുത്തു' ; 'കാര്‍ മേടിച്ചു'; സമര പന്തലില്‍ പോയി; ഫ്രാങ്കോയ്‌ക്കെതിരെ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു; ചൂരിദാര്‍ ധരിച്ചു; പുസ്തകം പ്രസിദ്ധീകരിച്ചു എന്നെല്ലാമാണ്. സിസ്റ്റര്‍ ലൂസി തന്നെ മഠത്തില്‍നിന്നു പുറത്താക്കിയതില്‍ ഭയപ്പെടുന്നില്ല. 'ഇന്നുവരെ താന്‍ സഭയുടെ മാത്രം കന്യാസ്ത്രിയായിരുന്നുവെന്നും ഇനിമുതല്‍ ലോകത്തിന്റ തന്നെ കന്യാസ്ത്രീയും സര്‍വരുടെയും സഹോദരിയായിരിക്കുമെന്നും' സിസ്റ്റര്‍ പറയുന്നു. സഭയെന്നാല്‍ അധികാരം, രാഷ്ട്രീയ സ്വാധീനം, ധനം, ഭൂസ്വത്ത് എന്നെല്ലാം നിറയെ ഉള്ളതാണ്. സഭയോട്, ഒറ്റയാനയായി ഏറ്റുമുട്ടുക എളുപ്പമല്ല. യേശു ദുഃഖിതരോടൊപ്പമായിരുന്നു. സിസ്റ്റര്‍ പറയുന്നു, 'തന്നെ സംബന്ധിച്ച് ഫ്രാങ്കോയ്ക്ക് എതിരായി സമര പന്തലില്‍ ഉണ്ടായിരുന്നവര്‍ അവഗണിക്കപ്പെട്ട കന്യാസ്ത്രികളായിരുന്നു. അവര്‍ ദരിദ്രരായിരുന്നു.' അവഗണിക്കപ്പെട്ടവരോടൊപ്പം ഒരു സമര പന്തിലില്‍ ഇരുന്നാല്‍ പാപമല്ലെന്നുള്ള നിഗമനമാണ് സിസ്റ്ററിനുള്ളത്. ക്രൈസ്തവേതര മാസികകളില്‍ എഴുതി, ചാനലുടകളോട് സംസാരിച്ചു ഇതൊക്കെയാണ് ചുമത്തപ്പെട്ട മറ്റു കുറ്റങ്ങള്‍. കൃസ്തുവില്‍ ജാതിയോ മതമോ തിരിച്ചുവ്യത്യാസമോ ഇല്ലായിരുന്നുവെന്നു ലൂസി ചിന്തിക്കുന്നു. സിസ്റ്ററില്‍ ആരോപിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍ പുരോഹിതര്‍ക്കാകാം. വണ്ടി ഓടിക്കുന്ന പുരോഹിതരുണ്ട്. ക്രൈസ്തവേതര പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നവരുണ്ട്. വാസ്തവത്തില്‍ 'എഴുതുക' എന്നുള്ളത് പ്രകൃതി തന്നിരിക്കുന്ന ഒരു വരദാനമാണ്. അത് പാടില്ലാന്നു വിലക്കുന്നതും സിസ്റ്ററെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത കാര്യങ്ങളുമാണ്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ തേജോവധം ചെയ്തുകൊണ്ടുള്ള ഫാദര്‍ നോബിള്‍ പാറക്കലിന്റെ ഒരു വീഡിയോ കാണാനിടയായി. ലുസിക്കെതിരെയുള്ള നോബിളിന്റെ അപവാദങ്ങള്‍ തികച്ചും സംസ്‌ക്കാരരഹിതമായിരുന്നു. നോബിള്‍ ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ഒരു ഗവേഷക വിദ്യാര്‍ഥികൂടിയാണ്. വിദ്യാഭ്യാസമുള്ള ഒരു പുരോഹിതനെന്ന നിലയില്‍, ഒരു സ്ത്രീയുടെ ചാരിത്രത്തെ അപമാനിക്കുമ്പോള്‍ സ്വന്തം പൗരാഹിത്യത്തിന്റെ വില ഇടിക്കുന്നുവെന്നും അദ്ദേഹം ചിന്തിക്കേണ്ടിയിരുന്നു. സിസ്റ്റര്‍ ലൂസിയുടെ കോണ്‍വെന്റില്‍ രണ്ടു മാദ്ധ്യമ പ്രവര്‍ത്തകര്‍ സന്ദര്‍ശകരായി വന്നപ്പോള്‍ ഫാദര്‍ നോബിളിനു ചാനലുകളിലും സ്വന്തം വീഡിയോകളിലും അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ വിഷയമായി. വട്ടായി ഖാന്‍ എന്ന ധ്യാനഗുരു നോബിളിന്റെ ബാലിശമായ അഭിപ്രായങ്ങള്‍ ശരിവെക്കുകയും ചെയ്തു. വാര്‍ത്താ റിപ്പോര്‍ട്ടര്‍മാര്‍ക്കു പകരം കുപ്പായം ധരിച്ച രണ്ടു പുരോഹിതരായിരുന്നു സന്ദര്‍ശകരെങ്കില്‍ അവരെ വിശുദ്ധ കൂട്ടുകെട്ടായി നോബിള്‍ പരിഗണിക്കുമായിരുന്നു.

സന്യസ്ത ആശ്രമങ്ങളില്‍ ചില നിയമങ്ങളുണ്ടെന്നും നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തവര്‍ സഭാവസ്ത്രം ഊരി പുറത്തുപോകണമെന്നും നോബിള്‍ ഉപദേശിക്കുന്നു. ഇദ്ദേഹം കന്യാസ്ത്രീകളുടെ വക്താവായത് എങ്ങനെയെന്നറിയില്ല. നിയമങ്ങള്‍ ഏതു പ്രസ്ഥാനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ഒരാളിന്റെ പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരിക്കരുത്. കന്യാസ്ത്രി മഠങ്ങളിലെ നിയമങ്ങള്‍ പൗരാവകാശങ്ങളെ കൈകടത്തിയുള്ള നിയമങ്ങളാണ്. അടിമത്വത്തിനു സമാനമാണ്! ഒരു കോണ്‍ വെന്റിനുള്ളില്‍ സ്ത്രീകള്‍ക്ക് ശബ്ദിക്കാനുള്ള അവകാശം നിഷേധിക്കുന്നത് മാനവികതയ്ക്ക് ചേരുന്നതല്ല. ഇന്ത്യന്‍ ഭരണഘടനയേക്കാളുപരി മറ്റൊരു നിയമമില്ല. കാനോന്‍ നിയമങ്ങള്‍ കന്യാസ്ത്രികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും ഭരണഘടനയോടുള്ള അവഹേളനമാണ്.

'പട്ടാളക്കാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വക്കീലന്മാര്‍ മുതല്‍പേര്‍ യൂണിഫോം ധരിക്കുന്നപോലെ സഭയുടെ നിയമപ്രകാരം കന്യാസ്ത്രികളും യൂണിഫോം ധരിക്കണമെന്നു' നോബിള്‍ ഉപദേശിക്കുന്നു. പട്ടാളക്കാര്‍ രാജ്യം കാക്കുന്നവരാണ്. അതിര്‍ത്തിയില്‍ അവരെ നഷ്ട്ടപ്പെട്ടാല്‍ തിരിച്ചറിയലിന് യൂണിഫോം സഹായകമാകും. ഒരു രോഗിക്ക് ഡോക്ടറേയും നേഴ്‌സ്‌നെയും തിരിച്ചറിയലിന് യൂണിഫോം വേണം. പ്രതിക്കൂട്ടിലിരിക്കുന്നവര്‍ക്ക് വക്കീലന്മാരെ തിരിച്ചറിയാനും യൂണിഫോം സഹായകമാണ്. അവരെല്ലാം ഔദ്യോഗിക ജോലികളില്‍ മാത്രമേ യൂണിഫോം ധരിക്കാറുള്ളൂ. പോലീസുകാരനും ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കുന്നു. എന്നാല്‍ ഒരു കന്യാസ്ത്രിയ്ക്ക് സഭാവസ്ത്രം ധരിക്കാന്‍ സമയപരിധിയില്ല. ഒരു കന്യാസ്ത്രി 'ചൂരിദാര്‍' ഇട്ടാല്‍ അവരുടെ ആത്മീയത ഇടിഞ്ഞു പോകുമെന്ന് നോബിള്‍ പാറക്കന്‍ വിശ്വസിക്കുന്നു. ഉഷ്ണമുള്ള കാലങ്ങളിലും തണുപ്പിലും വെയിലിലും രാത്രിയും പകലും വ്യത്യാസമില്ലാതെ കന്യാസ്ത്രീകള്‍ സഭാവസ്ത്രം ധരിച്ചുകൊണ്ട് നടക്കണം. വഴികളില്‍ സഞ്ചരിക്കുമ്പോള്‍ കന്യാസ്ത്രികള്‍ക്ക് ചൂരിദാറും സാരികളും ധരിക്കണമെന്ന മോഹങ്ങളുണ്ട്. എന്നാല്‍ മഠത്തിലെ നിയമങ്ങള്‍ മാന്യമായ വേഷങ്ങള്‍ ധരിക്കാന്‍ അനുവദിക്കില്ല. ലൂസി, ചൂരിദാര്‍ ധരിച്ചെങ്കില്‍ സഭയ്ക്കുള്ളിലെ അപരിഷ്‌കൃത നിയമങ്ങള്‍ക്ക് മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുവെന്നു കരുതണം. യാഥാസ്ഥിതികരായ പുരോഹിതരുടെ അധികാര സമൂഹം മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയില്ല.

ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍, '24 ന്യൂസ് ജനകീയ കോടതിയിലുടെ' സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ ചാനലില്‍ പ്രതികരിച്ചിരുന്നു. സരസമായി ഭാഷ കൈകാര്യം ചെയ്തു പ്രസംഗിക്കാന്‍ കഴിയുന്ന പുത്തന്‍പുരയ്ക്കല്‍ അച്ചനെ സോഷ്യല്‍ മീഡിയകള്‍ വളരെ ആദരവോടെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ അസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ലൂസിക്കെതിരായ കമന്റ് വലിയ പ്രത്യാഘാതത്തിന് കാരണമായി. സിസ്റ്റര്‍ ലൂസിയെ വാസ്തവത്തില്‍ അദ്ദേഹം വ്യക്തിഹത്യ ചെയ്യുകയായിരുന്നു. സിസ്റ്റര്‍ ലൂസിയുടെ സ്ത്രീത്വത്തെ അപമാനിക്കലുമായിരുന്നു. ലൂസിക്കെതിരെ പലതും പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നുള്ള പുത്തന്‍പുരയ്ക്കല്‍ അച്ചന്റെ പ്രസ്താവനകളെ ലൂസി വെല്ലുവിളിച്ചിട്ടുണ്ട്.

അധികാരം കേന്ദ്രികരിച്ചിരിക്കുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ലോകം ഇന്ന് ക്രൂരതകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അഭയായെ ഒരു കന്യാസ്ത്രീയും രണ്ടു പുരോഹിതരുംകൂടി കിണറ്റില്‍ തള്ളിയിട്ടു. റോബിനെന്ന പുരോഹിതന്‍ പതിനാലുകാരത്തിയെ ഗര്‍ഭിണിയാക്കി. അവള്‍ പ്രസവിച്ചപ്പോള്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം അവളുടെ സ്വന്തം പിതാവില്‍ ചാര്‍ത്തി. സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായി നേടിയെടുത്ത ഭൂമി വിറ്റു നശിപ്പിച്ചു. കുരിശു കൃഷി, വ്യാജരേഖ വിവാദം എന്നിങ്ങനെ സഭയിലുണ്ടായപ്പോള്‍ സഭ നിശബ്ദത പാലിച്ചു. എന്നാല്‍ ലൂസിക്കെതിരെ പാതിരിവര്‍ഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ലൂസി സമരം ചെയ്തത് സ്വന്തം കന്യകാത്വം തെളിയിക്കാനുള്ള ബദ്ധപ്പാടിലല്ലായിരുന്നു. മറിച്ച്, നിഷ്‌കളങ്കയായ ഒരു കന്യാസ്ത്രീയുടെ കന്യകാത്വം കവര്‍ന്നുകൊണ്ടു പോയ 'ഫ്രാങ്കോ' എന്ന ബിഷപ്പിനെതിരെ സമരത്തില്‍ പങ്കെടുത്തതിനാണ് അവരുടെ മേല്‍ സഭ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

'സ്ത്രീകള്‍' കിംവദന്തികളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കാന്‍ പുരുഷന്മാരെക്കാളും മുമ്പിലെന്ന ഒരു സങ്കല്പമുണ്ട്. എന്നാല്‍ അപവാദങ്ങളും പരദൂഷണങ്ങളും വ്യക്തിഹത്യ നടത്താനും പുരോഹിതര്‍ മറ്റെല്ലാവരേക്കാളും സമര്‍ത്ഥരാണ്. പുരോഹിതരില്‍ പൊതുവെ യുക്തിയോടെ ചിന്തിക്കുന്നവര്‍ കുറവാണ്. അടിച്ചമര്‍ത്തപ്പെട്ട സെമിനാരി ജീവിതം അവരെ ദുര്‍ബലരാക്കിയിരിക്കുന്നു. സാമൂഹിക വ്യവസ്ഥിതികളുമായി അവര്‍ അകന്നു ജീവിക്കുന്നതിനാല്‍ സ്ത്രീ ജനങ്ങളെ ഇടിച്ചു താഴ്ത്തി സംസാരിക്കുകയെന്നത് അവരുടെ ഒരു വിനോദമാണ്. അവരുടെ അയുക്തികളെ കേള്‍വിക്കാര്‍ അംഗീകരിക്കണമെന്നാണ് പ്രമാണം. പുരുഷ മേധാവിത്വം ഭൂരിഭാഗം പുരോഹിതരിലുമുണ്ട്. കന്യാസ്ത്രികള്‍ മാനഹാനിയെ ഭയന്ന് പുരോഹിതരില്‍നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ പുറത്തുപറയാതെ രഹസ്യമായി സൂക്ഷിക്കുന്നു. തെറ്റുകള്‍ ആരെങ്കിലും ചൂണ്ടി കാണിച്ചാല്‍ അവരെ ഇല്ലാതാക്കാന്‍ അധികാരം കയ്യാളുന്നവര്‍ ശ്രമിക്കും.

സിസ്റ്റര്‍ ലൂസിയെ വിഘടന വാദിയായി കരുതാന്‍ തുടങ്ങിയത്, അവര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച നാളുകള്‍ മുതലാണ്. ഫ്രാങ്കോയ്‌ക്കെതിരെയുള്ള കന്യാസ്ത്രികളുടെ സമരങ്ങള്‍ക്ക് അവര്‍ പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഠത്തില്‍ നടന്നുകൊണ്ടിരുന്ന അനാവശ്യ കാര്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിച്ചു. അത്, മഠം അധികാരികളില്‍ കോളിളക്കമുണ്ടാക്കി. പ്രശ്‌നങ്ങള്‍ സമാധാനമായി പരിഹരിക്കുന്നതിനു പകരം പ്രതികാര നടപടികള്‍ക്കാണ് മഠം മുന്‍ഗണന നല്‍കിയത്. സഭയ്ക്കുള്ളിലെ ചട്ടക്കൂട്ടില്‍ പുരുഷനിര്‍മ്മിതമായ നിയമങ്ങളാണ് നിലവിലുള്ളത്. 'സ്ത്രീ' വെറും അടിമ. സത്യങ്ങള്‍ മുഴുവനും സഭയ്ക്കുള്ളില്‍ മൂടി വെക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ കല്ലെറിയാനാണ് പൗരാഹിത്യ ലോകം ശ്രമിച്ചത്. ലൂസി ചെയ്ത തെറ്റ് പീഡനത്തിന് വിധേയയായ കന്യാസ്ത്രീയെ പിന്തുണച്ചുകൊണ്ട് സത്യാഗ്രഹം അനുഷ്ടിച്ചുവെന്നുള്ളതാണ്. സിസ്റ്റര്‍ ലൂസിയെ പുറത്താക്കിക്കൊണ്ടുള്ള പ്രതികാരനടപടികള്‍ നടപ്പാക്കുകയും ചെയ്തു. സഭയിലെ മേല്പട്ടക്കാരെയോ, ബാലപീഡകരായ വൈദികരേയോ സഭ പുറത്താക്കുന്നതായ ഒരു കീഴ്വഴക്കമില്ല. സഭയുടെ നേതൃത്വം വഹിക്കുന്നത് മനഃസാക്ഷിയില്ലാത്ത പൗരാഹിത്യമാണ്. നിയമങ്ങള്‍ ആധുനിക കയ്യപ്പാസുമാര്‍ കയ്യടക്കി വെച്ചിരിക്കുന്നു. കന്യാസ്ത്രികള്‍ അനുസരണ വ്രതം, ദാരിദ്ര വ്രതം ബ്രഹ്മചര്യം എന്നിങ്ങനെയുള്ള അരുചികരമായ നിയമങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കണം. സ്ത്രീ വിരുദ്ധ ശക്തികളുടെ കൂട്ടായ്മകള്‍ സ്ത്രീകളുടെമേല്‍ അസ്വാതന്ത്ര്യമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇന്ത്യന്‍ നീതി ന്യായവ്യവസ്ഥ കുറ്റം ആരോപിച്ചു. എങ്കിലും സീറോ മലബാര്‍സഭ ഫ്രാങ്കോ മുളക്കലിന്റെ കുറ്റങ്ങളെപ്പറ്റി യാതൊന്നും പ്രതികരിച്ചിട്ടില്ല. ഒരു കുഞ്ഞിന് ജന്മം കൊടുത്തിട്ട് കുഞ്ഞിന്റെ പിതൃത്വം പെണ്‍കുട്ടിയുടെ പിതാവിലര്‍പ്പിക്കാന്‍ ശ്രമിച്ച റോബിനെ പിന്താങ്ങുന്ന ഒരു സഭാനേതൃത്വമാണ് ഇപ്പോഴുള്ളത്. പാപത്തെ വെറുക്കണമെന്നും റോബിനെയും ഫ്രാങ്കോയെയും പോലുള്ളവരെ പിന്തുടരുതെന്നും പറയാനുള്ള ചങ്കുറപ്പ് സഭയ്ക്കില്ലാതെ പോയി. 'തെറ്റുകള്‍ അംഗീകരിക്കുന്നത് അഭിമാനമാണ്. അപമാനമല്ല'; അത് എന്തുകൊണ്ട് സഭാ നേതൃത്വം തയാറാകുന്നില്ലെന്നു സിസ്റ്റര്‍ ലൂസി ചോദിക്കുന്നു.

സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിന് സ്വതന്ത്രമായി ചിന്തിക്കുന്ന കന്യാസ്ത്രീകളെ ബലിയാടാക്കണോ? മുസ്ലിം സമുദായത്തിലുള്ള 'മുത്തലാക്ക്' നിരോധിച്ചു. അതുപോലെ കന്യാസ്ത്രി മഠം സ്വീകരിച്ചിരിക്കുന്ന അനുസരണ വ്രതവും ദാരിദ്ര വ്രതവും നിരോധിക്കേണ്ടതായുണ്ട്. കുടുംബത്തില്‍ നിന്നുള്ള സമ്പത്ത് മുഴുവന്‍ കൈക്കലാക്കി സ്ത്രീകളെ ദരിദ്രര്‍ ആക്കുന്ന ഈ വ്യവസ്ഥിതി അതിക്രൂരമാണ്. സാമൂഹിക വിരുദ്ധവുമാണ്. മഠവും അരമനകളും കൊഴുക്കുന്നു. 'പാവപ്പെട്ട കന്യാസ്ത്രികള്‍ അടിവസ്ത്രത്തിനുപോലും ജനറാളാമ്മയുടെ മുമ്പില്‍ കൈനീട്ടണമെന്ന്' സിസ്റ്റര്‍ ജെസ്മി പറയുന്നു.

'സൈനികരും ഡോക്ടര്‍-നേഴ്സുമാരും യൂണിഫോം ധരിക്കുന്നപോലെ കന്യാസ്ത്രികള്‍ യൂണിഫോം നിര്‍ബന്ധമായി ധരിക്കണമെന്നു' ഫാദര്‍ നോബിള്‍ പാറക്കല്‍ പറയുന്നു. നേഴ്‌സിനും ഡോക്ടറിനും പട്ടാളക്കാര്‍ക്കും ഔദ്യോഗിക ജോലി സമയത്ത് യൂണിഫോം ധരിച്ചാല്‍ മതി. സാമൂഹിക കൂടിച്ചേരലുകളിലും മറ്റു മംഗള പരിപാടികളിലും വിവാഹാഘോഷങ്ങളിലും സംബന്ധിക്കുമ്പോള്‍ അവരാരും യൂണിഫോമില്‍ വരാറില്ല. ഉഷ്ണം പിടിച്ച ഒരു രാജ്യത്ത് സന്യസ്തരെപ്പോലെ കോമാളി വേഷങ്ങള്‍ അണിഞ്ഞു കൊണ്ട് നടക്കാറുമില്ല. ഇന്ത്യയുടെ വായു ശ്വസിച്ച് സ്വതന്ത്രമായി ജീവിക്കാന്‍ കന്യാസ്ത്രികള്‍ക്കും അവകാശമുണ്ട്. സഭാധികാരികള്‍ കന്യാസ്ത്രി മഠങ്ങളിലെ നിയമങ്ങള്‍ മിലിറ്ററി നിയമങ്ങള്‍പോലെ നടപ്പാക്കുന്നു. ദൈവം സ്‌നേഹമാണെങ്കില്‍ സ്‌നേഹത്തിനുപരി മറ്റു മനുഷ്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമുണ്ടോ? മിലിറ്ററിയില്‍ പ്രത്യേകമായ നിയമങ്ങളുണ്ട്. യുദ്ധം ചെയ്യാന്‍ പറഞ്ഞാല്‍ പോവണം. നേഴ്‌സ്, ഡോക്ടേഴ്‌സിനുള്ള യൂണിഫോം ഒരു രോഗിക്ക് അവരെ തിരിച്ചറിയലിനാവശ്യമാണ്. എന്നാല്‍, കന്യസ്ത്രികളും പുരോഹിതരും യൂണിഫോം ധരിക്കാതെ നടന്നാല്‍ സമൂഹത്തിന് ഒരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ല. രാത്രിയും പകലും വ്യത്യാസമില്ലാതെ യൂണിഫോം ധരിച്ചു നടക്കുന്ന ഒരു സമൂഹം കത്തോലിക്ക സഭയില്‍ മാത്രമേയുള്ളൂ. വാസ്തവത്തില്‍, മനുഷ്യരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസം വരുന്ന സഭയുടെ സന്യസ്ത നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനവുമാണ്. ഒരു കന്യാസ്ത്രീയുടെ യുവത്വം കഴിയുന്ന കാലം മുതല്‍ മഠം അധികൃതര്‍ പീഡനങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. വാര്‍ദ്ധക്യത്തില്‍ അടിമയെപ്പോലെ കഴിഞ്ഞില്ലെങ്കില്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുകയും ചെയ്യും.

സിസ്റ്റര്‍ ലൂസി കളപ്പുര മരണശേഷം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണങ്ങള്‍ക്കായി വിട്ടുകൊടുക്കണമെന്ന് എഴുതിവെച്ചിട്ടുണ്ട്. അത്തരം ഒരു കന്യാസ്ത്രിയില്‍നിന്നുള്ള തീരുമാനം സഭയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. സഭയ്ക്കെതിരെ വിമര്‍ശനങ്ങളുമായി നടക്കുന്ന സിസ്റ്റര്‍ ലൂസിയെ തെമ്മാടിക്കുഴിയില്‍ അടക്കുമെന്നുവരെ ഭീഷണികള്‍ നിലനില്‍ക്കുന്നു. അത്തരക്കാരോട്, തന്റെ ശരീരം തെമ്മാടിക്കുഴിയില്‍ അടക്കാനുള്ളതല്ലെന്നും മരണശേഷം അവര്‍ക്ക് ഒപ്പീസുകളോ പുരോഹിതരുടെ കപട പ്രസംഗങ്ങളോ ആവശ്യമില്ലെന്നും ലൂസി പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ അവരെ പരമാവധി അപമാനിച്ചു. മരണശേഷം അവര്‍ മാലാഖ ആയിരുന്നുവെന്ന വിളികള്‍ എന്തിനെന്നുമാണ് അവര്‍ ചോദിക്കുന്നത്.

ഒരു കന്യാസ്ത്രിയെ ഫ്രാങ്കോ പീഡിപ്പിച്ച വിവരങ്ങള്‍ അതിനു ബലിയാടായ കന്യാസ്ത്രി കണ്ണുനീരോടെ കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് പരാതി പറഞ്ഞപ്പോള്‍ 'പീഡിപ്പിച്ച കാര്യം മറ്റാരോടും പറയണ്ട' എന്നുള്ള ഉപദേശങ്ങളാണ് കൊടുത്തത്. ആഡംബര കാറുകളില്‍ സഞ്ചരിച്ചും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും അരമനകളില്‍ താമസിച്ചും കഴിയുന്ന പുരോഹിതര്‍ക്ക് പാവപ്പെട്ടവന്റെ വിയര്‍പ്പിന്റ വില അറിയേണ്ട ആവശ്യമില്ല. ഒരു സ്ത്രീയുടെ കണ്ണുനീരിന്റെ വിലയ്ക്കോ മാനത്തിനോ അവര്‍ വില കല്പിക്കാറില്ല. കുറ്റകൃത്യങ്ങളില്‍ മനുഷ്യത്വമുള്ളവര്‍ ഇരക്കൊപ്പം നില്‍ക്കും. എന്നാല്‍ ഫ്രാങ്കോ കേസില്‍ സഭ ഇരയ്ക്കൊപ്പം നില്‍ക്കുന്നില്ലെന്നു മാതമല്ല ഇരയെ സഹായിക്കുന്നവരെയും ഇല്ലാതാക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്രമാത്രം വേദനാജനകമായ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കന്യാസ്ത്രീകളെ ആശ്വസിപ്പിക്കത്തക്ക ഒരു വാക്കുപോലും പറഞ്ഞില്ലെന്നുള്ളതാണ് സത്യം. ആലഞ്ചേരി, ബലിയാടായ സിസ്റ്ററെ അനുകൂലിച്ച് സംസാരിച്ചാല്‍ സഭയില്‍ കോളിളക്കമുണ്ടാവുമെന്നും ഭയപ്പെടുന്നു. സഭയില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങളും പുറത്തു വരാം.

സിസ്റ്റര്‍ ലൂസി പറയുന്നു, 'ആദ്യകാലത്ത് ക്രിസ്ത്യന്‍ സഭകള്‍ സ്‌കൂളുകള്‍ നടത്തിക്കൊണ്ടിരുന്നത് ഇല്ലായ്മയില്‍ നിന്നായിരുന്നു; എന്നാല്‍ ഇന്ന് എല്ലാമുണ്ട്; അതുകൊണ്ട് ക്രിസ്ത്യന്‍ സ്‌ക്കൂളുകളുടെ വിദ്യാഭാസ നിലവാരം താണുപോയി; ലക്ഷങ്ങള്‍ കോഴ കൊടുത്ത് നിയമിതരായ അദ്ധ്യാപകരാണ് കത്തോലിക്കാ സ്‌കൂളുകളില്‍ ഉള്ളത്.' നിലവാരം താണുപോയ ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ചിന്താഗതിയാണ് സിസ്റ്ററിനുള്ളത്. നിയമനം പിഎസ്സി വഴി വേണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

ചെറിയ കുട്ടികള്‍ പുരോഹിതരെ അഭിമുഖീകരിക്കരുതെന്ന കേരളബിഷപ്പ് സംഘടനയുടെ തീരുമാനം സഭയിലെ പുരോഹിതര്‍ എത്രമാത്രം അധപതിച്ചുവെന്നുള്ള തെളിവാണെന്നും സിസ്റ്റര്‍ ലൂസി ചാനലുകാരോട് പറയുന്നുണ്ട്. ഒരിക്കല്‍ ലൂസി 'ഇരുപത്തിനാല് വയസുള്ള ഒരു ചെറുപ്പക്കാരന്‍ പള്ളിയില്‍ പോകാത്ത കാര്യം അന്വേഷിച്ചപ്പോള്‍' അയാളെ ഒമ്പതാം ക്ളാസില്‍ വെച്ച് ഒരു പുരോഹിതന്‍ സ്വവര്‍ഗരതി ചെയ്ത കാര്യം അറിയിച്ചു. അങ്ങനെയുള്ളവരെ എങ്ങനെ പള്ളിയില്‍ പോകാന്‍ നിര്‍ബന്ധിക്കുമെന്നാണ് ലൂസി ചോദിക്കുന്നത്. അവന്റെ വേദനകള്‍ ഉണങ്ങണം. അങ്ങനെ പോസിറ്റിവ് ആയ കാഴ്ചപ്പാടുകളില്‍ സഭ മുന്നേറേണ്ടതായുണ്ട്.

നാല്‍പ്പതു വര്‍ഷങ്ങളോളം സഭയ്ക്കുവേണ്ടി ജീവിച്ച, കഠിനാദ്ധ്വാനത്തില്‍ക്കൂടി ജീവിതം പണയം വെച്ച ഒരു കന്യാസ്ത്രിക്കെതിരെയാണ് അസഭ്യ ശകാരങ്ങള്‍ പുരോഹിതവര്‍ഗം വര്‍ഷിച്ചതെന്നും ചിന്തിക്കണം. അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന സ്ഥിതിവിശേഷത്തിലേക്ക് ലൂസിയെ എത്തിച്ചിരിക്കുകയാണ്. തെറ്റുകള്‍ ചൂണ്ടി കാണിച്ചാല്‍ തെറ്റുകള്‍ തിരുത്താനല്ല സഭ ശ്രമിക്കുന്നത്. അവരെ ഇല്ലാതാക്കണമെന്നുള്ള വിചാരമാണ് സഭയ്ക്കുള്ളത്. പുരുഷമേധാവിത്വമാണ് സഭയെ നയിക്കുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും പൊതു സമൂഹവുമായുള്ള ബന്ധം അറുത്തു മാറ്റുകയും ചെയ്യുന്ന നടപടികള്‍വരെ ലൂസിക്കെതിരെ സഭാധികൃതര്‍ നടത്തിയിരുന്നു. ഒരിക്കല്‍ അവരെ മഠത്തിനുള്ളില്‍ പൂട്ടിയിട്ടു. അവരുടെ ജീവനു തന്നെ ഭീഷണിയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സഭയുടെ വെച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള ക്രൂരമായ സമീപനത്തിനെതിരെ ധീരയായ ലൂസി കളപ്പുരക്കല്‍ എന്ന കന്യാസ്ത്രീക്ക് ശക്തമായ പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യ കേരളത്തിന്റെ സാമൂഹികമായ ഒരു ബാധ്യത കൂടിയാണ്.

'പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്നറിയുന്നില്ല' എന്ന യേശുവിന്റെ കല്പനകള്‍ ലംഘിച്ചുകൊണ്ടാണ് മഠവും ചില അധാര്‍മ്മിക പുരോഹിതരും 'ലുസി'ക്കെതിരെ യുദ്ധ പ്രഖ്യാപനങ്ങളുമായി അങ്കം വെട്ടാന്‍ വന്നിരിക്കുന്നത്. മാന്യയായ ഒരു സ്ത്രീയെ പുരോഹിതരും ചില ധ്യാനഗുരുക്കന്മാരും അപമാനിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഗ്രന്ഥം സാക്ഷി നിര്‍ത്തി നല്‍കിയ സിസ്റ്ററെന്ന പദവിയെ 'കുമാരി' എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന നോബിളിനെപ്പോലുള്ള പുരോഹിതരുടെ സഭ്യതയും സംസ്‌ക്കാരവും എവിടെ? ഇതാണോ, സ്‌നേഹം പഠിപ്പിച്ച യേശു ദേവന്റെ പ്രമാണം?

സിസ്റ്റര്‍ ലൂസി കളപ്പുരയും മാറ്റങ്ങള്‍ക്കു വേണ്ടി സഭയോടുള്ള പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)സിസ്റ്റര്‍ ലൂസി കളപ്പുരയും മാറ്റങ്ങള്‍ക്കു വേണ്ടി സഭയോടുള്ള പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)സിസ്റ്റര്‍ ലൂസി കളപ്പുരയും മാറ്റങ്ങള്‍ക്കു വേണ്ടി സഭയോടുള്ള പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)സിസ്റ്റര്‍ ലൂസി കളപ്പുരയും മാറ്റങ്ങള്‍ക്കു വേണ്ടി സഭയോടുള്ള പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)സിസ്റ്റര്‍ ലൂസി കളപ്പുരയും മാറ്റങ്ങള്‍ക്കു വേണ്ടി സഭയോടുള്ള പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)സിസ്റ്റര്‍ ലൂസി കളപ്പുരയും മാറ്റങ്ങള്‍ക്കു വേണ്ടി സഭയോടുള്ള പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Catholic 2019-08-26 08:04:18
കത്തോലിക്കാ സഭ തന്നെ വേണ്ടെന്നു പറയാമായിരുന്നില്ലേ? സ്ഥാപനത്തിലെ ചട്ടമൊന്നും പാലിക്കേണ്ട. ചുരിദാറുമിട്ട് വേണമെങ്കിൽ രാത്രിയിൽ കറങ്ങി നടക്കാം. വേണമെങ്കിൽ വ്യഭിചരിക്കുകയുമാവാം. കാരണം പല വൈദികര് അത്  ചെയ്യുന്നു. 
ലൂസിയെപ്പറ്റി ഉള്ള ബഹുമാനം കുട്ടി ഇത് വായിച്ചപ്പോൾ പോയി. 
Protestant 2019-08-26 09:28:35
Mr.Catholic-നോട് ഒരു സംശയം! ചൂരിദാർ ഇടുന്നവർ എല്ലാം വേശ്യയോ? ബിഷപ്പ് ഫ്രാങ്കോ കുറവിലങ്ങാട് മഠത്തിൽ രാത്രിയിൽ കന്യാസ്ത്രിയെ പതിമ്മൂന്നുപ്രാവിശ്യം ബലാൽസംഗം ചെയ്തപ്പോൾ കന്യാസ്ത്രി ധരിച്ചിരുന്നത് ചൂരിദാറോ, സഭാവസ്ത്രമോ? വേശ്യകൾ ചൂരിദാർ ധരിക്കുന്നുവെന്ന് താങ്കൾ എങ്ങനെ കൃത്യമായി അറിഞ്ഞു? ധ്യാന ഗുരു ഡോമിനിക്ക് വളവനാലിന്റെ ധ്യാനം അടുത്തയിടയെങ്ങാനും കൂടിയിരുന്നൊ?     
If only you sleep with a ..... 2019-08-26 10:09:43
 if only you have slept with a Prostitute & paid money for sex then only you can call her a prostitute. Then you become a male prostitute. That is simple logic.
-
Sudhir Panikkaveetil 2019-08-26 10:14:21
നേരോടെ, നിർഭയമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് 
ശ്രീ പടന്നമാക്കൽ. ആനുകാലികവിഷയങ്ങൾ 
വസ്തുനിഷ്ഠമായി നിഷ്പക്ഷം അദ്ദേഹം എഴുതുന്നു.
മതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നും 
വ്യതിചലിക്കാത്ത വിശ്വാസികളും അല്ലാത്തവരും 
ഉണ്ടാകും. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ 
അതുകൊണ്ട് ഭൂരിപക്ഷം അടിച്ചമർത്തുന്നു.
ദൈവത്തെയും ദൈവവിശ്വാസത്തെയും പ്പറ്റി 
മനുഷ്യരുടെ അറിവ് വർധിപ്പിക്കുക. ഇത്തരം 
ലേഖനങ്ങൾ അത്തരം ചിന്തയിലേക്ക് അവ.രെ 
നയിക്കും. ശ്രീ പടന്നമാക്കൽ സാറിനു അഭിനന്ദനം
GEORGE 2019-08-26 11:15:33
ശ്രി ജോസഫ് പതിവ് പോലെ നല്ലൊരു ലേഖനം, ലൂസി വിഷയം ഒരു വിധം നന്നായി തന്നെ വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
കത്തോലിക് എന്ന വ്യാജ നാമധാരി ഒരു പുരോഹിതൻ  തോന്നുന്നു, അതായിരിക്കാം പേര് വെളിപ്പെടുത്താൻ ഭയം. ഒരു സ്ത്രീ എന്ന പരിഗണന പോലും കൊടുക്കാതെ ചുരിദാറിട്ട വേശ്യ എന്നൊക്കെ അധിക്ഷേപിക്കുന്ന ആളുകളുടെ മനോ നില തീർച്ചയായും പരിശോദിക്കപ്പെടേണ്ടതുണ്ട്.  
നാട്ടിൽ സഭ വകതാവായ കേന്നേടി കരിമ്പുംകാളയുടെ അമേരിക്കൻ പതിപ്പാണ് താങ്കൾ. അങ്ങയെപോലുള്ളവർ ആണ് സഭയെ കൂടുതൽ നാറ്റിച്ചുകൊണ്ടിരിക്കുന്നതു.  ഈ വ്യക്തി ഫ്രാങ്കോക്ക്‌ വേണ്ടിയും ഒത്തിരി കണ്ണീർ ഒഴുക്കിയതും ഓർക്കുന്നു. 
Catholic 2019-08-26 11:23:45
എന്തൊരു മറുപടികൾ. 
ഒരു സ്ഥാപനത്തിൽ നിൽകുമ്പോൾ അതിലെ നിയമം അനുസരിക്കണോ വേണ്ടയോ എന്നതല്ലേ പ്രശനം? വേണം എന്നോ വേണ്ടെന്നോ പറയു. അല്ലാതെ നൂറു  കാര്യം പറയുന്നവർക്ക് കത്തോലിക്കാ സഭയെ തകർക്കലാണ് ലക്ഷ്യമെന്ന് ആർക്കാണ് അറിയാത്തത്.
പിന്നെ കാനൻ  നിയമ ഇവിടെ എന്തിനെന്ന്~. ഇന്ത്യൻ ഭരണ ഘടനക്ക് എതിരാണ് അതെങ്കിൽ അത് നിലനിൽക്കില്ലെന്നും എല്ലാവര്ക്കും അറിയാം. അമേരിക്കയിലും ഉണ്ട് അത്.  
GEORGE 2019-08-26 15:36:40
സഭയിലെ നീതി നിഷേധത്തെ ആരെങ്കിലും ചൂണ്ടി  കാണിച്ചാൽ അവരെല്ലാം സഭയെ തകർക്കാൻ നടക്കുന്നവർ. യഥാർത്ഥത്തിൽ സഭയെ തകർക്കുന്നത് ആലഞ്ചേരി മുതലിങ്ങോട്ടുള്ള ഭൂ മാഫിയയും അവരുടെ  ന്യായീകരണ തൊഴിലാളികളും, അന്തരിച്ച ബെനഡിക്ട് ഓണം കുളത്തെ വിശുദ്ധനാക്കാൻ നടക്കുന്നവരും, കോട്ടൂരാൻ, പൂത്തൃക്ക, റോബിൻ, ഫ്രാങ്കോ മെത്രാൻ, ഡൊമനിക് വളവനാൽ തുടങ്ങി നോബിൾ പാറേക്കാരനിൽ എത്തിനിൽക്കുന്ന മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത പുരോഹിതരും അവരെ താങ്ങി നടക്കുന്നവരും ആണ്. പാവം കന്യാസ്ത്രീകൾ അടിമകൾ ആണ്. അവരോടു അല്പം കരുണ കാണിക്കാൻ എന്തെ ഈ  സഭക്ക് കഴിയുന്നില്ല. യേശുക്രിസ്തുവിന്റെ പേര് ഉച്ചരിക്കാൻ യോഗ്യത പോലും ഇല്ലാത്ത വർഗം യാതൊരു ഉളുപ്പും ഇല്ലാതെ ന്യായീകരണത്തിനു നടക്കുന്നു.
മാറ്റം ഇല്ലാത്ത പുരുഷന്‍ 2019-08-26 15:38:53

സ്ത്രികള്‍ സഭയില്‍ മൌനം പാലിക്കട്ടെ എന്ന് പറഞ്ഞ പൌലോസില്‍ നിന്നാണല്ലോ സഭയുടെ ഉത്ഭവം. ഇത്തരം അടിച്ചമര്‍ത്തല്‍ മഗ്ദലനമറിയത്തിന്‍റെ സുവിശേഷത്തിലും കാണാം.

 In the beginning; there were several different types of Christian groups. Romans had their own version / replacement of Judaism. Romanized Judaism became dominant and evolved as Roman Catholic Church. RC church from the very beginning had very little Christianity in it. Romanized Christianity; accepted & absorbed many traits of Male egocentric Judaism. Abe the plunderer & Jacob the trickster as the grand patriarchs.  Well; that was the Roman way. They adopted the religion of the subdued as long as the conquered accepted & worshipped the Emperor along with their god. With the patronage of Roman imperialism; RC church became the largest real estate owner of the present times. Don’t be optimistic about changes in Catholic church; it is a Vatican cult.

 Salute to Mr. Joseph for bringing out the Truth & Facts. For the priests- it is their way of life, for the faithful- it is their foolishness to support the evil. Vast majority of the priests are corrupt & cunning. Nuns were used in every way & as Slaves & concubines; especially women from low income families.  It was not the pious men who went for priesthood, but the cunning, the cream among rowdy men. So, do not expect much from the church; but the fight has to go on. Wish all the luck to the Reformers!-

andrew

viswasi 2019-08-26 16:43:40
സഭയുടെ കാര്യം സഭാ വിശ്വാസികൾ തീരുമാനിക്കും. കന്യാസ്ത്രികൾക്കു പീഡനം ആണെങ്കിൽ ദയവായി  മഠം വിട്ടിറങ്ങുക. 
കത്തോലിക്കാ സഭയെ ആണ് ആക്രമിക്കുന്നതെങ്കിലും ഉന്നം ക്രിസ്തവ വിശ്വാസം തന്നെ. 
സഭയുടെ കാര്യം 2019-08-26 17:01:56
സഭയുടെ കാര്യം തീരുമാനിക്കുന്നത് മെത്രാന്മാര്‍ ആണ്, വിശ്വാസിക്ക് അവിടെ യാതൊരുവിധ സ്ഥാനവും ഇല്ല. അറുക്കാന്‍ ഉള്ള ആട് പോലെ നില്‍ക്കുന്ന വിശ്വാസിക്ക് എന്ത് തീരുമാനിക്കാന്‍ കഴിയും. മെത്രാനെ കാണുമ്പോള്‍ മുട്ട് മടക്കുന്ന വിശ്വാസി നി തന്നെ ഒരു ശാപം.
കാപ്പിപൊടി കള്ളന്‍ 2019-08-26 20:29:02
 കാപ്പിപൊടി കള്ളനും വന്‍ തട്ടിപ്പുകാരന്‍. ജന ശ്രദ്ധ തിരിക്കാന്‍ അയാള്‍ കുറേകാലം വളിച്ചു പുളിച്ച വളിപ്പുകള്‍ വിട്ട് വിഡ്ഢികളെ വലിപ്പിച്ചു. അട കോഴിയുടെ നാറ്റം പോലെ അയ്യോ നാറുന്നു.- 
churidaar wala 2019-08-26 20:40:42
ചുരിദാർ ഇട്ടാൽ എന്താ കുഴപ്പം? ഒന്നുമില്ല. പക്ഷെ അവർ നിൽക്കുന്ന സ്ഥാപനത്തിൽ അത് പറ്റില്ലെന്നേയുള്ളു. അതനുസരിക്കാൻ പറ്റാത്തവർ ആ സ്ഥാപനം വിടണമെന്ന് പറയുന്നത് തെറ്റാണോ? അത്രയും പറയാനുള്ള അവകാശം ആ സ്ഥാപനത്തിനില്ലേ? ചുരിദാർ ഇട്ട് രാതി ഒരു സിനിമക്കും പോകാം. (വൈദികർ സിനിമ ഒരെണ്ണം വിടാതെ കാണുന്നു എന്നാണു അവർ പറയുന്നത്) 
കത്തോലിക്കരോടും ക്രിസ്ത്യാനിയോടും വിരോധം മൂത്ത്   എന്തും ന്യായീകരിക്കുന്നത് ശരിയല്ല 
ഓരോരുത്തരും അവരുടെ അന്തസ്സിനു ചേർന്ന വസ്ത്രം ധരിക്കണം. സ്ഥലത്തെ സബ് ഇൻസ്‌പെക്ടർ ലുങ്കി ഉടുത്ത് കേസ് അന്വേഷിക്കാൻ പോയാൽ എങ്ങനെ ഇരിക്കും 
CID Moosa 2019-08-26 20:43:20
കാപ്പിപ്പൊടി കള്ളനെ പണ്ടേ എനിക്ക് സംശയം ഉണ്ടായിരുന്നു .  ഇയാളെ ഇനി നമ്മൾക്ക് ശരിക്ക് ഒന്ന് പിന്തുടരണം . ഇയാളുടെ ശാരീരത്തിലെ ഓരോ നീക്കങ്ങളും അതുപോലെ സ്ത്രീകളെ കാണുമ്പോളുള്ള പതുങ്ങൽ ഇവയൊക്കെ സൂക്ഷമായി നിരീക്ഷിക്കണം . രസിപ്പിച്ചും ചിരിപ്പിച്ചുമാണ് വലിയ കള്ളന്മാർ കന്യാസ്ത്രീകളുടെ തിരുവസ്ത്രത്തിനുള്ളിൽ കടന്നു കൂടി ഇക്കിളി കൂട്ടുന്നത് .  സ്ത്രീകൾക്ക് ആരാധന കൂടുമ്പോളാണ് പ്രശ്നം ഉണ്ടാകുന്നത് . ആരാധന എന്ന വാക്ക് രതിയിൽ നിന്ന് ഉണ്ടായതാവാം ആ-രാധ -യുമായുള്ള അവിവിഹിതം 
Angels are raped 2019-08-26 22:18:03
സബ് ഇൻസ്‌പെക്ടർ കള്ളനാണെങ്കിലോ ? അപ്പോൾ ചേട്ടന്റെ വാദം ശരിയല്ല .  ഇൻസ്‌പെക്ടറുടെ രാത്രിയിലെ പരിപാടി മോഷണം ആണെകിൽ ചിലപ്പോൾ ലുങ്കി ഉടുത്തു പോയെന്നിരിക്കും . ഫ്രാങ്കോ കന്യാസ്ത്രീകളുടെ ഉഉപ്പിട്ടാണ് അവർ താമസിച്ചിരുന്ന സ്ഥലങ്ങളിൽ കയറി കൂടിയിരുന്നത് . കാണസ്ത്രീകൾ പ്രസവിക്കാൻ തുടങ്ങിയപ്പോളാണ് അവർ അന്വേഷണം തുടങ്ങിയതും കള്ളനെ പിടികൂടിയതും . ഒരു തവണ മദർ സുപ്പ്രീയറിന്റെ കൂടെ കിടന്നു .  സുപ്പരീർ രാത്രിയിലെ കുത്തു തുടങ്ങിയപ്പോളാണ് പറഞ്ഞത് ' എടാ ഇത് ഞാൻ എത്ര കണ്ടതാ . അതിനു ശേഷമാ ഞാൻ മദർ സുപ്പീരിയർ ആയതെന്നു'  . ഫ്രാങ്കോ അങ്ങനെയാണ്   ടികൂടപ്പെട്ടത്.  അവർ പോക്കെട്ടെ സെൽവാറും ഒക്കെ ഇട്ട് ചുറ്റി കറങ്ങട്ടെ . എത്രമോഹങ്ങളുമായി ജീവിച്ചിരുന്നവരായിരിക്കും അവർ . ഓരോ അപ്പനമ്മമാരുടെ വിവരകേട്‌ മൂലം കന്യസ്ത്രീകളായി . എന്ന് വച്ച് മാസത്തിന്റെ ദാഹം ഒതുങ്ങുമോ .  അവരുടെ വികാരവിചാരങ്ങൾ ഒരിക്കൽ പുറത്തു ചാടും . അത് നോക്കി ഫ്രാൻകോമാർ കുപ്പായങ്ങളിൽ ഒളിഞ്ഞിരിക്കുന്നു. ഇവരിൽ നിന്ന് ആർക്കും രക്ഷയില്ല .  കൊച്ചു പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും .   
ഇത് പ്രവാചകന്റ ശബ്ദം 2019-08-27 00:16:14
അതെ നിങ്ങൾ പറഞ്ഞത് ശരിയാണ് . ഇവിടെ മാലാഖമാർ ബലാൽസംഘം ചെയ്യപ്പെടുകയാണ് .  അവർ ദൈവദൂദന്മാർക്കായി സൃഷിടിക്കപ്പെട്ടതുപോലെ ? ഫ്രാൻകോ ദൂതനും ഗബ്രിയേൽ ദൂതനും പറന്നു നടന്നാണ് ബലാൽസംഘം ചെയ്യന്നത് . ഭൂമിയിലെ നിയമങ്ങളും കോടതികൾക്കും അവരെ ഒന്നും ചെയ്യാൻ കഴിയില്ല കാരണം അവർ ഇവിടെ നിന്നുള്ളവരല്ല .  ഫ്രാങ്കോയുടെ അംശവടിയിൽ നിന്നൊഴുകുന്ന ജീവജലം കുടിയ്ക്കുന്നവർക്ക് വീണ്ടും ദാഹിക്കും . അവരിൽ നിന്നും ജീവനുള്ള കുഞ്ഞുങ്ങൾ ജനിക്കും .  അങ്ങനെ അവരാൽ ഇവിടെ ഒരു പുതിയ ഭൂമിയും ആകാശവും ഉണ്ടാകും . അവിടെ ആരും കാപ്പിപ്പൊടി വസ്ത്രങ്ങളിലോ  തിരുവസ്ത്രങ്ങളിലോ ഒളിഞ്ഞിരിക്കേണ്ട . അവർക്ക് നഗ്നരായി പറന്നു നടക്കുകയും ദൂതന്മാരായ ഗബ്രിയേൽ , ഫ്രാങ്കോ , ഫ്രാൻസീസ് എന്നിവരുമായി കേളിയാടാം , പൊയ്കകളിൽ നീന്തി കളിക്കാം . മധുചഷകങ്ങളിൽ നിന്ന് മുന്തിരിച്ചാർ മുത്തി കുടിക്കാം  യാതൊരു ഊനവും ഇല്ലാത്ത .   സര്‍വ്വാംഗസുന്ദരികളുടെ കൊങ്കത്തടങ്ങളുടെ ഇടയിൽ മുഖമർത്തി കൂർക്കം വലിച്ചുറങ്ങാം .  
മാലാഖ 2019-08-27 08:37:34
ഞാനൊരു മാലാഖയാണ് . ഫ്രാൻകോ ദൂതൻ പല പ്രാവശ്യം എന്നെ പീഡിപ്പിച്ചിട്ടുണ്ട് . അയാളുടെ പേരിൽ പല കാപ്പി ഉടുപ്പിട്ട പല കുട്ടി ദൂതന്മാരും .  ഓരോ അവന്മാരുടെ ആർത്തി കഴിയുമ്പോഴേക്കും എന്റെ നടുവൊടിയും .  ഏതാണ്ട് ആഹാരം കാണാതെ കിടക്കുന്ന പട്ടികൾ നക്കി കുടിക്കുന്നതുപോലെയല്ലേ . ഒയ്യോ! എന്നാ വേദനയാ!  കാലന്മാര് 
Joyce 2019-09-01 11:33:20
താങ്കൾ വിഷയം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. ടീ ഷർട്ടും ജീൻസും ധരിക്കുന്ന പുരോഹിതനായ പാറക്കൻ പറയുന്നത് സി ലൂസി 24 മണിക്കൂറും habbit ധരിക്കണം എന്നാണ്. പള്ളിയിൽ പോകുമ്പോഴും പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോഴും അവർ സഭാ വസ്ത്രം ധരികാതിരുന്നിട്ടില്ല. sports ൽ പങ്കെടുക്കുമ്പോഴും കുളി മുറിയിലും ഒക്കെ അവർ സഭാ വസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് നോക്കാൻ പാറക്കനു ആരു അനുവാദം കൊടുത്തു? അവർ ഉറങ്ങുമ്പോൾ ചുരീദാർ ഇടുമായിരിക്കും. ചിലപോൽ ഒന്നും ഇടീല്ലായിരിക്കും. അതിൽ പാറക്കൻ എന്തിനു ഇടപെടണം? ഫേസ്ബുക്കിൽ അവർ ഇടപെടുന്നതാണ് പാറക്കനെ ചൊടിപ്പിച്ചത് എന്നാണ് തോന്നുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം സി ലൂസി വളരെ talented ആയിട്ടുള്ള വ്യക്തി ആണ്. അവരോടു പോരെടുക്കാതെ കഴിഞ്ഞിരുന്നെങ്കിൽ FCC സഭക്ക് അവർ asset ആകുമായിരുന്നു. അതെന്തെങ്കിലും ആകട്ടു. 54 വയസു വരെ സഭയിൽ പരാതി ഒന്നുമില്ലാതെ ജീവിച്ച ഒരു സ്ത്രീയെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു തെരുവിൽ വലിചെറിയുന്നതിനോട് യോജിക്കാൻ വയ്യ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക