Image

ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)

Published on 30 December, 2019
ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)
ലോകമാകെ പടര്‍ന്നു പന്തലിച്ച മലയാളി സമൂഹത്തെ കേരളനവോത്ഥാനത്തിനു വേണ്ടി ഒരുക്കൂട്ടാന്‍ 2018ല്‍ ഉദ്ഘാടനം ചെയ്ത ലോക കേരളസഭ ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ആശയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളനിയമസഭാ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ലോകമാസകലമുള്ള മലയാളികളുടെ പ്രതിനിധികളെ സന്നിവേശിപ്പിച്ച് ഒരുക്കൂട്ടിയ രണ്ടാമത്തെ ലോക കേരള സഭയുടെ ത്രിദിന സമ്മേളനം ജനുവരി ഒന്ന് മുതല്‍ മൂന്നു വരെ നിയമസഭാമന്ദിരത്തില്‍ പുതുതായി സജ്ജമാക്കിയ ഹാളില്‍ നടക്കുകയാണ്.

സമ്മേളനത്തിന് മുന്നോടിയായി മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ആഗോള മലയാളി പത്രപ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, പ്രവാസി ഭാരതീയര്‍ എല്ലാ സംസ്ഥാനത്തും ഉണ്ടെങ്കിലും അവരെ ജന്മനാടിന്റെ വളര്‍ച്ചക്കും വേണ്ടി സജ്ജമാക്കുന്നതു ഇന്ത്യയില്‍ ഇതാദ്യമാണെന്നു ചൂണ്ടിക്കാട്ടി. ലോകത്ത് ഒരിടത്തും ഇങ്ങിനെ പ്രവാസികളെ സമന്വയിപ്പിക്കുന്ന പരിപാടി ഉള്ളതായി തോന്നുന്നില്ല.

ആഗോള മാധ്യമപ്രവര്‍ത്തകര്‍ക്കു കേരളത്തിന്റെ വളര്‍ച്ചയില്‍ വിലപ്പെട്ട സംഭാവനയാണ് നല്‍കാന്‍ കഴിയുക. ഇന്ത്യയിലെ ബഹുസ്വരത കാത്തു സൂക്ഷിക്കാനുമുള്ള കേരളത്തിന്റെ യത്‌നത്തില്‍ പങ്കാളികളാകാന്‍ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

മികച്ച പ്രവാസി പത്രപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ഇ-മലയാളി മാനേജിംഗ് എഡിറ്ററും ഇന്ത്യാ പ്രസ് ക്ലബ് ദേശീയ സെക്രട്ടറിയുമായ സുനില്‍ ട്രൈസ്റ്റാര്‍, ഇന്ത്യ പ്രസ്‌ക്ലബ് ദേശീയ പ്രസിഡന്റ് ഡോ. ജോര്‍ജ് കക്കനാട്ട് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മീഡിയ അക്കാദമി മുന്‍ അധ്യക്ഷന്‍ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡെലിഗേറ്റുകളില്‍ അമേരിക്കയില്‍ നിന്ന് ഡോ. ജോര്‍ജ് കാക്കനാട്ട്, സുനില്‍ ട്രൈസ്റ്റാര്‍, ബിജു കിഴക്കേക്കുറ്റ്, ഷിജോ പൗലോസ്, മധു കൊട്ടാരക്കര, സുനില്‍ തൈമറ്റം എന്നിവരും, കാനഡയില്‍ നിന്ന് സുനിത ദേവദാസും സന്നിഹിതരായിരുന്നു.

എല്ലാ ഭൂഖണ്ഢങ്ങളിലുമുള്ള പ്രവാസി മലയാളികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 47 രാജ്യങ്ങളി നിന്നുള്ളവരാണ്‌ലോക കേരള സഭയില്‍ ഉണ്ടാവുക. ഓരോ സഭയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നവര്‍ക്കു പകരം പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്തും.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഒന്നിന് വെകുന്നേരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സഭ ഉദ്ഘാടനം ചെയ്യുക. സ്പീക്കര്‍ പി. ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പിറ്റേന്ന് സഭ നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി സ്മാരക ഹാളില്‍ സമ്മേളിക്കും.

693 സീറ്റുള്ള എ യര്‍കണ്ടിഷന്‍ഡ് ഹാളില്‍ 4 കെ ഹൈഡെഫനിഷന്‍ സ്‌ക്രീനും എക്കോപ്രൂഫ് സൗണ്ട് സിസ്റ്റവും പുഷ് ബാക് സീറ്റുകളും ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേകംപ്രത്യേകം ഗാലറികളും ഉണ്ടാവും.

സഭയുടെ നിയമനിര്‍മ്മാണ അധികാരത്തിനു വേണ്ടിയുള്ള കരട് ബില്ലിന്റെ അവതരണം മുഖ്യമന്ത്രി പിണറായി നിര്‍വഹിക്കും.

തോമസ് ജേക്കബ്, പി എം മനോജ്, എന്നിവര്‍ മോഡറേറ്റര്‍മാരായി നടന്ന ചര്‍ച്ചകളില്‍ മറുനാട്ടില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍ എക്കാലവും മലയാളി മനസ്സിന്റെ കാത്തുസൂക്ഷിപ്പുകാരെന്ന നിലയില്‍ അഭിമാനകരമായ പ്രവര്‍ത്തനം കാഴച വക്കുന്നതായി വിലയിരുത്തി. വര്‍ഗീയ കോമരങ്ങളെ എന്ത് പണ്ടേ തിരസ്‌കരിച്ചതാണ് കേരളം. സങ്കുചിത താല്പര്യങ്ങളുടെ പേരില്‍ ഉത്തരേന്ത്യ കത്തിയെരിയുമ്പോഴും ബഹുസ്വരതയുടെ കൊടിക്കൂറയുമായാണ് മലയാളികള്‍ മുന്നേറിയിട്ടുത്.

ചലച്ചിത്ര നിര്‍മ്മാതാവ് സോഹന്‍ റോയ്, ടെലിഗ്രാഫ് എഡിറ്റര്‍ രാജഗോപാല്‍, കാരവന്‍ എഡിറ്റര്‍ ഡോ. വിനോദ് ജോസ്, വയറിലെ എംകെ വേണു, ഹിന്ദു ഡെപ്യുട്ടി ഫോട്ടോ എഡിറ്റര്‍ ഷാജു ജോണ്‍, ഗോപീകൃഷ്ണന്‍, ഐസക് പട്ടാണിപ്പറമ്പില്‍, സോമന്‍ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

കനകക്കുന്നില്‍ വസന്തോത്സവം എന്ന പുഷ്പ മേളയും അയ്യങ്കാളി ഹാളില്‍ (പഴയ വിജെടി ഹാള്‍) കേരളത്തിലെ നവോഥാന പുരോഗതി നിരത്തുന്ന കേരള മീഡിയ അക്കാദമിയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനവും ലോക കേരള സഭയ്ക്കു വേണ്ടി ഒരുക്കൂട്ടിയിട്ടുണ്ട്.
ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)ലോക മാധ്യമ സഭയില്‍ സുനില്‍ ട്രൈസ്റ്റാറിനും, ഡോ. ജോര്‍ജ് കക്കനാട്ടിനും പുരസ്‌കാരം (രചന, ചിത്രങ്ങൾ: കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക